സത്യമതത്തെ തിരിച്ചറിയൽ

സത്യമതത്തെ തിരിച്ചറിയൽ

അധ്യായം 22

സത്യമ​തത്തെ തിരി​ച്ച​റി​യൽ

1. ഒന്നാം നൂററാ​ണ്ടിൽ സത്യമതം ആചരി​ച്ചി​രു​ന്ന​താർ?

1 ഒന്നാം നൂററാ​ണ്ടിൽ സത്യമതം ആചരി​ച്ചി​രു​ന്നത്‌ ആരാ​ണെന്നു സംശയ​മു​ണ്ടാ​യി​രി​ക്കാ​വു​ന്നതല്ല. അതു യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യി​രു​ന്നു. അവരെ​ല്ലാം ഒരു ക്രിസ്‌തീയ സ്ഥാപന​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു. ഇന്നോ? സത്യമതം ആചരി​ക്കു​ന്ന​വരെ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും?

2. സത്യമതം ആചരി​ക്കു​ന്ന​വരെ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും?

2 നമുക്ക്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയു​മെന്നു വിശദീ​ക​രി​ച്ചു​കൊ​ണ്ടു യേശു പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരി​ച്ച​റി​യും. . .ഏതു നല്ല വൃക്ഷവും നല്ല ഫലം ഉല്‌പാ​ദി​പ്പി​ക്കു​ന്നു, ഏതു ചീത്ത വൃക്ഷവും വിലകെട്ട ഫലം ഉല്‌പാ​ദി​പ്പി​ക്കു​ന്നു;. . .അപ്പോൾ യഥാർഥ​ത്തിൽ ആ മനുഷ്യ​രു​ടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരി​ച്ച​റി​യും.” (മത്തായി 7:16-20) ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ ഏതു നല്ല ഫലങ്ങൾ ഉല്‌പാ​ദി​പ്പി​ക്കാൻ നിങ്ങൾ പ്രതീ​ക്ഷി​ക്കും? അവർ ഇപ്പോൾ എന്തു പറയു​ക​യും ചെയ്യു​ക​യും വേണം?

ദൈവ​നാ​മത്തെ വിശു​ദ്ധീ​ക​രി​ക്കൽ

3, 4. (എ) യേശു​വി​ന്റെ മാതൃ​കാ​പ്രാർഥ​ന​യി​ലെ ആദ്യത്തെ അപേക്ഷ എന്തായി​രു​ന്നു? (ബി) യേശു ദൈവ​നാ​മത്തെ വിശു​ദ്ധീ​ക​രി​ച്ച​തെ​ങ്ങ​നെ​യാണ്‌?

3 ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പിച്ച മാതൃകാ പ്രാർഥ​ന​യ​നു​സ​രി​ച്ചു പ്രവർത്തി​ക്കും. അവിടെ യേശു പറഞ്ഞ ആദ്യസം​ഗതി ഇതായി​രു​ന്നു: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ.” മറെറാ​രു ബൈബിൾ ഭാഷാ​ന്തരം ഈ വാക്കുകൾ ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “നിന്റെ നാമം വിശു​ദ്ധ​മാ​യി പരിഗ​ണി​ക്ക​പ്പെ​ടട്ടെ.” (മത്തായി 6:9, യെരു​ശ​ലേം ബൈബിൾ) ദൈവ​നാ​മത്തെ വിശു​ദ്ധീ​ക​രി​ക്കുക അഥവാ വിശു​ദ്ധ​മാ​യി പരിഗ​ണി​ക്കു​ക​യെ​ന്നാൽ എന്താണർഥം? യേശു അത്‌ എങ്ങനെ ചെയ്‌തു?

4 താൻ അതു ചെയ്‌ത​തെ​ങ്ങ​നെ​യെന്നു പ്രകട​മാ​ക്കി​ക്കൊ​ണ്ടു യേശു തന്റെ പിതാ​വി​നോ​ടു​ളള പ്രാർഥ​ന​യിൽ ഇങ്ങനെ പറഞ്ഞു: “നീ ലോക​ത്തിൽനിന്ന്‌ എനിക്കു തന്ന മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 17:6) അതെ, യേശു യഹോവ എന്ന ദൈവ​നാ​മം മററു​ള​ള​വരെ അറിയി​ച്ചു. അവൻ ആ നാമം ഉപയോ​ഗി​ക്കാ​തി​രു​ന്നില്ല. തന്റെ പിതാ​വി​ന്റെ നാമം സർവഭൂ​മി​യി​ലും മഹത്വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്നു​ള​ളത്‌ അവന്റെ ഉദ്ദേശ്യ​മാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ നാമത്തെ പ്രഖ്യാ​പി​ക്കു​ന്ന​തി​ലും അതിനെ വിശു​ദ്ധ​മാ​യി പരിഗ​ണി​ക്കു​ന്ന​തി​ലും അവൻ മാതൃ​ക​വെച്ചു.—യോഹ​ന്നാൻ 12:28; യെശയ്യാവ്‌ 12:4, 5.

5. (എ) ക്രിസ്‌തീ​യസഭ ദൈവ​നാ​മ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) നാം രക്ഷപ്രാ​പി​ക്ക​ണ​മെ​ങ്കിൽ എന്തു ചെയ്യണം?

5 സത്യ​ക്രി​സ്‌തീ​യ​സ​ഭ​യു​ടെ ആസ്‌തി​ക്യം​തന്നെ ദൈവ​നാ​മ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. ദൈവം “തന്റെ നാമത്തി​നു​വേണ്ടി ഒരു ജനത്തെ ജനതക​ളിൽനിന്ന്‌ എടുക്കാൻ അവരി​ലേക്കു ശ്രദ്ധ തിരിച്ചു”വെന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ വിശദീ​ക​രി​ച്ചു. (പ്രവൃ​ത്തി​കൾ 15:14) അതു​കൊ​ണ്ടു ദൈവ​ത്തി​ന്റെ സത്യജനം അവന്റെ നാമത്തെ വിശു​ദ്ധ​മാ​യി കൈകാ​ര്യം ചെയ്യു​ക​യും ഭൂമി​യി​ലെ​ങ്ങും അത്‌ അറിയി​ക്കു​ക​യും വേണം. യഥാർഥ​ത്തിൽ ആ നാമത്തി​ന്റെ അറിവു രക്ഷയ്‌ക്ക്‌ ആവശ്യ​മാണ്‌. ബൈബിൾ പറയു​ന്ന​പ്ര​കാ​രം: “എന്തെന്നാൽ ‘യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും.’”—റോമർ 10:13, 14.

6. (എ) സഭകൾ പൊതു​വെ ദൈവ​നാ​മത്തെ വിശു​ദ്ധ​മാ​യി കരുതു​ന്നു​ണ്ടോ? (ബി) ദൈവ​നാ​മ​ത്തി​നു സാക്ഷ്യം വഹിക്കുന്ന ആരെങ്കി​ലു​മു​ണ്ടോ?

6 അപ്പോൾ, ഇന്ന്‌ ആരാണു ദൈവ​നാ​മത്തെ വിശു​ദ്ധ​മാ​യി കരുതു​ക​യും അതു സർവഭൂ​മി​യി​ലും അറിയി​ക്കു​ക​യും ചെയ്യു​ന്നത്‌? സഭകൾ പൊതു​വേ യഹോ​വ​യെന്ന നാമത്തി​ന്റെ ഉപയോ​ഗത്തെ ഒഴിവാ​ക്കു​ക​യാണ്‌. ചിലർ തങ്ങളുടെ ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളിൽനിന്ന്‌ അതു നീക്കു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, നിങ്ങൾ നിങ്ങളു​ടെ അയൽക്കാ​രോ​ടു സംസാ​രി​ക്കു​ക​യും മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ നാമം ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവനെ പരാമർശി​ക്കു​ക​യു​മാ​ണെ​ങ്കിൽ അവർ നിങ്ങളെ ഏതു സ്ഥാപന​ത്തോ​ടു ബന്ധപ്പെ​ടു​ത്തു​മെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു? ഈ സംഗതി​യിൽ യേശു​വി​ന്റെ മാതൃ​കയെ യഥാർഥ​മാ​യി പിന്തു​ട​രുന്ന ഒരു ജനമേ​യു​ളളു. അവരുടെ മുഖ്യ​ജീ​വി​തോ​ദ്ദേ​ശ്യം യേശു ചെയ്‌ത​തു​പോ​ലെ ദൈവത്തെ സേവി​ക്കു​ക​യും അവന്റെ നാമത്തി​നു സാക്ഷ്യം വഹിക്കു​ക​യു​മാണ്‌. അതു​കൊണ്ട്‌ അവർ വേദാ​നു​സൃ​ത​മാ​യി “യഹോ​വ​യു​ടെ സാക്ഷികൾ” എന്ന പേർ സ്വീക​രി​ച്ചി​രി​ക്കു​ന്നു.—യെശയ്യാവ്‌ 43:10-12.

ദൈവ​രാ​ജ്യ​ത്തെ പ്രഘോ​ഷി​ക്കൽ

7. യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യം പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

7 യേശു നൽകിയ മാതൃ​കാ​പ്രാർഥ​ന​യിൽ അവൻ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​യും പ്രകട​മാ​ക്കി. “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥി​ക്കാൻ അവൻ ജനങ്ങളെ പഠിപ്പി​ച്ചു. (മത്തായി 6:10) യേശു മനുഷ്യ​വർഗ​ത്തി​ന്റെ കുഴപ്പ​ങ്ങൾക്കു​ളള ഏക പരിഹാ​ര​മെന്ന നിലയിൽ രാജ്യത്തെ കൂടെ​ക്കൂ​ടെ ഊന്നി​പ്പ​റ​യു​ക​യു​ണ്ടാ​യി. അവനും അവന്റെ അപ്പോ​സ്‌ത​ലൻമാ​രും രാജ്യ​ത്തെ​ക്കു​റി​ച്ചു ജനങ്ങ​ളോ​ടു “ഗ്രാമം​തോ​റും” “വീടു​തോ​റും” പ്രസം​ഗി​ച്ചു​കൊ​ണ്ടാണ്‌ അതു ചെയ്‌തത്‌. (ലൂക്കോസ്‌ 8:1; പ്രവൃ​ത്തി​കൾ 5:42; 20:20) ദൈവ​രാ​ജ്യ​മാ​യി​രു​ന്നു അവരുടെ പ്രസം​ഗ​ത്തി​ന്റെ​യും പഠിപ്പി​ക്ക​ലി​ന്റെ​യും വിഷയം.

8. ഈ “അന്ത്യനാ​ളു​ക​ളിൽ” തന്റെ സത്യാ​നു​ഗാ​മി​ക​ളു​ടെ മുഖ്യ​സ​ന്ദേശം എന്തായി​രി​ക്കു​മെന്നു യേശു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

8 നമ്മുടെ നാളിനെ സംബന്ധി​ച്ചെന്ത്‌? ദൈവ​ത്തി​ന്റെ സത്യ​ക്രി​സ്‌തീയ സ്ഥാപന​ത്തി​ന്റെ കേ​ന്ദ്രോ​പ​ദേശം എന്താണ്‌? ഈ “അന്ത്യനാ​ളു​കളെ”ക്കുറിച്ചു പ്രവചി​ച്ച​പ്പോൾ യേശു പറഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യ​മാ​യി നിവസി​ത​ഭൂ​മി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതു​കൊണ്ട്‌ ഇന്നത്തെ ദൈവ​ജ​ന​ത്തി​ന്റെ മുഖ്യ​സ​ന്ദേശം രാജ്യ​മാ​യി​രി​ക്കണം.

9. ഇന്ന്‌ ഏതു ജനമാണു രാജ്യ​ദൂ​തു പ്രസം​ഗി​ക്കു​ന്നത്‌?

9 നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: നിങ്ങളു​ടെ വീട്ടു​വാ​തിൽക്ക​ലേക്ക്‌ ഒരാൾ വന്നു മനുഷ്യ​വർഗ​ത്തി​ന്റെ ഏക യഥാർഥ പ്രത്യാ​ശ​യെന്ന നിലയിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു​വെ​ങ്കിൽ, അയാൾ ഏതു സ്ഥാപന​ത്തിൽപ്പെട്ട ആളാ​ണെന്നു നിങ്ങൾ വിചാ​രി​ക്കും? യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​തെ മറേറ​തെ​ങ്കി​ലും മതത്തിലെ ആളുകൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു നിങ്ങ​ളോ​ടു സംസാ​രി​ച്ചി​ട്ടു​ണ്ടോ? എന്തിന​ധി​കം, അവരിൽ വളരെ കുറച്ചു​പേർക്കു മാത്രമേ അത്‌ എന്താ​ണെ​ന്നു​പോ​ലും അറിയാ​വൂ! അവർ ദൈവ​ത്തി​ന്റെ ഗവൺമെൻറി​നെ​ക്കു​റി​ച്ചു മൗനമ​വം​ലം​ബി​ക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും ആ ഗവൺമെൻറ്‌ ലോകത്തെ കിടി​ലം​കൊ​ള​ളി​ക്കുന്ന വാർത്ത​യാണ്‌. ഈ രാജ്യം ‘മറെറല്ലാ ഗവൺമെൻറു​ക​ളെ​യും തകർത്ത്‌ അവസാ​നി​പ്പി​ക്കു​മെ​ന്നും അതുമാ​ത്രം ഭൂമിയെ ഭരിക്കു​മെ​ന്നും’ ദാനി​യേൽപ്ര​വാ​ചകൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു.—ദാനി​യേൽ 2:44.

ദൈവ​വ​ച​ന​ത്തോ​ടു​ളള ആദരവ്‌

10. യേശു ദൈവ​വ​ച​ന​ത്തോട്‌ ആദരവു പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

10 സത്യമതം ആചരി​ക്കു​ന്ന​വരെ തിരി​ച്ച​റി​യാൻ കഴിയുന്ന മറെറാ​രു മാർഗം ബൈബി​ളി​നോ​ടു​ളള അവരുടെ മനോ​ഭാ​വം നോക്കു​ക​യാണ്‌. യേശു എല്ലാ സമയങ്ങ​ളി​ലും ദൈവ​വ​ച​ന​ത്തോട്‌ ആദരവു പ്രകട​മാ​ക്കി. അവൻ കാര്യങ്ങൾ സംബന്ധിച്ച അന്തിമ​പ്ര​മാ​ണ​മെന്ന നിലയിൽ കൂടെ​ക്കൂ​ടെ അതി​ലേക്കു ശ്രദ്ധയാ​കർഷി​ച്ചു. (മത്തായി 4:4, 7, 10; 19:4-6) യേശു ബൈബി​ളി​ന്റെ ഉപദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു ജീവി​ച്ചു​കൊ​ണ്ടും അതി​നോട്‌ ആദരവു കാണിച്ചു. അവൻ ഒരിക്ക​ലും ബൈബി​ളി​നെ തരംതാ​ഴ്‌ത്തി​യില്ല. പകരം, ബൈബി​ളി​നു ചേർച്ച​യാ​യി പഠിപ്പി​ക്കാ​ത്ത​വ​രെ​യും സ്വന്തം ആശയങ്ങൾ പുറ​പ്പെ​ടു​വി​ച്ചു​കൊണ്ട്‌ അതിന്റെ പഠിപ്പി​ക്ക​ലു​ക​ളു​ടെ ശക്തിയെ ദുർബ​ലീ​ക​രി​ക്കാൻ ശ്രമി​ച്ച​വ​രെ​യും അവൻ കുററം​വി​ധി​ച്ചു.—മർക്കോസ്‌ 7:9-13.

11. സഭകൾ മിക്ക​പ്പോ​ഴും ദൈവ​വ​ച​ന​ത്തോട്‌ എന്തു മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നു?

11 ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾ ഈ കാര്യ​ത്തിൽ ക്രിസ്‌തു​വി​ന്റെ മാതൃ​ക​യോട്‌ എത്രമാ​ത്രം ഒത്തുവ​രു​ന്നു? അവയ്‌ക്കു ബൈബി​ളി​നോട്‌ അഗാധ​മായ ബഹുമാ​ന​മു​ണ്ടോ? ഇന്ന്‌ അനേകം വൈദി​കർ പാപത്തി​ലേ​ക്കു​ളള ആദാമി​ന്റെ വീഴ്‌ച​യേ​യും നോഹ​യു​ടെ നാളിലെ പ്രളയ​ത്തേ​യും യോന​യേ​യും മഹാമ​ത്സ്യ​ത്തേ​യും​കു​റി​ച്ചും മററു​മു​ളള ബൈബിൾവി​വ​ര​ണങ്ങൾ വിശ്വ​സി​ക്കു​ന്നില്ല. മനുഷ്യൻ ഇവിടെ വന്നതു ദൈവ​ത്തി​ന്റെ നേരി​ട്ടു​ളള സൃഷ്ടി​യാ​ലല്ല, പിന്നെ​യോ പരിണാ​മ​ത്താ​ലാ​ണെ​ന്നും അവർ പറയുന്നു. അങ്ങനെ അവർ ദൈവ​വ​ച​ന​ത്തോ​ടു​ളള ആദരവി​നു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണോ? കൂടാതെ, വിവാ​ഹ​ത്തി​നു വെളി​യി​ലു​ളള ലൈം​ഗി​ക​വേ​ഴ്‌ചകൾ തെററ​ല്ലെ​ന്നും സ്വവർഗ​ര​തി​യോ ബഹുഭാ​ര്യാ​ത്വം​പോ​ലു​മോ ഉചിത​മാ​യി​രി​ക്കാ​മെ​ന്നും ചില സഭാ​നേ​താ​ക്കൻമാർ വാദി​ക്കു​ന്നു. അവർ ബൈബി​ളി​നെ തങ്ങളുടെ വഴികാ​ട്ടി​യാ​യി ഉപയോ​ഗി​ക്കാൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെന്നു നിങ്ങൾ പറയു​മോ? അവർ തീർച്ച​യാ​യും ദൈവ​പു​ത്ര​ന്റെ​യും അവന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും മാതൃക അനുസ​രി​ക്കു​കയല്ല.—മത്തായി 15:18, 19; റോമർ 1:24-27.

12. (എ) ബൈബി​ളു​ളള അനേക​രു​ടെ​പോ​ലും ആരാധന ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) മനഃപൂർവ ദുഷ്‌പ്ര​വൃ​ത്തി​ക്കാർ സഭയിൽ അംഗീ​കാ​ര​മു​ള​ള​വ​രാ​യി നിൽക്കാൻ അനുവ​ദി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ നാം എന്തു നിഗമനം ചെയ്യേ​ണ്ട​താണ്‌?

12 ബൈബിൾ ഉളളവ​രും അതു പഠിക്കു​ന്ന​വർപോ​ലു​മായ പളളി​യം​ഗ​ങ്ങ​ളുണ്ട്‌. എന്നാൽ അവരുടെ ജീവി​ത​രീ​തി അവർ അതനു​സ​രി​ക്കു​ന്നി​ല്ലെന്നു പ്രകട​മാ​ക്കു​ന്നു. അതു​പോ​ലു​ള​ള​വരെ സംബന്ധി​ച്ചു ബൈബിൾ പറയുന്നു: “അവർ ദൈവത്തെ അറിയു​ന്നു​വെന്ന്‌ അവർ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്നു, എന്നാൽ അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ അവനെ ത്യജി​ക്കു​ന്നു.” (തീത്തോസ്‌ 1:16; 2 തിമൊ​ഥെ​യോസ്‌ 3:5) ചൂതാട്ടം നടത്തു​ന്ന​വ​രോ കുടിച്ചു മത്തരാ​കു​ന്ന​വ​രോ മററു തെററു​കൾ ചെയ്യു​ന്ന​വ​രോ ആയ പളളി​യം​ഗങ്ങൾ സഭയിൽ അംഗീ​കാ​ര​മു​ള​ള​വ​രാ​യി നില​കൊ​ള​ളാൻ അനുവ​ദി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ അത്‌ എന്താണു പ്രകട​മാ​ക്കു​ന്നത്‌? അവരുടെ മതസ്ഥാ​പനം ദൈവ​ത്താൽ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു​ള​ള​തി​ന്റെ തെളി​വാ​ണത്‌.—1 കൊരി​ന്ത്യർ 5:11-13.

13. തന്റെ സഭയുടെ ഉപദേ​ശ​ങ്ങ​ളെ​ല്ലാം ബൈബി​ളി​നോ​ടു യോജി​പ്പി​ല​ല്ലെന്നു ഒരുവൻ കണ്ടെത്തി​യി​രി​ക്കു​ന്നു​വെ​ങ്കിൽ അയാൾ ഏതു ഗൗരവ​മായ തീരു​മാ​നം എടു​ക്കേ​ണ്ട​താണ്‌?

13 നിങ്ങൾ ഈ പുസ്‌ത​ക​ത്തി​ന്റെ മുൻ അധ്യാ​യ​ങ്ങൾക്കു ചിന്ത​കൊ​ടു​ക്കു​ക​യും അവിടെ കണ്ട ബൈബിൾവാ​ക്യ​ങ്ങൾ പരിചി​ന്തി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ ദൈവ​വ​ച​ന​ത്തി​ലെ അടിസ്ഥാന ഉപദേ​ശങ്ങൾ അറിഞ്ഞി​രി​ക്കു​ന്നു. എന്നാൽ നിങ്ങൾ സഹവസി​ക്കുന്ന മതസ്ഥാ​പ​ന​ത്തി​ന്റെ ഉപദേ​ശങ്ങൾ ദൈവ​വ​ച​ന​ത്തി​ലെ ഉപദേ​ശ​ങ്ങ​ളോ​ടു യോജി​പ്പി​ല​ല്ലെ​ങ്കി​ലോ? അപ്പോൾ നിങ്ങൾക്കു ഗൗരവ​മു​ളള ഒരു പ്രശ്‌ന​മുണ്ട്‌. അതു ബൈബി​ളി​ന്റെ സത്യതയെ സ്വീക​രി​ക്ക​ണ​മോ അതോ ബൈബിൾ പിന്താ​ങ്ങാത്ത ഉപദേ​ശ​ങ്ങളെ അനുകൂ​ലി​ച്ചു​കൊണ്ട്‌ അതിനെ ത്യജി​ക്ക​ണ​മോ എന്നുള​ള​താണ്‌. തീർച്ച​യാ​യും നിങ്ങൾ ചെയ്യു​ന്നതു നിങ്ങളു​ടെ സ്വന്തം തീരു​മാ​ന​മാ​യി​രി​ക്കണം. എന്നിരു​ന്നാ​ലും, നിങ്ങൾ കാര്യ​ങ്ങളെ ശ്രദ്ധാ​പൂർവം തൂക്കി​നോ​ക്കണം. കാരണം നിങ്ങൾ എടുക്കുന്ന തീരു​മാ​നം നിങ്ങളു​ടെ ദൈവാം​ഗീ​കാ​ര​ത്തെ​യും ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നു​ളള നിങ്ങളു​ടെ പ്രതീ​ക്ഷ​ക​ളെ​യും ബാധി​ക്കും.

ലോക​ത്തിൽനി​ന്നു വേർപെ​ട്ടു​നിൽക്കൽ

14. (എ) സത്യമ​തത്തെ തിരി​ച്ച​റി​യി​ക്കുന്ന മറെറാ​രു ലക്ഷണം എന്താണ്‌? (ബി) സത്യാ​രാ​ധകർ ഈ വ്യവസ്ഥ പാലി​ക്കു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

14 സത്യമതം ആചരി​ക്കു​ന്ന​വരെ തിരി​ച്ച​റി​യി​ക്കുന്ന മറെറാ​രു അടയാളം യേശു പറഞ്ഞതു​പോ​ലെ, “അവർ ലോക​ത്തി​ന്റെ ഭാഗമല്ല” എന്നുള​ള​താണ്‌. (യോഹ​ന്നാൻ 17:14) അതിന്റെ അർഥം സത്യാ​രാ​ധകർ ദുഷിച്ച ലോക​ത്തിൽനി​ന്നും അതിന്റെ കാര്യാ​ദി​ക​ളിൽനി​ന്നും വേർപെട്ടു നില്‌ക്കു​ന്നു​വെ​ന്നാണ്‌. യേശു​ക്രി​സ്‌തു ഒരു രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​യാ​യി​ത്തീ​രാൻ വിസമ്മ​തി​ച്ചു. (യോഹ​ന്നാൻ 6:15) ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി പിശാ​ചായ സാത്താ​നാ​ണെന്ന്‌ ബൈബിൾ പറയു​ന്നു​വെന്ന്‌ ഓർക്കു​മ്പോൾ ലോക​ത്തിൽനി​ന്നു വേർപെ​ട്ടു​നിൽക്കു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെന്നു നിങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയും. (യോഹ​ന്നാൻ 12:31; 2 കൊരി​ന്ത്യർ 4:4) ഈ സംഗതി​യു​ടെ ഗൗരവം ഈ ബൈബിൾ പ്രസ്‌താ​വ​ന​യിൽനി​ന്നു കൂടു​ത​ലാ​യി കാണ​പ്പെ​ടു​ന്നു: “അതു​കൊണ്ട്‌ ലോക​ത്തി​ന്റെ ഒരു സ്‌നേ​ഹി​ത​നാ​കാ​നാ​ഗ്ര​ഹി​ക്കുന്ന ഏവനും തന്നേത്തന്നെ ദൈവ​ത്തി​ന്റെ ഒരു ശത്രു ആക്കിത്തീർക്കു​ന്നു.”—യാക്കോബ്‌ 4:4.

15. (എ) നിങ്ങൾക്കു പരിചി​ത​മായ സഭകൾ യഥാർഥ​ത്തിൽ “ലോക​ത്തി​ന്റെ ഭാഗമല്ലാ”തിരി​ക്കു​ന്നു​ണ്ടോ? (ബി) ഈ വ്യവസ്ഥ പാലി​ക്കുന്ന ഒരു മതത്തെ നിങ്ങൾക്ക​റി​യാ​മോ?

15 നിങ്ങളു​ടെ സമൂഹ​ത്തി​ലെ സഭകൾ ഈ സംഗതി കാര്യ​മാ​യി എടുക്കു​ന്നു​ണ്ടെന്നു വസ്‌തു​തകൾ തെളി​യി​ക്കു​ന്നു​വോ? വൈദി​ക​രും സഭകളി​ലെ അംഗങ്ങ​ളും യഥാർഥ​ത്തിൽ “ലോക​ത്തി​ന്റെ ഭാഗമല്ലാ”തിരി​ക്കു​ന്നു​വോ? അതോ അവർ ലോക​ത്തി​ലെ ദേശീ​യ​വാ​ദ​ത്തി​ലും രാഷ്‌ട്രീ​യ​ത്തി​ലും വർഗസ​മ​ര​ങ്ങ​ളി​ലും അടിമു​ടി മുഴു​കി​യി​രി​ക്കു​ക​യാ​ണോ? സഭകളു​ടെ പ്രവർത്ത​നങ്ങൾ പരക്കെ അറിയ​പ്പെ​ടു​ന്ന​തി​നാൽ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ പ്രയാ​സ​മില്ല. മറിച്ച്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളും പരി​ശോ​ധി​ക്കുക എളുപ്പ​മാണ്‌. അങ്ങനെ ചെയ്യു​ന്ന​തി​നാൽ അവർ ലോക​ത്തിൽനി​ന്നും അതിന്റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽനി​ന്നും അതിന്റെ സ്വാർഥ​പ​ര​വും അസാൻമാർഗി​ക​വും അക്രമാ​സ​ക്ത​വു​മായ വഴിക​ളിൽനി​ന്നും വേർപെ​ട്ടു​നി​ന്നു​കൊ​ണ്ടു ക്രിസ്‌തു​വി​ന്റെ​യും അവന്റെ ആദിമ അനുഗാ​മി​ക​ളു​ടെ​യും ദൃഷ്ടാന്തം യഥാർഥ​മാ​യി പിന്തു​ട​രു​ന്നു​ണ്ടെന്നു നിങ്ങൾ കണ്ടെത്തും.—1 യോഹ​ന്നാൻ 2:15-17.

അവരുടെ ഇടയിൽത്ത​ന്നെ​യു​ളള സ്‌നേഹം

16. ക്രിസ്‌തു​വി​ന്റെ യഥാർഥ ശിഷ്യൻമാ​രെ തിരി​ച്ച​റി​യാൻ കഴിയുന്ന ഒരു പ്രധാന മാർഗം എന്താണ്‌?

16 ക്രിസ്‌തു​വി​ന്റെ യഥാർഥ ശിഷ്യൻമാ​രെ തിരി​ച്ച​റി​യാൻ കഴിയുന്ന ഒരു അതി​പ്ര​ധാന വിധം അവരുടെ ഇടയിൽത്ത​ന്നെ​യു​ളള സ്‌നേഹം ശ്രദ്ധി​ക്കു​ന്ന​താണ്‌. “നിങ്ങൾക്കു നിങ്ങളു​ടെ ഇടയിൽത്തന്നെ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും” എന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 13:35) നിങ്ങൾക്കു പരിചി​ത​മായ മതസ്ഥാ​പ​ന​ങ്ങൾക്ക്‌ ഈ സ്‌നേ​ഹ​മു​ണ്ടോ? ദൃഷ്ടാ​ന്ത​മാ​യി, നിങ്ങൾ ജീവി​ക്കുന്ന രാജ്യങ്ങൾ മറെറാ​രു രാജ്യ​വു​മാ​യി യുദ്ധത്തി​ലേർപ്പെ​ടു​മ്പോൾ അവ എന്തു ചെയ്യുന്നു?

17. തങ്ങളുടെ ഇടയിൽത്തന്നെ സ്‌നേഹം പ്രകട​മാ​ക്കു​ക​യെന്ന വ്യവസ്ഥ പാലി​ക്കു​ന്ന​തിൽ മതസ്ഥാ​പ​ന​ങ്ങ​ളും അവയുടെ അംഗങ്ങ​ളും എത്ര​ത്തോ​ളം എത്തുന്നു?

17 സാധാ​ര​ണ​യാ​യി എന്തു സംഭവി​ക്കു​ന്നു​വെന്നു നിങ്ങൾക്ക​റി​യാം. ലൗകി​ക​മ​നു​ഷ്യ​രു​ടെ ആജ്ഞയനു​സ​രി​ച്ചു വിവിധ മതസ്ഥാ​പ​ന​ങ്ങ​ളി​ലെ അംഗങ്ങൾ യുദ്ധക്ക​ള​ത്തി​ലേക്കു പോകു​ക​യും മറെറാ​രു രാജ്യ​ത്തി​ലെ തങ്ങളുടെ സഹവി​ശ്വാ​സി​കളെ കൊ​ന്നൊ​ടു​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ കത്തോ​ലി​ക്കർ കത്തോ​ലി​ക്കരെ കൊല്ലു​ന്നു. പ്രോ​ട്ട​സ്‌റ​റൻറു​കാർ പ്രോ​ട്ട​സ്‌റ​റൻറു​കാ​രെ കൊല്ലു​ന്നു. മുസ്ലീങ്ങൾ മുസ്ലീ​ങ്ങളെ കൊല്ലു​ന്നു. അത്തര​മൊ​രു പ്രവർത്ത​ന​ഗതി ദൈവ​വ​ച​ന​ത്തിന്‌ അനുസ​ര​ണ​മാ​ണെ​ന്നും യഥാർഥ​ത്തിൽ ദൈവാ​ത്മാ​വി​നെ പ്രകട​മാ​ക്കു​ന്നു​വെ​ന്നും നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ?—1 യോഹ​ന്നാൻ 3:10-12.

18. അന്യോ​ന്യം സ്‌നേഹം പ്രകട​മാ​ക്കുന്ന ഈ സംഗതി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ എത്ര​ത്തോ​ളം എത്തുന്നു?

18 അന്യോ​ന്യം സ്‌നേഹം പ്രകട​മാ​ക്കുന്ന ഈ സംഗതി സംബന്ധി​ച്ചു യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ വർത്തി​ക്കു​ന്നു? അവർ ലോക​മ​ത​ങ്ങ​ളു​ടെ പ്രവർത്ത​ന​ഗതി പിന്തു​ട​രു​ന്നില്ല. അവർ യുദ്ധക്ക​ള​ങ്ങ​ളിൽ സഹവി​ശ്വാ​സി​കളെ കൊ​ന്നൊ​ടു​ക്കു​ന്നില്ല. “ഞാൻ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു” എന്നു പറയു​ക​യും അതേസ​മയം മറെറാ​രു ജനതയി​ലോ ഗോ​ത്ര​ത്തി​ലോ വർഗത്തി​ലോ പെട്ട തങ്ങളുടെ സഹോ​ദ​രനെ ദ്വേഷി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഒരു കപടജീ​വി​തം നയിക്കു​ന്നതു സംബന്ധിച്ച കുററം അവർക്കില്ല. (1 യോഹ​ന്നാൻ 4:20, 21) എന്നാൽ അവർ മററു​വി​ധ​ങ്ങ​ളി​ലും സ്‌നേഹം പ്രകട​മാ​ക്കു​ന്നു. എങ്ങനെ? അവർ തങ്ങളുടെ അയല്‌ക്കാ​രോട്‌ ഇടപെ​ടുന്ന വിധത്താ​ലും ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തി​നു മററു​ള​ള​വരെ സഹായി​ക്കാ​നു​ളള അവരുടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ശ്രമങ്ങ​ളാ​ലും​തന്നെ.—ഗലാത്യർ 6:10.

ഏക സത്യമതം

19. ഒരൊററ സത്യമ​ത​മേ​യു​ളളു എന്നു പറയു​ന്നതു യുക്തി​യു​ക്ത​വും വേദാ​നു​സ​ര​ണ​വു​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

19 ഒരു സത്യമ​ത​മു​ണ്ടാ​യി​രി​ക്കു​മെ​ന്നു​ള​ളതു ന്യായ​യു​ക്തം മാത്ര​മാണ്‌. അതു സത്യ​ദൈവം “കലക്കത്തി​ന്റെയല്ല, പിന്നെ​യോ സമാധാ​ന​ത്തി​ന്റെ” ദൈവ​മാ​ണെ​ന്നു​ളള വസ്‌തു​ത​യ്‌ക്ക്‌ അനു​യോ​ജ്യ​മാണ്‌. (1 കൊരി​ന്ത്യർ 14:33) യഥാർഥ​ത്തിൽ “ഒരു വിശ്വാസ”മേയു​ള​ളു​വെന്നു ബൈബിൾ പറയുന്നു. (എഫേസ്യർ 4:5) അപ്പോൾ ഇക്കാലത്തു സത്യാ​രാ​ധ​ക​രു​ടെ സമൂഹ​മാ​യി​രി​ക്കു​ന്നത്‌ ആരാണ്‌?

20. (എ) തെളി​വി​ന്റെ വെളി​ച്ച​ത്തിൽ ഇന്നത്തെ സത്യാ​രാ​ധകർ എന്ന നിലയിൽ ഈ പുസ്‌തകം ആരി​ലേക്കു വിരൽചൂ​ണ്ടു​ന്നു? (ബി) അതാണോ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌? (സി) യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു നന്നായി പരിച​യ​പ്പെ​ടാ​നു​ളള ഏററവും നല്ല മാർഗ​മെ​ന്താണ്‌?

20 അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു പറയാൻ ഞങ്ങൾ മടിക്കു​ന്നില്ല. ഇതു സംബന്ധി​ച്ചു നിങ്ങൾക്കു ബോധ്യം​വ​രു​ന്ന​തിന്‌ അവരോ​ടു മെച്ചമാ​യി പരിച​യ​പ്പെ​ടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. ഇതിനു​ളള ഏററവും നല്ല മാർഗം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളി​ലെ അവരുടെ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യാണ്‌. സത്യമ​ത​ത്തി​ന്റെ ആചരണം ഇപ്പോൾ വലിയ സംതൃ​പ്‌തി കൈവ​രു​ത്തു​ന്നു​വെ​ന്നും ഭൂമി​യി​ലെ പറുദീ​സ​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കു​ന്ന​തി​നു​ളള വഴി തുറന്നു​ത​രു​ന്നു​വെ​ന്നും ബൈബിൾ പ്രകട​മാ​ക്കു​ന്ന​തു​കൊണ്ട്‌ അത്തര​മൊ​രു പരി​ശോ​ധന നടത്തു​ന്നതു തീർച്ച​യാ​യും പ്രയോ​ജ​ന​ക​ര​മാണ്‌. (ആവർത്തനം 30:19, 20) അങ്ങനെ ചെയ്യു​ന്ന​തി​നു ഞങ്ങൾ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു. ഇപ്പോൾ എന്തു​കൊണ്ട്‌ പരി​ശോ​ധി​ച്ചു​കൂ​ടാ?

[അധ്യയന ചോദ്യ​ങ്ങൾ]

[185-ാം പേജിലെ ചിത്രം]

നിങ്ങൾ യഹോ​വ​യേ​യും അവന്റെ രാജ്യ​ത്തെ​യും​കു​റിച്ച്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ ആളുകൾ നിങ്ങളെ ഏതു മതത്തോ​ടു ബന്ധിപ്പി​ക്കും?

[186-ാം പേജിലെ ചിത്രങ്ങൾ]

ഒരു വ്യക്തി ദൈവ​വ​ച​ന​പ്ര​കാ​രം ജീവി​ക്കു​ന്നി​ല്ലെ​ങ്കിൽ അയാൾ അതിനെ ആദരി​ക്കു​ക​യാ​ണോ?

[188, 189 പേജു​ക​ളി​ലെ ചിത്രം]

യേശു ഒരു രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​യാ​കാൻ വിസമ്മ​തി​ച്ചു

[190-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കാൻ നിങ്ങളെ ഊഷ്‌മ​ള​മാ​യി ക്ഷണിക്കു​ന്നു