എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 4:1-16

4  ദൈവ​ത്തി​ന്റെ സ്വസ്ഥതയിൽ* പ്രവേ​ശി​ക്കാ​മെന്ന വാഗ്‌ദാ​നം നിലനിൽക്കു​ന്ന​തുകൊണ്ട്‌ നമ്മൾ ആരും അയോ​ഗ്യ​രാ​യി​ത്തീ​രാ​തി​രി​ക്കാൻ ശ്രദ്ധി​ക്കാം.*+  അവരെ അറിയി​ച്ച​തുപോലെ​തന്നെ നമ്മളെ​യും സന്തോ​ഷ​വാർത്ത അറിയി​ച്ചു.+ പക്ഷേ അവർ കേട്ട കാര്യങ്ങൾ അവർക്കു പ്രയോ​ജ​നപ്പെ​ടാതെപോ​യി. കാരണം അത്‌ അനുസ​രി​ച്ച​വർക്കു​ണ്ടാ​യി​രുന്ന അതേ വിശ്വാ​സം അവർക്കി​ല്ലാ​യി​രു​ന്നു.  എന്നാൽ അക്കാര്യ​ങ്ങൾ വിശ്വ​സി​ക്കുന്ന നമ്മൾ ആ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കു​ന്നു. പക്ഷേ, ലോകസ്ഥാപനത്തോടെ* തന്റെ പ്രവൃ​ത്തി​കൾ പൂർത്തി​യാ​ക്കി സ്വസ്ഥമായിരിക്കുകയായിരുന്നിട്ടും+ ദൈവം അവരെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “‘അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല’+ എന്നു ഞാൻ കോപത്തോ​ടെ സത്യം ചെയ്‌തു.”  ഏഴാം ദിവസത്തെ​ക്കു​റിച്ച്‌ ദൈവം ഒരിടത്ത്‌ ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ട​ല്ലോ: “തന്റെ എല്ലാ പ്രവൃ​ത്തി​യും തീർത്ത്‌ ദൈവം ഏഴാം ദിവസം വിശ്ര​മി​ച്ചു.”+  എന്നാൽ ഇവിടെ ദൈവം, “അവർ എന്റെ സ്വസ്ഥത​യിൽ കടക്കില്ല”+ എന്നു പറഞ്ഞി​രി​ക്കു​ന്നു.  ചിലർ ഇനിയും അതിൽ കടക്കാ​നു​ള്ള​തുകൊ​ണ്ടും മുമ്പ്‌ ഈ സന്തോ​ഷ​വാർത്ത കേട്ടവർ അനുസ​ര​ണക്കേടു കാണിച്ച്‌ അതിൽ കടക്കാതിരുന്നതുകൊണ്ടും+  കുറെ കാലത്തി​നു ശേഷം ദാവീ​ദി​ന്റെ സങ്കീർത്ത​ന​ത്തിൽ “ഇന്ന്‌” എന്നു പറഞ്ഞു​കൊ​ണ്ട്‌ ദൈവം വീണ്ടും ഒരു ദിവസത്തെ വേർതി​രി​ച്ചു​കാ​ണി​ക്കു​ന്നു; “ഇന്നു നിങ്ങൾ ദൈവ​ത്തി​ന്റെ ശബ്ദം ശ്രദ്ധി​ക്കുന്നെ​ങ്കിൽ നിങ്ങളു​ടെ ഹൃദയം കഠിന​മാ​ക്ക​രുത്‌”+ എന്നു മുകളിൽ പറഞ്ഞല്ലോ.  യോശുവ+ അവരെ സ്വസ്ഥത​യിലേക്കു നയിച്ചി​രുന്നെ​ങ്കിൽ മറ്റൊരു ദിവസത്തെ​ക്കു​റിച്ച്‌ ദൈവം പിന്നീടു പറയു​മാ​യി​രു​ന്നില്ല.  അതുകൊണ്ട്‌ ദൈവ​ജ​ന​ത്തി​നു ശബത്തിലേ​തുപോ​ലുള്ള ഒരു സ്വസ്ഥത ഇപ്പോ​ഴും ബാക്കി​യുണ്ട്‌.+ 10  ദൈവം സ്വന്തം പ്രവൃ​ത്തി​ക​ളിൽനിന്ന്‌ സ്വസ്ഥനാ​യ​തുപോ​ലെ ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ കടന്ന മനുഷ്യ​നും സ്വന്തം പ്രവൃ​ത്തി​ക​ളിൽനിന്ന്‌ സ്വസ്ഥനാ​യി​രി​ക്കു​ന്നു.+ 11  ആ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാൻ നമുക്കു പരമാ​വധി ശ്രമി​ക്കാം. അങ്ങനെ​യാ​കുമ്പോൾ നമ്മൾ ആരും അതേ രീതി​യിൽ അനുസ​ര​ണക്കേടു കാണി​ക്കില്ല.+ 12  ദൈവത്തിന്റെ വാക്കുകൾ* ജീവനു​ള്ള​തും ശക്തി ചെലുത്തുന്നതും+ ഇരുവാ​യ്‌ത്ത​ല​യുള്ള ഏതു വാളിനെക്കാളും+ മൂർച്ച​യു​ള്ള​തും ആണ്‌. ദേഹിയെയും* ആത്മാവിനെയും* വേർതി​രി​ക്കും​വി​ധം അത്‌ ഉള്ളി​ലേക്കു തുളച്ചു​ക​യ​റു​ന്നു; മജ്ജയെ​യും സന്ധികളെ​യും വേർപെ​ടു​ത്തു​ന്നു. അതിനു ഹൃദയ​ത്തി​ലെ ചിന്തകളെ​യും ഉദ്ദേശ്യ​ങ്ങളെ​യും തിരി​ച്ച​റി​യാ​നുള്ള കഴിവു​മുണ്ട്‌. 13  ദൈവത്തിന്റെ കണ്ണിനു മറഞ്ഞി​രി​ക്കുന്ന ഒരു സൃഷ്ടി​യു​മില്ല;+ എല്ലാം ദൈവ​ത്തി​ന്റെ കൺമു​ന്നിൽ നഗ്നമാ​യി​ക്കി​ട​ക്കു​ന്നു; ദൈവ​ത്തിന്‌ എല്ലാം വ്യക്തമാ​യി കാണാം. ആ ദൈവത്തോ​ടാ​ണു നമ്മൾ കണക്കു ബോധി​പ്പിക്കേ​ണ്ടത്‌.+ 14  സ്വർഗത്തിലേക്കു പോയ ശ്രേഷ്‌ഠ​നായ ഒരു മഹാപുരോ​ഹി​തൻ നമുക്കു​ണ്ട്‌—ദൈവ​പുത്ര​നായ യേശു.+ അതു​കൊണ്ട്‌ യേശു​വി​ലുള്ള വിശ്വാ​സം പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്ന​തിൽ നമുക്കു തുടരാം.+ 15  നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോ​ഹി​തനല്ല,+ പകരം എല്ലാ വിധത്തി​ലും നമ്മളെപ്പോലെ​തന്നെ പരീക്ഷി​ക്ക​പ്പെട്ട ഒരാളാ​ണു നമുക്കു​ള്ളത്‌. എന്നാൽ നമ്മുടെ മഹാപുരോ​ഹി​ത​നായ യേശു​വിൽ പാപമി​ല്ലാ​യി​രു​ന്നു എന്നൊരു വ്യത്യാ​സം മാത്രം.+ 16  അതുകൊണ്ട്‌ നമ്മൾ ധൈര്യ​മാ​യി അനർഹ​ദ​യ​യു​ടെ സിംഹാ​സ​നത്തെ സമീപി​ക്കണം.+ എങ്കിൽ, സഹായം ആവശ്യ​മുള്ള സമയത്തു​തന്നെ നമുക്കു കരുണ​യും അനർഹ​ദ​യ​യും ലഭിക്കും.

അടിക്കുറിപ്പുകള്‍

അഥവാ “വിശ്ര​മ​ത്തിൽ.”
അക്ഷ. “പേടി​യോ​ടി​രി​ക്കാം.”
അഥവാ “ലോകാ​രം​ഭ​ത്തോ​ടെ.” ‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.
അഥവാ “വചനം.”
പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം