കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 5:1-13

5  നിങ്ങൾക്കി​ട​യിൽ ലൈം​ഗിക അധാർമികതയുണ്ടെന്ന്‌*+ എനിക്കു വിവരം കിട്ടി. അതും ജനതക​ളു​ടെ ഇടയിൽപ്പോ​ലു​മി​ല്ലാത്ത തരം പാപം. ഒരാൾ അപ്പന്റെ ഭാര്യയെ വെച്ചുകൊ​ണ്ടി​രി​ക്കു​ന്നു!+  എന്നിട്ടും നിങ്ങൾ അഭിമാ​നി​ക്കു​ക​യാ​ണോ? നിങ്ങൾ ദുഃഖിക്കുകയും+ അതു ചെയ്‌ത​യാ​ളെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യു​ക​യും അല്ലേ വേണ്ടത്‌?+  ഞാൻ അകലെ​യാണെ​ങ്കി​ലും മനസ്സുകൊണ്ട്‌* അവി​ടെ​യുണ്ട്‌. ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നാൽ എന്നപോലെ​തന്നെ ഈ പ്രവൃത്തി ചെയ്‌ത​യാ​ളെ വിധി​ച്ചു​ക​ഴി​ഞ്ഞു.  നിങ്ങൾ നമ്മുടെ കർത്താ​വായ യേശു​വി​ന്റെ പേരിൽ ഒന്നിച്ചു​കൂ​ടുമ്പോൾ, നമ്മുടെ കർത്താ​വായ യേശു​വി​ന്റെ ശക്തിയാൽ മനസ്സുകൊണ്ട്‌* ഞാനും അവി​ടെ​യുണ്ടെന്നു മനസ്സി​ലാ​ക്കി  ആ മനുഷ്യ​നെ സാത്താന്‌ ഏൽപ്പി​ച്ചുകൊ​ടു​ക്കുക.+ അങ്ങനെ ആ ദുഷിച്ച* സ്വാധീ​നം നീങ്ങി കർത്താ​വി​ന്റെ ദിവസത്തിൽ+ സഭയുടെ ആത്മാവ്‌ പരിര​ക്ഷി​ക്കപ്പെ​ടട്ടെ.  നിങ്ങളുടെ ആത്മപ്ര​ശംസ നല്ലതല്ല. പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?+  നിങ്ങൾ ഇപ്പോ​ഴാ​യി​രി​ക്കു​ന്ന​തുപോ​ലെ, എന്നും പുളി​പ്പി​ല്ലാത്ത പുതിയ മാവാ​യി​രി​ക്കാൻ പുളി​പ്പുള്ള പഴയ മാവ്‌ നീക്കി​ക്ക​ള​യുക. കാരണം നമ്മുടെ പെസഹാ​ക്കു​ഞ്ഞാ​ടായ ക്രിസ്‌തു+ ബലി അർപ്പി​ക്കപ്പെ​ട്ട​ല്ലോ.+  അതുകൊണ്ട്‌ നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊ​ണ്ടല്ല, ദുഷി​പ്പിന്റെ​യും വഷളത്ത​ത്തിന്റെ​യും പുളിച്ച മാവുകൊ​ണ്ടു​മല്ല. ആത്മാർഥ​ത​യുടെ​യും സത്യത്തിന്റെ​യും പുളിപ്പില്ലാത്ത* അപ്പം​കൊണ്ട്‌ നമുക്ക്‌ ഉത്സവം ആചരി​ക്കാം.  അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വ​രു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നു* ഞാൻ മുമ്പ്‌ എന്റെ കത്തിൽ നിങ്ങൾക്ക്‌ എഴുതി​യി​രു​ന്ന​ല്ലോ. 10  ഈ ലോക​ത്തി​ലെ,+ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യോ അത്യാഗ്ര​ഹി​കളെ​യോ പിടിച്ചുപറിക്കാരെയോ* വിഗ്ര​ഹാ​രാ​ധ​കരെ​യോ ഒന്നുമല്ല ഞാൻ ഉദ്ദേശി​ച്ചത്‌. അങ്ങനെയെ​ങ്കിൽ നിങ്ങൾ ഈ ലോകം വിട്ട്‌ പോ​കേ​ണ്ടി​വന്നേനേ.+ 11  എന്നാൽ സഹോ​ദരൻ എന്നു നമ്മൾ വിളി​ക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​യാ​ളോ അത്യാഗ്രഹിയോ+ വിഗ്ര​ഹാ​രാ​ധ​ക​നോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങ​ളോ​ടു പറയു​ന്നത്‌. അയാളുടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല. 12  പുറത്തുള്ളവരെ വിധി​ക്കാൻ എനിക്ക്‌ എന്തു കാര്യം? നിങ്ങൾ വിധിക്കേ​ണ്ടത്‌ അകത്തു​ള്ള​വരെ​യല്ലേ? 13  പുറത്തുള്ളവരെ വിധി​ക്കു​ന്നതു ദൈവ​മാ​ണ​ല്ലോ.+ “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക.”+

അടിക്കുറിപ്പുകള്‍

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “ആത്മാവിൽ.”
അക്ഷ. “ആത്മാവിൽ.”
അഥവാ “ജഡിക.”
പദാവലി കാണുക.
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വ​രു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്ത​ണ​മെന്ന്‌.”
പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്ന​വ​രെ​യോ.”
പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “അസഭ്യം പറയു​ന്ന​യാ​ളോ.”
അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്ന​വ​നോ.”
അഥവാ “അയാളു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്ത​ണ​മെ​ന്നാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം