യശയ്യ 60:1-22

60  “സ്‌ത്രീ​യേ, എഴു​ന്നേറ്റ്‌ പ്രകാശം ചൊരി​യുക.+ നിന്റെ മേൽ പ്രകാശം വന്നിരി​ക്കു​ന്നു. യഹോ​വ​യു​ടെ തേജസ്സു നിന്റെ മേൽ ഉദിച്ചി​രി​ക്കു​ന്നു.+   അന്ധകാരം ഭൂമി​യെ​യുംകൂരി​രു​ട്ടു ജനതക​ളെ​യും മൂടും;എന്നാൽ നിന്റെ മേൽ യഹോവ പ്രകാശം ചൊരി​യും,ദൈവ​ത്തി​ന്റെ തേജസ്സു നിന്നിൽ ദൃശ്യ​മാ​കും.   ജനതകൾ നിന്റെ പ്രകാശത്തിലേക്കും+രാജാക്കന്മാർ+ നിന്റെ ഉജ്ജ്വലശോഭയിലേക്കും*+ വരും.   തല ഉയർത്തി ചുറ്റും നോക്കുക! അതാ, അവരെ​ല്ലാം ഒരുമി​ച്ചു​കൂ​ടി നിന്റെ അടു​ത്തേക്കു വരുന്നു. ദൂരത്തു​നിന്ന്‌ നിന്റെ പുത്ര​ന്മാർ വന്നു​കൊ​ണ്ടി​രി​ക്കു​ന്നു,+നിന്റെ പുത്രി​മാ​രെ എളിയിൽ വെച്ചു​കൊണ്ട്‌ വരുന്നു.+   അതു കാണു​മ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടി​ക്കും, അതു നിറഞ്ഞു​ക​വി​യും.കാരണം, സമു​ദ്ര​സ​മ്പത്തു നിന്നി​ലേക്ക്‌ ഒഴുകി​വ​രും;ജനതക​ളു​ടെ സമ്പത്തു നിന്റേ​താ​കും.+   ഒട്ടകക്കൂട്ടങ്ങൾ നിന്റെ ദേശം* മൂടും,മിദ്യാ​നി​ലെ​യും ഏഫയി​ലെ​യും ആൺഒട്ട​ക​ങ്ങൾതന്നെ.+ ശേബയി​ലു​ള്ള​വ​രെ​ല്ലാം വരും;അവർ സ്വർണ​വും കുന്തി​രി​ക്ക​വും കൊണ്ടു​വ​രും. അവർ യഹോ​വ​യു​ടെ സ്‌തുതി ഘോഷി​ക്കും.+   കേദാരിന്റെ+ ആട്ടിൻപ​റ്റ​ങ്ങ​ളെ​ല്ലാം നിന്റെ അടുക്കൽ വന്നു​ചേ​രും. നെബായോത്തിന്റെ+ ആൺചെ​മ്മ​രി​യാ​ടു​കൾ നിന്നെ സേവി​ക്കും. എന്റെ യാഗപീ​ഠ​ത്തി​ലേക്കു വരാൻ അവയ്‌ക്ക്‌ അംഗീ​കാ​രം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വ​മാർന്ന ഭവനം* മനോ​ഹ​ര​മാ​ക്കും.+   മേഘങ്ങൾപോലെ പറന്നു​വ​രുന്ന ഇവർ ആരാണ്‌?കൂടണ​യു​ന്ന പ്രാവുകൾപോലെ* വരുന്ന ഇവർ ആരാണ്‌?   ദ്വീപുകൾ എന്നിൽ പ്രത്യാ​ശി​ക്കും;+അതാ, തർശീ​ശു​ക​പ്പ​ലു​കൾ മുന്നിൽ* വരുന്നു;അവ ദൂരെ​നിന്ന്‌ നിന്റെ പുത്ര​ന്മാ​രെ കൊണ്ടു​വ​രു​ന്നു;+അവയിൽ അവരുടെ സ്വർണ​വും വെള്ളി​യും ഉണ്ട്‌;നിന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേ​ണ്ടി​യും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നു​വേ​ണ്ടി​യും അവരെ കൊണ്ടു​വ​രു​ന്നു.ദൈവം നിന്നെ മഹത്ത്വീ​ക​രി​ക്കും.*+ 10  അന്യദേശക്കാർ നിന്റെ മതിലു​കൾ പണിയും,അവരുടെ രാജാ​ക്ക​ന്മാർ നിന്നെ ശുശ്രൂ​ഷി​ക്കും,+എന്റെ ക്രോ​ധ​ത്തിൽ ഞാൻ നിന്നെ അടി​ച്ചെ​ങ്കി​ലും,നിന്നോ​ടു​ള്ള പ്രീതി നിമിത്തം ഞാൻ നിന്നോ​ടു കരുണ കാണി​ക്കും.+ 11  ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടു​വ​രാൻഅവരുടെ രാജാ​ക്ക​ന്മാർ നേതൃ​ത്വ​മെ​ടു​ക്കും.+അതിനാ​യി നിന്റെ വാതി​ലു​കൾ എല്ലായ്‌പോ​ഴും തുറന്നി​രി​ക്കും;+രാത്രി​യും പകലും അത്‌ അടയ്‌ക്കില്ല, 12  നിന്നെ സേവി​ക്കാത്ത എല്ലാ ജനതക​ളും രാജ്യ​ങ്ങ​ളും നശിച്ചു​പോ​കും,ജനതകൾ നിശ്ശേഷം നശിപ്പി​ക്ക​പ്പെ​ടും.+ 13  ലബാനോന്റെ പ്രതാപം നിന്നിൽ വന്നു​ചേ​രും,+ജൂനിപ്പർ മരവും ആഷ്‌ മരവും സൈ​പ്രസ്‌ മരവും ഒരുമി​ച്ച്‌ വരും,+എന്റെ വിശു​ദ്ധ​മ​ന്ദി​രം ഇരിക്കുന്ന സ്ഥലം അവ മനോ​ഹ​ര​മാ​ക്കും;എന്റെ പാദങ്ങൾ വെക്കു​ന്നി​ടം ഞാൻ മഹത്ത്വ​പൂർണ​മാ​ക്കും.+ 14  നിന്നെ അടിച്ച​മർത്തി​യ​വ​രു​ടെ പുത്ര​ന്മാർ വന്ന്‌ നിന്റെ മുന്നിൽ കുമ്പി​ടും,നിന്നോട്‌ അനാദ​രവ്‌ കാട്ടു​ന്ന​വ​രെ​ല്ലാം നിന്റെ കാൽക്കൽ വീഴും,യഹോ​വ​യു​ടെ നഗരം എന്നും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളി​ക്കേ​ണ്ടി​വ​രും.+ 15  എല്ലാവരും നിന്നെ വെറു​ക്കു​ക​യും ഉപേക്ഷി​ക്കു​ക​യും ചെയ്‌തു, ആരും നിന്നി​ലൂ​ടെ കടന്നു​പോ​കു​ന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വ​ത​മായ അഭിമാ​ന​വുംവരും​ത​ല​മു​റ​ക​ളി​ലെ​ല്ലാം ആനന്ദകാ​ര​ണ​വും ആക്കും.+ 16  നീ ജനതക​ളു​ടെ പാൽ കുടി​ക്കും,+നീ രാജാ​ക്ക​ന്മാ​രു​ടെ മുല കുടി​ക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോ​ബി​ന്റെ ശക്തനായ ദൈവ​മാ​ണു നിന്റെ വീണ്ടെ​ടു​പ്പു​കാ​രൻ എന്നും നീ അറിയും.+ 17  ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടു​വ​രും,ഇരുമ്പി​നു പകരം വെള്ളി​യുംതടിക്കു പകരം ചെമ്പുംകല്ലിനു പകരം ഇരുമ്പും കൊണ്ടു​വ​രും;ഞാൻ സമാധാ​നത്തെ നിന്റെ മേൽനോ​ട്ട​ക്കാ​രുംനീതിയെ നിന്റെ മേധാ​വി​ക​ളും ആയി നിയമി​ക്കും.+ 18  പിന്നെ നിന്റെ നാട്ടിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ കേൾക്കില്ല,നിന്റെ അതിർത്തി​ക്കു​ള്ളിൽ വിനാ​ശ​വും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലു​കളെ രക്ഷ എന്നും+ കവാട​ങ്ങളെ സ്‌തുതി എന്നും വിളി​ക്കും. 19  അന്നു പകൽനേ​രത്ത്‌ നിനക്കു വെളിച്ചം തരുന്നതു സൂര്യ​നാ​യി​രി​ക്കില്ല,ചന്ദ്രന്റെ പ്രഭയും നിനക്കു പ്രകാശം തരില്ല,കാരണം, യഹോവ നിന്റെ നിത്യ​പ്ര​കാ​ശ​മാ​കും,+നിന്റെ ദൈവ​മാ​യി​രി​ക്കും നിന്റെ സൗന്ദര്യം.+ 20  പിന്നീട്‌ ഒരിക്ക​ലും നിന്റെ സൂര്യൻ അസ്‌ത​മി​ക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചു​പോ​കില്ല,യഹോവ നിന്റെ നിത്യ​പ്ര​കാ​ശ​മാ​കും,+നിന്റെ വിലാ​പ​കാ​ലം അവസാ​നി​ച്ചി​രി​ക്കും.+ 21  നിന്റെ ജനമെ​ല്ലാം നീതി​മാ​ന്മാ​രാ​യി​രി​ക്കും,ദേശം എന്നെന്നും അവരു​ടേ​താ​യി​രി​ക്കും. ഞാൻ നട്ട തൈയാ​ണ്‌ അവർ,എനിക്ക്‌ അലങ്കാരമാകേണ്ടതിനു+ ഞാൻ എന്റെ കൈ​കൊണ്ട്‌ ഉണ്ടാക്കി​യവർ!+ 22  കുറഞ്ഞവൻ ആയിര​വുംചെറി​യ​വൻ ഒരു മഹാജ​ന​ത​യും ആയിത്തീ​രും. യഹോവ എന്ന ഞാൻ തക്ക സമയത്ത്‌ അതിന്റെ വേഗത കൂട്ടും.”

അടിക്കുറിപ്പുകള്‍

അഥവാ “ഉദയത്തി​ന്റെ വെളി​ച്ച​ത്തി​ലേ​ക്കും.”
അക്ഷ. “നിന്നെ.”
അഥവാ “എന്റെ മനോ​ഹ​ര​ഭ​വനം.”
അഥവാ “പ്രാക്കൂ​ടി​ന്റെ പൊത്തു​ക​ളി​ലേക്കു പ്രാവു​കൾ വരുന്ന​തു​പോ​ലെ.”
അഥവാ “പണ്ടത്തെ​പ്പോ​ലെ.”
അഥവാ “മനോ​ഹ​രി​യാ​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം