കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 10:1-33

10  സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ഇത്‌ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: നമ്മുടെ പൂർവി​കർ എല്ലാവ​രും മേഘത്തിൻകീ​ഴി​ലാ​യി​രു​ന്നു.+ അവർ എല്ലാവ​രും കടലിനു നടുവി​ലൂ​ടെ കടന്നു.+  അവരെല്ലാം മേഘംകൊ​ണ്ടും കടൽകൊ​ണ്ടും സ്‌നാ​നമേറ്റ്‌ മോശയോ​ടു ചേർന്നു.  എല്ലാവരും ഒരേ ആത്മീയാ​ഹാ​രം കഴിച്ചു.+  ഒരേ ആത്മീയ​പാ​നീ​യം കുടിച്ചു.+ അവരുടെ​കൂ​ടെ പോന്ന ആത്മീയ​പാ​റ​യിൽനി​ന്നാണ്‌ അവർ കുടി​ച്ചി​രു​ന്നത്‌. ആ പാറ ക്രിസ്‌തു​വാ​യി​രു​ന്നു.+  എങ്കിലും അവരിൽ മിക്കവ​രി​ലും ദൈവം പ്രസാ​ദി​ച്ചില്ല. അതു​കൊണ്ട്‌ വിജനഭൂമിയിൽവെച്ച്‌* അവരെ കൊന്നു​ക​ളഞ്ഞു.+  അവരെപ്പോലെ മോശ​മായ കാര്യങ്ങൾ ആഗ്രഹി​ക്കാ​തി​രി​ക്കാൻ ഇതെല്ലാം നമുക്ക്‌ ഒരു പാഠമാ​ണ്‌.*+  അവരിൽ ചില​രെപ്പോ​ലെ വിഗ്ര​ഹാ​രാ​ധ​ക​രാ​ക​രുത്‌. “ജനം ഇരുന്ന്‌ തിന്നു​കു​ടി​ച്ചു. പിന്നെ, എഴു​ന്നേറ്റ്‌ ആഘോ​ഷി​ക്കാൻ തുടങ്ങി”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.  അവരിൽ ചില​രെപ്പോ​ലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരു​ത്‌. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസം​കൊ​ണ്ട്‌ അവരിൽ 23,000 പേരാണു മരിച്ചു​വീ​ണത്‌.+  അവരിൽ ചിലർ ചെയ്‌ത​തുപോ​ലെ നമ്മൾ യഹോവയെ* പരീക്ഷി​ക്ക​രുത്‌.+ ദൈവത്തെ പരീക്ഷി​ച്ച​വരെ സർപ്പങ്ങൾ കൊന്നു​ക​ള​ഞ്ഞ​ല്ലോ.+ 10  അവരിൽ ചിലർ ചെയ്‌ത​തുപോ​ലെ നമ്മൾ പിറു​പി​റു​ക്കു​ക​യു​മ​രുത്‌.+ സംഹാ​രകൻ അവരെ കൊന്നു​ക​ള​ഞ്ഞ​ല്ലോ.+ 11  ഈ കാര്യങ്ങൾ അവർക്കു സംഭവി​ച്ചതു നമു​ക്കൊ​രു പാഠമാ​ണ്‌. വ്യവസ്ഥി​തി​ക​ളു​ടെ അവസാ​ന​ത്തിൽ വന്നെത്തി​യി​രി​ക്കുന്ന നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യാണ്‌ അവ എഴുതി​യി​രി​ക്കു​ന്നത്‌.+ 12  അതുകൊണ്ട്‌ നിൽക്കു​ന്നു എന്നു വിചാ​രി​ക്കു​ന്നവൻ വീഴാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളട്ടെ.+ 13  പൊതുവേ ആളുകൾക്ക്‌ ഉണ്ടാകുന്ന പ്രലോ​ഭ​നങ്ങൾ മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ള്ളൂ.+ ദൈവം വിശ്വ​സ്‌ത​നാണ്‌. നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല.+ നിങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​നത്തോടൊ​പ്പം ദൈവം പോം​വ​ഴി​യും ഉണ്ടാക്കും.+ 14  അതുകൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, വിഗ്ര​ഹാ​രാ​ധന വിട്ട്‌ ഓടുക.+ 15  വിവേകികളോട്‌ എന്നതുപോ​ലെ ഞാൻ പറയുന്നു: ഞാൻ പറയു​ന്നത്‌ നിങ്ങൾതന്നെ ഒന്നു വിലയി​രു​ത്തിനോ​ക്കൂ. 16  നന്ദി പറഞ്ഞ്‌ പ്രാർഥി​ച്ചിട്ട്‌ പാനപാത്ര​ത്തിൽനിന്ന്‌ കുടി​ക്കുമ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ രക്തത്തിൽ പങ്കു​ചേ​രു​ക​യല്ലേ?+ അപ്പം നുറു​ക്കി​യിട്ട്‌ അതു കഴിക്കു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ ശരീര​ത്തിൽ പങ്കു​ചേ​രു​ക​യല്ലേ?+ 17  അപ്പം ഒന്നേ ഉള്ളൂ. നമ്മൾ പലരാണെ​ങ്കി​ലും ആ ഒരേ അപ്പം കഴിക്കു​ന്ന​തിൽ പങ്കു​ചേ​രു​ന്ന​തുകൊണ്ട്‌ നമ്മൾ ഒരു ശരീര​മാണ്‌.+ 18  ജഡപ്രകാരമുള്ള* ഇസ്രായേ​ലി​നെ നോക്കുക: ബലിവ​സ്‌തു​ക്കൾ കഴിക്കു​ന്നവർ യാഗപീ​ഠ​വു​മാ​യി പങ്കു​ചേ​രു​ക​യല്ലേ?+ 19  ഞാൻ എന്താണു പറഞ്ഞു​വ​രു​ന്നത്‌? വിഗ്ര​ഹ​ത്തിന്‌ അർപ്പി​ക്കുന്ന വസ്‌തു​ക്കൾക്കോ വിഗ്ര​ഹ​ത്തി​നോ എന്തെങ്കി​ലും വിശേ​ഷ​ത​യുണ്ടെ​ന്നാ​ണോ? 20  അല്ല. ജനതകൾ ബലി അർപ്പി​ക്കു​ന്നതു ദൈവ​ത്തി​നല്ല, ഭൂതങ്ങൾക്കാണ്‌+ എന്നാണു ഞാൻ പറയു​ന്നത്‌. നിങ്ങൾ ഭൂതങ്ങ​ളു​മാ​യി പങ്കു​ചേർന്ന്‌ എന്തെങ്കി​ലും കഴിക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.+ 21  നിങ്ങൾക്ക്‌ ഒരേ സമയം യഹോവയുടെ* പാനപാത്ര​ത്തിൽനി​ന്നും ഭൂതങ്ങ​ളു​ടെ പാനപാത്ര​ത്തിൽനി​ന്നും കുടി​ക്കാൻ കഴിയില്ല. നിങ്ങൾക്ക്‌ ഒരേ സമയം “യഹോവയുടെ* മേശ”യിൽനിന്നും+ ഭൂതങ്ങ​ളു​ടെ മേശയിൽനി​ന്നും കഴിക്കാ​നും കഴിയില്ല. 22  ‘നമ്മൾ യഹോവയെ* രോഷംകൊ​ള്ളി​ക്കു​ക​യാ​ണോ?’+ നമ്മൾ എന്താ ദൈവത്തെ​ക്കാൾ ശക്തരാ​ണോ? 23  എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം പ്രയോ​ജ​ന​മു​ള്ളതല്ല. എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം ബലപ്പെ​ടു​ത്തു​ന്നില്ല.+ 24  തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കുമെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.+ 25  ചന്തയിൽ വിൽക്കുന്ന ഏതു മാംസ​വും നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ കരുതി ഒന്നും അന്വേ​ഷി​ക്കാ​തെ കഴിച്ചുകൊ​ള്ളുക. 26  കാരണം, “ഭൂമി​യും അതിലുള്ള സകലവും യഹോ​വ​യുടേ​താണ്‌.”*+ 27  അവിശ്വാസികളിൽ ആരെങ്കി​ലും നിങ്ങളെ ക്ഷണിച്ചി​ട്ട്‌ നിങ്ങൾ പോകാൻ തീരു​മാ​നി​ക്കുന്നെ​ന്നി​രി​ക്കട്ടെ. നിങ്ങളു​ടെ മുന്നിൽ വിളമ്പു​ന്നത്‌ എന്തും നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ കരുതി ഒന്നും അന്വേ​ഷി​ക്കാ​തെ കഴിച്ചുകൊ​ള്ളുക. 28  എന്നാൽ ആരെങ്കി​ലും നിങ്ങ​ളോട്‌, “ഇതു വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​താണ്‌” എന്നു പറയുന്നെ​ങ്കിൽ അതു പറഞ്ഞയാളെ​യും മനസ്സാ​ക്ഷിയെ​യും കരുതി അതു കഴിക്ക​രുത്‌.+ 29  ഞാൻ നിന്റെ മനസ്സാ​ക്ഷി​യെ അല്ല, മറ്റേ ആളിന്റെ മനസ്സാ​ക്ഷിയെ​യാണ്‌ ഉദ്ദേശി​ച്ചത്‌. എന്റെ സ്വാതന്ത്ര്യ​ത്തെ മറ്റൊ​രാ​ളു​ടെ മനസ്സാക്ഷി എന്തിനു വിധി​ക്കണം?+ 30  നന്ദിയോടെ അതു കഴിക്കുന്ന ഞാൻ, നന്ദി പറഞ്ഞ്‌ പ്രാർഥിച്ച ഒന്നിന്റെ പേരിൽ വെറുതേ എന്തിന്‌ കുറ്റം വിധി​ക്കപ്പെ​ടണം?+ 31  അതുകൊണ്ട്‌ നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും മറ്റ്‌ എന്തു ചെയ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നുവേണ്ടി ചെയ്യുക.+ 32  നിങ്ങൾ കാരണം ജൂതന്മാ​രോ ഗ്രീക്കു​കാ​രോ ദൈവ​ത്തി​ന്റെ സഭയിൽപ്പെ​ട്ട​വ​രോ ഇടറി​വീ​ഴാൻ ഇടയാ​ക​രുത്‌.+ 33  ഞാനും അതാണു ചെയ്യു​ന്നത്‌. എനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല,+ അവർക്ക്‌ എന്തു നേട്ടമു​ണ്ടാ​കുമെന്നു നോക്കി ഞാൻ എല്ലാവരെ​യും എല്ലാ കാര്യ​ത്തി​ലും പ്രീതിപ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നു. അങ്ങനെ അവരെ രക്ഷയി​ലേക്കു നയിക്കു​ക​യാണ്‌ എന്റെ ലക്ഷ്യം.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഒരു മാതൃ​ക​യാ​ണ്‌.”
പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.
പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ജഡം” കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം