സുഭാഷിതങ്ങൾ 5:1-23

5  മകനേ, എന്റെ ജ്ഞാന​മൊ​ഴി​കൾ ശ്രദ്ധി​ക്കുക; ഞാൻ വകതിരിവിനെക്കുറിച്ച്‌+ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക.*   അങ്ങനെ നിനക്കു ചിന്താ​ശേഷി കാത്തു​സൂ​ക്ഷി​ക്കാം;നാവു​കൊണ്ട്‌ അറിവ്‌ സംരക്ഷി​ക്കാം.+   വഴിപിഴച്ച സ്‌ത്രീയുടെ* ചുണ്ടുകൾ തേനട​പോ​ലെ, അതിൽനി​ന്ന്‌ തേൻ ഇറ്റിറ്റു​വീ​ഴു​ന്നു;+അവളുടെ വായ്‌ എണ്ണയെ​ക്കാൾ മൃദു​വാണ്‌.+   എന്നാൽ ഒടുവിൽ അവൾ കാഞ്ഞി​രം​പോ​ലെ കയ്‌ക്കും;+ഇരുവാ​യ്‌ത്ത​ല​യുള്ള വാളു​പോ​ലെ മൂർച്ച​യു​ള്ള​വ​ളാ​കും.+   അവളുടെ കാലുകൾ മരണത്തി​ലേക്ക്‌ ഇറങ്ങുന്നു; അവളുടെ കാലടി​കൾ നേരെ ശവക്കുഴിയിലേക്കു* പോകു​ന്നു.   ജീവന്റെ പാത​യെ​ക്കു​റിച്ച്‌ അവൾ ചിന്തി​ക്കു​ന്നതേ ഇല്ല; അവൾ അലഞ്ഞു​ന​ട​ക്കു​ന്നു, എങ്ങോ​ട്ടാ​ണു പോകു​ന്ന​തെന്ന്‌ അവൾക്ക്‌ അറിയില്ല.   അതുകൊണ്ട്‌ മക്കളേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക;എന്റെ വാക്കുകൾ വിട്ടു​മാ​റ​രുത്‌.   അവളിൽനിന്ന്‌ അകന്നു​നിൽക്കുക;അവളുടെ വീട്ടു​വാ​തി​ലിന്‌ അരികി​ലേക്കു ചെല്ലരു​ത്‌.+   ചെന്നാൽ നിന്റെ അന്തസ്സു പൊയ്‌പോ​കും;+ക്രൂര​ത​യു​ടെ വർഷങ്ങൾ നിനക്കു കൊ​യ്യേ​ണ്ടി​വ​രും.+ 10  അന്യർ നിന്റെ സമ്പത്തു* മുഴുവൻ കൊണ്ടു​പോ​കും;+നീ അധ്വാ​നിച്ച്‌ ഉണ്ടാക്കി​യത്‌ അന്യ​ദേ​ശ​ക്കാ​രന്റെ വീട്ടി​ലേക്കു പോകും. 11  ജീവിതാവസാനത്തിൽ നിന്റെ മാംസ​വും ശരീര​വും ക്ഷയിക്കു​മ്പോൾനീ വേദന​യോ​ടെ ഞരങ്ങും.+ 12  നീ ഇങ്ങനെ പറയും: “ഞാൻ ശിക്ഷണം വെറു​ത്ത​ല്ലോ; എന്റെ ഹൃദയം ശാസന സ്വീക​രി​ച്ചില്ല. 13  എന്നെ ഉപദേ​ശി​ച്ച​വ​രു​ടെ വാക്കുകൾ ഞാൻ ശ്രദ്ധി​ച്ചില്ല;എന്നെ പഠിപ്പി​ച്ചവർ പറഞ്ഞതു ഞാൻ കേട്ടില്ല. 14  സഭ മുഴുവൻ കാൺകെ*ഞാൻ വിനാ​ശ​ത്തി​ന്റെ വക്കിൽ എത്തിയി​രി​ക്കു​ന്നു.”+ 15  സ്വന്തം ജലസം​ഭ​ര​ണി​യി​ലെ വെള്ളവുംസ്വന്തം കിണറ്റിൽനി​ന്ന്‌ ഒഴുകുന്ന ജലവും* കുടി​ക്കുക.+ 16  എന്തിനു നിന്റെ നീരു​റ​വകൾ ശാഖക​ളാ​യി പുറ​ത്തേക്ക്‌ ഒഴുകണം?നിന്റെ അരുവി​കൾ പൊതുസ്ഥലത്തേക്ക്‌* ഒഴുകി​ച്ചെ​ല്ലണം?+ 17  അവ നിന്റേതു മാത്ര​മാ​യി​രി​ക്കട്ടെ;നീ എന്തിന്‌ അന്യരു​മാ​യി അവ പങ്കു​വെ​ക്കണം?+ 18  നിന്റെ ഉറവ* അനുഗൃ​ഹീ​ത​മാ​യി​രി​ക്കട്ടെ,നിന്റെ യൗവന​ത്തി​ലെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളുക.+ 19  അവൾ സ്‌നേ​ഹ​മ​യി​യായ പേടമാ​നെ​യും വശ്യത​യാർന്ന മലയാ​ടി​നെ​യും പോ​ലെ​യാണ്‌;+ അവളുടെ സ്‌തനങ്ങൾ എന്നും നിന്നെ സന്തോ​ഷി​പ്പി​ക്കട്ടെ;* നീ എപ്പോ​ഴും അവളുടെ സ്‌നേ​ഹ​ത്തിൽ മതിമ​യ​ങ്ങട്ടെ.+ 20  എന്തിനാണു മകനേ, നീ വഴിപി​ഴച്ച സ്‌ത്രീയിൽ* മതിമ​യ​ങ്ങു​ന്നത്‌?എന്തിനു നീ അസാന്മാർഗി​യായ സ്‌ത്രീയുടെ*+ മാറിടം പുണരണം? 21  യഹോവയുടെ കണ്ണുകൾ മനുഷ്യ​ന്റെ വഴികൾ കാണുന്നു;ദൈവം അവന്റെ പാതക​ളെ​ല്ലാം പരി​ശോ​ധി​ക്കു​ന്നു.+ 22  ദുഷ്ടൻ സ്വന്തം തെറ്റു​ക​ളിൽ കുടു​ങ്ങു​ന്നു;അവൻ സ്വന്തം പാപങ്ങ​ളു​ടെ കയറിൽ കുരു​ങ്ങും.+ 23  ശിക്ഷണം ലഭിക്കാ​ത്ത​തു​കൊണ്ട്‌ അവൻ മരിച്ചു​പോ​കും;അവന്റെ മഹാവി​ഡ്‌ഢി​ത്തം കാരണം അവനു വഴി​തെ​റ്റും.

അടിക്കുറിപ്പുകള്‍

അക്ഷ. “പറയു​ന്ന​തി​നു ചെവി ചായി​ക്കുക.”
അക്ഷ. “അന്യസ്‌ത്രീ​യു​ടെ.” സുഭ 2:16 കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശക്തി.”
അക്ഷ. “സഭയു​ടെ​യും സമൂഹ​ത്തി​ന്റെ​യും മധ്യേ.”
അഥവാ “കിണറ്റിൽനി​ന്നുള്ള ശുദ്ധജ​ല​വും.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലേക്ക്‌.”
അഥവാ “ജല​സ്രോ​തസ്സ്‌.”
അഥവാ “ലഹരി പിടി​പ്പി​ക്കട്ടെ.”
അക്ഷ. “അന്യസ്‌ത്രീ​യിൽ.” സുഭ 2:16 കാണുക.
അക്ഷ. “വിദേ​ശ​സ്‌ത്രീ​യു​ടെ.” സുഭ 2:16 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം