1 കൊരിന്ത്യർ 13:1-13

13  ഞാൻ മനുഷ്യ​രുടെ​യും ദൂതന്മാ​രുടെ​യും ഭാഷക​ളിൽ സംസാ​രി​ച്ചാ​ലും എനിക്കു സ്‌നേ​ഹ​മില്ലെ​ങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ* ചിലമ്പുന്ന ഇലത്താ​ള​മോ ആണ്‌.  എനിക്കു പ്രവചി​ക്കാ​നുള്ള കഴിവോ* പാവന​ര​ഹ​സ്യ​ങ്ങളെ​ല്ലാം മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തിയോ+ എല്ലാ തരം അറിവോ പർവത​ങ്ങളെപ്പോ​ലും നീക്കാൻ തക്ക വിശ്വാ​സ​മോ ഒക്കെയുണ്ടെ​ങ്കി​ലും സ്‌നേ​ഹ​മില്ലെ​ങ്കിൽ ഞാൻ ഒന്നുമല്ല.*+  എന്റെ സർവസ​മ്പ​ത്തുംകൊണ്ട്‌ അന്നദാനം നടത്തിയാലും+ വീമ്പി​ള​ക്കാൻവേണ്ടി എന്റെ ശരീരം യാഗമാ​യി നൽകി​യാ​ലും സ്‌നേഹമില്ലെങ്കിൽ+ എല്ലാം വെറുതേ​യാണ്‌.  സ്‌നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്‌. സ്‌നേഹം അസൂയപ്പെ​ടു​ന്നില്ല;+ വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല;+  മാന്യതയില്ലാതെ* പെരു​മാ​റു​ന്നില്ല;+ സ്വാർഥ​തയോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല;+ പ്രകോ​പി​ത​മാ​കു​ന്നില്ല;+ ദ്രോഹങ്ങളുടെ* കണക്കു സൂക്ഷി​ക്കു​ന്നില്ല.+  അത്‌ അനീതി​യിൽ സന്തോഷിക്കാതെ+ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു.  അത്‌ എല്ലാം സഹിക്കു​ന്നു;+ എല്ലാം വിശ്വ​സി​ക്കു​ന്നു;+ എല്ലാം പ്രത്യാ​ശി​ക്കു​ന്നു;+ എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു.+  സ്‌നേഹം ഒരിക്ക​ലും നിലച്ചുപോ​കില്ല. എന്നാൽ പ്രവചി​ക്കാ​നുള്ള കഴിവ്‌* ഇല്ലാതാ​കും; അന്യഭാഷ സംസാ​രി​ക്കാ​നുള്ള അത്ഭുതപ്രാ​പ്‌തി നിലച്ചുപോ​കും; അറിവും നീങ്ങിപ്പോ​കും.  കാരണം നമ്മുടെ അറിവ്‌ അപൂർണ​മാണ്‌;+ അപൂർണ​മാ​യാ​ണു നമ്മൾ പ്രവചി​ക്കു​ന്നത്‌. 10  എന്നാൽ പൂർണ​മാ​യതു വരു​മ്പോൾ അപൂർണ​മാ​യതു നീങ്ങിപ്പോ​കും. 11  കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോ​ലെ സംസാ​രി​ച്ചു, കുട്ടിയെപ്പോ​ലെ ചിന്തിച്ചു, കുട്ടിയെപ്പോ​ലെ കാര്യങ്ങൾ വിലയി​രു​ത്തി. പക്ഷേ ഒരു പുരു​ഷ​നാ​യതോ​ടെ ഞാൻ കുട്ടി​ക​ളു​ടെ രീതികൾ ഉപേക്ഷി​ച്ചു. 12  ഇപ്പോൾ നമ്മൾ ഒരു ലോഹ​ക്ക​ണ്ണാ​ടി​യിൽ അവ്യക്ത​മാ​യി കാണുന്നു. പക്ഷേ അപ്പോൾ മുഖാ​മു​ഖം കാണും. ഇപ്പോൾ ഞാൻ കുറച്ച്‌ മാത്രം അറിയു​ന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയു​ന്ന​തുപോ​ലെ ഞാനും പൂർണ​മാ​യി അറിയും. 13  എന്നാൽ വിശ്വാ​സം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠ​മാ​യതു സ്‌നേ​ഹ​മാണ്‌.+

അടിക്കുറിപ്പുകള്‍

ഒരു വാദ്യോ​പ​ക​രണം.
അഥവാ “പ്രവച​ന​വ​ര​മോ.”
അഥവാ “എന്നെ ഒന്നിനും കൊള്ളില്ല.”
അഥവാ “പരുഷ​മാ​യി.”
അഥവാ “അന്യാ​യ​ങ്ങ​ളു​ടെ.”
അഥവാ “പ്രവച​ന​വരം.”
അഥവാ “സൂക്ഷ്‌മ​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം