സങ്കീർത്തനം 54:1-7

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. മാസ്‌കിൽ.* “ദാവീദ്‌ ഞങ്ങളുടെ ഇടയിൽ ഒളിച്ചി​രി​പ്പുണ്ട്‌” എന്നു സീഫ്യർ ചെന്ന്‌ ശൗലി​നോ​ടു പറഞ്ഞ​പ്പോൾ ദാവീദ്‌ രചിച്ചത്‌.+ 54  ദൈവമേ, അങ്ങയുടെ പേരി​നാൽ എന്നെ രക്ഷി​ക്കേ​ണമേ;+അങ്ങയുടെ ശക്തി ഉപയോ​ഗിച്ച്‌ എനിക്കു നീതി നടത്തി​ത്ത​രേ​ണമേ.*+   ദൈവമേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;+എന്റെ വായിലെ വാക്കുകൾ ശ്രദ്ധി​ക്കേ​ണമേ.   കാരണം, അപരി​ചി​തർ എനിക്ക്‌ എതിരെ എഴു​ന്നേൽക്കു​ന്നു;നിഷ്‌ഠുരന്മാർ എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.+ അവർ ദൈവ​ത്തിന്‌ ഒട്ടും വില കല്‌പി​ക്കു​ന്നില്ല.*+ (സേലാ)   എന്നാൽ ദൈവ​മാണ്‌ എന്റെ സഹായി;+എന്നെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രോ​ടൊ​പ്പം യഹോ​വ​യുണ്ട്‌.   എന്റെ ശത്രു​ക്ക​ളു​ടെ ദുഷ്ടത​തന്നെ ദൈവം അവർക്കു പകരം നൽകും;+അങ്ങയുടെ വിശ്വ​സ്‌ത​ത​യിൽ അങ്ങ്‌ അവരെ തീർത്തു​ക​ള​യേ​ണമേ.*+   ഞാൻ മനസ്സോ​ടെ അങ്ങയ്‌ക്കു ബലി അർപ്പി​ക്കും.+ യഹോവേ, ഞാൻ അങ്ങയുടെ പേര്‌ സ്‌തു​തി​ക്കും; അതു നല്ലതല്ലോ.+   കാരണം, സകല കഷ്ടതക​ളിൽനി​ന്നും ദൈവം എന്നെ രക്ഷിക്കു​ന്നു;+ഞാൻ എന്റെ ശത്രു​ക്ക​ളു​ടെ വീഴ്‌ച കാണും.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “എനിക്കു​വേണ്ടി വാദി​ക്കേ​ണമേ.”
അഥവാ “അവർ ദൈവത്തെ തങ്ങളുടെ മുന്നിൽ വെക്കു​ന്നില്ല.”
അക്ഷ. “നിശ്ശബ്ദ​രാ​ക്കേ​ണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം