യാക്കോബ്‌ 5:1-20

5  പണക്കാരേ, നിങ്ങൾക്കു വരാനി​രി​ക്കുന്ന ദുരി​തങ്ങൾ ഓർത്ത്‌ ദുഃഖി​ച്ച്‌ കരയുക.+  നിങ്ങളുടെ സമ്പത്തു നശിച്ചുപോ​യി​രി​ക്കു​ന്നു; നിങ്ങളു​ടെ വസ്‌ത്രങ്ങൾ കീടങ്ങൾ തിന്നു​ന​ശി​പ്പി​ച്ചി​രി​ക്കു​ന്നു.+  നിങ്ങളുടെ സ്വർണ​വും വെള്ളി​യും തുരു​മ്പി​ച്ചുപോ​യി​രി​ക്കു​ന്നു. ആ തുരുമ്പു നിങ്ങൾക്കെ​തി​രെ ഒരു സാക്ഷി​യാ​യി​രി​ക്കും. അതു നിങ്ങളു​ടെ മാംസം തിന്നു​ക​ള​യും. നിങ്ങൾ സ്വരു​ക്കൂ​ട്ടിവെ​ച്ചി​രി​ക്കു​ന്നതെ​ല്ലാം അവസാ​ന​നാ​ളിൽ തീപോലെ​യാ​കും.+  ഇതാ, നിങ്ങളു​ടെ വയലുകൾ കൊയ്‌ത പണിക്കാ​രിൽനിന്ന്‌ നിങ്ങൾ പിടി​ച്ചു​വെച്ച കൂലി നിലവി​ളി​ക്കു​ന്നു. സഹായ​ത്തി​നുവേ​ണ്ടി​യുള്ള കൊയ്‌ത്തു​കാ​രു​ടെ നിലവി​ളി സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവയുടെ* ചെവി​യിൽ എത്തിയി​രി​ക്കു​ന്നു.+  നിങ്ങൾ ഈ ഭൂമി​യിൽ ആഡംബ​ര​ത്തിൽ കഴിയു​ക​യും സ്വന്തം ആഗ്രഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്താൻവേണ്ടി ജീവി​ക്കു​ക​യും ചെയ്‌തു. കശാപ്പു​ദി​ന​ത്തി​നാ​യി നിങ്ങൾ നിങ്ങളു​ടെ ഹൃദയ​ങ്ങളെ കൊഴു​പ്പി​ച്ചി​രി​ക്കു​ന്നു.+  നിങ്ങൾ കുറ്റം വിധി​ക്കു​ന്നു; നീതി​മാ​നെ കൊല്ലു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവൻ ഇതാ, നിങ്ങ​ളോട്‌ എതിർത്തു​നിൽക്കു​ന്നു.  സഹോദരങ്ങളേ, കർത്താ​വി​ന്റെ സാന്നിധ്യംവരെ+ ക്ഷമയോ​ടി​രി​ക്കുക. ഒരു കർഷകൻ മുൻമ​ഴ​യും പിൻമ​ഴ​യും കിട്ടു​ന്ന​തു​വരെ ഭൂമി​യി​ലെ വില​യേ​റിയ ഫലങ്ങൾക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​ല്ലോ.+  നിങ്ങളും ക്ഷമയോ​ടി​രി​ക്കുക.+ കർത്താ​വി​ന്റെ സാന്നി​ധ്യം അടുത്ത്‌ എത്തിയി​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങളു​ടെ ഹൃദയങ്ങൾ ശക്തമാ​ക്കുക.+  സഹോദരങ്ങളേ, നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണമെ​ങ്കിൽ നിങ്ങൾ ആരും ആരെക്കു​റി​ച്ചും പിറു​പി​റു​ക്ക​രുത്‌.*+ ഇതാ, ന്യായാ​ധി​പൻ വാതിൽക്കൽ നിൽക്കു​ന്നു. 10  സഹോദരങ്ങളേ, യഹോവയുടെ* നാമത്തിൽ സംസാ​രിച്ച പ്രവാചകന്മാർ+ ദുഷ്ടതകൾ സഹിക്കുകയും+ ക്ഷമ കാണിക്കുകയും+ ചെയ്‌തു. അക്കാര്യ​ത്തിൽ അവരെ മാതൃ​ക​ക​ളാ​യി സ്വീക​രി​ക്കുക. 11  സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാ​ക്കു​ന്നു. ഇയ്യോബ്‌ സഹിച്ചു​നി​ന്ന​തിനെ​ക്കു​റിച്ച്‌ നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനു​ഗ്ര​ഹങ്ങൾ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണ​യും നിറഞ്ഞ ദൈവ​മാണെന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.+ 12  എല്ലാറ്റിലും ഉപരി എന്റെ സഹോ​ദ​ര​ങ്ങളേ, സ്വർഗത്തെ​യോ ഭൂമിയെ​യോ മറ്റ്‌ എന്തി​നെയെ​ങ്കി​ലു​മോ ചൊല്ലി നിങ്ങൾ ഇനി സത്യം ചെയ്യരു​ത്‌. ദൈവം നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണമെ​ങ്കിൽ നിങ്ങളു​ടെ “ഉവ്വ്‌” എന്നത്‌ ഉവ്വ്‌ എന്നും “ഇല്ല” എന്നത്‌ ഇല്ല എന്നും ആയിരി​ക്കട്ടെ.+ 13  നിങ്ങളിൽ ആരെങ്കി​ലും കഷ്ടതകൾ അനുഭ​വി​ക്കു​ന്നു​ണ്ടോ? എങ്കിൽ അയാൾ മുട്ടി​പ്പാ​യി പ്രാർഥി​ക്കട്ടെ.+ സന്തോ​ഷത്തോ​ടി​രി​ക്കുന്ന ആരെങ്കി​ലു​മു​ണ്ടോ? അയാൾ സ്‌തു​തി​ഗീ​തങ്ങൾ പാടട്ടെ.+ 14  നിങ്ങളിൽ രോഗി​യാ​യി ആരെങ്കി​ലു​മു​ണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ* വിളി​ച്ചു​വ​രു​ത്തട്ടെ.+ അവർ യഹോവയുടെ* നാമത്തിൽ അയാളു​ടെ മേൽ എണ്ണ തേച്ച്‌+ അയാൾക്കു​വേണ്ടി പ്രാർഥി​ക്കട്ടെ. 15  വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖ​പ്പെ​ടു​ത്തും. യഹോവ* അയാളെ എഴു​ന്നേൽപ്പി​ക്കും; അയാൾ പാപം ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ അയാ​ളോ​ടു ക്ഷമിക്കും. 16  അതുകൊണ്ട്‌ പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കു​വേണ്ടി മറ്റൊ​രാൾ പ്രാർഥി​ക്കു​ക​യും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖ​പ്പെ​ടും. നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ട്‌.+ 17  നമ്മുടേതുപോലുള്ള വികാ​ര​ങ്ങ​ളുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു ഏലിയ. എന്നിട്ടും മഴ പെയ്യാ​തി​രി​ക്കാൻ ഏലിയ ആത്മാർഥ​മാ​യി പ്രാർഥി​ച്ചപ്പോൾ മൂന്നര വർഷം ദേശത്ത്‌ മഴ പെയ്‌തില്ല.+ 18  ഏലിയ വീണ്ടും പ്രാർഥി​ച്ചപ്പോൾ ആകാശം മഴ നൽകു​ക​യും ഭൂമി വിളവ്‌ തരുക​യും ചെയ്‌തു.+ 19  എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങളിൽ ഒരാൾ സത്യത്തിൽനി​ന്ന്‌ വഴി​തെ​റ്റിപ്പോ​കു​ക​യും മറ്റൊ​രാൾ അയാളെ തിരികെ കൊണ്ടു​വ​രു​ക​യും ചെയ്‌താൽ 20  പാപിയെ തെറ്റായ വഴിയിൽനി​ന്ന്‌ നേർവ​ഴി​ക്കു കൊണ്ടുവരുന്നയാൾ+ അയാളെ മരണത്തിൽനി​ന്ന്‌ രക്ഷിക്കു​ക​യും അസംഖ്യം പാപങ്ങൾ മറയ്‌ക്കു​ക​യും ചെയ്യു​മെന്ന്‌ അറിഞ്ഞുകൊ​ള്ളുക.+

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “പരാതി​പ്പെ​ട​രു​ത്‌.” അക്ഷ. “നെടു​വീർപ്പി​ട​രു​ത്‌.”
അനു. എ5 കാണുക.
അഥവാ “അനുഗൃ​ഹീ​ത​രാ​യി.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “അനുക​മ്പ​യും.”
പദാവലി കാണുക.
അനു. എ5 കാണുക.
മറ്റൊരു സാധ്യത “ക്ഷീണി​ച്ചി​രി​ക്കു​ന്ന​യാ​ളെ.”
അനു. എ5 കാണുക.
അഥവാ “പരസ്യ​മാ​യി ഏറ്റുപ​റ​യു​ക​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം