വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുക’

‘കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുക’

“നിങ്ങ​ളെ​ല്ലാ​വ​രും എന്‍റെ വാക്കു കേട്ട് അർഥം ഗ്രഹി​ച്ചു​കൊ​ള്ളു​വിൻ.” —മർക്കോ. 7:14.

1, 2. യേശു​വി​ന്‍റെ വാക്കുകൾ ശ്രദ്ധിച്ച അനേകർ അവയുടെ അർഥം ഗ്രഹി​ക്കാ​ഞ്ഞത്‌ എന്തു​കൊണ്ട്?

ആരെങ്കി​ലും സംസാ​രി​ക്കു​മ്പോൾ ആ വ്യക്തി​യു​ടെ ശബ്ദം നാം കേൾക്കു​ന്നു​ണ്ടാ​കാം, ശബ്ദത്തിലെ ഭാവ​ഭേ​ദ​ങ്ങൾപോ​ലും തിരി​ച്ച​റി​യു​ക​യും ചെയ്യു​ന്നു​ണ്ടാ​കാം. പക്ഷേ, പറഞ്ഞ വാക്കു​ക​ളു​ടെ അർഥം ഗ്രഹി​ക്കാ​നാ​യി​ല്ലെ​ങ്കിൽ അതു​കൊണ്ട് എന്തു പ്രയോ​ജ​നം? (1 കൊരി. 14:9) ഇതു​പോ​ലെ, ആയിരങ്ങൾ യേശു​വി​ന്‍റെ സംസാരം കേട്ടു. അവൻ പറഞ്ഞതാ​ക​ട്ടെ ലളിത​മാ​യ ഭാഷയി​ലും. എന്നിട്ടും, അവന്‍റെ വാക്കു​ക​ളു​ടെ അർഥം അവരിൽ അനേക​രും ഗ്രഹി​ച്ചി​ല്ല. അതു​കൊ​ണ്ടാണ്‌, “നിങ്ങ​ളെ​ല്ലാ​വ​രും എന്‍റെ വാക്കു കേട്ട് അർഥം ഗ്രഹി​ച്ചു​കൊ​ള്ളു​വിൻ” എന്ന് യേശു അവരോട്‌ പറഞ്ഞത്‌.—മർക്കോ. 7:14.

2 എന്തു​കൊ​ണ്ടാണ്‌ യേശു പറഞ്ഞ കാര്യങ്ങൾ പലരും ഗ്രഹി​ക്കാ​തി​രു​ന്നത്‌? ചില മുൻവി​ധി​ക​ളും തെറ്റായ ലക്ഷ്യങ്ങ​ളും ആന്തരങ്ങ​ളും ഒക്കെയാണ്‌ അവരിൽ ചിലർക്കു​ണ്ടാ​യി​രു​ന്നത്‌. യേശു അത്തരക്കാ​രോട്‌, “നിങ്ങളു​ടെ പാരമ്പ​ര്യം നിലനി​റു​ത്തേ​ണ്ട​തി​നു നിങ്ങൾ സമർഥ​മാ​യി ദൈവ​കൽപ്പ​ന​യെ അവഗണി​ക്കു​ന്നു” എന്ന് പറഞ്ഞു. (മർക്കോ. 7:9) യേശു​വി​ന്‍റെ വാക്കു​ക​ളു​ടെ അർഥം ഗ്രഹി​ക്കാൻ ആ ജനം ആത്മാർഥ​മാ​യി ശ്രമി​ച്ചി​ല്ല. തങ്ങളുടെ വഴികൾക്കും വീക്ഷണ​ങ്ങൾക്കും മാറ്റം വരുത്താൻ അവരൊട്ട് ആഗ്രഹി​ച്ച​തു​മി​ല്ല. ചെവികൾ തുറന്നാ​ണി​രു​ന്ന​തെ​ങ്കി​ലും അടച്ചു​പൂ​ട്ടി​യ വാതിൽ പോ​ലെ​യാ​യി​രു​ന്നു അവരുടെ ഹൃദയം! (മത്തായി 13:13-15 വായിക്കുക.) അങ്ങനെ​യെ​ങ്കിൽ യേശു​വി​ന്‍റെ പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന് പ്രയോ​ജ​നം നേടാൻ കഴിയു​മാറ്‌ നമ്മുടെ ഹൃദയം തുറന്നി​രി​ക്കു​ന്നു​വെന്ന് നമുക്ക് എങ്ങനെ ഉറപ്പാ​ക്കാൻ കഴിയും?

 യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളിൽനിന്ന് പ്രയോ​ജ​നം നേടാ​നാ​കു​ന്ന വിധം

3. എന്തു​കൊ​ണ്ടാണ്‌ ശിഷ്യ​ന്മാർക്ക് യേശു​വി​ന്‍റെ വാക്കുകൾ ഗ്രഹി​ക്കാ​നാ​യത്‌?

3 യേശു​വി​ന്‍റെ എളിയ​വ​രാ​യ ശിഷ്യ​ന്മാ​രു​ടെ മാതൃക നാം അനുക​രി​ക്കേ​ണ്ട​തുണ്ട്. അവരെ​ക്കു​റിച്ച് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ കണ്ണുകൾ കാണു​ന്ന​തു​കൊ​ണ്ടും ചെവികൾ കേൾക്കു​ന്ന​തു​കൊ​ണ്ടും അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവ.” (മത്താ. 13:16) മറ്റനേ​കർക്കും മനസ്സി​ലാ​ക്കാൻ കഴിയാഞ്ഞ കാര്യങ്ങൾ ശിഷ്യ​ന്മാർക്ക് മനസ്സി​ലാ​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? ഒന്നാമ​താ​യി, ചോദ്യ​ങ്ങൾ ചോദി​ക്കാ​നും യേശു​വി​ന്‍റെ വാക്കു​ക​ളു​ടെ യഥാർഥ അർഥം ഗ്രഹി​ക്കാ​നും അവർ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​യി​രു​ന്നു. (മത്താ. 13:36; മർക്കോ. 7:17) രണ്ടാമ​താ​യി, പുതു​താ​യി പഠിച്ച കാര്യങ്ങൾ തങ്ങൾക്ക് അപ്പോൾത്ത​ന്നെ അറിയാ​വു​ന്ന കാര്യ​ങ്ങ​ളോട്‌ ചേർത്തു​വെച്ച് തങ്ങളുടെ ഗ്രാഹ്യം മെച്ച​പ്പെ​ടു​ത്താൻ അവർ തയ്യാറാ​യി​രു​ന്നു. (മത്തായി 13:11, 12 വായിക്കുക.) മൂന്നാ​മ​താ​യി, കേട്ടതും ഗ്രഹി​ച്ച​തു​മാ​യ കാര്യങ്ങൾ സ്വജീ​വി​ത​ത്തിൽ പ്രാ​യോ​ഗി​ക​മാ​ക്കാ​നും മറ്റുള്ള​വ​രെ സഹായി​ക്കാ​നാ​യി ഉപയോ​ഗി​ക്കാ​നും അവർ സന്നദ്ധരാ​യി​രു​ന്നു.—മത്താ. 13:51, 52.

4. യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ങ്ങൾ മനസ്സി​ലാ​ക്കാൻ ഏതു മൂന്നു പടികൾ സഹായി​ക്കും?

4 യേശു പറഞ്ഞ ദൃഷ്ടാ​ന്ത​ങ്ങൾ ഗ്രഹി​ക്കു​ന്ന​തിന്‌ നാം അവന്‍റെ വിശ്വ​സ്‌ത​രാ​യ ശിഷ്യ​ന്മാ​രു​ടെ മാതൃക അനുക​രി​ക്കേ​ണ്ട​തുണ്ട്. മൂന്നു പടിക​ളാണ്‌ ഇതിലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഒന്നാമ​താ​യി, യേശു പറഞ്ഞ കാര്യങ്ങൾ പഠിക്കാ​നും ധ്യാനി​ക്കാ​നും നാം സമയം എടുക്കണം; ആവശ്യ​മാ​യ ഗവേഷണം നടത്തു​ക​യും ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും വേണം. ഇത്‌ നമുക്ക് പരിജ്ഞാനം അഥവാ അറിവ്‌ നേടി​ത്ത​രു​ന്നു. (സദൃ. 2:4, 5) രണ്ടാമ​താ​യി, ഈ പുതിയ അറിവ്‌ നമുക്ക് ഇപ്പോൾത്ത​ന്നെ അറിയാ​വു​ന്ന കാര്യ​ങ്ങ​ളോട്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്ന് കാണാൻ ശ്രമി​ക്കു​ക. കൂടാതെ, വ്യക്തി​പ​ര​മാ​യി അതിൽനിന്ന് എങ്ങനെ പ്രയോ​ജ​നം നേടാ​മെ​ന്നും മനസ്സി​ലാ​ക്കാൻ ശ്രമി​ക്ക​ണം. ഇത്‌ നമുക്ക് ബോധം അഥവാ ഗ്രാഹ്യം നേടി​ത്ത​രു​ന്നു. (സദൃ. 2:2, 3) മൂന്നാ​മ​താ​യി, പഠിച്ച കാര്യങ്ങൾ നാം ഉപയോ​ഗി​ക്കു​ക​യും ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കു​ക​യും വേണം. അതി​നെ​യാണ്‌ ജ്ഞാനം എന്ന് പറയു​ന്നത്‌.—സദൃ. 2:6, 7.

5. പരിജ്ഞാ​നം, ബോധം, ജ്ഞാനം എന്നിവ തമ്മിലുള്ള വ്യത്യാ​സം ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വ്യക്തമാ​ക്കു​ക.

5 അങ്ങനെ​യെ​ങ്കിൽ, പരിജ്ഞാ​നം, ബോധം, ജ്ഞാനം എന്നിവ തമ്മിൽ എന്താണ്‌ വ്യത്യാ​സം? അതിനെ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം: നിങ്ങൾ വഴിയു​ടെ നടുക്കു നിൽക്കു​ന്നു​വെന്ന് കരുതുക; ഒരു ബസ്‌ നിങ്ങളു​ടെ നേരെ വരുന്നു. ആദ്യം​ത​ന്നെ, അത്‌ ഒരു ബസ്സാ​ണെന്ന് നിങ്ങൾ തിരി​ച്ച​റി​യു​ന്നു—അത്‌ പരിജ്ഞാനം അഥവാ അറിവ്‌. അടുത്ത​താ​യി, മാറാതെ അവി​ടെ​ത്ത​ന്നെ നിന്നാൽ ബസ്‌ നിങ്ങളെ ഇടിക്കും എന്ന് നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു—അത്‌ ബോധം അഥവാ ഗ്രാഹ്യം! തന്നിമി​ത്തം അടുത്ത നിമിഷം നിങ്ങൾ വഴിയ​രി​കി​ലേക്ക് ചാടി​മാ​റു​ന്നു—അത്‌ ജ്ഞാനം! അതു​കൊ​ണ്ടു​ത​ന്നെ​യാണ്‌ “ജ്ഞാനവും വകതി​രി​വും കാത്തു​കൊൾക” എന്ന് ബൈബിൾ അടിവ​ര​യി​ട്ടു പറയു​ന്നത്‌. അതെ, ജ്ഞാനം നമ്മുടെ ജീവൻ രക്ഷിക്കും!—സദൃ. 3:21, 22; 1 തിമൊ. 4:16.

6. യേശു​വി​ന്‍റെ ഏഴു ദൃഷ്ടാ​ന്ത​ങ്ങൾ പരിചി​ന്തി​ക്കാൻ ഏത്‌ നാലു ചോദ്യ​ങ്ങൾ നാം ഉപയോ​ഗി​ക്കും? ( ചതുരം കാണുക.)

6 യേശു ഉപയോ​ഗി​ച്ച ഏഴു ദൃഷ്ടാ​ന്ത​ങ്ങ​ളെ​ക്കു​റിച്ച് ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും ആയി നാം പരി​ശോ​ധി​ക്കും. ഓരോ ദൃഷ്ടാ​ന്ത​വും പരിചി​ന്തി​ക്ക​വേ, പിൻവ​രു​ന്ന ചോദ്യ​ങ്ങൾ നമുക്ക് ചോദി​ക്കാം: എന്താണ്‌ ഈ ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥം? (ഇത്‌ പരിജ്ഞാ​നം നേടാൻ നമ്മെ സഹായി​ക്കും.) എന്തു​കൊ​ണ്ടാണ്‌ യേശു ഈ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌? (ഇത്‌ ബോധം അഥവാ ഗ്രാഹ്യം നേടാൻ സഹായി​ക്കും.) നമുക്കും മറ്റുള്ള​വർക്കും പ്രയോ​ജ​നം ചെയ്യുന്ന വിധത്തിൽ ഈ വിവരം എങ്ങനെ ഉപയോ​ഗി​ക്കാ​നാ​കും? (ഇത്‌ നമ്മെ ജ്ഞാനി​ക​ളാ​ക്കും.) ഇത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

കടുകു​മ​ണി​യു​ടെ ദൃഷ്ടാന്തം

7. എന്താണ്‌ കടുകു​മ​ണി​യു​ടെ ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥം?

7 മത്തായി 13:31, 32 വായിക്കുക. എന്താണ്‌ കടുകുണിയെക്കുറിച്ചുള്ള യേശുവിന്‍റെ ദൃഷ്ടാന്തത്തിന്‍റെ അർഥം? രാജ്യ​സ​ന്ദേ​ശ​ത്തെ​യും, അത്‌ പ്രസം​ഗി​ച്ച​തി​ലൂ​ടെ ഉളവായ ഫലത്തെ​യും അഥവാ ക്രിസ്‌തീ​യ​സ​ഭ​യെ​യും ആണ്‌ കടുകു​മ​ണി പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. കടുകു​മ​ണി “എല്ലാ വിത്തു​ക​ളി​ലും​വെ​ച്ചു ചെറുതാ”യിരി​ക്കു​ന്ന​തു​പോ​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ എ.ഡി. 33-ലെ തുടക്ക​വും ചെറി​യ​താ​യി​രു​ന്നു. എന്നാൽ, പതിറ്റാ​ണ്ടു​കൾക്കു​ള്ളിൽ സഭ അതിശീ​ഘ്രം വളർന്നു. സകല പ്രതീ​ക്ഷ​ക​ളെ​യും കവച്ചു​വെ​ച്ചു​കൊണ്ട് അത്‌ വ്യാപി​ച്ചു. (കൊലോ. 1:23) “ആകാശ​ത്തി​ലെ പക്ഷികൾ വന്ന് അതിന്‍റെ കൊമ്പു​ക​ളിൽ ചേക്കേ​റാൻ” തുടങ്ങി എന്ന് യേശു പറഞ്ഞതി​നു ചേർച്ച​യി​ലാ​യി​രു​ന്നു ഈ വളർച്ച. ആത്മീയാ​ഹാ​ര​വും തണലും സുരക്ഷി​ത​ത്വ​വും തേടി ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു  ചേക്കേ​റു​ന്ന, ശരിയായ ഹൃദയ​നി​ല​യു​ള്ള വ്യക്തി​ക​ളെ​യാണ്‌ ഈ പ്രതീ​കാ​ത്മക പക്ഷികൾ ചിത്രീ​ക​രി​ക്കു​ന്നത്‌.—യെഹെ​സ്‌കേൽ 17:23 താരത​മ്യം ചെയ്യുക.

8. എന്തിനാണ്‌ യേശു കടുകു​മ​ണി​യു​ടെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌?

8 എന്തുകൊണ്ടാണ്‌ യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്‌?വളർന്ന് വികസി​ക്കാ​നും സംരക്ഷണം നൽകാ​നും തടസ്സങ്ങളെ അതിജീ​വിച്ച് മുന്നേ​റാ​നും ദൈവ​രാ​ജ്യ ക്രമീ​ക​ര​ണ​ത്തിന്‌ അസാമാ​ന്യ ശക്തിയുണ്ട്. ആ പ്രാപ്‌തി വ്യക്തമാ​ക്കാ​നാണ്‌ കടുകു​മ​ണി​യു​ടെ വിസ്‌മ​യാ​വ​ഹ​മാ​യ വളർച്ച​യെ​ക്കു​റി​ച്ചു​ള്ള ദൃഷ്ടാന്തം അവൻ ഉപയോ​ഗി​ച്ചത്‌. 1914 മുതൽ ദൈവ​ത്തി​ന്‍റെ സംഘട​ന​യു​ടെ ദൃശ്യ​ഭാ​ഗം ആരെയും അതിശ​യി​പ്പി​ക്കു​ന്ന വളർച്ച​യാണ്‌ കൈവ​രി​ച്ചി​രി​ക്കു​ന്നത്‌! (യെശ. 60:22) ആ സംഘട​ന​യു​മാ​യി സഹവസി​ക്കു​ന്ന​വർ അത്ഭുതാ​വ​ഹ​മാ​യ ആത്മീയ സംരക്ഷണം ആസ്വദി​ച്ചി​രി​ക്കു​ന്നു. (സദൃ. 2:7; യെശ. 32:1, 2) പ്രസം​ഗ​വേ​ല​യും ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട് ഭൂവ്യാ​പ​ക​മാ​യി നടക്കുന്ന മറ്റു വികസ​ന​പ്ര​വർത്ത​ന​ങ്ങ​ളും സകല എതിർപ്പു​ക​ളെ​യും അതിജീ​വിച്ച് അനുസ്യൂ​തം മുന്നേ​റു​ക​യാണ്‌. അതിനു തടയി​ടാൻ യാതൊ​രു ശക്തിക്കും സാധ്യ​മ​ല്ലെന്ന് തെളി​ഞ്ഞി​രി​ക്കു​ന്നു.—യെശ. 54:17.

9. (എ) കടുകു​മ​ണി​യു​ടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് നമുക്ക് എന്താണ്‌ പഠിക്കാ​നു​ള്ളത്‌? (ബി) ഇത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

9 കടുകുണിയുടെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്താണ്‌ പഠിക്കാനുള്ളത്‌? ഏതാനും സാക്ഷികൾ മാത്ര​മു​ള്ള ഒരു പ്രദേ​ശ​ത്താ​യി​രി​ക്കാം നാം താമസി​ക്കു​ന്നത്‌. അല്ലെങ്കിൽ, നാം പ്രതീ​ക്ഷി​ക്കു​ന്ന​ത്ര വേഗത്തിൽ പ്രസം​ഗ​വേല ഫലം കാണു​ന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ, രാജ്യ​ക്ര​മീ​ക​ര​ണ​ത്തിന്‌ സകല തടസ്സങ്ങ​ളെ​യും തരണം ചെയ്യാ​നാ​കു​മെന്ന് ഓർക്കു​ന്നത്‌ സഹിഷ്‌ണു​ത​യോ​ടെ തുടരാൻ നമുക്ക് ശക്തിപ​ക​രും. ഉദാഹ​ര​ണ​ത്തിന്‌, 1926-ൽ സ്‌കിന്നർ സഹോ​ദ​രൻ ഇന്ത്യയിൽ എത്തിയ​പ്പോൾ വിരലിൽ എണ്ണാവുന്ന സാക്ഷി​ക​ളേ ഇന്നാട്ടിൽ ഉണ്ടായി​രു​ന്നു​ള്ളൂ. ആദ്യ​മൊ​ന്നും ഒട്ടും​ത​ന്നെ പുരോ​ഗ​തി ഉണ്ടായില്ല. വേല “ഇഴഞ്ഞു നീങ്ങുന്നു” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എങ്കിലും തളർന്നു​പി​ന്തി​രി​യാ​തെ പ്രസം​ഗ​വേല തുടർന്ന അദ്ദേഹം രാജ്യ​സ​ന്ദേ​ശം വൻപ്ര​തി​ബ​ന്ധ​ങ്ങ​ളെ മറിക​ടന്ന് മുന്നേ​റു​ന്ന​തിന്‌ സാക്ഷ്യം വഹിച്ചു. ഇന്ന് 37,000-ത്തിലധി​കം സജീവ​സാ​ക്ഷി​കൾ ഇന്ത്യയി​ലുണ്ട്. കഴിഞ്ഞ സ്‌മാ​ര​ക​ത്തിന്‌ 1,08,000-ത്തിലധി​കം പേർ ഹാജരാ​യി. ഇനി, രാജ്യ​ക്ര​മീ​ക​ര​ണം ശ്രദ്ധേ​യ​മാം​വി​ധം വികാസം പ്രാപി​ച്ച​തി​ന്‍റെ ഒരു ഉദാഹ​ര​ണം നോക്കാം. സ്‌കിന്നർ സഹോ​ദ​രൻ ഇന്ത്യയിൽ എത്തിയ അതേ വർഷം​ത​ന്നെ​യാണ്‌ സാംബി​യ​യിൽ പ്രസം​ഗ​വേ​ല​യ്‌ക്ക് തുടക്കം കുറി​ച്ചത്‌. ഇന്ന് 1,70,000-ത്തിലധി​കം രാജ്യ​പ്ര​സാ​ധ​കർ അന്നാട്ടിൽ രാജ്യ​സ​ന്ദേ​ശം ഘോഷി​ക്കു​ന്നു. 2013-ലെ സ്‌മാ​ര​ക​ഹാ​ജ​രാ​ക​ട്ടെ 7,63,915 ആയിരു​ന്നു. സാംബി​യ​യി​ലെ, 18-ൽ ഒരാൾവീ​തം സ്‌മാ​ര​ക​ത്തിന്‌ ഹാജരാ​യി എന്നാണ്‌ അതിന്‍റെ അർഥം. എത്ര അവിശ്വ​സ​നീ​യ​മാ​യ വളർച്ച!

 പുളി​മാ​വി​ന്‍റെ ദൃഷ്ടാന്തം

10. എന്താണ്‌ പുളി​മാ​വി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥം?

10 മത്തായി 13:33 വായിക്കുക. എന്താണ്‌ പുളിമാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്‍റെ അർഥം? രാജ്യ​സ​ന്ദേ​ശ​ത്തെ​യും അത്‌ ഉളവാ​ക്കു​ന്ന ഫലത്തെ​യും തന്നെയാണ്‌ ഈ ദൃഷ്ടാ​ന്ത​വും ചിത്രീ​ക​രി​ക്കു​ന്നത്‌. ‘മുഴുവൻ മാവ്‌’ സകലജ​ന​ത​ക​ളെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു. മാവ്‌ മുഴുവൻ പുളി​ച്ചു​വ​രു​ന്നത്‌ പ്രസം​ഗ​വേല മുഖാ​ന്ത​ര​മു​ള്ള രാജ്യ​സ​ന്ദേ​ശ​ത്തി​ന്‍റെ വ്യാപ​ന​ത്തെ ചിത്രീ​ക​രി​ക്കു​ന്നു. കടുകു​മ​ണി​യു​ടെ വളർച്ച വ്യക്തവും ദൃശ്യ​വും ആയിരു​ന്നെ​ങ്കിൽ, മാവ്‌ പുളി​ക്കു​ന്നത്‌ തുടക്ക​ത്തിൽ അത്ര ദൃശ്യമല്ല. കുറെ സമയത്തി​നു ശേഷം മാത്ര​മാ​യി​രി​ക്കും അതിന്‍റെ ഫലം വ്യക്തമാ​കു​ന്നത്‌.

11. എന്തിനാണ്‌ യേശു പുളി​മാ​വി​ന്‍റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌?

11 എന്തുകൊണ്ടാണ്‌ യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്‌? ആസകലം പടരാ​നും വ്യാപി​ക്കാ​നും മാറ്റങ്ങൾ വരുത്താ​നും രാജ്യ​സ​ന്ദേ​ശ​ത്തിന്‌ ശക്തിയു​ണ്ടെന്ന് ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു. രാജ്യ​സ​ന്ദേ​ശം “ഭൂമി​യു​ടെ അറ്റംവ​രെ​യും” എത്തി​ച്ചേർന്നി​രി​ക്കു​ന്നു. (പ്രവൃ. 1:8) എന്നുവ​രി​കി​ലും, രാജ്യ​സ​ന്ദേ​ശം വരുത്തുന്ന പരിവർത്ത​നം എല്ലായ്‌പോ​ഴും തിരി​ച്ച​റി​യാ​നാ​കും​വി​ധം അത്ര പ്രകടമല്ല. അതിന്‍റെ ചില ഫലങ്ങളാ​ക​ട്ടെ ആദ്യമാ​ദ്യം കണ്ണിൽപ്പെ​ട്ടെ​ന്നു​പോ​ലും വരില്ല. എങ്കിലും മാറ്റം സംഭവി​ക്കു​ക​ത​ന്നെ ചെയ്യുന്നു. ആളുക​ളു​ടെ എണ്ണത്തിൽ മാത്രമല്ല, അരിച്ചി​റ​ങ്ങു​ന്ന ഈ സന്ദേശം സ്വീക​രി​ക്കു​ന്ന​വ​രു​ടെ വ്യക്തി​ത്വ​ത്തി​ലും അടിമു​ടി മാറ്റമു​ണ്ടാ​കു​ന്നു.—റോമ. 12:2; എഫെ. 4:22, 23.

12, 13. പുളി​മാ​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തിൽ യേശു വർണി​ച്ച​തി​നു ചേർച്ച​യിൽ രാജ്യ​പ്ര​സം​ഗ​വേല ഇന്ന് വിപു​ല​വ്യാ​പ​ക​മാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ? ദൃഷ്ടാ​ന്ത​ങ്ങൾ നൽകുക.

12 ആദ്യകാല പ്രവർത്ത​ന​ത്തിന്‌ വർഷങ്ങൾക്കു ശേഷമാ​യി​രി​ക്കും പ്രസം​ഗ​വേ​ല​യു​ടെ ശക്തി മിക്ക​പ്പോ​ഴും ദൃശ്യ​മാ​കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, 1982-ൽ ബ്രസീൽ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ച്ചി​രു​ന്ന ഫ്രാൻസ്‌-മാർഗിറ്റ്‌ ദമ്പതികൾ നാട്ടിൻപു​റ​ത്തെ ഒരു കൊച്ചു​പ​ട്ട​ണ​ത്തിൽ സാക്ഷീ​ക​രി​ച്ചു. നിരവധി ബൈബി​ള​ധ്യ​യ​ന​ങ്ങൾ അവർക്കന്ന് ആരംഭി​ക്കാ​നാ​യി. അതിൽ ഒന്ന് ഒരു അമ്മയ്‌ക്കും നാലു കുട്ടി​കൾക്കു​മാ​യി​രു​ന്നു. ആൺകു​ട്ടി​ക​ളിൽ അന്ന് 12 വയസ്സു​ണ്ടാ​യി​രു​ന്ന മൂത്തയാൾ ഒരു നാണം​കു​ണു​ങ്ങി​യാ​യി​രു​ന്നു. അധ്യയ​ന​ത്തിന്‌ ചെല്ലു​മ്പോൾ അവൻ മിക്ക​പ്പോ​ഴും ഒളിച്ചു​ക​ള​യു​മാ​യി​രു​ന്നു. എന്നാൽ മറ്റൊരു നിയമനം കിട്ടി​യ​തു​കൊണ്ട് ആ ദമ്പതി​കൾക്ക് ആ അധ്യയനം തുടർന്നു​കൊ​ണ്ടു​പോ​കാൻ കഴിഞ്ഞില്ല. പിന്നീട്‌, 25 വർഷങ്ങൾക്കു ശേഷം ഒരിക്കൽ അവർ ആ പട്ടണം സന്ദർശി​ച്ചു. എന്തായി​രു​ന്നു അവിടെ അവരെ കാത്തി​രു​ന്നത്‌? 69 പ്രസാ​ധ​ക​രു​ള്ള ഒരു സഭ; അതിൽ 13 സാധാരണ പയനി​യർമാർ; ഒരു പുത്തൻ രാജ്യ​ഹാ​ളും! ആ പഴയ നാണം​കു​ണു​ങ്ങി പയ്യന്‍റെ കാര്യ​മോ? മൂപ്പന്മാ​രു​ടെ സംഘത്തി​ന്‍റെ ഏകോ​പ​കൻ മറ്റാരു​മാ​യി​രു​ന്നി​ല്ല! യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തി​ലെ പുളി​മാ​വു​പോ​ലെ, രാജ്യ​സ​ന്ദേ​ശം പടർന്ന് വ്യാപി​ക്കു​ക​യും അവി​ടെ​യു​ള്ള അനേക​രു​ടെ​യും ജീവി​ത​ത്തിൽ സമൂല​മാ​റ്റ​ങ്ങൾ വരുത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ആ ദമ്പതി​ക​ളു​ടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു!

13 ആളുക​ളിൽ പരിവർത്ത​നം വരുത്താ​നു​ള്ള രാജ്യ​സ​ന്ദേ​ശ​ത്തി​ന്‍റെ അദൃശ്യ​ശ​ക്തി, രാജ്യ​വേല നിയമം​മൂ​ലം നിരോ​ധി​ച്ചി​രി​ക്കു​ന്ന ദേശങ്ങ​ളിൽ വിശേ​ഷാൽ വ്യക്തമാ​യി​രി​ക്കു​ന്നു. അത്തരം ദേശങ്ങ​ളിൽ രാജ്യ​സ​ന്ദേ​ശം എത്ര വ്യാപ​ക​മാ​യി എത്തി​ച്ചേർന്നി​ട്ടു​ണ്ടെന്ന് അറിയുക അത്ര എളുപ്പമല്ല. പക്ഷേ, പലപ്പോ​ഴും ഒടുവിൽ ലഭിക്കുന്ന ഫലം നമ്മെ അതിശ​യി​പ്പി​ച്ചു​ക​ള​യാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌ ക്യൂബ​യു​ടെ കാര്യം എടുക്കുക. 1910-ലാണ്‌ രാജ്യ​സ​ന്ദേ​ശം അവിടെ എത്തുന്നത്‌. 1913-ൽ റസ്സൽ സഹോ​ദ​രൻ ക്യൂബ സന്ദർശി​ച്ചു. ആദ്യ​മൊ​ക്കെ പുരോ​ഗ​തി തീരെ മന്ദഗതി​യി​ലാ​യി​രു​ന്നു. എന്നാൽ ഇന്നത്തെ കാര്യ​മോ? ഇന്ന് അവിടെ 96,000-ത്തിലധി​കം രാജ്യ​പ്ര​സാ​ധ​കർ സുവാർത്ത ഘോഷി​ക്കു​ന്നുണ്ട്. 2013-ലെ സ്‌മാ​ര​ക​ത്തിന്‌ 2,29,726 പേർ ഹാജരാ​യി. അതായത്‌ ആ ദ്വീപ​രാ​ഷ്‌ട്ര​ത്തി​ലെ 48 പേരിൽ ഒരാൾവെച്ച് സ്‌മാ​ര​ക​ത്തി​നെ​ത്തി. ഇനിയും, നിരോ​ധ​ന​മി​ല്ലാ​ത്ത ദേശങ്ങ​ളിൽപ്പോ​ലും, സാക്ഷീ​ക​ര​ണം നടക്കു​ന്നി​ല്ലെ​ന്നോ സാക്ഷീ​ക​രി​ക്കു​ക ബുദ്ധി​മു​ട്ടാ​ണെ​ന്നോ പ്രാ​ദേ​ശി​ക സാക്ഷികൾ കരുതുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവിട​ങ്ങ​ളി​ലും രാജ്യ​സ​ന്ദേ​ശം അതിന്‍റെ വ്യാപ​ന​ശ​ക്തി​നി​മി​ത്തം എത്തി​ച്ചേർന്നി​ട്ടു​ണ്ടാ​കാം. *സഭാ. 8:7; 11:5.

14, 15. (എ) പുളി​മാ​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു പഠിപ്പിച്ച കാര്യ​ത്തിൽനിന്ന് വ്യക്തി​പ​ര​മാ​യി നമുക്ക് എങ്ങനെ പ്രയോ​ജ​നം നേടാം? (ബി) ഇത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

14 പുളിമാവിന്‍റെ ദൃഷ്ടാന്തത്തിലൂടെ യേശു പഠിപ്പിച്ച കാര്യത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോനം  നേടാം? ഇതുവ​രെ​യും സുവാർത്ത കേട്ടി​ട്ടി​ല്ലാ​ത്ത ദശലക്ഷ​ങ്ങ​ളി​ലേക്ക് രാജ്യ​സ​ന്ദേ​ശം എങ്ങനെ എത്തി​ച്ചേ​രു​മെന്ന് നാം പലപ്പോ​ഴും ചിന്തി​ക്കാ​റുണ്ട്. എന്നാൽ, യേശു​വി​ന്‍റെ ഈ ദൃഷ്ടാ​ന്ത​ത്തി​ന്‍റെ അർഥ​ത്തെ​ക്കു​റിച്ച് ധ്യാനി​ക്കു​മ്പോൾ അക്കാര്യ​ത്തിൽ നാം അമിത​മാ​യി ആകുല​പ്പെ​ടേ​ണ്ട​തി​ല്ല എന്ന് നമുക്ക് മനസ്സി​ലാ​കു​ന്നു. എല്ലാം യഹോ​വ​യു​ടെ പൂർണ നിയ​ന്ത്ര​ണ​ത്തിൽത്ത​ന്നെ​യാണ്‌. എന്നാൽ നാം എന്താണ്‌ ചെയ്യേ​ണ്ടത്‌? ദൈവ​വ​ച​നം ഇങ്ങനെ ഉത്തരം നൽകുന്നു: “രാവിലേ നിന്‍റെ വിത്തു വിതെക്ക; വൈകു​ന്നേ​ര​ത്തു നിന്‍റെ കൈ ഇളെച്ചി​രി​ക്ക​രു​തു; ഇതോ, അതോ, ഏതു സഫലമാ​കും എന്നും രണ്ടും ഒരു​പോ​ലെ നന്നായി​രി​ക്കു​മോ എന്നും നീ അറിയു​ന്നി​ല്ല​ല്ലോ.” (സഭാ. 11:6) അതോ​ടൊ​പ്പം, പ്രസം​ഗ​വേ​ല​യു​ടെ വിജയ​ത്തി​നാ​യി പ്രാർഥി​ക്കാൻ നാം ഒരിക്ക​ലും മറന്നു​പോ​ക​രുത്‌. വിശേ​ഷി​ച്ചും നിരോ​ധ​ന​മു​ള്ള ദേശങ്ങ​ളി​ലെ രാജ്യ​വേ​ല​യു​ടെ അഭിവൃ​ദ്ധി​ക്കാ​യി.—എഫെ. 6:18-20.

15 അതു​പോ​ലെ, നമ്മുടെ വേലയ്‌ക്ക് ആദ്യ​മൊ​ന്നും നല്ല ഫലം ലഭിക്കു​ന്നി​ല്ലെ​ങ്കി​ലും നാം നിരു​ത്സാ​ഹി​ത​രാ​യി​ത്തീ​രാൻ പാടില്ല. “അല്‌പ​കാ​ര്യ​ങ്ങ​ളു​ടെ ദിവസത്തെ” (‘ചെറിയ തുടക്ക​ത്തി​ന്‍റെ നാളിനെ,’ NW) നാം ഒരിക്ക​ലും “തുച്ഛീ​ക​രി​ക്ക”രുത്‌. (സെഖ. 4:10) നമ്മുടെ സകല പ്രതീ​ക്ഷ​ക​ളെ​യും കടത്തി​വെ​ട്ടി അവിശ്വ​സ​നീ​യ​മാം​വി​ധം ആയിരു​ന്നേ​ക്കാം ഒടുവിൽ കാര്യങ്ങൾ ഉരുത്തി​രി​യു​ന്നത്‌!—സങ്കീ. 40:5; സെഖ. 4:7.

സഞ്ചാര​വ്യാ​പാ​രി​യു​ടെ​യും മറഞ്ഞി​രി​ക്കു​ന്ന നിധി​യു​ടെ​യും ദൃഷ്ടാ​ന്ത​ങ്ങൾ

16. എന്താണ്‌ സഞ്ചാര​വ്യാ​പാ​രി​യു​ടെ​യും മറഞ്ഞി​രി​ക്കു​ന്ന നിധി​യു​ടെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ അർഥം?

16 മത്തായി 13:44-46 വായിക്കുക. എന്താണ്‌ സഞ്ചാരവ്യാപാരിയുടെയും മറഞ്ഞിരിക്കുന്ന നിധിയുടെയും ദൃഷ്ടാന്തങ്ങളുടെ അർഥം? യേശു​വി​ന്‍റെ നാളിൽ ചില വ്യാപാ​രി​കൾ മേന്മ​യേ​റി​യ മുത്തുകൾ തേടി ഇന്ത്യൻ മഹാസ​മു​ദ്രം​വ​രെ​പ്പോ​ലും സഞ്ചരി​ക്കു​മാ​യി​രു​ന്നു. ഈ ദൃഷ്ടാ​ന്ത​ത്തി​ലെ സഞ്ചാര​വ്യാ​പാ​രി, തങ്ങളുടെ ആത്മീയാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നാ​യി ഏതറ്റം​വ​രെ​യും അന്വേ​ഷി​ച്ചു​പോ​കാൻ തയ്യാറാ​കു​ന്ന ശരിയായ മനോ​ഭാ​വ​മു​ള്ള ആളുകളെ പ്രതി​നി​ധാ​നം ചെയ്യുന്നു. “വില​യേ​റി​യ . . . മുത്ത്‌” ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള അമൂല്യ​സ​ത്യ​ത്തെ കുറി​ക്കു​ന്നു. ആ മുത്തിന്‍റെ മൂല്യം തിരി​ച്ച​റി​ഞ്ഞ വ്യാപാ​രി “ഉടൻതന്നെ” തനിക്കു​ള്ള​തെ​ല്ലാം വിറ്റ്‌ അതു വാങ്ങാൻ തയ്യാറാ​യി. വയലിൽ വേല ചെയ്‌തു​കൊ​ണ്ടി​രു​ന്ന ഒരു മനുഷ്യൻ “മറഞ്ഞി​രി​ക്കു​ന്ന” ഒരു നിധി കണ്ടെത്തി​യ​തി​നെ​ക്കു​റി​ച്ചും യേശു പറഞ്ഞു. വ്യാപാ​രി​യിൽനിന്ന് വ്യത്യ​സ്‌ത​നാ​യി ഈ മനുഷ്യൻ നിധി​ക്കു​വേ​ണ്ടി അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നില്ല. എന്നാൽ ആ വ്യാപാ​രി​യെ​പ്പോ​ലെ, നിധി​ക്കു​വേ​ണ്ടി “തനിക്കു​ള്ള​തെ​ല്ലാം” വിൽക്കാൻ അദ്ദേഹ​വും തയ്യാറാ​യി.

17. എന്തു​കൊ​ണ്ടാണ്‌ യേശു സഞ്ചാര​വ്യാ​പാ​രി​യു​ടെ​യും മറഞ്ഞി​രി​ക്കു​ന്ന നിധി​യു​ടെ​യും ഉപമകൾ പറഞ്ഞത്‌?

17 എന്തുകൊണ്ടാണ്‌ യേശു ഈ ഉപമകൾ പറഞ്ഞത്‌? സത്യം പല വിധങ്ങ​ളി​ലാണ്‌ ആളുകൾ കണ്ടെത്തു​ന്നത്‌ എന്ന് സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു യേശു. ചില വ്യക്തികൾ അങ്ങേയറ്റം ശ്രമം​ചെ​യ്‌ത്‌ അതിനാ​യി അന്വേ​ഷി​ച്ചു​ന​ട​ന്നി​ട്ടുണ്ട്. മറ്റുചി​ല​രാ​ക​ട്ടെ അതിനാ​യി തിര​ഞ്ഞൊ​ന്നും നടന്നി​ട്ടി​ല്ല. എങ്കിലും അവരും സത്യം കണ്ടെത്തി​യി​ട്ടുണ്ട്. ഒരുപക്ഷേ, സത്യം അവരുടെ അടു​ത്തേക്ക് ചെന്നെ​ത്തു​ക ആയിരു​ന്നി​രി​ക്കാം. എങ്ങനെ​യാ​യി​രു​ന്നാ​ലും, ഈ രണ്ടു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലെ​യും വ്യക്തികൾ അവർ കണ്ടെത്തി​യ​തി​ന്‍റെ മൂല്യം തിരി​ച്ച​റി​യു​ക​യും അത്‌ സ്വന്തമാ​ക്കാ​നാ​യി വലിയ ത്യാഗ​ങ്ങൾക്ക് തയ്യാറാ​വു​ക​യും ചെയ്‌തു.

18. (എ) ഈ രണ്ടു ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജ​നം നേടാ​നാ​കും? (ബി) ഇവ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച് നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

18 ഈ രണ്ടു ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോനം നേടാം? (മത്തായി 6:19-21) സ്വയം ഇങ്ങനെ ചോദി​ക്കു​ക: ‘ദൃഷ്ടാ​ന്ത​ങ്ങ​ളി​ലെ ആ രണ്ടു​പേ​രു​ടെ അതേ മനോ​ഭാ​വ​മാ​ണോ എനിക്കു​ള്ളത്‌? സമാന​മാ​യ വിധത്തിൽ സത്യത്തെ ഞാൻ അമൂല്യ​മാ​യി കരുതു​ന്നു​ണ്ടോ? അത്‌ സ്വന്തമാ​ക്കാ​നാ​യി ത്യാഗങ്ങൾ ചെയ്യാൻ ഞാൻ ഒരുക്ക​മാ​ണോ? അതോ അനുദിന ജീവി​ത​ത്തി​ലെ ആകുല​ത​ക​ളും മറ്റും സത്യത്തിൽനിന്ന് എന്‍റെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കു​ന്നു​ണ്ടോ?’ (മത്താ. 6:22-24, 33; ലൂക്കോ. 5:27, 28; ഫിലി. 3:8) സത്യം കണ്ടെത്തി​യ​തി​ലു​ള്ള നമ്മുടെ സന്തോഷം എത്ര വലുതാ​ണോ അത്ര ശക്തമാ​യി​രി​ക്കും അത്‌ ജീവി​ത​ത്തിൽ ഒന്നാമത്‌ വെക്കാ​നു​ള്ള നമ്മുടെ ദൃഢനി​ശ്ച​യ​വും.

19. അടുത്ത ലേഖന​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും?

19 ഈ രാജ്യ​ദൃ​ഷ്ടാ​ന്ത​ങ്ങൾ നന്നായി ശ്രദ്ധി​ക്കു​ക​യും അവയുടെ അർഥം ഗ്രഹി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നെന്ന് നമുക്ക് തെളി​യി​ക്കാം. ഓർക്കുക, നാം അതു ചെയ്യു​ന്നത്‌ അവയുടെ പൊരുൾ തിരി​ച്ച​റി​യു​ന്ന​തി​നാൽ മാത്രമല്ല പിന്നെ​യോ അവയിൽനിന്ന് ലഭിച്ച പാഠങ്ങൾ പ്രാവർത്തി​ക​മാ​ക്കി​ക്കൊ​ണ്ടു​മാണ്‌. അടുത്ത ലേഖന​ത്തിൽ, നാം ശേഷിച്ച മൂന്ന് ദൃഷ്ടാ​ന്ത​ങ്ങ​ളും അവയിൽനി​ന്നു​ള്ള പാഠങ്ങ​ളും പരിചി​ന്തി​ക്കും.

^ ഖ. 13 സമാനമായ അനുഭ​വ​ങ്ങൾ പിൻവ​രു​ന്ന ദേശങ്ങ​ളി​ലും ഉണ്ടായി​ട്ടുണ്ട്: അർജന്‍റീന (വാർഷിപുസ്‌തകം 2001, പേജ്‌ 186); പൂർവ​ജർമ​നി (വാർഷിപുസ്‌തകം 1999, പേജ്‌ 83); പാപ്പുവ ന്യൂഗി​നി (വാർഷിപുസ്‌തകം 2005, പേജ്‌ 63); റോബിൻസൺ ക്രൂസോ ദ്വീപ്‌ (2000 ജൂൺ 15 വീക്ഷാഗോപുരം പേജ്‌ 9).