വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്കു വിശ്വാസമുള്ള തരക്കാരായിരിക്കാം

നമുക്കു വിശ്വാസമുള്ള തരക്കാരായിരിക്കാം

നമുക്കു വിശ്വാ​സ​മുള്ള തരക്കാ​രാ​യി​രി​ക്കാം

‘നാം വിശ്വ​സി​ച്ചു ജീവരക്ഷ പ്രാപി​ക്കുന്ന തരക്കാ​രാണ്‌.’—എബ്രായർ 10:39, NW.

1. യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും വിശ്വാ​സം അമൂല്യ​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 യഹോ​വ​യു​ടെ ആരാധ​ക​രെ​ക്കൊ​ണ്ടു നിറഞ്ഞ ഒരു രാജ്യ​ഹാ​ളിൽ നിങ്ങൾ അടുത്ത പ്രാവ​ശ്യം ചെല്ലു​മ്പോൾ, നിങ്ങൾക്കു ചുറ്റു​മു​ള്ള​വരെ ഒന്നു നിരീ​ക്ഷി​ക്കുക. അവർ വിശ്വാ​സം പ്രകട​മാ​ക്കുന്ന അനേകം വിധങ്ങളെ കുറിച്ചു ചിന്തി​ക്കുക. പതിറ്റാ​ണ്ടു​ക​ളോ​ളം ദൈവത്തെ സേവി​ച്ചി​രി​ക്കുന്ന പ്രായ​മാ​യ​വ​രെ​യും ദിന​മ്പ്രതി സമപ്രാ​യ​ക്കാ​രിൽ നിന്നുള്ള സമ്മർദത്തെ ചെറു​ത്തു​നിൽക്കുന്ന യുവജ​ന​ങ്ങ​ളെ​യും കുട്ടി​കളെ ദൈവ​ഭ​യ​മു​ള്ള​വ​രാ​യി വളർത്തി​ക്കൊ​ണ്ടു വരാൻ കഠിനാ​ധ്വാ​നം ചെയ്യുന്ന മാതാ​പി​താ​ക്ക​ളെ​യും നിങ്ങൾ കണ്ടേക്കാം. കൂടാതെ, അനേകം ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കുന്ന സഭാ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ഉണ്ട്‌. അതേ, യഹോ​വയെ സേവി​ക്കാ​നാ​യി സകല തരം തടസ്സങ്ങ​ളെ​യും തരണം ചെയ്യുന്ന എല്ലാ പ്രായ​ത്തി​ലു​മുള്ള ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ നിങ്ങൾ അവിടെ കണ്ടേക്കാം. അവർ ഓരോ​രു​ത്ത​രു​ടെ​യും വിശ്വാ​സം എത്ര അമൂല്യ​മാണ്‌!—1 പത്രൊസ്‌ 1:7, പി.ഒ.സി. ബൈബിൾ.

2. എബ്രായർ 10-ഉം 11-ഉം അധ്യാ​യ​ങ്ങ​ളി​ലെ പൗലൊ​സി​ന്റെ ബുദ്ധി​യു​പ​ദേശം നമുക്ക്‌ ഇന്നു പ്രയോ​ജ​ന​പ്രദം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 അപൂർണ മനുഷ്യ​രിൽ, പൗലൊസ്‌ അപ്പൊ​സ്‌ത​ല​നെ​ക്കാൾ മെച്ചമാ​യി വിശ്വാ​സ​ത്തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കി​യി​ട്ടുള്ള ആരും​തന്നെ ഉണ്ടാവില്ല. യഥാർഥ വിശ്വാ​സം “ജീവരക്ഷ പ്രാപി​ക്കുന്ന”തിലേക്കു നയിക്കു​ന്നു​വെന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി. (എബ്രായർ 10:39) എന്നാൽ, ഈ അവിശ്വസ്‌ത ലോക​ത്തിൽ വിശ്വാ​സം ആക്രമണ വിധേ​യ​മാ​ണെ​ന്നും അത്‌ ക്ഷയിച്ചു​പോ​യേ​ക്കാ​മെ​ന്നും പൗലൊ​സിന്‌ അറിയാ​മാ​യി​രു​ന്നു. തങ്ങളുടെ വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കാ​നാ​യി പോരാ​ടി​ക്കൊ​ണ്ടി​രുന്ന യെരൂ​ശ​ലേ​മി​ലെ​യും യഹൂദ്യ​യി​ലെ​യും എബ്രായ ക്രിസ്‌ത്യാ​നി​കളെ കുറിച്ച്‌ അവൻ വളരെ​യ​ധി​കം ആകുല​ചി​ത്ത​നാ​യി​രു​ന്നു. എബ്രായർ 10-ഉം 11-ഉം അധ്യാ​യ​ങ്ങ​ളു​ടെ ചില ഭാഗങ്ങൾ നാം ഇപ്പോൾ പരി​ശോ​ധി​ക്കു​മ്പോൾ, അവരുടെ വിശ്വാ​സത്തെ കെട്ടു​പണി ചെയ്യാ​നാ​യി പൗലൊസ്‌ ഉപയോ​ഗിച്ച മാർഗ​ങ്ങൾക്ക്‌ നമുക്കു ശ്രദ്ധ നൽകാം. നമ്മിലും നമുക്കു ചുറ്റു​മുള്ള മറ്റുള്ള​വ​രി​ലും കൂടുതൽ ശക്തമായ വിശ്വാ​സം എങ്ങനെ കെട്ടു​പണി ചെയ്യാ​നാ​കു​മെന്ന്‌ അപ്പോൾ നാം കാണും.

പരസ്‌പരം വിശ്വാ​സം അർപ്പി​ക്കു​ക

3. പൗലൊ​സിന്‌ തന്റെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വിശ്വാ​സത്തെ കുറിച്ച്‌ ആത്മവി​ശ്വാ​സം ഉണ്ടായി​രു​ന്നെന്ന്‌ എബ്രായർ 10:39-ലെ അവന്റെ വാക്കുകൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

3 നാം ആദ്യം ശ്രദ്ധി​ച്ചേ​ക്കാ​വുന്ന സംഗതി, തന്റെ വായന​ക്കാ​രെ കുറിച്ചു പൗലൊ​സിന്‌ ഉണ്ടായി​രുന്ന ക്രിയാ​ത്മക മനോ​ഭാ​വ​മാണ്‌. അവൻ എഴുതി: “ഇപ്പോൾ നാം നാശത്തി​ലേക്കു പിന്മാ​റുന്ന തരക്കാരല്ല, പിന്നെ​യോ വിശ്വ​സി​ച്ചു ജീവരക്ഷ പ്രാപി​ക്കുന്ന തരക്കാ​രാണ്‌.” (എബ്രായർ 10:39, NW) തന്റെ വിശ്വസ്‌ത സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ നല്ല വശങ്ങളെ പറ്റിയാണ്‌ പൗലൊസ്‌ ചിന്തി​ച്ചത്‌, അല്ലാതെ മോശ​മായ വശങ്ങളെ പറ്റിയല്ല. അവൻ “നാം” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ച​തും ശ്രദ്ധി​ക്കുക. പൗലൊസ്‌ നീതി​മാ​നാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, നീതി​യു​ടെ കാര്യ​ത്തിൽ താൻ തന്റെ വായന​ക്കാ​രെ​ക്കാൾ വളരെ ഉന്നതമായ ഒരു തലത്തി​ലാണ്‌ എന്നവണ്ണം ഒരു ശ്രേഷ്‌ഠ ഭാവ​ത്തോ​ടെ അവൻ അവരോ​ടു സംസാ​രി​ച്ചില്ല. (സഭാ​പ്ര​സം​ഗി 7:16 താരത​മ്യം ചെയ്യുക.) മറിച്ച്‌, അവരോ​ടൊ​പ്പം അവൻ തന്നെയും കൂടെ ഉൾപ്പെ​ടു​ത്തി. അവനും അവന്റെ എല്ലാ വിശ്വസ്‌ത ക്രിസ്‌തീയ വായന​ക്കാ​രും തങ്ങളുടെ മുന്നി​ലുള്ള അധൈ​ര്യ​പ്പെ​ടു​ത്തുന്ന പ്രതി​ബ​ന്ധ​ങ്ങളെ നേരി​ടു​മെ​ന്നും നാശത്തി​ലേക്കു പിന്മാ​റാൻ സധൈ​ര്യം വിസമ്മ​തി​ക്കു​മെ​ന്നും അങ്ങനെ തങ്ങൾ വിശ്വാ​സ​മുള്ള തരക്കാ​രാ​ണെന്നു തെളി​യി​ക്കു​മെ​ന്നു​മുള്ള ഹൃദയം​ഗ​മ​മായ ആത്മവി​ശ്വാ​സം അവൻ പ്രകടി​പ്പി​ച്ചു.

4. ഏതു കാരണ​ങ്ങ​ളാ​ലാണ്‌ പൗലൊ​സി​നു തന്റെ സഹവി​ശ്വാ​സി​ക​ളിൽ ദൃഢവി​ശ്വാ​സം ഉണ്ടായി​രു​ന്നത്‌?

4 പൗലൊ​സിന്‌ അത്തരം ദൃഢവി​ശ്വാ​സം ഉണ്ടായി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നത്‌ എങ്ങനെ? എബ്രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ പിഴവു​കൾ സംബന്ധിച്ച്‌ അവൻ അജ്ഞനാ​യി​രു​ന്നോ? തീർച്ച​യാ​യും അല്ലായി​രു​ന്നു. ആത്മീയ പിഴവു​കളെ തരണം ചെയ്യാൻ അവരെ സഹായി​ക്കു​ന്ന​തി​നാ​യി അവൻ അവർക്കു വ്യക്തമായ ബുദ്ധി​യു​പ​ദേ​ശങ്ങൾ നൽകി. (എബ്രായർ 3:12; 5:12-14; 6:4-6; 10:26, 27; 12:5) എന്നിരു​ന്നാ​ലും, തന്റെ സഹോ​ദ​ര​ന്മാ​രിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തിന്‌ പൗലൊ​സിന്‌ കുറഞ്ഞത്‌ രണ്ടു നല്ല കാരണങ്ങൾ എങ്കിലും ഉണ്ടായി​രു​ന്നു. (1) യഹോ​വ​യു​ടെ ഒരു അനുകാ​രി എന്ന നിലയിൽ പൗലൊസ്‌, ദൈവ​ജ​നത്തെ യഹോവ കാണു​ന്നതു പോലെ കാണാൻ ശ്രമിച്ചു. അത്‌ കേവലം അവരുടെ കുറവു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആയിരു​ന്നില്ല, പകരം അവരുടെ നല്ല ഗുണങ്ങ​ളു​ടെ​യും ഭാവി​യിൽ നല്ലതു ചെയ്യാൻ അവർ തീരു​മാ​നി​ക്കാ​നുള്ള സാധ്യ​ത​യു​ടെ​യും അടിസ്ഥാ​ന​ത്തിൽ ആയിരു​ന്നു. (സങ്കീർത്തനം 130:3; എഫെസ്യർ 5:1) (2) പൗലൊ​സിന്‌ പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയിൽ ഉറച്ച വിശ്വാ​സം ഉണ്ടായി​രു​ന്നു. തന്നെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ ശ്രമി​ക്കുന്ന ഏതൊരു ക്രിസ്‌ത്യാ​നി​ക്കും “സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി” നൽകു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ യാതൊ​രു പ്രതി​ബ​ന്ധ​ങ്ങൾക്കോ ദൗർബ​ല്യ​ങ്ങൾക്കോ സാധി​ക്കി​ല്ലെന്ന്‌ പൗലൊ​സിന്‌ അറിയാ​മാ​യി​രു​ന്നു. (2 കൊരി​ന്ത്യർ 4:7, NW; ഫിലി​പ്പി​യർ 4:13) അതു​കൊണ്ട്‌, തന്റെ സഹോ​ദ​ര​ന്മാ​രി​ലുള്ള പൗലൊ​സി​ന്റെ വിശ്വാ​സം അസ്ഥാന​ത്തു​ള്ള​തോ അയഥാർഥ​മോ അന്ധമായ ശുഭാ​പ്‌തി​വി​ശ്വാ​സ​മോ ആയിരു​ന്നില്ല. മറിച്ച്‌, അത്‌ ഉറച്ച അടിസ്ഥാ​ന​മു​ള്ള​തും തിരു​വെ​ഴു​ത്തിൽ വേരൂ​ന്നി​യ​തും ആയിരു​ന്നു.

5. നമുക്ക്‌ എങ്ങനെ പൗലൊ​സി​ന്റെ ആത്മവി​ശ്വാ​സത്തെ അനുക​രി​ക്കാ​നാ​കും, സാധ്യ​ത​യ​നു​സ​രിച്ച്‌ അതിന്റെ ഫലം എന്തായി​രി​ക്കും?

5 പൗലൊസ്‌ പ്രകട​മാ​ക്കിയ ദൃഢവി​ശ്വാ​സം മറ്റുള്ള​വ​രി​ലേ​ക്കും വ്യാപി​ക്കു​ന്ന​താ​ണെന്നു തീർച്ച​യാ​യും തെളിഞ്ഞു. പൗലൊസ്‌ വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ വിധത്തിൽ സംസാ​രി​ച്ചത്‌ യെരൂ​ശ​ലേ​മി​ലെ​യും യഹൂദ്യ​യി​ലെ​യും സഭകൾക്കു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്‌തി​രി​ക്കണം. തങ്ങളുടെ യഹൂദ എതിരാ​ളി​ക​ളു​ടെ ഭാഗത്തു​നി​ന്നുള്ള നാശക​ര​മായ അവജ്ഞയു​ടെ​യും അഹങ്കാ​ര​പൂർവ​ക​മായ നിസ്സം​ഗ​ത​യു​ടെ​യും മധ്യേ, വിശ്വാ​സ​മുള്ള തരക്കാ​രാ​യി​രി​ക്കു​ന്ന​തിന്‌ ഹൃദയ​ത്തിൽ ദൃഢനി​ശ്ചയം ചെയ്യാൻ അത്തരം വാക്കുകൾ എബ്രായ ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചു. ഇന്നു നമുക്കും അന്യോ​ന്യം അതു ചെയ്യാൻ കഴിയു​മോ? മറ്റുള്ള​വ​രിൽ കുറ്റങ്ങ​ളും വ്യക്തിത്വ ബലഹീ​ന​ത​ക​ളും മാത്രം കാണുക വളരെ എളുപ്പ​മാണ്‌. (മത്തായി 7:1-5) പക്ഷേ, ഓരോ​രു​ത്ത​രു​ടെ​യും അതുല്യ വിശ്വാ​സ​ത്തി​നു നാം ശ്രദ്ധ കൊടു​ക്കു​ക​യും അതിനെ വിലമ​തി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്കു പരസ്‌പരം വളരെ​യേറെ സഹായി​ക്കാൻ സാധി​ക്കും. അത്തരം പ്രോ​ത്സാ​ഹനം ലഭിക്കു​മ്പോൾ വിശ്വാ​സം വളരാൻ ഏറെ സാധ്യ​ത​യുണ്ട്‌.—റോമർ 1:11, 12, NW.

ദൈവ​വ​ച​ന​ത്തി​ന്റെ സമുചി​ത​മായ ഉപയോ​ഗം

6. എബ്രായർ 10:38-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ പൗലൊസ്‌ ഏതു ഉറവിൽനി​ന്നാ​യി​രു​ന്നു ഉദ്ധരി​ച്ചത്‌?

6 തിരു​വെ​ഴു​ത്തു​ക​ളു​ടെ സമർഥ​മായ ഉപയോ​ഗ​ത്തി​ലൂ​ടെ​യും പൗലൊസ്‌ തന്റെ സഹവി​ശ്വാ​സി​ക​ളിൽ വിശ്വാ​സം കെട്ടു​പണി ചെയ്‌തു. ദൃഷ്ടാ​ന്ത​ത്തിന്‌, അവൻ ഇങ്ങനെ എഴുതി: ‘“എന്റെ നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും; പിൻമാ​റു​ന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാ​ദ​മില്ല.”’ (എബ്രായർ 10:38) പൗലൊസ്‌ ഇവിടെ ഹബക്കൂ​ക്കി​ന്റെ പ്രവച​ന​ത്തിൽനിന്ന്‌ ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. a പ്രവാചക പുസ്‌ത​കങ്ങൾ നന്നായി അറിയാ​മാ​യി​രുന്ന, എബ്രായ ക്രിസ്‌ത്യാ​നി​ക​ളായ പൗലൊ​സി​ന്റെ വായന​ക്കാർക്ക്‌ ആ വാക്കുകൾ പരിചി​തം ആയിരു​ന്നി​രി​ക്കണം. പൊ.യു. 61-ൽ യെരൂ​ശ​ലേ​മി​ലും സമീപ പ്രദേ​ശ​ങ്ങ​ളി​ലും ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുക എന്നതാ​യി​രു​ന്നു അവന്റെ ലക്ഷ്യം. ആ ലക്ഷ്യം പരിഗ​ണി​ക്കു​മ്പോൾ, ഹബക്കൂ​ക്കി​ന്റെ ദൃഷ്ടാന്തം തിര​ഞ്ഞെ​ടു​ത്തത്‌ തികച്ചും ഉചിത​മാ​യി​രു​ന്നു. എന്തു​കൊണ്ട്‌?

7. ഹബക്കൂക്‌ തന്റെ പ്രവചനം രേഖ​പ്പെ​ടു​ത്തി​യത്‌ എന്ന്‌, അന്ന്‌ യഹൂദ​യി​ലെ സാഹച​ര്യ​ങ്ങൾ എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

7 തെളി​വ​നു​സ​രിച്ച്‌ ഹബക്കൂക്‌ തന്റെ പുസ്‌തകം എഴുതി​യത്‌ പൊ.യു.മു. 607-ലെ യെരൂ​ശ​ലേ​മി​ന്റെ നാശത്തിന്‌ വെറും രണ്ടു പതിറ്റാ​ണ്ടി​ലേറെ മുമ്പാ​യി​രു​ന്നു. “ഉഗ്രത​യും വേഗത​യു​മുള്ള ജാതി​യായ” കൽദയർ (അഥവാ ബാബി​ലോ​ണി​യർ) യഹൂദ​യ്‌ക്ക്‌ എതിരെ അതി​വേഗം നീങ്ങി​ക്കൊണ്ട്‌ യെരൂ​ശ​ലേ​മി​നെ നശിപ്പിച്ച്‌ ജനങ്ങ​ളെ​യും ജനതക​ളെ​യും വിഴു​ങ്ങി​ക്ക​ള​യു​ന്ന​താ​യി പ്രവാ​ചകൻ ദർശന​ത്തിൽ കണ്ടു. (ഹബക്കൂക്‌ 1:5-11) എന്നാൽ അത്തര​മൊ​രു ദുരന്തം യെശയ്യാ​വി​ന്റെ നാൾ മുതൽ, ഒരു നൂറ്റാ​ണ്ടിൽ ഏറെയാ​യി മുൻകൂ​ട്ടി പറയ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​താണ്‌. ഹബക്കൂ​ക്കി​ന്റെ നാളിൽ, നല്ല രാജാ​വാ​യി​രുന്ന യോശീ​യാ​വി​ന്റെ പിൻഗാ​മി​യാ​യി യെഹോ​യാ​ക്കീം അധികാ​ര​ത്തിൽ വന്നു. യഹൂദ​യിൽ ദുഷ്ടത വീണ്ടും കൊടി​കു​ത്തി​വാ​ണു. യഹോ​വ​യു​ടെ നാമത്തിൽ സംസാ​രി​ച്ച​വരെ യെഹോ​യാ​ക്കീം പീഡി​പ്പി​ക്കു​ക​യും കൊല്ലു​ക​യും പോലും ചെയ്‌തു. (2 ദിനവൃ​ത്താ​ന്തം 36:5; യിരെ​മ്യാ​വു 22:17; 26:20-24) “യഹോവേ, എത്ര​ത്തോ​ളം” എന്ന്‌ ദുഃഖി​ത​നായ ഹബക്കൂക്‌ പ്രവാ​ചകൻ നിലവി​ളി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല.—ഹബക്കൂക്‌ 1:2.

8. ഒന്നാം നൂറ്റാ​ണ്ടി​ലെ​യും ഇന്നത്തെ​യും ക്രിസ്‌ത്യാ​നി​കൾക്ക്‌ ഹബക്കൂ​ക്കി​ന്റെ ദൃഷ്ടാന്തം സഹായ​ക​മെന്ന്‌ തെളി​യു​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

8 യെരൂ​ശ​ലേ​മി​ന്റെ നാശം എത്ര ആസന്നമാ​ണെന്ന്‌ ഹബക്കൂ​ക്കിന്‌ അറിയി​ല്ലാ​യി​രു​ന്നു. സമാന​മാ​യി, യഹൂദ വ്യവസ്ഥി​തി എന്ന്‌ അവസാ​നി​ക്കു​മെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കും അറിയി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ, ഇന്നത്തെ ദുഷ്ടവ്യ​വ​സ്ഥി​തിക്ക്‌ എതിരെ യഹോവ ന്യായ​വി​ധി നടപ്പാ​ക്കുന്ന “നാളും നാഴി​ക​യും” നമുക്കും അറിയില്ല. (മത്തായി 24:36) ആയതി​നാൽ യഹോവ ഹബക്കൂ​ക്കി​നു നൽകിയ ദ്വിമുഖ ഉത്തരത്തി​നു നമുക്കു ശ്രദ്ധ നൽകാം. ഒന്നാമ​താ​യി, അന്ത്യം തക്കസമ​യ​ത്തു​തന്നെ വരു​മെന്ന്‌ അവൻ പ്രവാ​ച​കന്‌ ഉറപ്പു നൽകി. മനുഷ്യ​ന്റെ വീക്ഷണ​ത്തിൽ അതു താമസി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും ‘അതു താമസി​ക്ക​യില്ല’ എന്നു ദൈവം പറഞ്ഞു. (ഹബക്കൂക്‌ 2:3) രണ്ടാമ​താ​യി, യഹോവ ഹബക്കൂ​ക്കി​നെ ഇങ്ങനെ ഓർമി​പ്പി​ച്ചു: “നീതി​മാ​നോ വിശ്വാ​സ​ത്താൽ ജീവി​ച്ചി​രി​ക്കും.” (ഹബക്കൂക്‌ 2:4) എത്ര ലളിത സുന്ദര​മായ സത്യങ്ങൾ! ഏറ്റവും പ്രാധാ​ന്യം അർഹി​ക്കുന്ന സംഗതി, അന്ത്യം എപ്പോൾ വരു​മെ​ന്നതല്ല, പകരം നാം വിശ്വാ​സ​മുള്ള ഒരു ജീവിതം നയിക്കു​ന്ന​തിൽ തുടരു​മോ എന്നതാണ്‌.

9. (എ) യഹോ​വ​യു​ടെ അനുസ​ര​ണ​മുള്ള ദാസന്മാർ പൊ.യു.മു. 607-ലും പൊ.യു. 66-ലും തങ്ങളുടെ വിശ്വ​സ്‌ത​ത​യാൽ ജീവി​ച്ചി​രു​ന്നത്‌ എങ്ങനെ? (ബി) നാം നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നത്‌ ജീവത്‌പ്ര​ധാ​നം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 പൊ.യു.മു. 607-ൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ യിരെ​മ്യാ​വും അവന്റെ സെക്ര​ട്ട​റി​യാ​യി​രുന്ന ബാരൂ​ക്കും ഏബെദ്‌-മേലെ​ക്കും വിശ്വ​സ്‌ത​രായ രേഖാ​ബ്യ​രും ഹബക്കൂ​ക്കി​നോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തി​ന്റെ സത്യത ദർശിച്ചു. യെരൂ​ശ​ലേ​മി​ന്റെ ഭീതി​ദ​മായ നാശത്തിൽനിന്ന്‌ അവർ രക്ഷപ്പെട്ടു, അവർ ‘ജീവി​ച്ചി​രു​ന്നു.’ എന്തു​കൊണ്ട്‌? യഹോവ അവരുടെ വിശ്വ​സ്‌ത​ത​യ്‌ക്കു പ്രതി​ഫ​ല​മേകി. (യിരെ​മ്യാ​വു 35:1-19; 39:15-18; 43:4-7; 45:1-5) സമാന​മാ​യി, ഒന്നാം നൂറ്റാ​ണ്ടി​ലെ എബ്രായ ക്രിസ്‌ത്യാ​നി​ക​ളും പൗലൊ​സി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടു നന്നായി പ്രതി​ക​രി​ച്ചി​ട്ടു​ണ്ടാ​കണം. കാരണം, പൊ.യു. 66-ൽ റോമൻ സൈന്യം യെരൂ​ശ​ലേ​മി​നെ ആക്രമി​ക്കു​ക​യും തുടർന്ന്‌ അവ്യക്ത​മായ കാരണ​ങ്ങ​ളാൽ പിൻവാ​ങ്ങു​ക​യും ചെയ്‌ത​പ്പോൾ ആ ക്രിസ്‌ത്യാ​നി​കൾ ഓടി​പ്പോ​കാ​നുള്ള യേശു​വി​ന്റെ മുന്നറി​യിപ്പ്‌ വിശ്വ​സ്‌ത​ത​യോ​ടെ പിൻപറ്റി. (ലൂക്കൊസ്‌ 21:20, 21) അവർ തങ്ങളുടെ വിശ്വ​സ്‌തത നിമിത്തം ജീവി​ച്ചി​രു​ന്നു. സമാന​മാ​യി, അന്ത്യം വരു​മ്പോൾ വിശ്വ​സ്‌ത​രാ​യി കാണ​പ്പെ​ടു​ന്നെ​ങ്കിൽ നാമും ജീവി​ച്ചി​രി​ക്കും. നമ്മുടെ വിശ്വാ​സത്തെ ഇപ്പോൾ ബലിഷ്‌ഠ​മാ​ക്കു​ന്ന​തി​നുള്ള എത്ര ജീവത്‌പ്ര​ധാ​ന​മായ ഒരു കാരണം!

വിശ്വാ​സ​ത്തി​ന്റെ മാതൃ​ക​ക​ളു​ടെ ഒരു സജീവ വിവരണം നൽകുന്നു

10. പൗലൊസ്‌ മോ​ശെ​യു​ടെ വിശ്വാ​സത്തെ കുറിച്ചു വിവരി​ച്ചത്‌ എങ്ങനെ, വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ മോ​ശെയെ അനുക​രി​ക്കാ​നാ​കും?

10 ശക്തമായ വിശ്വാ​സം പ്രകട​മാ​ക്കി​യ​വ​രു​ടെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊ​ണ്ടും പൗലൊസ്‌ വിശ്വാ​സം കെട്ടു​പണി ചെയ്‌തു. നിങ്ങൾ എബ്രായർ 11-ാം അധ്യായം വായി​ക്കു​മ്പോൾ, ബൈബിൾ കഥാപാ​ത്ര​ങ്ങ​ളു​ടെ ദൃഷ്ടാ​ന്തത്തെ കുറി​ച്ചുള്ള സജീവ വിവരണം അവൻ നൽകു​ന്നത്‌ എങ്ങനെ​യെന്നു നിരീ​ക്ഷി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മോശെ ‘അദൃശ്യ​ദൈ​വത്തെ കണ്ടതു​പോ​ലെ ഉറച്ചു​നി​ന്നു’ എന്ന്‌ അവൻ പറയുന്നു. (എബ്രായർ 11:27) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, അദൃശ്യ​നായ ദൈവത്തെ കാണാൻ സാധിച്ചു എന്നവണ്ണം യഹോവ മോ​ശെക്ക്‌ അത്രമാ​ത്രം യഥാർഥ​മാ​യി​രു​ന്നു. നമ്മെ കുറി​ച്ചും അതുതന്നെ പറയാ​നാ​കു​മോ? യഹോ​വ​യു​മാ​യുള്ള ബന്ധത്തെ കുറിച്ചു സംസാ​രി​ക്കുക എളുപ്പ​മാണ്‌. എന്നാൽ ആ ബന്ധം വളർത്തി​യെ​ടു​ക്കു​ക​യും ബലിഷ്‌ഠ​മാ​ക്കു​ക​യും ചെയ്യു​ന്ന​തിന്‌ ശ്രമം ആവശ്യ​മാണ്‌. അതു നാം ചെയ്യേണ്ട ജോലി​യാണ്‌! നിസ്സാ​ര​മെന്നു തോന്നി​യേ​ക്കാ​വുന്ന തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ പോലും യഹോ​വയെ പരിഗ​ണി​ക്കാൻ തക്കവിധം അവൻ നമുക്ക്‌ അത്ര യഥാർഥ​മാ​ണോ? ഏറ്റവും കടുത്ത പീഡനം പോലും സഹിച്ചു നിൽക്കാൻ അത്തരം വിശ്വാ​സം നമ്മെ സഹായി​ക്കും.

11, 12. (എ) ഹാനോ​ക്കി​ന്റെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ട്ടത്‌ ഏതു ചുറ്റു​പാ​ടു​ക​ളിൽ ആയിരു​ന്നി​രി​ക്കാം? (ബി) ഹാനോ​ക്കിന്‌ പ്രോ​ത്സാ​ഹ​ജ​ന​ക​മായ എന്തു പ്രതി​ഫലം ലഭിച്ചു?

11 ഹാനോ​ക്കി​ന്റെ വിശ്വാ​സത്തെ കുറി​ച്ചും പരിചി​ന്തി​ക്കുക. അവൻ അഭിമു​ഖീ​ക​രിച്ച എതിർപ്പ്‌ നമുക്കു വിഭാവന ചെയ്യാൻപോ​ലും ബുദ്ധി​മു​ട്ടാ​യി​രി​ക്കും. അന്നത്തെ ദുഷ്ട ജനങ്ങൾക്ക്‌ എതിരെ തുളഞ്ഞു​ക​യ​റുന്ന ഒരു ന്യായ​വി​ധി സന്ദേശം ഹാനോക്ക്‌ പ്രഖ്യാ​പി​ക്കേ​ണ്ടി​യി​രു​ന്നു. (യൂദാ 14, 15) ഈ വിശ്വസ്‌ത മനുഷ്യ​നെ ഭീഷണി​പ്പെ​ടു​ത്തിയ പീഡനം വ്യക്തമാ​യും വളരെ ക്രൂര​വും കഠിന​വും ആയിരു​ന്നു. തന്മൂലം, ശത്രുക്കൾ അവനെ പിടി​കൂ​ടു​ന്ന​തി​നു മുമ്പ്‌ യഹോവ “അവനെ എടുത്തു,” അതായത്‌ ജീവനുള്ള അവസ്ഥയിൽനിന്ന്‌ മരണത്തിൽ നിദ്ര​കൊ​ള്ളുന്ന ഒരു അവസ്ഥയി​ലേക്ക്‌ അവനെ മാറ്റി. തത്‌ഫ​ല​മാ​യി, ഹാനോ​ക്കിന്‌ അവൻ ഉച്ചരിച്ച പ്രവച​ന​ത്തി​ന്റെ നിവൃത്തി കാണാൻ കഴിഞ്ഞില്ല. എന്നാൽ, ചില വിധങ്ങ​ളിൽ കൂടുതൽ മെച്ചമാ​യി​രുന്ന ഒരു ദാനം അവനു ലഭിച്ചു.—എബ്രായർ 11:5; ഉല്‌പത്തി 5:22-24.

12 പൗലൊസ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “[ഹാനോക്ക്‌] ദൈവത്തെ പ്രസാ​ദി​പ്പി​ച്ചു എന്നു അവൻ എടുക്ക​പ്പെ​ട്ട​തി​ന്നു മുമ്പെ സാക്ഷ്യം പ്രാപി​ച്ചു.” (എബ്രായർ 11:5) ഇതിന്റെ അർഥം എന്തായി​രു​ന്നു? മരണത്തിൽ നിദ്ര​പ്രാ​പി​ക്കു​ന്ന​തി​നു മുമ്പ്‌ ഹാനോ​ക്കിന്‌ ഏതോ തരത്തി​ലുള്ള ഒരു ദർശനം ലഭിച്ചി​രി​ക്കണം—ഒരുപക്ഷേ അത്‌, ഒരു ദിവസം അവൻ ഉണർത്ത​പ്പെ​ടു​മാ​യി​രുന്ന ഒരു ഭൗമിക പറുദീ​സയെ കുറിച്ച്‌ ആയിരു​ന്നി​രി​ക്കാം. എന്തായി​രു​ന്നാ​ലും, ഹാനോ​ക്കി​ന്റെ വിശ്വസ്‌ത ഗതിയിൽ താൻ അത്യന്തം സംപ്രീ​ത​നാ​ണെന്ന്‌ അവൻ അറിയാൻ യഹോവ ഇടയാക്കി. ഹാനോക്ക്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ച്ചി​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 27:11 താരത​മ്യം ചെയ്യുക.) ഹാനോ​ക്കി​ന്റെ ജീവി​തത്തെ കുറിച്ച്‌ ചിന്തി​ക്കു​ന്നത്‌ ഹൃദയ​സ്‌പർശ​ക​മാണ്‌, അല്ലേ? സമാന​മായ വിശ്വാ​സ​മുള്ള ഒരു ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എങ്കിൽ അത്തരം മാതൃ​ക​കളെ കുറിച്ച്‌ ധ്യാനി​ക്കുക; അവരെ യഥാർഥ വ്യക്തി​ക​ളാ​യി​ത്തന്നെ കാണുക. അനുദി​നം വിശ്വാ​സ​ത്താൽ ജീവി​ക്കാൻ ദൃഢനി​ശ്ചയം ഉള്ളവരാ​യി​രി​ക്കുക. ദൈവം തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിവർത്തി​ക്കുന്ന തീയതി​യോ അന്തിമ സമയപ​രി​ധി​യോ മനസ്സിൽ കണ്ടല്ല വിശ്വാ​സ​മുള്ള തരക്കാർ യഹോ​വയെ സേവി​ക്കു​ന്ന​തെ​ന്നും ഓർമി​ക്കുക. മറിച്ച്‌, നാം എന്നേക്കും യഹോ​വയെ സേവി​ക്കാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു! അതാണ്‌ ഈ വ്യവസ്ഥി​തി​യി​ലെ​യും വരുവാ​നുള്ള വ്യവസ്ഥി​തി​യി​ലെ​യും ഏറ്റവും മെച്ചമായ ജീവിത രീതി.

വിശ്വാ​സ​ത്തിൽ ബലിഷ്‌ഠ​രാ​യി വളരുന്ന വിധം

13, 14. (എ) എബ്രായർ 10:24, 25-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പൗലൊ​സി​ന്റെ വാക്കുകൾ നമ്മുടെ യോഗ​ങ്ങളെ സന്തോ​ഷ​പ്ര​ദ​മായ അവസര​ങ്ങ​ളാ​ക്കാൻ സഹായി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തീയ യോഗ​ങ്ങ​ളു​ടെ പ്രധാന ഉദ്ദേശ്യം എന്താണ്‌?

13 വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കാൻ കഴിയുന്ന അനേകം പ്രാ​യോ​ഗിക വിധങ്ങൾ എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ പൗലൊസ്‌ പറഞ്ഞു​കൊ​ടു​ത്തു. അതിൽ രണ്ടെണ്ണം മാത്രം നമുക്കു പരിചി​ന്തി​ക്കാം. എബ്രായർ 10:24, 25-ലെ അവന്റെ ഉദ്‌ബോ​ധനം സാധ്യ​ത​യ​നു​സ​രിച്ച്‌ നമുക്കു സുപരി​ചി​ത​മാണ്‌. അവിടെ അവൻ ക്രിസ്‌തീയ യോഗ​ങ്ങൾക്കു പതിവാ​യി കൂടി​വ​രാൻ നമ്മെ പ്രബോ​ധി​പ്പി​ക്കു​ന്നു. എന്നാൽ, അത്തരം യോഗ​ങ്ങ​ളിൽ നാം വെറും നിഷ്‌ക്രിയ നിരീ​ക്ഷകർ ആയിരി​ക്കണം എന്നല്ല പൗലൊ​സി​ന്റെ ദിവ്യ​നി​ശ്വസ്‌ത വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ എന്ന്‌ ഓർമി​ക്കുക. പകരം, അന്യോ​ന്യം അടുത്ത്‌ അറിയാ​നും ദൈവത്തെ കൂടുതൽ പൂർണ​മാ​യി സേവി​ക്കാൻ അന്യോ​ന്യം പ്രേരി​പ്പി​ക്കാ​നും അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉള്ള അവസര​ങ്ങ​ളാ​യി പൗലൊസ്‌ യോഗ​ങ്ങളെ വർണി​ക്കു​ന്നു. നാം അവിടെ ആയിരി​ക്കു​ന്നതു നൽകാ​നാണ്‌, സ്വീക​രി​ക്കാൻ മാത്രമല്ല. അങ്ങനെ ചെയ്യു​ന്നത്‌ നമ്മുടെ യോഗ​ങ്ങളെ സന്തോ​ഷ​പ്ര​ദ​മായ അവസരങ്ങൾ ആക്കാൻ സഹായി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 20:35.

14 എന്നാൽ നാം ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നത്‌ പ്രധാ​ന​മാ​യും യഹോ​വ​യാം ദൈവത്തെ ആരാധി​ക്കാ​നാണ്‌. നാം അപ്രകാ​രം ചെയ്യു​ന്നത്‌ പ്രാർഥ​ന​യി​ലും ഗീതത്തി​ലും പങ്കുപ​റ്റി​ക്കൊ​ണ്ടും സശ്രദ്ധം കേട്ടു​കൊ​ണ്ടും അഭി​പ്രാ​യങ്ങൾ പറയു​മ്പോ​ഴും യോഗ​ഭാ​ഗങ്ങൾ കൈകാ​ര്യം ചെയ്യു​മ്പോ​ഴും യഹോ​വയെ സ്‌തു​തി​ച്ചു സംസാ​രി​ക്കുക എന്ന “അധരഫലം” അർപ്പി​ച്ചു​കൊ​ണ്ടു​മാണ്‌. (എബ്രായർ 13:15) നാം ആ ലക്ഷ്യങ്ങൾ മനസ്സിൽ പിടി​ക്കു​ക​യും ഓരോ യോഗ​ത്തി​ലും അത്‌ അനുസ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഓരോ തവണയും നമ്മുടെ വിശ്വാ​സം നിസ്സം​ശ​യ​മാ​യും ബലപ്പെ​ടും.

15. തങ്ങളുടെ ശുശ്രൂഷ മുറുകെ പിടി​ക്കാൻ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌, അതേ ബുദ്ധി​യു​പ​ദേശം ഇന്നും അനു​യോ​ജ്യം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 വിശ്വാ​സത്തെ ബലപ്പെ​ടു​ത്താ​നുള്ള മറ്റൊരു മാർഗം പ്രസംഗ വേലയാണ്‌. പൗലൊസ്‌ ഇങ്ങനെ എഴുതി: “പ്രത്യാ​ശ​യു​ടെ സ്വീകാ​രം [“പരസ്യ​പ്ര​ഖ്യാ​പനം,” NW] നാം മുറുകെ പിടി​ച്ചു​കൊൾക; വാഗ്‌ദത്തം ചെയ്‌തവൻ വിശ്വ​സ്‌ത​ന​ല്ലോ.” (എബ്രായർ 10:23) എന്തെങ്കി​ലും ഒരു സംഗതി ഒരുവൻ ഉപേക്ഷി​ക്കാൻ സാധ്യ​യു​ള്ള​താ​യി കാണു​മ്പോൾ അത്‌ മുറുകെ പിടി​ക്കാൻ നിങ്ങൾ അയാളെ പ്രോ​ത്സാ​ഹി​പ്പി​ച്ചേ​ക്കാം. എബ്രായ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ ശുശ്രൂഷ ഉപേക്ഷി​ക്കാൻ സാത്താൻ തീർച്ച​യാ​യും അവരു​ടെ​മേൽ സമ്മർദം ചെലു​ത്തു​ക​യാ​യി​രു​ന്നു. ഇന്നും ദൈവ​ജ​ന​ത്തി​ന്റെ മേൽ അവൻ സമ്മർദം ചെലു​ത്തു​ന്നു. അത്തരം സമ്മർദ​ങ്ങ​ളു​ടെ മധ്യേ നാം എന്തു ചെയ്യണം? പൗലൊസ്‌ ചെയ്‌തത്‌ എന്തെന്ന്‌ പരിചി​ന്തി​ക്കുക.

16, 17. (എ) പൗലൊസ്‌ ശുശ്രൂ​ഷ​യ്‌ക്കു വേണ്ടി ധൈര്യം സംഭരി​ച്ചത്‌ എങ്ങനെ? (ബി) ക്രിസ്‌തീയ ശുശ്രൂ​ഷ​യു​ടെ ചില വശങ്ങൾ നമ്മെ ഭയപ്പെ​ടു​ത്തു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ നാം ഏതു മാർഗങ്ങൾ സ്വീക​രി​ക്കണം?

16 തെസ്സ​ലൊ​നീ​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ അറിയും പോലെ ഞങ്ങൾ ഫിലി​പ്പി​യിൽവെച്ചു കഷ്ടവും അപമാ​ന​വും അനുഭ​വി​ച്ചി​ട്ടും വലിയ പോരാ​ട്ട​ത്തോ​ടെ ദൈവ​ത്തി​ന്റെ സുവി​ശേഷം നിങ്ങ​ളോ​ടു പ്രസം​ഗി​പ്പാൻ ഞങ്ങളുടെ ദൈവ​ത്തിൽ ധൈര്യ​പ്പെ​ട്ടി​രു​ന്നു [“നമ്മുടെ ദൈവ​ത്താൽ ധൈര്യം സംഭരി​ച്ചി​രി​ക്കു​ന്നു,” NW].” (1 തെസ്സ​ലൊ​നീ​ക്യർ 2:2) പൗലൊ​സും സഹകാ​രി​ക​ളും ഫിലി​പ്പി​യിൽ ‘അപമാനം അനുഭ​വി​ച്ചത്‌’ എങ്ങനെ ആയിരു​ന്നു? ചില പണ്ഡിത​ന്മാർ പറയു​ന്നത്‌ അനുസ​രിച്ച്‌, പൗലൊസ്‌ ഉപയോ​ഗിച്ച ഗ്രീക്കു പദം നിന്ദാ​ക​ര​മോ ലജ്ജാക​ര​മോ നിഷ്‌ഠു​ര​മോ ആയ പെരു​മാ​റ്റത്തെ സൂചി​പ്പി​ക്കു​ന്നു. ഫിലി​പ്പി​യി​ലെ അധികാ​രി​കൾ അവരെ കോൽകൊണ്ട്‌ അടിപ്പി​ക്കു​ക​യും തടവി​ലാ​ക്കു​ക​യും ആമത്തിൽ ഇടുക​യും ചെയ്‌തി​രു​ന്നു. (പ്രവൃ​ത്തി​കൾ 16:16-24) ആ വേദനാ​ജ​ന​ക​മായ അനുഭവം പൗലൊ​സി​നെ എങ്ങനെ ബാധിച്ചു? തന്റെ മിഷനറി പര്യട​ന​ത്തി​ലെ അടുത്ത നഗരമാ​യി​രുന്ന തെസ്സ​ലൊ​നീ​ക്യ​യി​ലെ ആളുകൾ അവൻ ഭയപ്പെട്ടു പിന്മാ​റു​ന്ന​താ​യി കണ്ടോ? ഇല്ല, അവൻ ‘ധൈര്യം സംഭരി​ച്ചു.’ ഭയത്തെ കീഴട​ക്കി​കൊണ്ട്‌ അവൻ പ്രസംഗ പ്രവർത്തനം സധൈ​ര്യം തുടർന്നു.

17 പൗലൊ​സിന്‌ എവി​ടെ​നി​ന്നാണ്‌ ധൈര്യം ലഭിച്ചത്‌? തന്നിൽനി​ന്നു തന്നെയാ​ണോ? അല്ല, “നമ്മുടെ ദൈവ​ത്താൽ” ധൈര്യം സംഭരി​ച്ചു എന്നാണ്‌ അവൻ പറഞ്ഞത്‌. ഈ പ്രസ്‌താ​വ​നയെ “ദൈവം ഞങ്ങളുടെ ഹൃദയ​ത്തിൽനിന്ന്‌ ഭയം എടുത്തു കളഞ്ഞു” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെന്ന്‌ ബൈബിൾ പരിഭാ​ഷ​കർക്കു വേണ്ടി​യുള്ള ഒരു പരാമർശ ഗ്രന്ഥം പറയുന്നു. ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ നിങ്ങൾക്കു വേണ്ടത്ര ധൈര്യം തോന്നു​ന്നി​ല്ലെ​ങ്കി​ലോ ശുശ്രൂ​ഷ​യു​ടെ ചില വശങ്ങൾ നിങ്ങളെ ഭയപ്പെ​ടു​ത്തു​ന്ന​താ​യി നിങ്ങൾക്കു തോന്നു​ന്നെ​ങ്കി​ലോ പൗലൊ​സി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ നിങ്ങളു​ടെ കാര്യ​ത്തി​ലും പ്രവർത്തി​ക്കാൻ യഹോ​വ​യോട്‌ അപേക്ഷി​ക്ക​രു​തോ? നിങ്ങളു​ടെ ഹൃദയ​ത്തിൽനിന്ന്‌ ഭയം എടുത്തു​മാ​റ്റാൻ അവനോട്‌ യാചി​ക്കുക. പ്രസംഗ വേലയ്‌ക്കാ​യി ധൈര്യം സംഭരി​ക്കാൻ നിങ്ങളെ സഹായി​ക്കാൻ അവനോട്‌ അപേക്ഷി​ക്കുക. അതിനു പുറമേ, ചില പ്രാ​യോ​ഗിക പടിക​ളും സ്വീക​രി​ക്കുക. ദൃഷ്ടാ​ന്ത​ത്തിന്‌, സാക്ഷീ​കരണ വേലയു​ടെ ഏതെങ്കി​ലും ഒരു വശം നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ ഉളവാ​ക്കു​ന്നെ​ങ്കിൽ ആ രംഗത്ത്‌ നല്ല അനുഭ​വ​പ​രി​ച​യ​മുള്ള ഒരാ​ളോ​ടൊ​പ്പം പ്രവർത്തി​ക്കാൻ ക്രമീ​ക​രി​ക്കുക. അതിൽ ബിസി​നസ്‌ പ്രദേ​ശത്തെ സാക്ഷീ​ക​ര​ണ​മോ തെരുവു സാക്ഷീ​ക​ര​ണ​മോ അനൗപ​ചാ​രിക പ്രസം​ഗ​മോ ടെല​ഫോൺ സാക്ഷീ​ക​ര​ണ​മോ ഒക്കെ ഉൾപ്പെ​ടാം. നിങ്ങ​ളോട്‌ ഒപ്പമുള്ള വ്യക്തി ഒരുപക്ഷേ ആദ്യം നേതൃ​ത്വ​മെ​ടു​ക്കാൻ സന്നദ്ധത കാട്ടി​യേ​ക്കാം. അങ്ങനെ​യെ​ങ്കിൽ, നിരീ​ക്ഷി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുക. എന്നാൽ തുടർന്ന്‌, അതു സ്വന്തമാ​യി ചെയ്‌തു​നോ​ക്കാൻ ധൈര്യം സംഭരി​ക്കുക.

18. ശുശ്രൂ​ഷ​യിൽ ധൈര്യം സംഭരി​ക്കു​ന്നെ​ങ്കിൽ നാം എന്ത്‌ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ച്ചേ​ക്കാം?

18 നിങ്ങൾ ധൈര്യം സംഭരി​ക്കു​ന്നെ​ങ്കിൽ എന്തായി​രി​ക്കാം ഫലമെന്ന്‌ ചിന്തി​ക്കുക. നിങ്ങൾ സ്ഥിരോ​ത്സാ​ഹം കാണി​ക്കു​ക​യും നിരു​ത്സാ​ഹി​തർ ആയിത്തീ​രാൻ സ്വയം അനുവ​ദി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​മ്പോൾ, സത്യം പങ്കു​വെ​ക്കാ​ത്ത​പക്ഷം നഷ്ടപ്പെ​ടു​മാ​യി​രുന്ന നല്ല അനുഭ​വങ്ങൾ നിങ്ങൾ ആസ്വദി​ക്കാ​നി​ട​യുണ്ട്‌. (25-ാം പേജ്‌ കാണുക.) ബുദ്ധി​മു​ട്ടുള്ള ഒരു സംഗതി ചെയ്‌തു​കൊ​ണ്ടു പോലും നിങ്ങൾ യഹോ​വയെ പ്രസാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു എന്ന്‌ അറിയു​ന്ന​തി​ലെ സംതൃ​പ്‌തി നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കും. നിങ്ങൾ അവന്റെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ക​യും ഭയത്തെ മറിക​ട​ക്കാൻ അവൻ നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും. നിങ്ങളു​ടെ വിശ്വാ​സം കൂടുതൽ ശക്തമാ​യി​ത്തീ​രും. വാസ്‌ത​വ​ത്തിൽ, സ്വന്തം വിശ്വാ​സത്തെ കെട്ടു​പ​ണി​ചെ​യ്യാ​തെ നിങ്ങൾക്ക്‌ മറ്റുള്ള​വ​രിൽ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യാൻ സാധി​ക്കില്ല.—യൂദാ 20, 21.

19. ‘വിശ്വാ​സ​മുള്ള തരക്കാരെ’ ഏത്‌ അമൂല്യ പ്രതി​ഫലം കാത്തി​രി​ക്കു​ന്നു?

19 നിങ്ങളു​ടെ​ത​ന്നെ​യും ചുറ്റു​മു​ള്ള​വ​രു​ടെ​യും വിശ്വാ​സത്തെ നിങ്ങൾ തുടർന്നും ബലപ്പെ​ടു​ത്തു​മാ​റാ​കട്ടെ. ദൈവ​വ​ച​ന​ത്തി​ന്റെ വിദഗ്‌ധ​മായ ഉപയോ​ഗ​ത്തി​ലൂ​ടെ നിങ്ങ​ളെ​യും മറ്റുള്ള​വ​രെ​യും കെട്ടു​പണി ചെയ്‌തു​കൊ​ണ്ടും വിശ്വാ​സ​ത്തി​ന്റെ ബൈബിൾ മാതൃ​കകൾ പഠിച്ചു​കൊ​ണ്ടും അവയെ ജീവസ്സു​റ്റ​താ​ക്കി​ക്കൊ​ണ്ടും ക്രിസ്‌തീയ യോഗ​ങ്ങൾക്കാ​യി തയ്യാറാ​കു​ക​യും അതിൽ പങ്കുപ​റ്റു​ക​യും ചെയ്‌തു​കൊ​ണ്ടും പരസ്യ ശുശ്രൂഷ എന്ന അമൂല്യ പദവി മുറുകെ പിടി​ച്ചു​കൊ​ണ്ടും നിങ്ങൾക്ക്‌ അപ്രകാ​രം ചെയ്യാ​നാ​കും. ഈ കാര്യങ്ങൾ ചെയ്യു​മ്പോൾ, നിങ്ങൾ തീർച്ച​യാ​യും ‘വിശ്വാ​സ​മുള്ള തരക്കാ​രിൽ’ ഒരുവൻ ആണെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. ഇത്തരത്തിൽ ഉള്ളവർക്ക്‌ ഒരു അമൂല്യ പ്രതി​ഫലം ഉണ്ടെന്നും ഓർമി​ക്കുക. അവർ “വിശ്വ​സി​ച്ചു ജീവരക്ഷ പ്രാപി​ക്കുന്ന തരക്കാ​രാണ്‌.” b നിങ്ങളു​ടെ വിശ്വാ​സം തുടർന്നും വളരു​ക​യും യഹോവ നിങ്ങളെ എന്നേക്കും ജീവ​നോ​ടെ സംരക്ഷി​ക്കു​ക​യും ചെയ്യട്ടെ!

[അടിക്കു​റി​പ്പു​കൾ]

a ഹബക്കൂക്‌ 2:4-ന്റെ സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യാണ്‌ പൗലൊസ്‌ ഉദ്ധരി​ച്ചത്‌. അതിൽ, “പിന്മാ​റു​ന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാ​ദ​മില്ല” എന്ന വാക്യ​ഭാ​ഗം ഉണ്ട്‌. എന്നാൽ നിലവി​ലുള്ള എബ്രായ കയ്യെഴു​ത്തു​പ്ര​തി​ക​ളിൽ ഒന്നിലും ഈ പ്രസ്‌താ​വന കാണു​ന്നില്ല. സെപ്‌റ്റു​വ​ജിന്റ്‌ ഇപ്പോൾ അസ്‌തി​ത്വ​ത്തിൽ ഇല്ലാത്ത ആദ്യകാല എബ്രായ കയ്യെഴു​ത്തു​പ്ര​തി​ക​ളിൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു എന്ന്‌ ചിലർ അഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്തായി​രു​ന്നാ​ലും, പൗലൊസ്‌ അത്‌ ഇവിടെ ഉൾപ്പെ​ടു​ത്തി​യത്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സ്വാധീ​ന​ത്താ​ലാണ്‌. ആയതി​നാൽ അത്‌ ദിവ്യ ആധികാ​രി​കത ഉള്ളതാണ്‌.

b 2000-ാം ആണ്ടി​ലേ​ക്കുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷിക വാക്യം ഇതാണ്‌: ‘നാം പിന്മാ​റുന്ന തരക്കാരല്ല പിന്നെ​യോ വിശ്വാ​സ​മുള്ള തരക്കാ​രാണ്‌.’—എബ്രാ. 10:39, NW.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

□ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാ​നി​ക​ളിൽ വിശ്വാ​സം പ്രകടി​പ്പി​ച്ചത്‌ എങ്ങനെ, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

□ പൗലൊസ്‌, ഹബക്കൂക്‌ പ്രവാ​ച​കനെ പരാമർശി​ച്ചത്‌ വളരെ അനു​യോ​ജ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

□ വിശ്വാ​സ​ത്തി​ന്റെ ഏതു തിരു​വെ​ഴു​ത്തു​പ​ര​മായ മാതൃ​ക​കളെ കുറിച്ച്‌ പൗലൊസ്‌ ഒരു സജീവ വിശദീ​ക​രണം നൽകി?

□ വിശ്വാ​സം കെട്ടു​പണി ചെയ്യാ​നുള്ള ഏതു പ്രാ​യോ​ഗിക മാർഗ​ങ്ങ​ളാ​ണു പൗലൊസ്‌ ശുപാർശ ചെയ്‌തത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[23-ാം പേജിലെ ചിത്രം]

ഫിലിപ്പിയിൽ ഉണ്ടായ വേദനാ​ജ​ന​ക​മായ അനുഭ​വ​ത്തി​നു ശേഷം, തുടർന്നു പ്രസം​ഗി​ക്കാൻ പൗലൊസ്‌ ധൈര്യം സംഭരി​ച്ചു

[24-ാം പേജിലെ ചിത്രങ്ങൾ]

സാക്ഷീകരണത്തിന്റെ വ്യത്യസ്‌ത വശങ്ങൾ പരീക്ഷി​ച്ചു നോക്കാൻ നിങ്ങൾക്കു ധൈര്യം സംഭരി​ക്കാ​നാ​കു​മോ?