സുഭാഷിതങ്ങൾ 29:1-27

29  ആവർത്തി​ച്ച്‌ ശാസന കിട്ടി​യി​ട്ടും ദുശ്ശാ​ഠ്യം കാണിക്കുന്നവൻ*+രക്ഷപ്പെ​ടാ​നാ​കാ​ത്ത വിധം പെട്ടെന്നു തകർന്നു​പോ​കും.+   ധാരാളം നീതി​മാ​ന്മാ​രു​ള്ള​പ്പോൾ ജനം സന്തോ​ഷി​ക്കു​ന്നു;എന്നാൽ ദുഷ്ടൻ ഭരിക്കു​മ്പോൾ അവർ നെടു​വീർപ്പി​ടു​ന്നു.+   ജ്ഞാനത്തെ സ്‌നേ​ഹി​ക്കു​ന്നവൻ അപ്പനെ സന്തോ​ഷി​പ്പി​ക്കു​ന്നു;+എന്നാൽ വേശ്യ​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ സമ്പത്തു നശിപ്പി​ക്കു​ന്നു.+   ന്യായത്തോടെ ഭരിക്കുന്ന രാജാവ്‌ ദേശത്തി​നു സ്ഥിരത നൽകുന്നു;+എന്നാൽ കൈക്കൂ​ലി​ക്കാ​രൻ അതിനെ നശിപ്പി​ക്കു​ന്നു.   അയൽക്കാരനോടു മുഖസ്‌തു​തി പറയു​ന്ന​വൻഅവന്റെ കാലിന്‌ ഒരു വല വിരി​ക്കു​ന്നു.+   ദുഷ്ടന്റെ ലംഘനങ്ങൾ അവനെ കെണി​യി​ലാ​ക്കു​ന്നു;+എന്നാൽ നീതി​മാൻ സന്തോ​ഷി​ച്ചാർക്കു​ക​യും ആഹ്ലാദി​ക്കു​ക​യും ചെയ്യുന്നു.+   നീതിമാൻ ദരി​ദ്രന്റെ അവകാശങ്ങളെക്കുറിച്ച്‌* ചിന്തയു​ള്ള​വ​നാണ്‌;+എന്നാൽ ദുഷ്ടന്‌ അത്തരം ചിന്തക​ളൊ​ന്നു​മില്ല.+   വീമ്പിളക്കുന്നവർ പട്ടണത്തി​നു തീ കൊളു​ത്തു​ന്നു;+എന്നാൽ ബുദ്ധി​മാ​ന്മാർ കോപം ശമിപ്പി​ക്കു​ന്നു.+   ജ്ഞാനി വിഡ്‌ഢി​യോ​ടു വാദി​ച്ചാൽഒച്ചപ്പാ​ടും പരിഹാ​സ​വും മാത്രമേ ഉണ്ടാകൂ, ഗുണ​മൊ​ന്നും ഉണ്ടാകില്ല.+ 10  രക്തദാഹികൾ നിരപ​രാ​ധി​ക​ളെ​യെ​ല്ലാം വെറു​ക്കു​ന്നു,+നേരു​ള്ള​വ​രു​ടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.* 11  വിഡ്‌ഢി ദേഷ്യം* മുഴുവൻ വെളി​പ്പെ​ടു​ത്തു​ന്നു;+എന്നാൽ ബുദ്ധി​മാൻ സ്വയം നിയ​ന്ത്രി​ക്കു​ന്നു.+ 12  ഭരണാധികാരി നുണകൾ ശ്രദ്ധി​ച്ചാൽഅദ്ദേഹ​ത്തി​ന്റെ ദാസന്മാ​രെ​ല്ലാം ദുഷ്ടരാ​കും.+ 13  പാവപ്പെട്ടവനും അടിച്ച​മർത്തു​ന്ന​വ​നും തമ്മിൽ ഒരു സാമ്യ​മുണ്ട്‌: ഇരുവ​രു​ടെ​യും കണ്ണുകൾക്കു പ്രകാശം കൊടുക്കുന്നത്‌* യഹോ​വ​യാണ്‌. 14  രാജാവ്‌ പാവ​പ്പെ​ട്ട​വരെ നീതി​യോ​ടെ വിധിക്കുമ്പോൾ+അദ്ദേഹ​ത്തി​ന്റെ സിംഹാ​സനം സുരക്ഷി​ത​മാ​യി​രി​ക്കും.+ 15  വടിയും* ശാസന​യും ജ്ഞാനം നൽകുന്നു;+തന്നിഷ്ട​ത്തി​നു വിട്ടി​രി​ക്കുന്ന കുട്ടി അമ്മയ്‌ക്കു നാണ​ക്കേട്‌. 16  ദുഷ്ടന്മാർ പെരു​കു​മ്പോൾ ലംഘന​ങ്ങ​ളും പെരു​കു​ന്നു;എന്നാൽ നീതി​മാ​ന്മാർ ദുഷ്ടന്മാ​രു​ടെ നാശം കാണും.+ 17  മകനെ ശിക്ഷണം നൽകി വളർത്തുക, അവൻ നിനക്ക്‌ ആശ്വാ​സ​മേ​കും;അവൻ നിനക്കു വലിയ സന്തോഷം നൽകും.+ 18  ദിവ്യദർശനമില്ലാത്തപ്പോൾ* ജനം തോന്നി​യ​തു​പോ​ലെ നടക്കുന്നു;+എന്നാൽ നിയമം അനുസ​രി​ക്കു​ന്നവർ സന്തുഷ്ടർ.+ 19  വാക്കുകൾകൊണ്ട്‌ മാത്രം ഒരു വേലക്കാ​രനെ തിരു​ത്താ​നാ​കില്ല;കാര്യം മനസ്സി​ലാ​യാ​ലും അവൻ അനുസ​രി​ക്കില്ല.+ 20  ചിന്തിക്കാതെ സംസാ​രി​ക്കു​ന്ന​വനെ നീ കണ്ടിട്ടു​ണ്ടോ?+ അവനെ​ക്കു​റി​ച്ചു​ള്ള​തി​ലും പ്രതീക്ഷ വിഡ്‌ഢി​യെ​ക്കു​റി​ച്ചുണ്ട്‌.+ 21  വേലക്കാരനെ ചെറു​പ്പം​മു​തൽ ലാളി​ച്ചാൽഒടുവിൽ അവൻ നന്ദി​കേടു കാണി​ക്കും. 22  മുൻകോപി കലഹങ്ങൾ ഊതി​ക്ക​ത്തി​ക്കു​ന്നു;+ദേഷ്യ​ക്കാ​രൻ തെറ്റുകൾ ചെയ്‌തു​കൂ​ട്ടു​ന്നു.+ 23  ഒരുവന്റെ അഹങ്കാരം അവനെ താഴ്‌ത്തി​ക്ക​ള​യും;+എന്നാൽ താഴ്‌മ​യു​ള്ളവൻ മഹത്ത്വം നേടും.+ 24  കള്ളന്റെ കൂട്ടാളി സ്വയം വെറു​ക്കു​ന്നു; സാക്ഷി പറയാൻ ആവശ്യ​പ്പെ​ടു​മ്പോൾ അവൻ ഒന്നും മിണ്ടു​ന്നില്ല.+ 25  മനുഷ്യരെ പേടിക്കുന്നത്‌* ഒരു കെണി​യാണ്‌;+എന്നാൽ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവൻ സുരക്ഷി​ത​നാ​യി​രി​ക്കും.+ 26  ഭരണാധികാരിയുമായി കൂടി​ക്കാഴ്‌ച നടത്താൻ പലരും ആഗ്രഹി​ക്കു​ന്നു;*എന്നാൽ യഹോ​വ​യിൽനി​ന്നാണ്‌ ഒരുവനു നീതി കിട്ടു​ന്നത്‌.+ 27  നീതിമാൻ അന്യായം കാണി​ക്കു​ന്ന​വനെ വെറു​ക്കു​ന്നു;+എന്നാൽ നേരു​ള്ള​വന്റെ വഴികൾ ദുഷ്ടനു വെറു​പ്പാണ്‌.+

അടിക്കുറിപ്പുകള്‍

അക്ഷ. “കഴുത്ത്‌ വഴക്കമി​ല്ലാ​ത്ത​താ​ക്കു​ന്നവൻ.”
അതായത്‌, നിയമ​പ​ര​മായ അവകാ​ശങ്ങൾ.
മറ്റൊരു സാധ്യത “എന്നാൽ നേരു​ള്ളവർ അവരുടെ ജീവൻ രക്ഷിക്കാൻ നോക്കു​ന്നു.”
അഥവാ “വികാ​രങ്ങൾ.” അക്ഷ. “ആത്മാവ്‌.”
അതായത്‌, ഇരുവർക്കും ജീവൻ കൊടു​ക്കു​ന്നത്‌.
അഥവാ “ശിക്ഷണ​വും; ശിക്ഷയും.”
അഥവാ “പ്രാവ​ച​നി​ക​ദർശ​ന​ങ്ങ​ളി​ല്ലാ​ത്ത​പ്പോൾ; വെളി​പാ​ടു​ക​ളി​ല്ലാ​ത്ത​പ്പോൾ.”
അഥവാ “കണ്ട്‌ വിറയ്‌ക്കു​ന്നത്‌.”
മറ്റൊരു സാധ്യത “ഭരണാ​ധി​കാ​രി​യു​ടെ പ്രീതി ലഭിക്കാൻ പലരും ആഗ്രഹി​ക്കു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം