എബ്രായർ 13:1-25

13  നിങ്ങൾ തുടർന്നും സഹോ​ദ​ര​സ്‌നേഹം കാണി​ക്കുക.+  ആതിഥ്യം* കാണി​ക്കാൻ മറക്കരു​ത്‌.+ അതുവഴി ചിലർ ദൈവ​ദൂ​ത​ന്മാ​രെ ആളറി​യാ​തെ സത്‌ക​രി​ച്ചി​ട്ടുണ്ട്‌.+  ജയിലിൽ കിടക്കു​ന്ന​വരെ,* നിങ്ങളും അവരോടൊ​പ്പം ജയിലി​ലാണെ​ന്നപോ​ലെ ഓർക്കണം.+ ദ്രോഹം സഹിക്കു​ന്ന​വരെ​യും ഓർക്കുക. കാരണം, നിങ്ങളും ഇപ്പോൾ മനുഷ്യ​ശ​രീ​ര​ത്തി​ലാ​ണ​ല്ലോ.*  വിവാഹത്തെ എല്ലാവ​രും ആദരണീയമായി* കാണണം; വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യും വ്യഭി​ചാ​രി​കളെ​യും ദൈവം വിധി​ക്കും.+  നിങ്ങളുടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ.+ ഉള്ളതു​കൊ​ണ്ട്‌ തൃപ്‌തിപ്പെ​ടുക.+ “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല”+ എന്നു ദൈവം പറഞ്ഞി​ട്ടു​ണ്ട​ല്ലോ.  അതുകൊണ്ട്‌, “യഹോവ* എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല. മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും”+ എന്നു ധൈര്യത്തോ​ടെ നമുക്കു പറയാം.  നിങ്ങൾക്കിടയിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വരെ ഓർത്തുകൊ​ള്ളുക;+ ദൈവ​ത്തി​ന്റെ വാക്കുകൾ നിങ്ങളെ അറിയി​ച്ച​വ​രാ​ണ​ല്ലോ അവർ. അവരുടെ പ്രവൃ​ത്തി​ക​ളു​ടെ ഫലം നിരീ​ക്ഷി​ച്ച​റിഞ്ഞ്‌ അവരുടെ വിശ്വാ​സം അനുക​രി​ക്കുക.+  യേശുക്രിസ്‌തു ഇന്നലെ​യും ഇന്നും എന്നും മാറ്റമി​ല്ലാ​ത്ത​വ​നാണ്‌.  വിചിത്രമായ പലപല ഉപദേ​ശ​ങ്ങ​ളാൽ വഴി​തെ​റ്റിപ്പോ​ക​രുത്‌. ഭക്ഷണത്താ​ലല്ല,* അനർഹ​ദ​യ​യാൽ ഹൃദയത്തെ ബലപ്പെ​ടു​ത്തു​ന്ന​താ​ണു നല്ലത്‌. ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കു​ന്ന​തുകൊണ്ട്‌ ആളുകൾക്കു പ്രയോ​ജ​നമൊ​ന്നും ഉണ്ടാകു​ന്നി​ല്ല​ല്ലോ.+ 10  നമുക്ക്‌ ഒരു യാഗപീ​ഠ​മുണ്ട്‌; അതിൽനി​ന്ന്‌ കഴിക്കാൻ കൂടാ​ര​ത്തിൽ ശുശ്രൂഷ* ചെയ്യു​ന്ന​വർക്ക്‌ അവകാ​ശ​മില്ല.+ 11  മഹാപുരോഹിതൻ മൃഗങ്ങ​ളു​ടെ രക്തം പാപയാ​ഗം എന്ന നിലയിൽ വിശു​ദ്ധ​സ്ഥ​ലത്തേക്കു കൊണ്ടുപോ​കും. എന്നാൽ അവയുടെ ശരീരം പാളയ​ത്തി​നു പുറത്ത്‌ കൊണ്ടുപോ​യി ചുട്ടു​ക​ള​യു​ന്നു.+ 12  അതുപോലെ യേശു​വും സ്വന്തം രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കാൻവേണ്ടി+ നഗരക​വാ​ട​ത്തി​നു പുറത്തു​വെച്ച്‌ കഷ്ടത സഹിച്ചു.+ 13  അതുകൊണ്ട്‌ യേശു സഹിച്ച നിന്ദ ചുമന്നുകൊണ്ട്‌+ നമുക്കു പാളയ​ത്തി​നു പുറത്ത്‌ യേശു​വി​ന്റെ അടുത്ത്‌ ചെല്ലാം. 14  കാരണം ഇവിടെ നമുക്കു നിലനിൽക്കുന്ന ഒരു നഗരമില്ല. വരാനുള്ള ഒരു നഗരത്തി​നുവേ​ണ്ടി​യാ​ണ​ല്ലോ നമ്മൾ ആകാം​ക്ഷയോ​ടെ കാത്തി​രി​ക്കു​ന്നത്‌.+ 15  ദൈവനാമം പരസ്യ​മാ​യി പ്രഖ്യാപിച്ചുകൊണ്ട്‌+ അധരഫലം, അതായത്‌ സ്‌തു​തി​ക​ളാ​കുന്ന ബലി,+ യേശു​വി​ലൂ​ടെ നമുക്ക്‌ എപ്പോ​ഴും ദൈവ​ത്തിന്‌ അർപ്പി​ക്കാം.+ 16  മാത്രമല്ല, നന്മ ചെയ്യാ​നും നിങ്ങൾക്കു​ള്ളതു മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നും മറക്കരു​ത്‌.+ അങ്ങനെ​യുള്ള ബലിക​ളി​ലാ​ണു ദൈവം പ്രസാ​ദി​ക്കു​ന്നത്‌.+ 17  നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ+ നിങ്ങ​ളെ​ക്കു​റിച്ച്‌ കണക്കു ബോധി​പ്പിക്കേ​ണ്ട​വ​രെന്ന നിലയിൽ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട്‌*+ അവരെ അനുസ​രിച്ച്‌ അവർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ അപ്പോൾ അവർ അതു ഞരങ്ങിക്കൊ​ണ്ടല്ല, സന്തോ​ഷത്തോ​ടെ ചെയ്യാ​നി​ട​യാ​കും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും. 18  ഞങ്ങൾക്കുവേണ്ടി തുടർന്നും പ്രാർഥി​ക്കുക. എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു; ഞങ്ങളു​ടേത്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യാണ്‌ എന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.+ 19  ഞാൻ എത്രയും വേഗം നിങ്ങളു​ടെ അടു​ത്തേക്കു തിരി​ച്ചു​വ​രാൻ നിങ്ങൾ പ്രാർഥി​ക്ക​ണമെന്നു ഞാൻ പ്രത്യേ​കം അഭ്യർഥി​ക്കു​ന്നു. 20  ആടുകളുടെ വലിയ ഇടയനും+ നമ്മുടെ കർത്താ​വും ആയ യേശു​വി​നെ നിത്യ​മായ ഉടമ്പടി​യു​ടെ രക്തത്താൽ മരിച്ച​വ​രിൽനിന്ന്‌ തിരി​ച്ചുകൊ​ണ്ടു​വന്ന സമാധാ​ന​ത്തി​ന്റെ ദൈവം 21  തന്റെ ഇഷ്ടം ചെയ്യാൻ എല്ലാ നന്മകളും നൽകി​ക്കൊ​ണ്ട്‌ നിങ്ങളെ പ്രാപ്‌ത​രാ​ക്കു​ക​യും തനിക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ യേശുക്രി​സ്‌തു​വി​ലൂ​ടെ നമ്മളിൽ പ്രവർത്തി​ക്കു​ക​യും ചെയ്യട്ടെ. ദൈവ​ത്തിന്‌ എന്നു​മെന്നേ​ക്കും മഹത്ത്വം. ആമേൻ. 22  സഹോദരങ്ങളേ, എന്റെ ഈ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ ക്ഷമയോ​ടെ കേൾക്ക​ണമെന്നു ഞാൻ അഭ്യർഥി​ക്കു​ന്നു. ഞാൻ ചുരു​ക്ക​മാ​യി​ട്ടാ​ണ​ല്ലോ നിങ്ങൾക്ക്‌ എഴുതി​യി​രി​ക്കു​ന്നത്‌. 23  നമ്മുടെ സഹോ​ദ​ര​നായ തിമൊ​ഥെ​യൊ​സ്‌ മോചി​ത​നാ​യെന്ന വിവരം നിങ്ങളെ അറിയി​ക്കു​ന്നു. തിമൊ​ഥെ​യൊ​സ്‌ വേഗം എത്തിയാൽ ഞങ്ങൾ ഒരുമി​ച്ച്‌ വന്ന്‌ നിങ്ങളെ കാണും. 24  എല്ലാ വിശു​ദ്ധരെ​യും നിങ്ങൾക്കി​ട​യിൽ നേതൃ​ത്വമെ​ടു​ക്കുന്ന എല്ലാവരെ​യും എന്റെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കുക. ഇറ്റലിയിലുള്ളവർ+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. 25  കർത്താവിന്റെ അനർഹദയ നിങ്ങൾ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “അപരി​ചി​ത​രോ​ടു ദയ.”
അക്ഷ. “ബന്ദികളെ; ബന്ധനത്തിൽ കഴിയു​ന്ന​വരെ.”
മറ്റൊരു സാധ്യത “ഉപദ്രവം സഹിക്കു​ന്ന​വരെ, നിങ്ങളും അവരോ​ടൊ​പ്പം ഉപദ്രവം സഹിക്കു​ക​യാ​ണെ​ന്ന​പോ​ലെ ഓർക്കണം.”
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അഥവാ “അമൂല്യ​മാ​യി.”
അനു. എ5 കാണുക.
അതായത്‌, ഭക്ഷണ​ത്തെ​ക്കു​റി​ച്ചുള്ള നിയമ​ങ്ങ​ളാ​ലല്ല.
അഥവാ “വിശു​ദ്ധ​സേ​വനം.”
അഥവാ “കാവലി​രി​ക്കു​ന്ന​തു​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം