വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹശൂന്യമായ ദാമ്പത്യം പരിഹാരം സാധ്യം!

സ്‌നേഹശൂന്യമായ ദാമ്പത്യം പരിഹാരം സാധ്യം!

സ്‌നേ​ഹ​ശൂ​ന്യ​മായ ദാമ്പത്യം പരിഹാ​രം സാധ്യം!

ഭാര്യാഭർത്താക്കന്മാർക്കുള്ള പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളു​ടെ ഒരു കലവറ​യാണ്‌ ബൈബിൾ. ഇതിൽ അതിശ​യി​ക്കാ​നില്ല, കാരണം ബൈബി​ളി​നെ നിശ്വ​സ്‌ത​നാ​ക്കി​യവൻ തന്നെയാണ്‌ വിവാഹ ക്രമീ​ക​ര​ണ​ത്തി​ന്റെ​യും കാരണ​ഭൂ​തൻ.

ദാമ്പത്യ​ത്തെ കുറിച്ച്‌ തികച്ചും വസ്‌തു​നി​ഷ്‌ഠ​മായ ഒരു ചിത്ര​മാണ്‌ ബൈബിൾ വരച്ചു​കാ​ട്ടു​ന്നത്‌. വിവാ​ഹി​ത​രാ​കു​ന്ന​വർക്ക്‌ “ക്ലേശങ്ങൾ” ഉണ്ടാകും എന്ന്‌ അത്‌ സമ്മതിച്ചു പറയുന്നു. (1 കൊരി​ന്ത്യർ 7:28, പി.ഒ.സി. ബൈബിൾ) അങ്ങനെ പ്രസ്‌താ​വി​ക്കു​മ്പോൾ തന്നെ, ദാമ്പത്യ​ത്തിന്‌ സന്തോഷം, എന്തിന്‌ ഹർഷോ​ന്മാ​ദം പോലും പ്രദാനം ചെയ്യാ​നാ​കും എന്നും വാസ്‌ത​വ​ത്തിൽ വിവാ​ഹ​ബന്ധം അങ്ങനെ ആയിരി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അതു പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 5:18, 19, NW) ഇവ പരസ്‌പ​ര​വി​രു​ദ്ധ​മായ രണ്ടാശ​യങ്ങൾ അല്ല. ഗൗരവ​മേ​റിയ പ്രശ്‌നങ്ങൾ ഉണ്ടായി​രി​ക്കെ​ത്തന്നെ ദമ്പതി​കൾക്ക്‌ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഉറ്റ ബന്ധം ആസ്വദി​ക്കാൻ കഴിയു​മെന്നു കാണി​ച്ചു​ത​രിക മാത്ര​മാണ്‌ അവ ചെയ്യു​ന്നത്‌.

നിങ്ങളു​ടെ ദാമ്പത്യ​ത്തിൽ അത്‌ നഷ്ടമാ​യി​രി​ക്കു​ന്നു​വോ? അടുപ്പ​ത്തി​ന്റെ​യും സന്തോ​ഷ​ത്തി​ന്റെ​യും സ്ഥാനത്ത്‌ ഇപ്പോൾ ഹൃദയ​വേ​ദ​ന​യു​ടെ​യും നൈരാ​ശ്യ​ത്തി​ന്റെ​യും കാർമേ​ഘങ്ങൾ ഉരുണ്ടു​കൂ​ടി​യി​രി​ക്കു​ക​യാ​ണോ? നിങ്ങളു​ടെ വിവാ​ഹ​ബന്ധം സ്‌നേ​ഹ​ശൂ​ന്യ​മാ​യി​ത്തീർന്നിട്ട്‌ വർഷങ്ങ​ളാ​യാ​ലും ശരി, കൈ​മോ​ശം വന്നത്‌ വീണ്ടെ​ടു​ക്കാ​നാ​കും. എന്നാൽ, ഒരു യാഥാർഥ്യം അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. അപൂർണ​രായ ഒരു ദമ്പതി​കൾക്കും പൂർണ​ത​യുള്ള ഒരു വിവാ​ഹ​ബന്ധം സാധ്യമല്ല. എന്നിരു​ന്നാ​ലും, നിങ്ങളു​ടെ ദാമ്പത്യ​ത്തി​നു പരി​ക്കേൽപ്പി​ക്കുന്ന പ്രവണ​ത​കളെ ഇല്ലാതാ​ക്കു​ന്ന​തി​നാ​യി നിങ്ങൾക്കു ചില പടികൾ സ്വീക​രി​ക്കാൻ കഴിയും.

ഈ ലേഖന​ത്തി​ന്റെ വായന തുടരവെ, നിങ്ങളു​ടെ ദാമ്പത്യ​ജീ​വി​ത​ത്തിൽ പ്രത്യേ​കി​ച്ചും ബാധക​മാ​യി​രി​ക്കുന്ന ആശയങ്ങൾ കണ്ടുപി​ടി​ക്കാൻ ശ്രമി​ക്കുക. ഇണയുടെ കുറവു​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം, നിങ്ങൾക്കു പ്രാ​യോ​ഗി​ക​മാ​ക്കാൻ കഴിയുന്ന ഏതാനും നിർദേ​ശങ്ങൾ തിര​ഞ്ഞെ​ടു​ക്കുക, തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശങ്ങൾ ബാധക​മാ​ക്കുക. നിങ്ങളു​ടെ ദാമ്പത്യ​ജീ​വി​തം സന്തുഷ്ട​മാ​യി​ത്തീ​രു​ന്ന​തിന്‌ നിങ്ങൾ വിചാ​രി​ച്ച​തി​ലും കൂടുതൽ സാധ്യ​ത​യു​ണ്ടെന്ന്‌ നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

നമുക്ക്‌ ആദ്യം മനോ​ഭാ​വത്തെ കുറിച്ചു ചർച്ച​ചെ​യ്യാം. കാരണം പ്രതി​ബദ്ധത സംബന്ധിച്ച നിങ്ങളു​ടെ വീക്ഷണ​വും ഇണയോ​ടുള്ള നിങ്ങളു​ടെ വികാ​ര​ങ്ങ​ളും അങ്ങേയറ്റം പ്രാധാ​ന്യം അർഹി​ക്കുന്ന സംഗതി​ക​ളാണ്‌.

പ്രതി​ബ​ദ്ധ​തയെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കു​ന്നു?

നിങ്ങളു​ടെ ദാമ്പത്യം മെച്ച​പ്പെ​ടു​ത്താൻ ഉദ്ദേശി​ക്കു​ന്ന​പക്ഷം നിങ്ങൾ അവശ്യം മനസ്സിൽ പിടി​ക്കേണ്ട ഒരു വസ്‌തു​ത​യുണ്ട്‌: വിവാഹം ആജീവ​നാന്ത ബന്ധമാണ്‌. ദൈവം വിവാഹ ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യ​പ്പോൾ ഭാര്യ​യും ഭർത്താ​വും ഒരിക്ക​ലും വേർപി​രി​യാൻ ഉദ്ദേശി​ച്ചി​രു​ന്നില്ല. (ഉല്‌പത്തി 2:24; മത്തായി 19:4, 5) അതു​കൊണ്ട്‌ ഇണയു​മാ​യുള്ള നിങ്ങളു​ടെ ബന്ധം, തോന്നു​മ്പോൾ ഇട്ടെറി​ഞ്ഞു പോരാ​വുന്ന ഒരു ജോലി​പോ​ലെ​യോ ഇഷ്ടമു​ള്ള​പ്പോൾ ഉപേക്ഷി​ച്ചു​പോ​രാ​വുന്ന ഒരു വാടക വീടു​പോ​ലെ​യോ അല്ല. പകരം, എന്തു സംഭവി​ച്ചാ​ലും ഇണയോ​ടു പറ്റിനിൽക്കു​മെന്ന ഗൗരവ​മായ പ്രതിജ്ഞ വിവാഹ വേദി​യിൽവെച്ച്‌ നിങ്ങൾ എടുത്ത​താണ്‌ എന്നോർക്കുക. ഇണയോട്‌ ആഴമായ പ്രതി​ബദ്ധത ഉണ്ടായി​രി​ക്കു​ന്നത്‌ ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ യേശു​ക്രി​സ്‌തു പറഞ്ഞതു​മാ​യി യോജി​പ്പി​ലാണ്‌: “ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രു​തു.”—മത്തായി 19:6.

ചിലർ ഇങ്ങനെ പറഞ്ഞേ​ക്കാം: ‘ഞങ്ങൾ ഇപ്പോ​ഴും ഒരുമി​ച്ചു തന്നെയാ​ണ​ല്ലോ. ഞങ്ങൾക്ക്‌ പ്രതി​ബദ്ധത ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വല്ലേ അത്‌?’ ഒരുപക്ഷേ ആയിരി​ക്കാം. എങ്കിലും, നാം ഈ ലേഖന പരമ്പര​യു​ടെ തുടക്ക​ത്തിൽ ചർച്ച​ചെ​യ്‌ത​തു​പോ​ലെ, ഒരുമി​ച്ചു താമസി​ക്കുന്ന ചില ദമ്പതി​ക​ളു​ടെ വിവാ​ഹ​ക്കപ്പൽ സ്‌നേ​ഹ​ശൂ​ന്യ​ത​യു​ടെ മണൽത്തി​ട്ട​യിൽ ഉറച്ചു പോയി​രി​ക്കു​ക​യാണ്‌. നിങ്ങളു​ടെ ദാമ്പത്യം ആസ്വാ​ദ്യ​മാ​ക്കി തീർക്കണം എന്നതാണ്‌ നിങ്ങളു​ടെ ലക്ഷ്യം, അല്ലാതെ എങ്ങനെ​യെ​ങ്കി​ലും ജീവി​ച്ചു​പോ​കുക എന്നതല്ല. പ്രതി​ബദ്ധത, വിവാഹ ക്രമീ​ക​ര​ണ​ത്തോ​ടു മാത്രമല്ല, സ്‌നേ​ഹി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്‌തു കൊള്ളാ​മെന്നു നിങ്ങൾ വാക്കു​കൊ​ടുത്ത വ്യക്തി​യോ​ടു​മുള്ള വിശ്വ​സ്‌ത​തയെ പ്രതി​ഫ​ലി​പ്പി​ക്കേ​ണ്ട​തുണ്ട്‌.—എഫെസ്യർ 5:32ബി.

നിങ്ങൾ ഇണയോ​ടു പറയുന്ന കാര്യങ്ങൾ നിങ്ങളു​ടെ പ്രതി​ബ​ദ്ധ​ത​യ്‌ക്ക്‌ എത്ര ആഴമു​ണ്ടെന്നു വെളി​പ്പെ​ടു​ത്തി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, വഴക്ക്‌ മൂക്കുന്ന സമയത്ത്‌, “ഞാൻ നിങ്ങളെ ഉപേക്ഷി​ച്ചു പോകു​ക​യാണ്‌!” അല്ലെങ്കിൽ, “എനിക്കു വിലകൽപ്പി​ക്കുന്ന ഒരാളെ കണ്ടെത്താ​മോ എന്നു നോക്കട്ടെ!” എന്നൊക്കെ ചില ഭാര്യാ​ഭർത്താ​ക്ക​ന്മാർ പറഞ്ഞേ​ക്കാം. അക്ഷരാർഥ​ത്തിൽ അങ്ങനെ​യൊ​ന്നും അർഥമാ​ക്കു​ന്നി​ല്ലെ​ങ്കിൽ കൂടി, അത്തരം പ്രസ്‌താ​വ​നകൾ പ്രതി​ബ​ദ്ധ​ത​യ്‌ക്കു തുരങ്കം വെക്കുന്നു. കാരണം വേർപി​രി​യ​ലി​നുള്ള വാതിൽ എപ്പോ​ഴും തുറന്നു കിടക്കു​ക​യാ​ണെ​ന്നും ഇതു പറയുന്ന ആൾ അതിലൂ​ടെ ഇറങ്ങി​പ്പോ​കാൻ സദാ ഒരുക്ക​മാ​ണെ​ന്നു​മാണ്‌ അവ സൂചി​പ്പി​ക്കു​ന്നത്‌.

നിങ്ങളു​ടെ ദാമ്പത്യ​ത്തിൽ സ്‌നേഹം വീണ്ടും ഉണ്ടായി​ക്കാ​ണാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ സംഭാ​ഷ​ണ​ത്തിൽനിന്ന്‌ ഇത്തരം പല്ലവികൾ ഒഴിവാ​ക്കുക. ഒരു വീട്ടിൽനിന്ന്‌ എതു സമയത്തു വേണ​മെ​ങ്കി​ലും താമസം മാറേണ്ടി വരു​മെന്ന്‌ അറിയാ​മെ​ങ്കിൽ നിങ്ങൾ അത്‌ അലങ്കരിച്ച്‌ മോടി പിടി​പ്പി​ക്കു​മോ? അങ്ങനെ​യെ​ങ്കിൽ, ഏതു നിമി​ഷ​വും പ്രശ്‌ന​ങ്ങ​ളിൽ ചെന്നി​ടിച്ച്‌ തകരാ​വുന്ന ഒരു വിവാ​ഹ​ബന്ധം മെച്ച​പ്പെ​ടു​ത്താൻ നിങ്ങളു​ടെ ഇണ ശ്രമി​ക്ക​ണ​മെന്ന്‌ എന്തിനു പ്രതീ​ക്ഷി​ക്കണം? പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കാണു​ന്ന​തി​നാ​യി നിങ്ങൾ പരമാ​വധി ശ്രമി​ക്കു​മെന്ന്‌ ദൃഢനി​ശ്ചയം ചെയ്യുക.

ദാമ്പത്യ​ത്തി​ലെ കാറ്റും കോളും നിറഞ്ഞ ഒരു ഘട്ടത്തി​ലൂ​ടെ കടന്നു​പോയ ഒരു ഭാര്യ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഭർത്താ​വി​നോട്‌ അങ്ങേയറ്റം ദേഷ്യം തോന്നി​യി​രുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും വിവാ​ഹ​ബ​ന്ധ​ത്തിൽനിന്ന്‌ പുറത്തു കടക്കു​ന്ന​തി​നെ കുറിച്ച്‌ ഞാൻ ചിന്തി​ച്ചി​രു​ന്നില്ല. ഞങ്ങളുടെ ദാമ്പത്യ​ത്തിന്‌ എന്തൊക്കെ തകരാ​റു​കൾ ഉണ്ടെങ്കി​ലും ഏതുവി​ധേ​ന​യും അത്‌ ശരിയാ​ക്കി​യെ​ടു​ക്കാൻ ഞങ്ങൾ നിശ്ചയി​ച്ചി​രു​ന്നു. ഇപ്പോൾ, വളരെ പ്രക്ഷു​ബ്ധ​മായ രണ്ടു വർഷങ്ങൾക്കു ശേഷം സന്തുഷ്ട ദാമ്പത്യ​ത്തി​ലേക്കു ഞങ്ങൾ മടങ്ങി​വ​ന്നി​രി​ക്കു​ന്നു എന്ന്‌ എനിക്ക്‌ സത്യസ​ന്ധ​മാ​യി പറയാൻ കഴിയും.”

അതേ, പ്രതി​ബദ്ധത ഒറ്റക്കെ​ട്ടാ​യി​നി​ന്നു പ്രവർത്തി​ക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. ഒരു മേൽക്കൂ​ര​യ്‌ക്കു കീഴിൽ വെറും അപരി​ചി​തരെ പോലെ കഴിയു​ന്ന​തി​നെയല്ല, പകരം ഒരു പൊതു ലക്ഷ്യം മുന്നിൽ കണ്ടു​കൊണ്ട്‌ ഒരുമി​ച്ചു പ്രവർത്തി​ക്കു​ന്ന​തി​നെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, ഇപ്പോൾ വിവാ​ഹ​ബ​ന്ധ​ത്തിൽ നിങ്ങളെ ഒരുമി​ച്ചു നിറു​ത്തു​ന്നത്‌ കർത്തവ്യ ബോധം ഒന്നു മാത്ര​മാ​ണെന്ന്‌ നിങ്ങൾക്കു തോന്നി​യേ​ക്കാം. അങ്ങനെ​യാ​ണെ​ങ്കിൽപ്പോ​ലും നിരാ​ശ​പ്പെ​ട​രുത്‌. നഷ്ടപ്പെട്ട സ്‌നേഹം വീണ്ടെ​ടു​ക്കാൻ കഴിയും. എങ്ങനെ?

ഇണയെ ആദരിക്കൽ

ബൈബിൾ ഇങ്ങനെ പറയുന്നു: ‘വിവാഹം എല്ലാവർക്കും ആദരണീ​യം ആയിരി​ക്കട്ടെ.’ (എബ്രായർ 13:4, ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ; റോമർ 12:10) ‘ആദരണീ​യം’ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ രൂപങ്ങൾ ബൈബി​ളി​ന്റെ മറ്റു ഭാഗങ്ങ​ളിൽ “പ്രിയ​പ്പെട്ട,” “വിലപ്പെട്ട,” “മൂല്യ​വ​ത്തായ” എന്നൊ​ക്കെ​യാണ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്തി​നെ​യെ​ങ്കി​ലും അങ്ങേയറ്റം മൂല്യ​വ​ത്താ​യി കരുതു​മ്പോൾ എന്തു വില​കൊ​ടു​ത്തും അതു സംരക്ഷി​ക്കാൻ നാം ശ്രമി​ക്കും. വളരെ വിലകൂ​ടിയ ഒരു പുത്തൻ കാർ സ്വന്തമാ​യുള്ള ഒരു വ്യക്തി അതിനെ എത്ര ശ്രദ്ധ​യോ​ടെ​യാണ്‌ പരിപാ​ലി​ക്കു​ന്നത്‌ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. അദ്ദേഹം തന്റെ പ്രിയ​പ്പെട്ട കാർ എപ്പോ​ഴും തൂത്തു​മി​നു​ക്കി​യും കേടു​പോ​ക്കി​യും സൂക്ഷി​ക്കു​ന്നു. അതിന്‌ ഒരു ചെറിയ പോറൽപോ​ലും ഏൽക്കു​ന്നത്‌ അദ്ദേഹ​ത്തി​നു സഹിക്കാ​നാ​വില്ല! മറ്റു ചിലരാ​ണെ​ങ്കിൽ തങ്ങളുടെ ആരോ​ഗ്യ​ത്തി​നാണ്‌ ഇതു​പോ​ലെ ശ്രദ്ധ നൽകു​ന്നത്‌. എന്തു​കൊണ്ട്‌? അവർ അതിനെ വില​പ്പെ​ട്ട​താ​യി കരുതു​ന്ന​തു​കൊണ്ട്‌ എങ്ങനെ​യും അതു സംരക്ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നു.

നിങ്ങളു​ടെ വിവാ​ഹ​ബ​ന്ധ​ത്തെ​യും ഇതു​പോ​ലെ​തന്നെ സംരക്ഷി​ക്കുക. സ്‌നേഹം “എല്ലാം പ്രത്യാ​ശി​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 13:7) ഒന്നും നേരെ​യാ​കാൻ പോകു​ന്നില്ല എന്ന നിഷേ​ധാ​ത്മക ചിന്താ​ഗ​തി​ക്കു വഴി​പ്പെ​ടു​ന്ന​തി​നു പകരം എല്ലാം നേരെ​യാ​കു​മെന്നു പ്രത്യാ​ശി​ച്ചു​കൊണ്ട്‌ കാര്യങ്ങൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേണ്ടി ക്ഷമാപൂർവം പ്രവർത്തി​ക്ക​രു​തോ? “ഞങ്ങൾ വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും സ്‌നേ​ഹ​ത്തി​ലാ​യി​രു​ന്നി​ട്ടില്ല,” “വേണ്ടത്ര പ്രായ​മാ​കു​ന്ന​തി​നു മുമ്പാണ്‌ ഞങ്ങൾ വിവാ​ഹി​ത​രാ​യത്‌” അല്ലെങ്കിൽ “ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ ഞങ്ങൾക്ക്‌ അറിയാൻ പാടി​ല്ലാ​യി​രു​ന്നു” എന്നൊക്കെ പറഞ്ഞു​കൊണ്ട്‌ മെച്ച​പ്പെ​ടാ​നുള്ള സാധ്യത തള്ളിക്ക​ള​യ​രുത്‌. “‘ഇനി ഈ ബന്ധം മുന്നോ​ട്ടു കൊണ്ടു​പോ​കാൻ എനിക്കാ​വില്ല!’ എന്ന്‌ എന്റെ അടുത്തു വരുന്ന പലരും പറയു​ന്നത്‌ ഞാൻ കേട്ടി​ട്ടുണ്ട്‌” എന്ന്‌ ഒരു വിവാഹ ഉപദേശക പറയുന്നു. “വിവാ​ഹ​ബ​ന്ധത്തെ ഒന്ന്‌ അപഗ്ര​ഥിച്ച്‌ പുരോ​ഗതി വരു​ത്തേ​ണ്ടത്‌ എവി​ടെ​യൊ​ക്കെ​യാ​ണെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നു പകരം രണ്ടു​പേർക്കും പൊതു​വാ​യുള്ള മൂല്യ​ങ്ങ​ളും മധുരി​ക്കുന്ന ഗതകാല സ്‌മര​ണ​ക​ളും നേരെ​യാ​കു​ന്ന​തി​നുള്ള ഭാവി​സാ​ധ്യ​ത​യും ഒക്കെ സഹിതം അവർ തങ്ങളുടെ ദാമ്പത്യ​ത്തെ അപ്പാടെ തള്ളിക്ക​ള​യു​ന്നു.”

വിവാ​ഹ​ജീ​വി​ത​ത്തിൽ നിങ്ങൾ പിന്നിട്ട പാതയി​ലേക്ക്‌ പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ കാണാൻ കഴിയു​ന്നത്‌? അപസ്വ​രങ്ങൾ മാത്രമേ ഉള്ളോ? അല്ല എന്നുറ​പ്പാണ്‌. ഇണയോ​ടൊ​പ്പം പങ്കിട്ട ധന്യ മുഹൂർത്തങ്ങൾ, നിങ്ങൾ ഒരുമി​ച്ചു കൈവ​രിച്ച നേട്ടങ്ങൾ, ഒരുമി​ച്ചു നേരിട്ട വെല്ലു​വി​ളി​കൾ ഇതൊക്കെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നി​ല്ലേ? അവയെ കുറി​ച്ചൊ​ക്കെ ചിന്തി​ക്കുക. നിങ്ങളു​ടെ ബന്ധം മെച്ച​പ്പെ​ടു​ത്താൻ ആത്മാർഥ​മാ​യി ശ്രമി​ച്ചു​കൊണ്ട്‌ നിങ്ങൾ വിവാ​ഹ​ബ​ന്ധ​ത്തെ​യും നിങ്ങളു​ടെ ഇണയെ​യും ആദരി​ക്കു​ന്നു​വെന്നു കാണി​ക്കുക. വിവാഹ ഇണകൾ പരസ്‌പരം എങ്ങനെ ഇടപെ​ടു​ന്നു എന്നതിൽ യഹോ​വ​യാം ദൈവം ആഴമായ താത്‌പ​ര്യം എടുക്കു​ന്നു​വെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ മലാഖി​യു​ടെ നാളു​ക​ളിൽ, നിസ്സാര കാര്യ​ത്തിന്‌ തങ്ങളുടെ ഭാര്യ​മാ​രെ ഉപേക്ഷി​ച്ചു​കൊണ്ട്‌ അവരോട്‌ അവിശ്വ​സ്‌ത​ത​യോ​ടെ ഇടപെട്ട ഇസ്രാ​യേല്യ ഭർത്താ​ക്ക​ന്മാ​രെ യഹോവ ശാസി​ക്കു​ക​യു​ണ്ടാ​യി. (മലാഖി 2:13-16) തങ്ങളുടെ ദാമ്പത്യം യഹോ​വ​യാം ദൈവ​ത്തി​നു മഹത്ത്വം കരേറ്റു​ന്ന​താ​യി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ആഗ്രഹി​ക്കു​ന്നു.

ദാമ്പത്യ കലഹം—എത്ര​ത്തോ​ളം ഗുരു​ത​ര​മാണ്‌?

സ്‌നേ​ഹ​ശൂ​ന്യ​മായ വിവാ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ ഒരു മുഖ്യ കാരണം അഭി​പ്രായ വ്യത്യാ​സങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള ഭാര്യാ​ഭർത്താ​ക്ക​ന്മാ​രു​ടെ കഴിവി​ല്ലായ്‌മ ആണെന്നു തോന്നു​ന്നു. എല്ലാ കാര്യ​ങ്ങ​ളി​ലും ഒരു​പോ​ലെ​യുള്ള രണ്ടു വ്യക്തികൾ ഇല്ല എന്നതു​കൊ​ണ്ടു​തന്നെ എല്ലാ വിവാ​ഹ​ബ​ന്ധ​ങ്ങ​ളി​ലും ഇടയ്‌ക്കി​ട​യ്‌ക്കു പ്രശ്‌നങ്ങൾ ഉണ്ടാ​യെ​ന്നി​രി​ക്കും. എന്നാൽ ഒരു ദമ്പതികൾ എപ്പോ​ഴും കീരി​യും പാമ്പും പോലെ ആണെങ്കിൽ വർഷങ്ങൾകൊണ്ട്‌ അവരുടെ സ്‌നേ​ഹ​ത്തി​നു മങ്ങലേ​റ്റേ​ക്കാം. അവർ ഇങ്ങനെ​യൊ​രു നിഗമ​ന​ത്തിൽ പോലും എത്തി​ച്ചേർന്നേ​ക്കാം: ‘ഞങ്ങൾ തമ്മിൽ ഒരു ചേർച്ച​യു​മില്ല. ഏതു നേരത്തും ഞങ്ങൾ വഴക്കാണ്‌.’

എന്നാൽ, അഭി​പ്രായ വ്യത്യാ​സങ്ങൾ ഒരു ദാമ്പത്യ​ത്തിന്‌ അന്ത്യം കുറി​ക്കേ​ണ്ട​തില്ല. അഭി​പ്രായ വ്യത്യാ​സങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യുന്നു എന്നതാണ്‌ പ്രസക്ത​മായ സംഗതി. വിജയ​പ്ര​ദ​മായ ഒരു വിവാ​ഹ​ബ​ന്ധ​ത്തിൽ ദമ്പതി​കൾക്ക്‌, ഒരു ഡോക്ടർ പറയു​ന്ന​തു​പോ​ലെ “ഉറ്റ ശത്രുക്കൾ” ആയിത്തീ​രാ​തെ​തന്നെ തങ്ങളുടെ പ്രശ്‌ന​ങ്ങളെ കുറിച്ചു പരസ്‌പരം ചർച്ച​ചെ​യ്യാൻ കഴിയും.

‘നാവിന്റെ അധികാ​രം’

നിങ്ങൾക്കും ഇണയ്‌ക്കും നിങ്ങളു​ടെ പ്രശ്‌ന​ങ്ങളെ കുറിച്ച്‌ സംസാ​രി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അറിയാ​മോ? പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക എന്ന ലക്ഷ്യത്തിൽ അവ തുറന്നു ചർച്ച ചെയ്യാൻ രണ്ടു​പേ​രും മനസ്സൊ​രു​ക്കം കാണി​ക്കണം. തീർച്ച​യാ​യും, അതൊരു കഴിവാണ്‌—പഠി​ച്ചെ​ടു​ക്കാൻ ബുദ്ധി​മു​ട്ടുള്ള ഒന്നു തന്നെ. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? അപൂർണ​രെന്ന നിലയിൽ നാമെ​ല്ലാം ഇടയ്‌ക്കി​ടെ ‘വാക്കിൽ തെറ്റി’പ്പോകു​ന്നു എന്നതാണ്‌ ഒരു കാരണം. (യാക്കോബ്‌ 3:2) ഇനിയും, ചിലർ മാതാ​വോ പിതാ​വോ എപ്പോ​ഴും കോപ​ത്താൽ പൊട്ടി​ത്തെ​റി​ക്കു​ന്നത്‌ കണ്ടു വളർന്ന​വ​രാ​യി​രി​ക്കാം. കോപ​ത്താൽ ഉറഞ്ഞു​തു​ള്ളു​ന്ന​തും മുറി​പ്പെ​ടു​ത്തുന്ന വിധത്തിൽ സംസാ​രി​ക്കു​ന്ന​തും ഒക്കെ തികച്ചും സ്വാഭാ​വി​ക​മാ​ണെന്ന്‌ കരുതാൻ തീരെ ചെറുപ്പം മുതൽതന്നെ അവർ അഭ്യസി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ വേണ​മെ​ങ്കിൽ പറയാം. അത്തര​മൊ​രു ചുറ്റു​പാ​ടിൽ വളർന്നു വരുന്ന ഒരു ആൺകുട്ടി വലുതാ​കു​മ്പോൾ “രോഷാ​കുല”നും “കോപ​ശീല”മുള്ളവ​നും ആയിത്തീർന്നേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 29:22, പി.ഒ.സി. ബൈ.) അത്തര​മൊ​രു ഭവനത്തിൽ വളർന്നു വരുന്ന പെൺകു​ട്ടി “കലഹക്കാ​രി​യും കോപ​ശീല”മുള്ളവ​ളും ആയിത്തീർന്നേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 21:19, പി.ഒ.സി. ബൈ.) ആഴത്തിൽ വേരൂ​ന്നിയ അത്തരം ചിന്താ​ഗ​തി​ക​ളും പെരു​മാറ്റ രീതി​ക​ളും വേരോ​ടെ പിഴു​തെ​റി​യുക ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. a

അതു​കൊണ്ട്‌ കലഹത്തി​നു കടിഞ്ഞാ​ണി​ടു​ന്ന​തിന്‌, മനസ്സി​ലു​ള്ളത്‌ തുറന്നു പറയാൻ പുതിയ മാർഗങ്ങൾ പഠി​ച്ചെ​ടു​ക്കേ​ണ്ട​തുണ്ട്‌. ഇത്‌ ഒരു നിസ്സാര കാര്യമല്ല. കാരണം ഒരു ബൈബിൾ സദൃശ​വാ​ക്യം ഇങ്ങനെ പറയുന്നു: “മരണവും ജീവനും നാവിന്റെ അധികാ​ര​ത്തിൽ ഇരിക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 18:21) വളരെ നിസ്സാ​ര​മെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും ഇണയോട്‌ നിങ്ങൾ എങ്ങനെ സംസാ​രി​ക്കു​ന്നു എന്നതിന്‌ നിങ്ങളു​ടെ ബന്ധത്തെ തകർക്കാ​നോ അതിനു പുതു​ജീ​വൻ പകരാ​നോ കഴിയും. “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ടു; ജ്ഞാനി​ക​ളു​ടെ നാവോ സുഖ​പ്രദം” എന്ന്‌ ബൈബി​ളി​ലെ മറ്റൊരു സദൃശ​വാ​ക്യം പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 12:18.

ഈ കാര്യ​ത്തിൽ, മുഖ്യ​മാ​യും കുറ്റക്കാ​രൻ അല്ലെങ്കിൽ കുറ്റക്കാ​രി നിങ്ങളു​ടെ ഇണയാ​ണെന്നു തോന്നു​ന്നെ​ങ്കിൽ പോലും, അഭി​പ്രായ വ്യത്യാ​സ​മു​ണ്ടാ​കുന്ന സമയത്ത്‌ നിങ്ങൾ ചിന്തിച്ച്‌ കാര്യങ്ങൾ പറയുക. നിങ്ങളു​ടെ വാക്കുകൾ മുറി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണോ അതോ മുറി​വു​ണ​ക്കു​ന്ന​വ​യാ​ണോ? അവ കോപം ആളിക്ക​ത്താൻ ഇടയാ​ക്കു​ന്ന​വ​യാ​ണോ അതോ കോപ​ത്തി​ന്റെ കനലുകൾ തല്ലി​ക്കെ​ടു​ത്തു​ന്ന​വ​യാ​ണോ? ‘കഠിന​വാക്ക്‌ കോപത്തെ ജ്വലി​പ്പി​ക്കു​ന്നു’ എന്ന്‌ ബൈബിൾ പറയുന്നു. എന്നാൽ “മൃദു​വായ ഉത്തരം ക്രോ​ധത്തെ ശമിപ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 15:1) കഠിന​വാക്ക്‌ എത്ര മയത്തിൽ പറഞ്ഞാ​ലും കോപം ആളിക്ക​ത്താൻ ഇടയാ​ക്കും.

നിങ്ങളെ എന്തെങ്കി​ലും അലോ​സ​ര​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ അത്‌ തുറന്നു പറയാ​നുള്ള അവകാശം നിങ്ങൾക്കുണ്ട്‌ എന്നതു ശരിതന്നെ. (ഉല്‌പത്തി 21:9-12) എന്നാൽ കുത്തു​വാ​ക്കു​ക​ളും നിന്ദാ​വാ​ക്കു​ക​ളും തരംതാ​ഴ്‌ത്തുന്ന തരത്തി​ലുള്ള പ്രസ്‌താ​വ​ന​ക​ളും ഒന്നും ഇല്ലാ​തെ​തന്നെ നിങ്ങൾക്കത്‌ അവതരി​പ്പി​ക്കാൻ കഴിയും. “ഞാൻ നിങ്ങളെ വെറു​ക്കു​ന്നു” അല്ലെങ്കിൽ “നമ്മൾ ഒരിക്ക​ലും വിവാ​ഹി​ത​രാ​കാ​തി​രു​ന്നെ​ങ്കിൽ” എന്നിങ്ങ​നെ​യുള്ള പ്രസ്‌താ​വ​നകൾ നടത്തു​ക​യില്ല എന്ന്‌ ദൃഢനി​ശ്ചയം ചെയ്യുക. ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ വിവാ​ഹ​ബ​ന്ധത്തെ കുറിച്ച്‌ ചർച്ച​ചെ​യ്യു​ക​യാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അവൻ പറഞ്ഞ “വാഗ്വാ​ദ​ങ്ങളു”ടെയും “നിസ്സാര കാര്യ​ങ്ങളെ ചൊല്ലി​യുള്ള ഉഗ്രമായ തർക്കങ്ങളു”ടെയും b കെണി​യിൽ കുരു​ങ്ങു​ന്നത്‌ ഒഴിവാ​ക്കു​ന്നത്‌ ബുദ്ധി​യാണ്‌. (1 തിമൊ​ഥെ​യൊസ്‌ 6:4, 5, NW) നിങ്ങളു​ടെ ഇണ അത്തരം മാർഗങ്ങൾ അവലം​ബി​ക്കു​ന്നെന്നു കരുതി നിങ്ങളും അതു​പോ​ലെ ചെയ്യേ​ണ്ട​തില്ല. നിങ്ങളാൽ ആകുന്നി​ട​ത്തോ​ളം സമാധാ​നം പിന്തു​ട​രുക.—റോമർ 12:17, 18; ഫിലി​പ്പി​യർ 2:14.

കോപ​ത്തി​ന്റെ വേലി​യേ​റ്റ​ത്തിൽ നാവിനു കടിഞ്ഞാ​ണി​ടാൻ ബുദ്ധി​മു​ട്ടാ​ണെ​ന്നു​ള്ളതു ശരിതന്നെ. “നാവും ഒരു തീ തന്നേ” എന്ന്‌ ബൈബിൾ എഴുത്തു​കാ​ര​നായ യാക്കോബ്‌ പറയുന്നു. “നാവി​നെ​യോ മനുഷ്യ[ർ]ക്കാർക്കും മരുക്കാ​വതല്ല; അതു അടങ്ങാത്ത ദോഷം; മരണക​ര​മായ വിഷം നിറഞ്ഞതു.” (യാക്കോബ്‌ 3:6, 8) അതു​കൊണ്ട്‌ കോപം നുരഞ്ഞു​പൊ​ന്താൻ തുടങ്ങു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? എരിതീ​യിൽ എണ്ണയൊ​ഴി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കു​ന്ന​തി​നു പകരം കലഹത്തി​നു കടിഞ്ഞാ​ണി​ടുന്ന രീതി​യിൽ നിങ്ങൾക്ക്‌ ഇണയോട്‌ എങ്ങനെ സംസാ​രി​ക്കാൻ കഴിയും?

കലഹത്തി​ന്റെ കനലുകൾ കെടു​ത്തു​ക

ഇണയുടെ തെറ്റിന്‌ ഊന്നൽ നൽകു​ന്ന​തി​നു പകരം തന്റെ വികാ​ര​ങ്ങളെ അത്‌ എങ്ങനെ ബാധിച്ചു എന്നതിന്‌ ഊന്നൽ നൽകി​ക്കൊ​ണ്ടു സംസാ​രി​ക്കു​മ്പോൾ കോപം ശമിപ്പി​ക്കാ​നും പ്രശ്‌ന​ത്തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​നും കൂടുതൽ എളുപ്പ​മാ​ണെന്ന്‌ ചിലർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “നിങ്ങൾ അങ്ങനെ പറഞ്ഞ​പ്പോൾ എനിക്ക്‌ എത്രമാ​ത്രം വിഷമം തോന്നി​യെ​ന്നോ” എന്നു പറയു​ന്നത്‌ “എന്നെ വിഷമി​പ്പി​ക്കുന്ന രീതി​യി​ലാ​യി​രു​ന്നു നിങ്ങളു​ടെ സംസാരം” അല്ലെങ്കിൽ “നിങ്ങൾ കുറച്ചു കൂടെ വിവര​ത്തോ​ടെ സംസാ​രി​ക്കാൻ പഠിക്കണം” എന്നൊക്കെ പറയു​ന്ന​തി​നെ​ക്കാൾ വളരെ​യേറെ ഫലപ്ര​ദ​മാണ്‌. നിങ്ങളു​ടെ വികാ​ര​ങ്ങളെ അത്‌ എങ്ങനെ ബാധി​ച്ചു​വെന്ന്‌ പറയു​മ്പോൾത്തന്നെ, നിങ്ങളു​ടെ സ്വരം വെറു​പ്പോ അവജ്ഞയോ കലർന്ന​താ​കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. വ്യക്തിയെ ആക്രമി​ക്കുക എന്നതിനു പകരം പ്രശ്‌നത്തെ എടുത്തു​കാ​ട്ടുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം.—ഉല്‌പത്തി 27:46–28:1.

‘മിണ്ടാ​തി​രി​പ്പാൻ ഒരു കാലവും സംസാ​രി​പ്പാൻ ഒരു കാലവും’ ഉണ്ടെന്നുള്ള കാര്യ​വും എപ്പോ​ഴും മനസ്സിൽ പിടി​ക്കുക. (സഭാ​പ്ര​സം​ഗി 3:7) ഒരേ സമയത്ത്‌ രണ്ടു വ്യക്തികൾ സംസാ​രി​ക്കു​മ്പോൾ ആരും ശ്രദ്ധി​ക്കു​ന്നില്ല. സംസാ​രി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​വും ഉണ്ടാകു​ന്നില്ല. അതു​കൊണ്ട്‌ കേൾക്കാ​നുള്ള നിങ്ങളു​ടെ ഊഴമാ​കു​മ്പോൾ “കേൾപ്പാൻ വേഗത​യും പറവാൻ താമസ​വും” ഉള്ളവരാ​യി​രി​ക്കുക. ‘കോപ​ത്തി​ന്നു താമസ​മു​ള്ളവ’രായി​രി​ക്കു​ന്ന​തും ഒരു​പോ​ലെ പ്രാധാ​ന്യം അർഹി​ക്കുന്ന സംഗതി​യാണ്‌. (യാക്കോബ്‌ 1:19) നിങ്ങളു​ടെ ഇണ പറയുന്ന എല്ലാ പരുഷ​വാ​ക്കു​ക​ളും അക്ഷരാർഥ​ത്തിൽ എടുക്ക​രുത്‌. ‘നിങ്ങളു​ടെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകു​ക​യും’ അരുത്‌. (സഭാ​പ്ര​സം​ഗി 7:9) പകരം, നിങ്ങളു​ടെ ഇണയുടെ വാക്കു​കൾക്കു പിന്നിൽ ഒളിഞ്ഞി​രി​ക്കുന്ന വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. “വിവേ​ക​ബു​ദ്ധി​യാൽ [“ഉൾക്കാ​ഴ്‌ച​യാൽ,” NW] മനുഷ്യ​ന്നു ദീർഘ​ക്ഷ​മ​വ​രു​ന്നു; ലംഘനം ക്ഷമിക്കു​ന്നതു അവന്നു ഭൂഷണം” എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 19:11) ഒരു പ്രശ്‌നം ഉണ്ടാകു​മ്പോൾ അതിന്റെ പിന്നിലെ കാരണം എന്താ​ണെന്നു പരി​ശോ​ധി​ക്കാൻ ഉൾക്കാഴ്‌ച ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെ സഹായി​ക്കും.

ഉദാഹ​ര​ണ​ത്തിന്‌, ഭർത്താവ്‌ തന്നോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നില്ല എന്ന്‌ ഒരു ഭാര്യ പരാതി​പ്പെ​ടു​മ്പോൾ അവൾ അക്ഷരീയ മണിക്കൂ​റു​ക​ളെ​യും മിനി​ട്ടു​ക​ളെ​യും കുറിച്ചു മാത്ര​മാ​യി​രി​ക്കില്ല പറയു​ന്നത്‌. ഭർത്താവ്‌ തന്റെ വികാ​ര​ങ്ങളെ അവഗണി​ക്കു​ന്നു, അല്ലെങ്കിൽ അവയ്‌ക്കു വില കൽപ്പി​ക്കു​ന്നില്ല എന്ന തോന്ന​ലാ​യി​രി​ക്കും ഈ വാക്കുകൾ കൂടു​ത​ലും പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. അതു​പോ​ലെ​തന്നെ, ഭാര്യ എന്തെങ്കി​ലും വാങ്ങി​യ​തി​നെ ചൊല്ലി ഒരു ഭർത്താവ്‌ പരാതി​പ്പെ​ടു​മ്പോൾ പണം ചെലവാ​ക്കി​യ​തി​ലുള്ള വിഷമം മാത്ര​മാ​യി​രി​ക്കില്ല അദ്ദേഹ​ത്തിന്‌. തന്നോട്‌ ചോദി​ക്കാ​തെ ചെയ്‌ത​തി​ലുള്ള വിഷമ​മാ​യി​രി​ക്കും അദ്ദേഹ​ത്തി​ന്റെ വാക്കുകൾ കൂടു​ത​ലും പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. ഉൾക്കാഴ്‌ച ഉള്ള ഒരു ഭാര്യ അല്ലെങ്കിൽ ഭർത്താവ്‌ കാര്യ​ങ്ങളെ ഉപരി​പ്ല​വ​മാ​യി മാത്രം കാണാതെ പ്രശ്‌ന​ത്തി​ന്റെ അകക്കാ​മ്പി​ലേക്ക്‌ ചുഴി​ഞ്ഞി​റ​ങ്ങും.—സദൃശ​വാ​ക്യ​ങ്ങൾ 16:23, NW.

ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറഞ്ഞേ​ക്കാം: ‘പറയാ​നെ​ളു​പ്പ​മാണ്‌, ചെയ്യാ​നാണ്‌ ബുദ്ധി​മുട്ട്‌.’ ശരിതന്നെ! എത്ര ശ്രമം​ചെ​യ്‌താ​ലും ദമ്പതികൾ ചില​പ്പോൾ കുത്തു​വാ​ക്കു​കൾ പറയു​ക​യും കോപ​ത്താൽ പൊട്ടി​ത്തെ​റി​ക്കു​ക​യും ഒക്കെ ചെയ്‌തേ​ക്കാം. അത്തര​മൊ​രു സാഹച​ര്യം സംജാ​ത​മാ​കു​ന്നു​വെന്നു കാണു​മ്പോൾ നിങ്ങൾ സദൃശ​വാ​ക്യ​ങ്ങൾ 17:14-ലെ (ഓശാന ബൈബിൾ) ബുദ്ധി​യു​പ​ദേശം പിൻപ​റ്റേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം: “കലഹം തുടങ്ങും​മു​മ്പെ ഒഴിഞ്ഞു​പോ​കൂ.” കോപം ആറിത്ത​ണു​ക്കു​ന്ന​തു​വരെ സംഭാ​ഷണം മാറ്റി​വെ​ക്കു​ന്ന​തിൽ യാതൊ​രു തെറ്റു​മില്ല. ആത്മസം​യ​മ​ന​ത്തോ​ടെ സംസാ​രി​ക്കു​ന്നത്‌ ഇരുവർക്കും ബുദ്ധി​മു​ട്ടാ​ണെന്നു തോന്നുന്ന പക്ഷം, നിങ്ങ​ളോ​ടൊ​പ്പം ഇരുന്ന്‌ കാര്യങ്ങൾ ചർച്ച ചെയ്യാൻ പക്വത​യുള്ള ഒരു സുഹൃ​ത്തി​നെ ക്ഷണിക്കാ​വു​ന്ന​താണ്‌. രമ്യത​യി​ലെ​ത്തി​ച്ചേ​രാൻ അദ്ദേഹ​ത്തിന്‌ നിങ്ങളെ സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും. c

വസ്‌തു​നി​ഷ്‌ഠ​മായ വീക്ഷണം വെച്ചു​പു​ലർത്തു​ക

നിങ്ങളു​ടെ വിവാഹം, മുമ്പ്‌ നിങ്ങൾ സ്വപ്‌നം കണ്ടിരു​ന്ന​തു​പോ​ലെ അല്ലെങ്കിൽ നിരു​ത്സാ​ഹ​പ്പെ​ട​രുത്‌. വിദഗ്‌ധ​രു​ടെ ഒരു സംഘം ഇങ്ങനെ പറയുന്നു: “മിക്കവ​രു​ടെ​യും കാര്യ​ത്തിൽ എപ്പോ​ഴും സന്തോഷം മാത്രം പ്രദാനം ചെയ്യുന്ന ഒന്നല്ല ദാമ്പത്യം. ചില​പ്പോൾ അത്‌ വളരെ സന്തോ​ഷ​ക​ര​മാ​യി​രി​ക്കും, മറ്റു ചില​പ്പോ​ഴാ​കട്ടെ, ഏറെ ദുഃഖ​ക​ര​വും.”

അതേ, ദാമ്പത്യം സന്തോ​ഷ​പൂർണ​മായ ഒരു പ്രണയ​ക​ഥ​പോ​ലെ ആയെന്നു വരില്ല. എന്നാൽ അത്‌ ഒരു ദുരന്ത​ക​ഥ​യും ആയിരി​ക്കേ​ണ്ട​തില്ല. നിങ്ങൾക്കും ഇണയ്‌ക്കും പരസ്‌പരം സഹിച്ചും ക്ഷമിച്ചും പോകേണ്ട സന്ദർഭങ്ങൾ ഉള്ളപ്പോൾ തന്നെ പൊരു​ത്ത​ക്കേ​ടു​ക​ളൊ​ക്കെ മറന്ന്‌ സുഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ കളിച്ചും ചിരി​ച്ചും കൊച്ചു​വർത്ത​മാ​നങ്ങൾ പറഞ്ഞും ഒരുമി​ച്ചു പങ്കിടാ​നുള്ള ധന്യമു​ഹൂർത്ത​ങ്ങ​ളും ഉണ്ടായി​രി​ക്കും. (എഫെസ്യർ 4:2; കൊ​ലൊ​സ്സ്യർ 3:13) തകർന്നു​പോയ സ്‌നേ​ഹ​ബന്ധം വീണ്ടും കെട്ടി​പ്പ​ടു​ക്കാൻ ഇത്തരം സന്ദർഭങ്ങൾ നിങ്ങളെ സഹായി​ക്കും.

അപൂർണ​രാ​യ രണ്ടു വ്യക്തി​കൾക്ക്‌ പൂർണ​ത​യുള്ള ഒരു ദാമ്പത്യം ഉണ്ടായി​രി​ക്കുക സാധ്യ​മ​ല്ലെന്ന്‌ ഓർമി​ക്കുക. എന്നാൽ അവർക്ക്‌ ഒരു പരിധി വരെ സന്തോഷം ആസ്വദി​ക്കാ​നാ​കും. വാസ്‌ത​വ​ത്തിൽ, ബുദ്ധി​മു​ട്ടു​കൾ ഉണ്ടെങ്കിൽപ്പോ​ലും നിങ്ങളു​ടെ ദാമ്പത്യ​ത്തിന്‌ യഥാർഥ സംതൃ​പ്‌തി​യു​ടെ വറ്റാത്ത ഉറവാ​യി​രി​ക്കാൻ കഴിയും. നിങ്ങൾ രണ്ടു​പേ​രും ശ്രമം ചെയ്യു​ക​യും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സൊ​രു​ക്കം കാണി​ക്കു​ക​യും മറ്റെയാ​ളു​ടെ താത്‌പ​ര്യം മുന്നിൽ കണ്ടു​കൊ​ണ്ടു പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​പക്ഷം നിങ്ങളു​ടേത്‌ ഒരു സന്തുഷ്ട ദാമ്പത്യ​മാ​യി തീരും എന്നു വിശ്വ​സി​ക്കു​ന്ന​തിന്‌ സാധു​വായ കാരണ​മുണ്ട്‌.—1 കൊരി​ന്ത്യർ 10:24. (g01 1/08)

[അടിക്കു​റി​പ്പു​കൾ]

a മാതാപിതാക്കൾ എങ്ങനെ​യു​ള്ളവർ ആയിരു​ന്നു എന്നത്‌ ഇണയോ​ടുള്ള ദ്രോ​ഹ​ക​ര​മായ സംസാ​രത്തെ ഒരുത​ര​ത്തി​ലും ന്യായീ​ക​രി​ക്കു​ന്നില്ല. എങ്കിലും, അത്തര​മൊ​രു സ്വഭാ​വ​പ്ര​വണത പിഴുതു കളയാൻ ബുദ്ധി​മു​ട്ടാ​കു​മാറ്‌ ഒരു വ്യക്തി​യിൽ ആഴത്തിൽ പതിഞ്ഞു​പോ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ എന്ന്‌ അതു കാണി​ക്കു​ന്നു.

b ‘നിസ്സാര കാര്യ​ങ്ങളെ ചൊല്ലി​യുള്ള ഉഗ്രമായ തർക്കങ്ങൾ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂല ഗ്രീക്കു പദം “അന്യോ​ന്യ​മുള്ള അസ്വാ​ര​സ്യ​പ്പെ​ടു​ത്ത​ലു​കൾ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താൻ കഴിയും.

c യഹോവയുടെ സാക്ഷി​കൾക്ക്‌ സഭാ മൂപ്പന്മാ​രു​ടെ സഹായം ലഭ്യമാണ്‌. ദമ്പതി​ക​ളു​ടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ അനാവ​ശ്യ​മാ​യി ഇടപെ​ടാത്ത അവർ വിഷമ​സ​ന്ധി​യിൽ ആയിരി​ക്കുന്ന ഇണകൾക്ക്‌ നവോ​ന്മേ​ഷ​പ്ര​ദ​മായ സഹായ​ത്തി​ന്റെ ഒരു ഉറവാണ്‌.—യാക്കോബ്‌ 5:14, 15.

[12-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നിങ്ങളുടെ വാക്കുകൾ മുറി​പ്പെ​ടു​ത്തു​ന്ന​വ​യാ​ണോ, അതോ മുറി​വു​ണ​ക്കു​ന്ന​വ​യാ​ണോ?

[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പന്ത്‌ പതുക്കെ ഇട്ടു​കൊ​ടു​ക്കു​ക

ബൈബിൾ ഇപ്രകാ​രം പറയുന്നു: “ഓരോ​രു​ത്ത​നോ​ടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറി​യേ​ണ്ട​തി​ന്നു നിങ്ങളു​ടെ വാക്കു എപ്പോ​ഴും കൃപ​യോ​ടു​കൂ​ടി​യ​തും ഉപ്പിനാൽ രുചി​വ​രു​ത്തി​യ​തും ആയിരി​ക്കട്ടെ.” (കൊ​ലൊ​സ്സ്യർ 4:6) വിവാ​ഹ​ബ​ന്ധ​ത്തിൽ ഇത്‌ ശരിക്കും ബാധക​മാണ്‌. അത്‌ വ്യക്തമാ​കു​ന്ന​തിന്‌ ഒരു ഉദാഹ​രണം പരിചി​ന്തി​ക്കാം. നിങ്ങൾ പന്ത്‌ എറിഞ്ഞു പിടി​ക്കുന്ന ഒരു കളിയിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌ എന്നിരി​ക്കട്ടെ. പന്ത്‌ അനായാ​സം പിടി​ച്ചെ​ടു​ക്കാൻ കഴിയുന്ന വിധത്തി​ലേ നിങ്ങൾ അത്‌ ഇട്ടു​കൊ​ടു​ക്കു​ക​യു​ള്ളൂ. അല്ലാതെ, കൂടെ കളിക്കു​ന്ന​യാൾക്ക്‌ പരി​ക്കേൽക്കും​വി​ധം ശക്തി​യോ​ടെ നിങ്ങൾ അത്‌ അയാളു​ടെ നേരെ വലി​ച്ചെ​റി​യില്ല. നിങ്ങളു​ടെ ഇണയോ​ടു സംസാ​രി​ക്കു​മ്പോ​ഴും ഇതേ തത്ത്വം ബാധക​മാ​ക്കുക. കുത്തു​വാ​ക്കു​കൾ ചുഴറ്റി​യെ​റി​യു​ന്നത്‌ ഇണയ്‌ക്കു പരി​ക്കേൽപ്പി​ക്കു​കയേ ഉള്ളൂ. പകരം, ഇണയ്‌ക്ക്‌ നിങ്ങളു​ടെ ആശയം പിടി​ച്ചെ​ടു​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം സൗമ്യ​മാ​യി—കൃപ​യോ​ടു കൂടി—സംസാ​രി​ക്കുക.

[11-ാം പേജിലെ ചതുരം/ചിത്രം]

ഗതകാല സംഭവങ്ങൾ അയവി​റ​ക്കുക!

നിങ്ങൾ അന്യോ​ന്യം അയച്ചി​ട്ടുള്ള കത്തുക​ളും കാർഡു​ക​ളും വായി​ക്കുക. ഫോ​ട്ടോ​കൾ എടുത്തു നോക്കുക. നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കും: ‘എന്നെ എന്റെ ഇണയി​ലേക്ക്‌ ആകർഷി​ച്ചത്‌ എന്താണ്‌? ഞാൻ എന്റെ പങ്കാളി​യിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗുണങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നു? ഞങ്ങൾ എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ ഒരുമി​ച്ചു ചെയ്‌തി​ട്ടു​ള്ളത്‌? ഞങ്ങളെ പൊട്ടി​ച്ചി​രി​പ്പിച്ച കാര്യങ്ങൾ എന്തെല്ലാ​മാണ്‌?’ നിങ്ങളു​ടെ ഓർമ​യിൽ തെളി​ഞ്ഞു​വ​രുന്ന കാര്യങ്ങൾ ഇണയു​മാ​യി സംസാ​രി​ക്കുക. “ഓർക്കു​ന്നു​ണ്ടോ അന്നു നമ്മൾ . . . ” എന്നു തുടങ്ങുന്ന രീതി​യി​ലുള്ള സംഭാ​ഷ​ണങ്ങൾ ഒരിക്കൽ നിങ്ങൾക്ക്‌ അന്യോ​ന്യം തോന്നി​യി​രുന്ന വികാ​രങ്ങൾ വീണ്ടും ഉണരാൻ ഇടയാ​ക്കി​യേ​ക്കാം.

[12-ാം പേജിലെ ചതുരം]

ജീവിത പങ്കാളി​യെ മാറി​യ​തു​കൊ​ണ്ടാ​യില്ല

സ്‌നേ​ഹ​ശൂ​ന്യ​മായ ദാമ്പത്യ​ത്തിൽ കുരു​ങ്ങി​പ്പോയ ചില ഇണകൾ മറ്റൊരു പങ്കാളി​യോ​ടൊ​പ്പം ഒരു പുതിയ ജീവിതം തുടങ്ങു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കു​ന്നു. എന്നാൽ ബൈബിൾ വ്യഭി​ചാ​രത്തെ കുറ്റം​വി​ധി​ക്കു​ന്നു. ഈ പാപ പ്രവൃ​ത്തി​യിൽ ഏർപ്പെ​ടുന്ന വ്യക്തി “ബുദ്ധി​ഹീ​നൻ” ആണെന്നും അയാൾ “സ്വന്ത​പ്രാ​ണനെ നശിപ്പി​ക്കു​ന്നു” എന്നും അതു പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:32) ഒടുവിൽ, പശ്ചാത്താ​പം പ്രകട​മാ​ക്കാത്ത ആ വ്യക്തി ദൈവ​ത്തി​ന്റെ അപ്രീ​തി​ക്കു പാത്ര​മാ​കും. അങ്ങനെ അവൻ അല്ലെങ്കിൽ അവൾ ഏറ്റവും വലിയ നാശത്തിന്‌ ഇരയാ​കും.—എബ്രായർ 13:4.

വ്യഭി​ചാ​രം ചെയ്യു​ന്നത്‌ അങ്ങേയറ്റം ബുദ്ധി​മോ​ശ​മാ​ണെന്നു പറയാൻ വേറെ​യും കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, ജീവി​ത​ത്തി​ലേക്ക്‌ മറ്റൊരു പങ്കാളി​യെ ക്ഷണിക്കുന്ന വ്യഭി​ചാ​രി​യായ വ്യക്തിക്ക്‌ ആദ്യത്തെ ദാമ്പത്യ​ത്തിൽ നേരിട്ട അതേ പ്രശ്‌ന​ങ്ങൾതന്നെ നേരി​ടേണ്ടി വന്നേക്കാം. ഡോ. ഡൈയാൻ മെഡ്‌വെഡ്‌ മറ്റൊരു സംഗതി ശ്രദ്ധയിൽ പെടു​ത്തു​ന്നു: “നിങ്ങളു​ടെ പുതിയ പങ്കാളി നിങ്ങളെ കുറിച്ച്‌ ആദ്യമാ​യി മനസ്സി​ലാ​ക്കിയ കാര്യം നിങ്ങൾ അവിശ്വ​സ്‌തത കാണി​ക്കാൻ മടിക്കില്ല എന്നാണ്‌. വാക്കു​കൊ​ടുത്ത ഒരാ​ളോട്‌ നിങ്ങൾക്കു വിശ്വാ​സ​വഞ്ചന കാണി​ക്കാൻ കഴിയു​മെ​ന്നും ഒഴിക​ഴി​വു​കൾ നിരത്താൻ നിങ്ങൾക്കു നല്ല മിടു​ക്കാ​ണെ​ന്നും പ്രതി​ബ​ദ്ധ​ത​യൊ​ക്കെ കാറ്റിൽ പറത്താൻ നിങ്ങൾക്ക്‌ ഒരു മടിയു​മി​ല്ലെ​ന്നും അവൻ അല്ലെങ്കിൽ അവൾ തിരി​ച്ച​റി​യു​ന്നു. ഭോഗ​തൃ​ഷ്‌ണ​യും സ്വാർഥ​മോ​ഹ​ങ്ങ​ളും തൃപ്‌തി​പ്പെ​ടു​ത്താൻ വേണ്ടി നിങ്ങൾ എന്തും ചെയ്യു​മെന്നു നിങ്ങളു​ടെ പുതിയ ഇണയ്‌ക്ക്‌ അറിയാം. . . . ആ സ്ഥിതിക്ക്‌, നിങ്ങൾ ഇനിയും മറ്റൊ​രാ​ളു​ടെ പുറകെ പോകി​ല്ലെന്ന്‌ നിങ്ങളു​ടെ പുതിയ ഇണയ്‌ക്ക്‌ എങ്ങനെ വിശ്വ​സി​ക്കാ​നാ​കും?”

[14-ാം പേജിലെ ചതുരം]

ബൈബിൾ സദൃശ​വാ​ക്യ​ങ്ങൾ നൽകുന്ന ജ്ഞാനോ​പ​ദേ​ശ​ങ്ങൾ

സദൃശവാക്യങ്ങൾ 10:19: “വാക്കു പെരു​കി​യാൽ ലംഘനം ഇല്ലാതി​രി​ക്ക​യില്ല; അധരങ്ങളെ അടക്കു​ന്ന​വ​നോ ബുദ്ധി​മാൻ.”

മനസ്സ്‌ കലുഷി​ത​മാ​യി​രി​ക്കു​മ്പോൾ നിങ്ങൾ നിയ​ന്ത്രണം വിട്ടു സംസാ​രി​ച്ചേ​ക്കാം—പിന്നീട്‌ അതി​നെ​ച്ചൊ​ല്ലി ഖേദി​ക്കു​ക​യും ചെയ്‌തേ​ക്കാം.

സദൃശവാക്യങ്ങൾ 15:18: “ക്രോ​ധ​മു​ള്ളവൻ കലഹം ഉണ്ടാക്കു​ന്നു; ദീർഘ​ക്ഷ​മ​യു​ള്ള​വ​നോ കലഹം ശമിപ്പി​ക്കു​ന്നു.”

കുത്തിനോവിക്കുന്ന തരത്തി​ലുള്ള പഴിവാ​ക്കു​കൾ പ്രയോ​ഗി​ക്കു​ന്നത്‌ നിങ്ങളു​ടെ ഇണ പൊട്ടി​ത്തെ​റി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം. എന്നാൽ ക്ഷമാപൂർവം കേട്ടി​രി​ക്കു​ന്നത്‌ പ്രശ്‌ന​ത്തി​നു പരിഹാ​രം കാണാൻ ഇരുവ​രെ​യും സഹായി​ക്കും.

സദൃശവാക്യങ്ങൾ 17:27: “വാക്കു അടക്കി​വെ​ക്കു​ന്നവൻ പരിജ്ഞാ​ന​മു​ള്ളവൻ; ശാന്തമാ​നസൻ ബുദ്ധി​മാൻ തന്നേ.”

നിങ്ങളുടെ ഉള്ളിൽ കോപം നുരഞ്ഞു​പൊ​ന്തു​മ്പോൾ മൗനം പാലി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. ഏറ്റുമു​ട്ടൽ ഒഴിവാ​ക്കാൻ അതു സഹായി​ക്കും.

സദൃശവാക്യങ്ങൾ 29:11: “മൂഢൻ തന്റെ കോപത്തെ മുഴു​വ​നും വെളി​പ്പെ​ടു​ത്തു​ന്നു; ജ്ഞാനി​യോ അതിനെ അടക്കി ശമിപ്പി​ക്കു​ന്നു.”

ആത്മസംയമനം അത്യന്താ​പേ​ക്ഷി​ത​മാണ്‌. കോപ​ത്താൽ പൊട്ടി​ത്തെ​റി​ച്ചു​കൊണ്ട്‌ ഇണയുടെ നേരെ കൊള്ളി​വാ​ക്കു​കൾ പ്രയോ​ഗി​ക്കു​ന്നത്‌ ഇണയെ നിങ്ങളിൽനിന്ന്‌ അകറ്റു​കയേ ഉള്ളൂ.