2 കൊരിന്ത്യർ 4:1-18

4  ഈ ശുശ്രൂഷ ഞങ്ങൾക്കു ലഭിച്ചതു ദൈവ​ത്തി​ന്റെ കരുണകൊ​ണ്ടാണ്‌. അതു​കൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല.  ആളുകൾ രഹസ്യ​മാ​യി ചെയ്യുന്ന നാണം​കെട്ട പ്രവൃ​ത്തി​കൾ ഞങ്ങൾ വർജി​ക്കു​ന്നു. കൗശലം പ്രയോ​ഗി​ക്കാ​നോ ദൈവ​വ​ച​ന​ത്തിൽ മായം ചേർക്കാനോ+ ഞങ്ങൾ തയ്യാറല്ല. പകരം, സത്യം വെളിപ്പെ​ടു​ത്തിക്കൊണ്ട്‌ ദൈവ​സ​ന്നി​ധി​യിൽ എല്ലാ മനുഷ്യ​രുടെ​യും മനസ്സാ​ക്ഷി​ക്കു നല്ലൊരു മാതൃ​ക​യാ​യി ഞങ്ങൾ ഞങ്ങളെ​ത്തന്നെ ശുപാർശ ചെയ്യുന്നു.+  ഞങ്ങൾ ഘോഷി​ക്കുന്ന സന്തോ​ഷ​വാർത്ത മൂടു​പ​ടംകൊണ്ട്‌ മറഞ്ഞി​രി​ക്കുന്നെ​ങ്കിൽ, നശിക്കാ​നി​രി​ക്കു​ന്ന​വർക്കാണ്‌ അതു മറഞ്ഞി​രി​ക്കു​ന്നത്‌.  ദൈവത്തിന്റെ പ്രതിരൂപമായ+ ക്രിസ്‌തു​വി​ന്റെ മഹത്ത്വ​മാർന്ന സന്തോ​ഷ​വാർത്ത​യു​ടെ വെളിച്ചം കടന്നുചെ​ല്ലാ​തി​രി​ക്കാൻ,+ ഈ വ്യവസ്ഥിതിയുടെ* ദൈവം+ അവിശ്വാ​സി​ക​ളു​ടെ മനസ്സ്‌ അന്ധമാ​ക്കി​യി​രി​ക്കു​ക​യാണ്‌.+  ഞങ്ങൾ പ്രസം​ഗി​ക്കു​ന്നതു ഞങ്ങളെ​ക്കു​റി​ച്ചല്ല, യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചാണ്‌. യേശു കർത്താ​വാണെ​ന്നും ഞങ്ങൾ യേശു​വിനെപ്രതി നിങ്ങളു​ടെ അടിമ​ക​ളാണെ​ന്നും ആണ്‌ ഞങ്ങൾ പ്രസം​ഗി​ക്കു​ന്നത്‌.  “ഇരുട്ടിൽനി​ന്ന്‌ വെളിച്ചം പ്രകാ​ശി​ക്കട്ടെ”+ എന്നു പറഞ്ഞ ദൈവം, ക്രിസ്‌തു​വി​ന്റെ മുഖത്തുള്ള ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ തേജസ്സു​കൊ​ണ്ട്‌ ഞങ്ങളുടെ ഹൃദയ​ങ്ങളെ പ്രകാ​ശി​പ്പി​ച്ചി​രി​ക്കു​ന്നു.+  എങ്കിലും ഞങ്ങളുടെ കാര്യ​ത്തിൽ ഈ അമൂല്യനിധി+ മൺപാത്ര​ങ്ങ​ളി​ലാണ്‌.*+ അത്‌, ഞങ്ങൾക്കുള്ള അസാധാ​ര​ണ​ശക്തി ഞങ്ങളുടെ സ്വന്തമല്ല, ദൈവത്തിൽനിന്നുള്ളതാണ്‌+ എന്നു വരാൻവേ​ണ്ടി​യാണ്‌.  എല്ലാ വശത്തു​നി​ന്നും സമ്മർദം നേരി​ടുന്നെ​ങ്കി​ലും ഞങ്ങൾ ഒട്ടും അനങ്ങാൻ പറ്റാത്ത നിലയി​ലാ​യി​ട്ടില്ല. ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാണെ​ങ്കി​ലും വഴിമു​ട്ടിപ്പോ​യി​ട്ടില്ല.*+  ഉപദ്രവമേൽക്കുന്നെങ്കിലും ഉപേക്ഷി​ക്കപ്പെ​ട്ടി​ട്ടില്ല.+ മർദന​മേറ്റ്‌ വീഴുന്നെ​ങ്കി​ലും ഞങ്ങൾ നശിച്ചുപോ​യി​ട്ടില്ല.+ 10  യേശുവിന്റെ ജീവിതം ഞങ്ങളുടെ ശരീര​ങ്ങ​ളി​ലൂ​ടെ വെളിപ്പെ​ടാൻവേണ്ടി യേശു​വിനെപ്പോ​ലെ ഞങ്ങളും മാരക​മായ ഉപദ്രവങ്ങൾ+ എപ്പോ​ഴും ഞങ്ങളുടെ ശരീര​ങ്ങ​ളിൽ ഏറ്റുവാ​ങ്ങു​ന്നു. 11  ഞങ്ങളുടെ നശ്വര​ശ​രീ​ര​ങ്ങ​ളി​ലൂ​ടെ യേശു​വി​ന്റെ ജീവിതം വെളിപ്പെ​ടാൻ യേശു​വിനെപ്രതി ഞങ്ങൾ എപ്പോ​ഴും മരണത്തെ മുന്നിൽക്കണ്ട്‌ ജീവി​ക്കു​ന്നു.+ 12  അങ്ങനെ, ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപ​രി​ക്കു​ന്നു. 13  “ഞാൻ വിശ്വ​സി​ച്ചു; അതു​കൊണ്ട്‌ ഞാൻ സംസാ​രി​ച്ചു”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. വിശ്വാ​സ​ത്തി​ന്റെ അതേ ആത്മാവു​ള്ള​തുകൊണ്ട്‌ ഞങ്ങളും വിശ്വ​സി​ക്കു​ക​യും സംസാ​രി​ക്കു​ക​യും ചെയ്യുന്നു; 14  കാരണം യേശു​വി​നെ ഉയിർപ്പിച്ച ദൈവം യേശു​വിനോടൊ​പ്പം ഞങ്ങളെ​യും ഉയിർപ്പി​ക്കുമെ​ന്നും നിങ്ങളുടെ​കൂ​ടെ ഞങ്ങളെ​യും യേശു​വി​ന്റെ മുമ്പാകെ കൊണ്ടു​വ​രുമെ​ന്നും ഞങ്ങൾക്ക്‌ അറിയാം.+ 15  ഇതെല്ലാം നിങ്ങൾക്കുവേ​ണ്ടി​യാണ്‌. അങ്ങനെ, കൂടു​തൽക്കൂ​ടു​തൽ ആളുകൾ നന്ദി പറഞ്ഞു​കൊ​ണ്ട്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തി​യിട്ട്‌ അനർഹദയ നിറഞ്ഞു​ക​വി​യാൻ ഇടവരട്ടെ.+ 16  അതുകൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല. പുറമേ ഞങ്ങൾ* ക്ഷയിക്കു​ക​യാണെ​ങ്കി​ലും ഞങ്ങളിലെ ആന്തരി​ക​മ​നു​ഷ്യൻ ഓരോ ദിവസ​വും പുതു​ക്കപ്പെ​ടു​ക​യാണ്‌. 17  ഞങ്ങൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ ക്ഷണിക​വും നിസ്സാ​ര​വും ആണെങ്കി​ലും അത്‌ അത്യന്തം ഗംഭീ​ര​മായ നിത്യതേ​ജ​സ്സാ​ണു നേടി​ത്ത​രു​ന്നത്‌.+ 18  കാണുന്ന കാര്യ​ങ്ങ​ളി​ലല്ല, കാണാ​ത്ത​വ​യി​ലാ​ണു ഞങ്ങൾ കണ്ണു നട്ടിരി​ക്കു​ന്നത്‌.+ കാണുന്നവ താത്‌കാ​ലി​കം, പക്ഷേ കാണാത്തവ എന്നെന്നും നിലനിൽക്കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “കളിമ​ണ്ണു​കൊ​ണ്ടുള്ള ഭരണി​ക​ളി​ലാ​ണ്‌.”
മറ്റൊരു സാധ്യത “ആശയറ്റ​വ​രാ​കു​ന്നില്ല.”
അഥവാ “ബാഹ്യ​മ​നു​ഷ്യൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം