കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 4:1-18

4  യജമാ​ന​ന്മാ​രേ, സ്വർഗ​ത്തിൽ നിങ്ങൾക്കും ഒരു യജമാനനുണ്ടെന്ന്‌+ ഓർത്ത്‌ നിങ്ങളു​ടെ അടിമ​കളോ​ടു നീതിയോടെ​യും ന്യായത്തോടെ​യും പെരു​മാ​റുക.  മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുക.+ നന്ദി പറഞ്ഞുകൊണ്ട്‌+ ഉണർന്നി​രുന്ന്‌ പ്രാർഥി​ക്കുക.  ഞങ്ങൾക്കുവേണ്ടിയും പ്രാർഥി​ക്കണം.+ ഞാൻ തടവിലാകാൻ+ കാരണ​മായ, ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള പാവന​ര​ഹ​സ്യം അറിയി​ക്കാൻ ഞങ്ങൾക്കു ദൈവം വചനത്തി​ന്റെ വാതിൽ തുറന്നു​തരേ​ണ്ട​തി​നും  അത്‌ എത്ര വ്യക്തമാ​യി ഘോഷിക്കേ​ണ്ട​തു​ണ്ടോ അത്രയും വ്യക്തമാ​യി ഘോഷി​ക്കാൻ എനിക്കു കഴി​യേ​ണ്ട​തി​നും ആണ്‌ നിങ്ങൾ പ്രാർഥിക്കേ​ണ്ടത്‌.  പുറത്തുള്ളവരോട്‌ എപ്പോ​ഴും ജ്ഞാന​ത്തോ​ടെ പെരു​മാ​റുക. സമയം എറ്റവും നന്നായി ഉപയോ​ഗി​ക്കുക.*+  എപ്പോഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തുപോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ.+ അങ്ങനെ​യാ​കുമ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണമെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.+  എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​നും കർത്താ​വി​ന്റെ വേലയിൽ എന്റെ സഹയടി​മ​യും വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നും ആയ തിഹിക്കൊസ്‌+ എന്റെ വിശേ​ഷ​ങ്ങളെ​ല്ലാം നിങ്ങളെ അറിയി​ക്കും.  ഞങ്ങളുടെ വിവരങ്ങൾ നിങ്ങളെ അറിയി​ക്കാ​നും നിങ്ങളു​ടെ ഹൃദയ​ങ്ങളെ ആശ്വസി​പ്പി​ക്കാ​നും വേണ്ടി​യാ​ണു ഞാൻ തിഹിക്കൊ​സി​നെ അയയ്‌ക്കു​ന്നത്‌.  നിങ്ങളുടെകൂടെയുണ്ടായിരുന്നവനും വിശ്വ​സ്‌ത​നായ എന്റെ പ്രിയ​സഹോ​ദ​ര​നും ആയ ഒനേസിമൊസിനോടൊപ്പമാണു+ തിഹി​ക്കൊ​സ്‌ വരുന്നത്‌. ഇവിടു​ത്തെ കാര്യ​ങ്ങളെ​ല്ലാം അവർ നിങ്ങളെ അറിയി​ക്കും. 10  എന്റെ സഹതട​വു​കാ​ര​നായ അരിസ്‌തർഹോസും+ ബർന്നബാ​സി​ന്റെ ബന്ധുവായ മർക്കോസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. (മർക്കോ​സ്‌ നിങ്ങളു​ടെ അടുത്ത്‌ വന്നാൽ സ്വീകരിക്കാൻ+ നിങ്ങൾക്കു നിർദേശം ലഭിച്ചി​ട്ടു​ണ്ട​ല്ലോ.) 11  യുസ്‌തൊസ്‌ എന്നും പേരുള്ള യേശു​വും നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. ഇവരെ​ല്ലാം പരി​ച്ഛേ​ദ​നയേ​റ്റ​വ​രാണ്‌.* ഇവർ മാത്ര​മാണ്‌ ഇവിടെ ദൈവ​രാ​ജ്യ​ത്തി​നുവേ​ണ്ടി​യുള്ള പ്രവർത്ത​ന​ങ്ങ​ളിൽ എന്റെ സഹപ്ര​വർത്തകർ. ഇവർ ഇവി​ടെ​യു​ള്ളത്‌ എനിക്കു വലിയ ഒരു ആശ്വാ​സ​മാണ്‌.* 12  നിങ്ങളുടെകൂടെയുണ്ടായിരുന്നവനും ക്രിസ്‌തുയേ​ശു​വി​ന്റെ അടിമ​യും ആയ എപ്പഫ്രാസ്‌+ നിങ്ങൾക്ക്‌ ആശംസകൾ അയയ്‌ക്കു​ന്നു. നിങ്ങൾ ഒടുവിൽ തികഞ്ഞ​വ​രും ദൈ​വേ​ഷ്ടത്തെ​ക്കു​റിച്ചെ​ല്ലാം പൂർണബോ​ധ്യ​മു​ള്ള​വ​രും ആയി നില​കൊള്ളേ​ണ്ട​തിന്‌ എപ്പഫ്രാ​സ്‌ നിങ്ങൾക്കു​വേണ്ടി നിരന്തരം തീവ്ര​മാ​യി പ്രാർഥി​ക്കു​ന്നുണ്ട്‌. 13  നിങ്ങൾക്കുവേണ്ടിയും ലവൊ​ദി​ക്യ​യി​ലും ഹിയരപൊ​ലി​യി​ലും ഉള്ളവർക്കുവേ​ണ്ടി​യും എപ്പഫ്രാ​സ്‌ കഠിന​മാ​യി അധ്വാ​നി​ക്കു​ന്നു എന്നതിനു ഞാൻ സാക്ഷി. 14  നമ്മുടെ പ്രിയ​പ്പെട്ട വൈദ്യ​നായ ലൂക്കോസും+ അതു​പോ​ലെ ദേമാസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. 15  ലവൊദിക്യയിലുള്ള സഹോ​ദ​ര​ങ്ങളെ​യും നുംഫയെ​യും നുംഫ​യു​ടെ വീട്ടിലെ സഭയെയും+ എന്റെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കുക. 16  ഈ കത്തു നിങ്ങൾ വായി​ച്ചു​ക​ഴി​ഞ്ഞാൽ ലവൊ​ദി​ക്യ​സ​ഭ​യി​ലും വായിക്കാൻ+ ഏർപ്പാ​ടാ​ക്കണം. ലവൊ​ദി​ക്യ​യിൽനി​ന്നു​ള്ളതു നിങ്ങളും വായി​ക്കണം. 17  കൂടാതെ “കർത്താ​വിൽ ഏറ്റെടുത്ത ശുശ്രൂഷ പൂർത്തി​യാ​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം” എന്ന്‌ അർഹിപ്പൊസിനോടും+ പറയുക. 18  പൗലോസ്‌ എന്ന ഞാനും ഇതാ, സ്വന്തം കൈപ്പ​ട​യിൽ എന്റെ ആശംസ അറിയി​ക്കു​ന്നു.+ എന്റെ ബന്ധനങ്ങളെ എപ്പോ​ഴും ഓർക്കണം.+ ദൈവ​ത്തി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അക്ഷ. “സമയം വിലയ്‌ക്കു വാങ്ങുക.”
പദാവലി കാണുക.
അഥവാ “ബലമാണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം