വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘അർഥം ഗ്രഹിക്കുന്നുണ്ടോ?’

നിങ്ങൾ ‘അർഥം ഗ്രഹിക്കുന്നുണ്ടോ?’

“പിന്നെ അവൻ തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം ഗ്രഹി​ക്കേ​ണ്ട​തിന്‌ അവരുടെ മനസ്സുകൾ തുറന്നു.”—ലൂക്കോ. 24:45.

1, 2. ഉയിർപ്പി​ക്ക​പ്പെട്ട ദിവസം​ത​ന്നെ യേശു ശിഷ്യ​ന്മാ​രെ ബലപ്പെ​ടു​ത്തി​യത്‌ എങ്ങനെ?

യേശു അന്ന് ഉയിർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ആ വിവരം അറിയാ​തെ രണ്ടു ശിഷ്യ​ന്മാർ യെരു​ശ​ലേ​മിൽനിന്ന് ഏകദേശം 11 കിലോ​മീ​റ്റർ അകലെ​യു​ള്ള ഒരു ഗ്രാമ​ത്തി​ലേക്ക് നടന്നു​പോ​കു​ക​യാണ്‌. കഴിഞ്ഞ ദിവസ​ങ്ങ​ളിൽ നടന്ന സംഭവങ്ങൾ നിമിത്തം അവർ അതീവ​ദുഃ​ഖി​ത​രാണ്‌. പെട്ടെന്ന്, യേശു പ്രത്യ​ക്ഷ​പ്പെട്ട് അവരോ​ടൊ​പ്പം നടക്കാൻ തുടങ്ങി. ആ ശിഷ്യ​ന്മാ​രെ ആശ്വസി​പ്പി​ക്കാൻ അവനു കഴിഞ്ഞു. എങ്ങനെ? “അവൻ മോശ തുടങ്ങി സകല പ്രവാ​ച​ക​ന്മാ​രും തിരു​വെ​ഴു​ത്തു​ക​ളിൽ തന്നെക്കു​റി​ച്ചു പറഞ്ഞി​രു​ന്ന​തൊ​ക്ക​യും അവർക്കു വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തു.” (ലൂക്കോ. 24:13-15, 27) യേശു “തിരു​വെ​ഴു​ത്തു​കൾ” വ്യക്തമാ​യി ‘വിശദീ​ക​രി​ച്ച​തു’ നിമിത്തം, അവരുടെ ഹൃദയം ജ്വലി​ക്കാൻ തുടങ്ങി.—ലൂക്കോ. 24:32.

2 അന്നു വൈകു​ന്നേ​രം​ത​ന്നെ ആ രണ്ടു ശിഷ്യ​ന്മാർ യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങി. അപ്പൊ​സ്‌ത​ല​ന്മാ​രെ കണ്ട് അവർ തങ്ങൾക്കു​ണ്ടാ​യ അനുഭവം വിവരി​ച്ചു. അവർ സംസാ​രി​ച്ചി​രി​ക്കെ യേശു അവരുടെ മധ്യേ പ്രത്യ​ക്ഷ​നാ​യി. അതു കണ്ട് അപ്പൊ​സ്‌ത​ല​ന്മാർ ഭയപര​വ​ശ​രാ​യി. അവരുടെ ഹൃദയ​ത്തിൽ സംശയങ്ങൾ ഉയർന്നു. യേശു എങ്ങനെ​യാണ്‌ അവരെ ബലപ്പെ​ടു​ത്തി​യത്‌? “അവൻ തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം ഗ്രഹി​ക്കേ​ണ്ട​തിന്‌ അവരുടെ മനസ്സുകൾ തുറന്നു” എന്ന് നാം വായി​ക്കു​ന്നു.—ലൂക്കോ. 24:45.

3. ശുശ്രൂ​ഷ​യിൽ നമുക്ക് എന്തെല്ലാം നിരു​ത്സാ​ഹ​ങ്ങൾ ഉണ്ടാ​യേ​ക്കാം, എന്നാൽ സന്തോഷം നിലനി​റു​ത്താൻ നമ്മെ എന്തു സഹായി​ക്കും?

3 ആ ശിഷ്യ​ന്മാ​രെ​പ്പോ​ലെ ചില അവസര​ങ്ങ​ളിൽ നമ്മു​ടെ​യും മനസ്സി​ടി​ഞ്ഞു​പോ​യേ​ക്കാം. കർത്താ​വി​ന്‍റെ വേലയിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും നല്ല ഫലം നാം കാണു​ന്നി​ല്ലാ​ത്ത​തി​നാൽ ഒരുപക്ഷേ  നാം നിരു​ത്സാ​ഹി​ത​രാ​യേ​ക്കാം. (1 കൊരി. 15:58) ചില​പ്പോൾ നമ്മുടെ ബൈബിൾവി​ദ്യാർഥി​കൾ, വേണ്ട പുരോ​ഗ​തി വരുത്തു​ന്നി​ല്ലെന്ന് നമുക്കു തോന്നി​യേ​ക്കാം. അവരിൽ ചിലർ യഹോ​വ​യെ ഉപേക്ഷിച്ച് പോ​യെ​ന്നു​പോ​ലും വരാം. എന്നാൽ, ശുശ്രൂ​ഷ​യെ സമനി​ല​യോ​ടെ വീക്ഷി​ക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ അർഥം നന്നായി ഗ്രഹി​ക്കു​ന്നത്‌ ഇക്കാര്യ​ത്തിൽ നമ്മെ സഹായി​ക്കും. അത്തരത്തി​ലു​ള്ള മൂന്ന് ദൃഷ്ടാ​ന്ത​ങ്ങ​ളും അവ നൽകുന്ന പാഠങ്ങ​ളും നമുക്ക് പരിചി​ന്തി​ക്കാം.

ഉറങ്ങുന്ന വിതക്കാ​ര​ന്‍റെ ദൃഷ്ടാന്തം

4. എന്താണ്‌ ഉറങ്ങുന്ന വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥം?

4 മർക്കോസ്‌ 4:26-29 വായിക്കുക. എന്താണ്‌ ഉറങ്ങുന്ന വിതക്കാനെക്കുറിച്ചുള്ള യേശുവിന്‍റെ ദൃഷ്ടാന്തത്തിന്‍റെ അർഥം? ദൃഷ്ടാ​ന്ത​ത്തി​ലെ മനുഷ്യൻ ദൈവ​രാ​ജ്യ സുവി​ശേ​ഷ​ക​രിൽ ഓരോ​രു​ത്ത​രെ​യും കുറി​ക്കു​ന്നു. ആത്മാർഥ​ഹൃ​ദ​യ​രോട്‌ ഘോഷി​ക്കു​ന്ന രാജ്യ​സ​ന്ദേ​ശ​മാണ്‌ വിത്ത്‌. വിതക്കാ​രൻ എല്ലാവ​രെ​യും​പോ​ലെ “രാത്രി​യിൽ ഉറങ്ങുന്നു; നേരം പുലരു​മ്പോൾ ഉണരുന്നു.” അങ്ങനെ ദിവസങ്ങൾ ഒന്നൊ​ന്നാ​യി മുന്നോ​ട്ടു​നീ​ങ്ങു​ന്നു. വിത മുതൽ കൊയ്‌ത്തു​വ​രെ​യു​ള്ള ഒരു കാലയ​ള​വി​ലാണ്‌ വളർച്ച നടക്കു​ന്നത്‌. ആ കാലയ​ള​വിൽ ‘വിത്ത്‌ മുളച്ച് വളർന്നു’ വലുതാ​കു​ന്നു. ഈ വളർച്ച ക്രമേണ ഘട്ടംഘ​ട്ട​മാ​യി “സ്വയം” നടക്കു​ന്ന​താണ്‌. സമാന​മാ​യി ആത്മീയ​വ​ളർച്ച​യും ക്രമേണ ഘട്ടംഘ​ട്ട​മാ​യാണ്‌ നടക്കു​ന്നത്‌. ആത്മീയ​മാ​യി പുരോ​ഗ​തി പ്രാപി​ക്കു​ന്ന ഒരാൾ ഒരു ഘട്ടമെ​ത്തു​മ്പോൾ ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കും. അങ്ങനെ ആ വ്യക്തി ജീവിതം യഹോ​വ​യ്‌ക്ക് സമർപ്പിച്ച് സ്‌നാ​ന​മേൽക്കു​മ്പോൾ അയാൾ ഫലം വിളയി​ക്കു​ക​യാ​യി.

5. എന്തിനാണ്‌ യേശു ഉറങ്ങുന്ന വിതക്കാ​ര​ന്‍റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌?

5 എന്തുകൊണ്ടാണ്‌ യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്‌? “നിത്യ​ജീ​വ​നു​വേണ്ട ഹൃദയ​നി​ല”യുള്ളവ​രു​ടെ ഉള്ളിൽ സത്യം വളരാൻ ഇടയാ​ക്കു​ന്നത്‌ യഹോ​വ​യാ​ണെന്ന് തിരി​ച്ച​റി​യാൻ യേശു നമ്മെ സഹായി​ക്കു​ക​യാണ്‌. (പ്രവൃ.13:48; 1 കൊരി. 3:7) നാം നടുക​യും നനയ്‌ക്കു​ക​യും ചെയ്യുന്നു എന്നത്‌ ശരിയാണ്‌. എന്നാൽ വളർച്ചയെ നിയ​ന്ത്രി​ക്കു​ന്നത്‌ നമ്മളല്ല. അതായത്‌ സമ്മർദം ചെലുത്തി വളർച്ച​യു​ള​വാ​ക്കാ​നോ അത്‌ വേഗത്തി​ലാ​ക്കാ​നോ നമുക്കാ​വി​ല്ല. ദൃഷ്ടാ​ന്ത​ത്തി​ലെ മനുഷ്യ​നെ​പ്പോ​ലെ, വളർച്ച നടക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന് നമുക്ക് അറിയി​ല്ലെ​ന്നു​ള്ള​താണ്‌ വാസ്‌ത​വം. നിത്യ​ജീ​വി​ത​ത്തി​ലെ കാര്യാ​ദി​ക​ളു​മാ​യി നാം മുമ്പോ​ട്ടു പോകു​മ്പോൾ അത്‌ മിക്ക​പ്പോ​ഴും നമ്മുടെ കണ്ണിൽപ്പെ​ടാ​തെ പോകു​ന്നു. എന്നിരു​ന്നാ​ലും, കാലാ​ന്ത​ര​ത്തിൽ രാജ്യ​വിത്ത്‌ ഫലം വിളയി​ച്ചേ​ക്കാം. അങ്ങനെ പുതു​ശി​ഷ്യൻ നമ്മോ​ടൊ​പ്പം കൊയ്‌ത്തു​വേ​ല​യിൽ പങ്കെടു​ക്കാൻ തുടങ്ങു​ന്നു.—യോഹ. 4:36-38.

6. ആത്മീയ വളർച്ച​യെ​ക്കു​റിച്ച് നാം എന്ത് തിരി​ച്ച​റി​യു​ക​യും അംഗീ​ക​രി​ക്കു​ക​യും വേണം?

6 ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്താണ്‌ പഠിക്കാനുള്ളത്‌? ഒന്നാമ​താ​യി, ബൈബിൾ വിദ്യാർഥി​യു​ടെ ഉള്ളിൽന​ട​ക്കു​ന്ന ആത്മീയ​വ​ളർച്ച​യിൽ നമുക്ക് യാതൊ​രു നിയ​ന്ത്ര​ണ​വും ഇല്ലെന്ന് നാം അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്. സ്‌നാ​ന​പ്പെ​ടാ​നാ​യി നിർബ​ന്ധി​ക്കാ​നോ സമ്മർദം ചെലു​ത്താ​നോ ചില​പ്പോൾ നമുക്ക് തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യാ​തി​രി​ക്കാൻ എളിമ നമ്മെ സഹായി​ക്കും. വിദ്യാർഥി​യെ സഹായി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും നമ്മാലാ​കു​ന്ന​തെ​ല്ലാം നാം ചെയ്യും. പക്ഷേ സമർപ്പണം നടത്താ​നു​ള്ള തീരു​മാ​നം ഒടുവിൽ എടു​ക്കേ​ണ്ടത്‌ വിദ്യാർഥി​യാ​ണെന്ന് താഴ്‌മ​യോ​ടെ നാം അംഗീ​ക​രി​ക്കു​ന്നു. ദൈവ​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യ ഹൃദയ​ത്തിൽനിന്ന് മുള​പൊ​ട്ടേണ്ട ഒന്നാണ്‌ സമർപ്പണം. അതിൽ കുറഞ്ഞ​തൊ​ന്നും യഹോ​വ​യ്‌ക്ക് സ്വീകാ​ര്യ​മാ​യി​രി​ക്കില്ല.—സങ്കീ. 51:12; 54:6; 110:3.

7, 8. (എ) ഉറങ്ങുന്ന വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്‍റെ ദൃഷ്ടാന്തം മറ്റെ​ന്തെ​ല്ലാം പാഠങ്ങൾ നമുക്കു തരുന്നു? ഒരു ഉദാഹ​ര​ണം പറയുക. (ബി) ഇത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

7 രണ്ടാമ​താ​യി, നമ്മുടെ വേല ആദ്യ​മൊ​ന്നും ഫലം കാണു​ന്നി​ല്ലെ​ങ്കി​ലും നിരു​ത്സാ​ഹ​പ്പെ​ടാ​തി​രി​ക്കാൻ ഈ ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥം മനസ്സി​ലാ​ക്കു​ന്നത്‌ നമ്മെ സഹായി​ക്കും. നാം ക്ഷമയു​ള്ള​വ​രാ​യി​രി​ക്കണം. (യാക്കോ. 5:7, 8) കഴിവി​ന്‍റെ പരമാ​വ​ധി നാം വിദ്യാർഥി​യെ സഹായി​ച്ചി​ട്ടും വിത്ത്‌ ഫലം വിളയി​ക്കു​ന്നി​ല്ലെ​ങ്കിൽ അത്‌ നമ്മുടെ പക്ഷത്തെ വീഴ്‌ച​കൊ​ണ്ടല്ല എന്ന് നാം തിരി​ച്ച​റി​യു​ന്നു. മാറ്റങ്ങൾ വരുത്താൻ തയ്യാറുള്ള, താഴ്‌മ​യു​ള്ള ഒരു ഹൃദയ​ത്തിൽ മാത്രമേ സത്യത്തി​ന്‍റെ വിത്ത്‌ വളരാൻ യഹോവ അനുവ​ദി​ക്കു​ക​യു​ള്ളൂ. (മത്താ. 13:23) അതു​കൊണ്ട് ലഭിക്കുന്ന വിളവി​ന്‍റെ അടിസ്ഥാ​ന​ത്തിൽ മാത്രം ശുശ്രൂ​ഷ​യു​ടെ ഫലപ്ര​ദ​ത്വം നാം അളക്കരുത്‌. യഹോവ നമ്മുടെ ശുശ്രൂ​ഷ​യു​ടെ വിജയം കണക്കാ​ക്കു​ന്നത്‌ നാം പഠിപ്പി​ക്കു​ന്ന​വ​രു​ടെ പ്രതി​ക​ര​ണ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യല്ല.  മറിച്ച്, ഫലം എന്തായി​രു​ന്നാ​ലും നമ്മുടെ വിശ്വ​സ്‌ത​മാ​യ ശ്രമങ്ങളെ യഹോവ അമൂല്യ​മാ​യി കരുതു​ന്നു.—ലൂക്കോസ്‌ 10:17-20; 1 കൊരിന്ത്യർ 3:8 വായിക്കുക.

8 മൂന്നാ​മ​താ​യി, വിദ്യാർഥി​യു​ടെ ഉള്ളിൽ സംഭവി​ക്കു​ന്ന മാറ്റങ്ങൾ നാം എല്ലായ്‌പോ​ഴും തിരി​ച്ച​റി​ഞ്ഞെ​ന്നു വരില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു മിഷനറി സഹോ​ദ​രൻ അധ്യയനം എടുത്തി​രു​ന്ന ദമ്പതികൾ പ്രസാ​ധ​ക​രാ​കാൻ ആഗ്രഹം പ്രകടി​പ്പി​ച്ചു. പക്ഷേ അതിന്‌ യോഗ്യത പ്രാപി​ക്കു​ന്ന​തിന്‌ അവർ പുകവലി നിറു​ത്തേ​ണ്ട​തു​ണ്ടെന്ന് സഹോ​ദ​രൻ അവരെ ഓർമ​പ്പെ​ടു​ത്തി. എന്നാൽ മാസങ്ങൾക്കു​മു​മ്പേ​ത​ന്നെ തങ്ങൾ പുകവലി ഉപേക്ഷി​ച്ച​താ​ണെന്ന് അവർ പറഞ്ഞ​പ്പോൾ സഹോ​ദ​രൻ അതിശ​യി​ച്ചു​പോ​യി. എന്തു​കൊ​ണ്ടാണ്‌ അവർ പുകവലി ഉപേക്ഷി​ച്ചത്‌? തങ്ങൾ പുകവ​ലി​ക്കു​ന്നത്‌ യഹോവ കാണു​ന്നു​ണ്ടെ​ന്നും അവൻ കാപട്യം വെറു​ക്കു​ന്നെ​ന്നും അതി​നോ​ട​കം​ത​ന്നെ അവർ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. ഒരു തീരു​മാ​നം എടുക്കാൻ ഹൃദയം അവരെ പ്രചോ​ദി​പ്പി​ച്ചു. ‘പുകവ​ലി​ക്കു​ന്നെ​ങ്കിൽ മിഷന​റി​യു​ടെ മുമ്പി​ലും വലിക്കുക; അല്ലെങ്കിൽ വലി നിറു​ത്തു​ക!’ യഹോ​വ​യോട്‌ ഉള്ളിൽ ഉടലെ​ടു​ത്തു​കൊ​ണ്ടി​രുന്ന സ്‌നേഹം ശരിയായ തീരു​മാ​നം എടുക്കാൻ അവരെ സഹായി​ച്ചു. അതെ, അവർ ആത്മീയ​മാ​യി വളർന്നി​രു​ന്നു, മിഷനറി അതു തിരി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല എന്നേയു​ള്ളൂ!

വലയുടെ ദൃഷ്ടാന്തം

9. എന്താണ്‌ വലയെ​ക്കു​റി​ച്ചു​ള്ള ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥം?

9 മത്തായി 13:47-50 വായിക്കുക. എന്താണ്‌ യേശു പറഞ്ഞ വലയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്‍റെ അർഥം? മനുഷ്യ​മ​ഹാ​സ​മു​ദ്ര​ത്തി​ലെ​ങ്ങും രാജ്യ​സ​ന്ദേ​ശം പ്രസം​ഗി​ക്കു​ന്ന​തി​നെ കടലിൽ വലയി​റ​ക്കു​ന്ന​തി​നോട്‌ യേശു താരത​മ്യ​പ്പെ​ടു​ത്തി. വലിയ ഒരു കോരു​വല “എല്ലാത്തരം മത്സ്യങ്ങ​ളെ​യും” വൻതോ​തിൽ പിടി​ക്കു​ന്ന​തു​പോ​ലെ, നമ്മുടെ പ്രസം​ഗ​വേല തരാതരം നോക്കാ​തെ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ ആകർഷി​ക്കു​ന്നു. (യെശ. 60:5) വർഷ​ന്തോ​റും നമ്മുടെ കൺ​വെൻ​ഷ​നു​കൾക്കും സ്‌മാ​ര​ക​ത്തി​നും ഹാജരാ​കു​ന്ന വലിയ​കൂ​ട്ടം ആളുകൾ ഇതിന്‍റെ തെളി​വാണ്‌. ഇവരിൽ ചിലർ “കൊള്ളാ​വു​ന്ന” മത്സ്യങ്ങ​ളെ​പ്പോ​ലെ​യാണ്‌. അവരെ ക്രിസ്‌തീ​യ​സ​ഭ​യിൽ ശേഖരി​ക്കു​ന്നു. അതേസ​മ​യം, മറ്റുള്ളവർ “കൊള്ളാത്ത” മത്സ്യങ്ങ​ളെ​പ്പോ​ലെ​യാണ്‌. അവരെ യഹോവ സ്വീക​രി​ക്കു​ന്നി​ല്ല.

മത്തായി 13:47-50 വായി​ച്ച​ശേ​ഷം . . .

10. എന്തിനാണ്‌ യേശു വലയുടെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌?

10 എന്തുകൊണ്ടാണ്‌ യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്‌? ഈ ആലങ്കാ​രി​ക മത്സ്യങ്ങ​ളു​ടെ വേർതി​രി​ക്കൽ മഹാക​ഷ്ട​ത്തി​ന്‍റെ സമയത്തു നടക്കാ​നി​രി​ക്കു​ന്ന അന്തിമ ന്യായ​വി​ധി​യെ​യല്ല സൂചി​പ്പി​ക്കു​ന്നത്‌. മറിച്ച് ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ സംഭവി​ക്കു​മാ​യി​രു​ന്ന ഒരു വേർതി​രി​ക്ക​ലി​നെ​യാണ്‌ ഇത്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. സത്യത്തി​ലേക്ക് ആകർഷി​ക്ക​പ്പെ​ടു​ന്ന എല്ലാവ​രും യഹോ​വ​യ്‌ക്കു​വേ​ണ്ടി ഒരു നിലപാട്‌ എടുക്കി​ല്ലെന്ന് യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു. ചിലയാ​ളു​കൾ നമ്മുടെ യോഗ​ങ്ങൾക്കു സംബന്ധി​ക്കാ​റുണ്ട്. മറ്റുചി​ലർ നമ്മോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ മനസ്സു​ള്ള​വ​രാണ്‌, പക്ഷേ പടികൾ സ്വീക​രി​ക്കാൻ ഒരുക്കമല്ല. (1 രാജാ. 18:21) വേറെ ചിലർ സഭയോ​ടൊ​പ്പ​മു​ള്ള സഹവാസം നിറു​ത്തി​യി​രി​ക്കു​ന്നു. ചില യുവജ​ന​ങ്ങ​ളാ​ക​ട്ടെ ക്രിസ്‌തീ​യ കുടും​ബ​ങ്ങ​ളി​ലാണ്‌ വളർന്നു​വ​ന്നി​ട്ടു​ള്ള​തെ​ങ്കി​ലും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോട്‌ ഇനിയും സ്‌നേഹം വളർത്തി​യെ​ടു​ത്തി​ട്ടി​ല്ല. സാഹച​ര്യം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, ഓരോ വ്യക്തി​യും സ്വന്തമാ​യി ഒരു തീരു​മാ​നം എടുക്കേണ്ട ആവശ്യ​മുണ്ട് എന്നതിന്‌ യേശു ഊന്നൽനൽകു​ക​യാ​യി​രു​ന്നു. അങ്ങനെ ചെയ്യു​ന്ന​വ​രെ “സകല ജാതി​ക​ളു​ടെ​യും മനോ​ഹ​ര​വ​സ്‌തു”ക്കളായി, അഭികാ​മ്യ​രാ​യ ആളുക​ളാ​യി, യഹോ​വ​യും യേശു​വും വീക്ഷി​ക്കു​ന്നു.—ഹഗ്ഗാ. 2:7.

. . . അതിന്‍റെ ആധുനിക നിവൃത്തി താരത​മ്യം ചെയ്യുക

11, 12. (എ) വലയുടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജ​നം നേടാം? (ബി) ഇത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

11 വലയുടെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോനം നേടാം? ചില​പ്പോൾ നമ്മുടെ മക്കളിൽ ഒരാളോ ബൈബിൾവി​ദ്യാർഥി​ക​ളിൽ ചിലരോ സത്യം സ്വീക​രി​ക്കാ​തി​രു​ന്നേ​ക്കാം. അങ്ങനെ സംഭവി​ക്കു​ന്നെ​ങ്കിൽ നിരാ​ശ​യി​ലാണ്ട് നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ ഈ ദൃഷ്ടാന്തം നൽകുന്ന പാഠം നമ്മളെ സഹായി​ക്കും. നാം എത്ര ആത്മാർഥ​മാ​യി ശ്രമി​ച്ചാ​ലും ചിലർ സത്യം സ്വീക​രി​ച്ചെ​ന്നു​വ​രി​ല്ല. ബൈബി​ള​ധ്യ​യ​ന​ത്തിന്‌ സമ്മതി​ച്ച​തു​കൊ​ണ്ടോ സാക്ഷി​ക്കു​ടും​ബ​ത്തിൽ വളർന്ന​തു​കൊ​ണ്ടോ ഒരാൾ യഹോ​വ​യു​മാ​യി ഒരു ഉറ്റബന്ധം സ്വതവേ വളർത്തി​യെ​ടു​ത്തു​കൊ​ള്ളും എന്ന് നാം പ്രതീ​ക്ഷി​ക്ക​രുത്‌. യഹോ​വ​യു​ടെ ഭരണാ​ധി​കാ​ര​ത്തിന്‌ കീഴ്‌പെ​ടാൻ വിസമ്മ​തി​ക്കു​ന്ന​വർ എങ്ങനെ​യാ​യാ​ലും ഒടുവിൽ ദൈവ​ജ​ന​ത്തി​നി​ട​യിൽനിന്ന് വേർതി​രി​ക്ക​പ്പെ​ടും.

സത്യത്തിലേക്ക് ആകർഷി​ക്ക​പ്പെ​ടു​ന്ന ചിലർ യഹോ​വ​യ്‌ക്കു​വേ​ണ്ടി നിലപാട്‌ എടുക്കും (9-12 ഖണ്ഡികകൾ കാണുക)

12 ഇതിന്‍റെ അർഥം, സത്യം ഉപേക്ഷി​ച്ചു​പോ​യ​വ​രെ  പിന്നീട്‌ ഒരിക്ക​ലും സഭയി​ലേക്ക് തിരി​ച്ചു​വ​രാൻ അനുവ​ദി​ക്കി​ല്ലെ​ന്നാ​ണോ? അതു​പോ​ലെ, ഒരാൾ യഹോ​വ​യ്‌ക്ക് ജീവിതം സമർപ്പി​ക്കാ​തി​രി​ക്കു​ന്നെ​ങ്കിൽ അയാളെ എന്നെ​ന്നേ​ക്കും “കൊള്ളാത്ത”വനായി എഴുതി​ത്ത​ള്ളു​മെ​ന്നാ​ണോ? ഒരിക്ക​ലു​മല്ല. മഹാകഷ്ടം പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു മുമ്പ്, ഇപ്പോ​ഴും അത്തരക്കാ​രു​ടെ മുമ്പിൽ അവസര​ത്തി​ന്‍റെ വാതിൽ തുറന്നു​ത​ന്നെ കിടക്കു​ക​യാണ്‌. “എന്‍റെ അടുക്ക​ലേ​ക്കു മടങ്ങി​വ​രു​വിൻ; ഞാൻ നിങ്ങളു​ടെ അടുക്ക​ലേ​ക്കും മടങ്ങി​വ​രും” എന്നു പറഞ്ഞു​കൊണ്ട് യഹോവ അവരെ തിരികെ വിളി​ക്കു​ക​യാണ്‌. (മലാ. 3:7) യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തം ഈ വസ്‌തുത വരച്ചു​കാ​ണി​ക്കു​ന്നു. മുടി​യ​നാ​യ പുത്രന്‍റെ ഉപമയാണ്‌ അത്‌.ലൂക്കോസ്‌ 15:11-32 വായിക്കുക.

മുടി​യ​നാ​യ പുത്രന്‍റെ ഉപമ

13. എന്താണ്‌ യേശു പറഞ്ഞ മുടി​യ​നാ​യ പുത്രന്‍റെ ഉപമയു​ടെ അർഥം?

13 എന്താണ്‌ യേശു പറഞ്ഞ മുടിനായ പുത്രന്‍റെ ഉപമയുടെ അർഥം? ഈ ഉപമയി​ലെ അനുക​മ്പ​യു​ള്ള പിതാവ്‌ സ്‌നേ​ഹ​നി​ധി​യും നമ്മുടെ സ്വർഗീ​യ​പി​താ​വും ആയ യഹോ​വ​യെ​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. കുടും​ബ​സ്വ​ത്തി​ന്‍റെ ഓഹരി വാങ്ങി​ക്കൊ​ണ്ടു​പോ​യി ധൂർത്ത​ടി​ക്കു​ന്ന മകൻ, സഭ വിട്ടു​പോ​യി​രി​ക്കു​ന്ന വ്യക്തി​ക​ളെ കുറി​ക്കു​ന്നു. അവർ സഭ ഉപേക്ഷി​ച്ചു​പോ​കു​ന്നത്‌, യഹോ​വ​യിൽനിന്ന് അന്യപ്പെട്ട സാത്താ​ന്യ​ലോ​ക​മാ​കുന്ന “ദൂര​ദേ​ശ​ത്തേ​ക്കു” യാത്ര​യാ​കു​ന്ന​തു​പോ​ലെ​യാണ്‌. (എഫെ. 4:18; കൊലോ. 1:21) എന്നിരു​ന്നാ​ലും, അവരിൽ ചിലർ പിന്നീട്‌ സുബോ​ധം വീണ്ടെ​ടു​ക്കു​ക​യും സംഘട​ന​യി​ലേക്ക് തിരികെ വരുക​യും ചെയ്യുന്നു. ആ മടക്കയാ​ത്ര ശ്രമക​ര​മാ​ണെ​ങ്കി​ലും, മാനസാ​ന്ത​ര​പ്പെ​ടു​ന്ന താഴ്‌മ​യു​ള്ള ആ വ്യക്തി​ക​ളോട്‌ നമ്മുടെ സ്വർഗീ​യ​പി​താവ്‌ ക്ഷമിക്കു​ക​യും അവരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​ക​യും ചെയ്യുന്നു.—യെശ. 44:22; 1 പത്രോ. 2:25.

14. എന്തിനാണ്‌ യേശു മുടി​യ​നാ​യ പുത്രന്‍റെ ഉപമ പറഞ്ഞത്‌?

14 എന്തുകൊണ്ടാണ്‌ യേശു ഈ ഉപമ പറഞ്ഞത്‌? യഹോ​വ​യെ ഉപേക്ഷി​ച്ചു​പോ​യ​വർ അവന്‍റെ അടുക്ക​ലേക്ക് മടങ്ങി​ച്ചെ​ല്ലാൻ അവൻ ആഗ്രഹി​ക്കു​ന്നെന്ന് വളരെ ഹൃദ്യ​മാ​യ വിധത്തിൽ യേശു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉപമയി​ലെ അപ്പൻ തന്‍റെ മകൻ മടങ്ങി​വ​രു​മെ​ന്നു​ള്ള പ്രതീക്ഷ ഒരിക്ക​ലും കൈവി​ട്ടി​ല്ല. മകൻ വരുന്നത്‌ “ദൂരെ​വെ​ച്ചു​ത​ന്നെ” കണ്ട അപ്പൻ ഉടനടി ഓടി​ച്ചെന്ന് അവനെ സ്വീക​രി​ച്ചു. സത്യം വിട്ടു​പോ​യ​വർക്ക് താമസം​വി​നാ യഹോ​വ​യു​ടെ അടുക്ക​ലേക്ക് മടങ്ങി​ച്ചെ​ല്ലാ​നു​ള്ള എത്ര ശക്തമായ പ്രോ​ത്സാ​ഹ​നം! അവർ ആത്മീയ​മാ​യി പരിക്ഷീ​ണ​രാ​യി​രി​ക്കാം. തിരി​ച്ചു​ള്ള വഴിയിൽ അല്‌പം ജാള്യ​ത​യും ബുദ്ധി​മു​ട്ടും അവർക്ക് അനുഭ​വ​പ്പെ​ട്ടേ​ക്കാം. പക്ഷേ ആ ശ്രമം തക്കമൂ​ല്യ​മു​ള്ള​തു​ത​ന്നെ​യാണ്‌. സ്വർഗ​ത്തിൽപ്പോ​ലും അത്‌ അത്യധി​കം സന്തോഷം ഉളവാ​ക്കും.—ലൂക്കോ. 15:7.

15, 16. (എ) മുടി​യ​നാ​യ പുത്ര​നെ​ക്കു​റി​ച്ചു​ള്ള യേശു​വി​ന്‍റെ ഉപമ എന്തു പാഠങ്ങൾ നല്‌കു​ന്നു? ഉദാഹ​ര​ണ​ങ്ങൾ പറയുക. (ബി) ഇത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

15 മുടിനായ പുത്രന്‍റെ ഉപമയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോനം നേടാം? നാം യഹോ​വ​യു​ടെ മാതൃക അനുക​രി​ക്ക​ണം. മാനസാ​ന്ത​ര​മു​ള്ള പാപി​ക​ളെ തിരികെ സ്വീക​രി​ക്കാൻ വിസമ്മ​തി​ച്ചു​കൊണ്ട് നാം ഒരിക്ക​ലും “അതിനീ​തി​മാ​നാ​യി​രി”ക്കാൻ  മുതി​ര​രുത്‌. അത്‌ ആത്മീയ‘നാശത്തിൽ’ മാത്രമേ കലാശി​ക്കൂ. (സഭാ. 7:16) മറ്റൊരു പാഠം​കൂ​ടി ഈ ഉപമ നൽകുന്നു. സഭ വിട്ടു​പോ​കു​ന്ന വ്യക്തി​ക​ളെ, ‘ഗുണം​പി​ടി​ക്കാ​തെ’പോയ ആളുക​ളാ​യി​ട്ടല്ല, പകരം “കാണാ​തെ​പോ​യ ആടു”കളായി​ട്ടു​വേ​ണം നാം വീക്ഷി​ക്കാൻ. (സങ്കീ. 119:176) സഭയിൽനിന്ന് അന്യ​പ്പെ​ട്ടു​പോ​യ വ്യക്തി​ക​ളെ കണ്ടെത്തു​ന്ന​പ​ക്ഷം അവർക്കു മടങ്ങി​വ​രാ​നു​ള്ള പ്രാ​യോ​ഗി​ക സഹായം നാം സ്‌നേ​ഹ​പു​ര​സ്സ​രം നൽകു​മോ? അവർക്കു വേണ്ട സഹായം നൽകാൻ കഴി​യേ​ണ്ട​തിന്‌ നമ്മൾ ഉടനടി മൂപ്പന്മാ​രെ വിവരം അറിയി​ക്കു​മോ? മുടി​യ​നാ​യ പുത്ര​നെ​ക്കു​റി​ച്ചു​ള്ള യേശു​വി​ന്‍റെ ഉപമ നൽകുന്ന പാഠം ബാധക​മാ​ക്കു​ന്നെ​ങ്കിൽ നാം തീർച്ച​യാ​യും അങ്ങനെ ചെയ്യും.

16 ‘മുടി​യ​നാ​യ പുത്രനെ’പ്പോലെ പ്രവർത്തി​ച്ചി​ട്ടു​ള്ള, ആധുനിക നാളിലെ ചിലർ യഹോ​വ​യു​ടെ കരുണ​യെ​യും സഭ നൽകിയ സ്‌നേ​ഹ​ത്തെ​യും പിന്തു​ണ​യെ​യും വളരെ വിലമ​തി​പ്പോ​ടെ സ്‌മരി​ക്കു​ന്നു. 25 വർഷം പുറത്താ​ക്ക​പ്പെ​ട്ടി​രു​ന്ന ഒരു സഹോ​ദ​രൻ ഇങ്ങനെ പറയുന്നു: “സഭയി​ലേക്ക് പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​തു​മു​തൽ യഹോ​വ​യിൽനി​ന്നു​ള്ള ‘ഉന്മേഷ​കാ​ല​ങ്ങൾ’ ഞാൻ ആസ്വദി​ക്കു​ന്നു. എന്‍റെ സന്തോഷം ഒന്നി​നൊന്ന് വർധി​ച്ചു​വ​ന്നി​രി​ക്കു​ന്നു. (പ്രവൃ. 3:19) അത്ര വലിയ സ്‌നേ​ഹ​വും പിന്തു​ണ​യു​മാണ്‌ എല്ലാവ​രും എനിക്ക് നൽകു​ന്നത്‌! എന്‍റെ ആത്മീയ കുടും​ബ​ത്തെ എനിക്ക് തിരി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു.” അഞ്ചു വർഷക്കാ​ലം യഹോ​വ​യിൽനിന്ന് അന്യ​പ്പെ​ട്ടു കഴിഞ്ഞ ഒരു യുവസ​ഹോ​ദ​രി തന്‍റെ മടങ്ങി​വ​ര​വി​നെ​ക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: “യേശു പറഞ്ഞ ആ സ്‌നേഹം എന്‍റെ സഹോ​ദ​ര​ങ്ങൾ എനിക്കു തന്നു. അതു വർണി​ക്കാൻ എനിക്കു വാക്കുകൾ പോരാ. യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എത്ര വിലതീ​രാ​ത്ത ഒരു പദവി​യാണ്‌!”

17, 18. (എ) നാം പരിചി​ന്തി​ച്ച മൂന്നു ദൃഷ്ടാ​ന്ത​ങ്ങൾ എന്തെല്ലാം പ്രാ​യോ​ഗി​ക പാഠങ്ങൾ നമുക്ക് പകർന്നു​നൽകു​ന്നു? (ബി) നമുക്ക് എന്തിനാ​യി തീരു​മാ​നി​ച്ചു​റ​യ്‌ക്കാം?

17 ഈ മൂന്നു ദൃഷ്ടാ​ന്ത​ങ്ങൾ എന്തെല്ലാം പ്രാ​യോ​ഗി​ക പാഠങ്ങ​ളാണ്‌ നമുക്ക് നൽകി​യത്‌? ഒന്നാമ​താ​യി, ബൈബിൾ വിദ്യാർഥി​യു​ടെ ഉള്ളിൽന​ട​ക്കു​ന്ന ആത്മീയ​വ​ളർച്ച​യിൽ നമുക്ക് യാതൊ​രു നിയ​ന്ത്ര​ണ​വും ഇല്ലെന്ന് നാം അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്. അത്‌ നിയ​ന്ത്രി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. രണ്ടാമ​താ​യി, നമ്മോ​ടൊ​പ്പം സഹവസി​ക്കു​ക​യും ബൈബിൾ പഠിക്കു​ക​യും ചെയ്യുന്ന എല്ലാവ​രും സത്യത്തി​നു​വേ​ണ്ടി നിലപാ​ടു സ്വീക​രി​ക്കും എന്ന് പ്രതീ​ക്ഷി​ക്കു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കു​ന്ന​തല്ല. മൂന്നാ​മ​താ​യി, ചിലർ യഹോ​വ​യ്‌ക്ക് പുറം​തി​രിഞ്ഞ് സത്യം വിട്ടു​പോ​യേ​ക്കാ​മെ​ങ്കി​ലും അവർ തിരികെ വരുമെന്ന പ്രതീക്ഷ നാം ഒരിക്ക​ലും കൈവി​ട​രുത്‌. ഇനി, അവർ മടങ്ങി​വ​രു​ന്ന​പ​ക്ഷം യഹോ​വ​യെ അനുക​രി​ച്ചു​കൊണ്ട് ഇരു​കൈ​യും നീട്ടി നമുക്ക് അവരെ തിരികെ സ്വാഗ​തം​ചെ​യ്യാം.

18 നമുക്ക് ഓരോ​രു​ത്തർക്കും പരിജ്ഞാ​ന​വും ബോധ​വും ജ്ഞാനവും തേടു​ന്ന​തിൽ തുടരാം. യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ങ്ങൾ വായി​ക്കു​മ്പോൾ ഇങ്ങനെ ചോദി​ക്കു​ക: എന്താണ്‌ അവയുടെ പൊരുൾ? എന്തിനാണ്‌ ബൈബി​ളിൽ അത്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? അവ നൽകുന്ന പാഠങ്ങൾ എങ്ങനെ ബാധക​മാ​ക്കാം? യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് അവ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? അങ്ങനെ ചെയ്‌തു​കൊണ്ട്, യേശു​വി​ന്‍റെ വാക്കു​ക​ളു​ടെ അർഥം നാം യഥാർഥ​മാ​യും ഗ്രഹി​ക്കു​ന്നു​വെന്ന് നമുക്ക് തെളി​യി​ക്കാം.