യൂദ എഴുതിയ കത്ത്‌ 1:1-25

 പിതാവായ ദൈവം തിരഞ്ഞെടുക്കുകയും+ സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌, യേശുക്രി​സ്‌തു​വി​നുവേണ്ടി കാത്തു​സൂ​ക്ഷി​ക്കപ്പെ​ടു​ന്ന​വർക്ക്‌,+ യേശുക്രി​സ്‌തു​വി​ന്റെ അടിമ​യും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യൂദ+ എഴുതു​ന്നത്‌:  നിങ്ങൾക്കു കരുണ​യും സമാധാ​ന​വും സ്‌നേ​ഹ​വും സമൃദ്ധ​മാ​യി ലഭിക്കട്ടെ.  പ്രിയപ്പെട്ടവരേ, നമുക്കു പൊതു​വാ​യുള്ള രക്ഷയെക്കുറിച്ച്‌+ നിങ്ങൾക്ക്‌ എഴുതാൻ ഞാൻ അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നു. പക്ഷേ വിശു​ദ്ധ​രു​ടെ പക്കൽ എന്നെന്നേക്കുമായി* ഏൽപ്പി​ച്ചി​രി​ക്കുന്ന വിശ്വാ​സ​ത്തി​നുവേണ്ടി കഠിന​മാ​യി പോരാടാൻ+ പ്രോ​ത്സാ​ഹി​പ്പി​ച്ചുകൊണ്ട്‌ നിങ്ങൾക്ക്‌ എഴുതു​ന്ന​താണ്‌ അത്യാ​വ​ശ്യം എന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു.  കാരണം നമ്മുടെ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ മറയാക്കി ധിക്കാ​രത്തോ​ടെ പെരുമാറുകയും*+ നമ്മുടെ ഒരേ ഒരു യജമാ​ന​നും കർത്താ​വും ആയ യേശുക്രി​സ്‌തു​വി​നെ തള്ളിപ്പ​റ​യു​ക​യും ചെയ്യുന്ന,+ ദൈവ​ഭ​ക്തി​യി​ല്ലാത്ത ചിലർ നിങ്ങൾക്കി​ട​യിൽ നുഴഞ്ഞു​ക​യ​റി​യി​ട്ടുണ്ട്‌. ഇവർക്കുള്ള ന്യായ​വി​ധിയെ​ക്കു​റിച്ച്‌ തിരുവെ​ഴു​ത്തു​ക​ളിൽ പണ്ടേ പറഞ്ഞി​ട്ടു​ള്ള​താണ്‌.  നിങ്ങൾക്കു കാര്യ​ങ്ങളൊ​ക്കെ നന്നായി അറിയാമെ​ങ്കി​ലും ചിലതു നിങ്ങളെ ഓർമി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. യഹോവ* ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഒരു ജനത്തെ വിടു​വിച്ച്‌ കൊണ്ടുവന്നെങ്കിലും+ വിശ്വാ​സ​മി​ല്ലാ​ത്ത​വരെ പിന്നീടു നശിപ്പി​ച്ചു​ക​ളഞ്ഞു.+  അതുപോലെ, സ്വന്തം സ്ഥാനം കാത്തു​സൂ​ക്ഷി​ക്കാ​തെ തങ്ങളുടെ വാസസ്ഥലം വിട്ട്‌ പോയ ദൈവദൂതന്മാരെ+ ദൈവം നിത്യ​ബ​ന്ധ​ന​ത്തി​ലാ​ക്കി മഹാദി​വ​സ​ത്തി​ലെ ന്യായ​വി​ധി​ക്കുവേണ്ടി കൂരി​രു​ട്ടിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു.+  അങ്ങനെതന്നെ, കടുത്ത ലൈം​ഗിക അധാർമികതയിലും* പ്രകൃ​തി​വി​രു​ദ്ധ​മായ ജഡികമോഹങ്ങളിലും*+ മുഴു​കിയ സൊ​ദോ​മിനെ​യും ഗൊ​മോ​റയെ​യും ചുറ്റു​മുള്ള നഗരങ്ങളെ​യും ദൈവം നിത്യാ​ഗ്നികൊണ്ട്‌ ശിക്ഷിച്ചു. അവരെ നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി തന്നിരി​ക്കു​ന്നു.+  ഇങ്ങനെയുള്ള ദൃഷ്ടാ​ന്ത​ങ്ങ​ളു​ണ്ടാ​യി​ട്ടും അവർ സ്വപ്‌നലോ​കത്ത്‌ കഴിയു​ക​യും ശരീരത്തെ അശുദ്ധ​മാ​ക്കു​ക​യും അധികാ​രത്തെ നിന്ദി​ക്കു​ക​യും ദൈവം മാനി​ക്കു​ന്ന​വരെ അധി​ക്ഷേ​പി​ക്കു​ക​യും ചെയ്യുന്നു.+  മുഖ്യദൂതനായ+ മീഖായേൽപോലും+ മോശ​യു​ടെ ശരീരത്തെക്കുറിച്ച്‌+ പിശാ​ചു​മാ​യി വിയോ​ജി​പ്പു​ണ്ടാ​യിട്ട്‌ പിശാ​ചിനോ​ടു വാദി​ക്കുമ്പോൾ പിശാ​ചി​നെ അധി​ക്ഷേ​പി​ക്കാ​നോ കുറ്റം വിധി​ക്കാ​നോ മുതിർന്നില്ല.+ പകരം, “യഹോവ* നിന്നെ ശകാരി​ക്കട്ടെ”+ എന്നു പറഞ്ഞതേ ഉള്ളൂ. 10  എന്നാൽ ഇവരാ​കട്ടെ, തങ്ങൾക്കു മനസ്സി​ലാ​കാത്ത എല്ലാത്തിനെ​യും അധി​ക്ഷേ​പി​ക്കു​ന്നു.+ അതേസ​മയം വിശേ​ഷ​ബു​ദ്ധി​യി​ല്ലാത്ത മൃഗങ്ങളെപ്പോ​ലെ,+ സഹജമാ​യി അവർ മനസ്സി​ലാ​ക്കുന്ന കാര്യ​ങ്ങ​ളിലെ​ല്ലാം അവർ തങ്ങളെ​ത്തന്നെ മലിനപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. 11  അവരുടെ കാര്യം കഷ്ടം! കാരണം അവർ കയീന്റെ വഴിയിൽ നടക്കുന്നു,+ പ്രതി​ഫലം മോഹി​ച്ച്‌ ധൃതി​യിൽ ബിലെ​യാ​മി​ന്റെ തെറ്റി​ലേക്കു ചെല്ലുന്നു;+ കോരഹിനെപ്പോലെ+ അവർ അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വരോട്‌ എതിർത്തു​സം​സാ​രിച്ച്‌ നശിച്ചുപോ​കു​ന്നു.+ 12  നിങ്ങളുടെ സ്‌നേ​ഹ​സ​ത്‌കാ​ര​ങ്ങ​ളിൽ നിങ്ങ​ളോടൊ​പ്പം തിന്നു​കു​ടി​ക്കുന്ന ഇവർ വെള്ളത്തിൽ മറഞ്ഞു​കി​ട​ക്കുന്ന പാറക​ളാണ്‌;+ നാണമി​ല്ലാ​തെ സ്വന്തം വയറു നിറയ്‌ക്കുന്ന ഇടയന്മാർ;+ കാറ്റിൽ പാറി​ന​ട​ക്കുന്ന വരണ്ട മേഘങ്ങൾ;+ ഫലം കായ്‌ക്കുന്ന കാലമായിട്ടും* കായ്‌ക്കാ​ത്ത​തും രണ്ടു പ്രാവശ്യം* ചത്തതും പിഴുതെ​റി​യപ്പെ​ട്ട​തും ആയ മരങ്ങൾ; 13  സ്വന്തം നാണ​ക്കേടു നുരച്ചു​ത​ള്ളുന്ന അലറുന്ന കടൽത്തി​രകൾ;+ എന്നെന്നും കനത്ത കൂരി​രു​ട്ടിൽ കഴിയാ​നി​രി​ക്കുന്ന അലഞ്ഞു​തി​രി​യുന്ന നക്ഷത്രങ്ങൾ.+ 14  ആദാമിന്റെ ഏഴാം തലമു​റ​ക്കാ​ര​നായ ഹാനോക്ക്‌+ ഇങ്ങനെ പ്രവചി​ച്ചത്‌ ഇവരെ​ക്കു​റി​ച്ചു​കൂടെ​യാണ്‌: “ഇതാ, യഹോവ* തന്റെ ആയിര​മാ​യി​രം വിശു​ദ്ധരോ​ടു​കൂ​ടെ വന്നിരി​ക്കു​ന്നു;+ 15  എല്ലാവർക്കും എതിരെ ന്യായ​വി​ധി നടപ്പാക്കാനും+ ദൈവ​ഭ​ക്തി​യി​ല്ലാ​ത്തവർ ഭക്തിവി​രു​ദ്ധ​മാ​യി ചെയ്‌ത എല്ലാ ദുഷ്‌ചെ​യ്‌തി​കളെ​യും ദൈവ​ഭ​ക്തി​യി​ല്ലാത്ത പാപികൾ തനിക്ക്‌ എതിരെ പറഞ്ഞ മോശ​മായ എല്ലാ കാര്യ​ങ്ങളെ​യും പ്രതി അവരെ കുറ്റം വിധി​ക്കാ​നും വേണ്ടി ദൈവം വന്നിരി​ക്കു​ന്നു.”+ 16  അവർ പിറുപിറുപ്പുകാരും+ അവരുടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങളെ​ക്കു​റിച്ച്‌ പരാതി പറയു​ന്ന​വ​രും സ്വന്തം മോഹ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കു​ന്ന​വ​രും ആണ്‌.+ അവർ പൊങ്ങച്ചം പറയു​ക​യും വീമ്പി​ള​ക്കു​ക​യും ചെയ്യുന്നു; കാര്യം നേടാ​നാ​യി മുഖസ്‌തു​തി പറയുന്നു.+ 17  എന്നാൽ പ്രിയപ്പെ​ട്ട​വരേ, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാർ മുമ്പ്‌ പറഞ്ഞിട്ടുള്ള* കാര്യങ്ങൾ ഓർത്തുകൊ​ള്ളുക. 18  “അന്ത്യകാ​ലത്ത്‌, ഭക്തിവി​രു​ദ്ധ​മായ സ്വന്തം മോഹ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കുന്ന പരിഹാ​സി​ക​ളു​ണ്ടാ​കും” എന്ന്‌ അവർ നിങ്ങ​ളോ​ടു പല പ്രാവ​ശ്യം പറഞ്ഞി​ട്ടു​ണ്ട​ല്ലോ.+ 19  അത്തരം ആളുകൾ ചേരി​തി​രിവ്‌ ഉണ്ടാക്കുന്നവരും+ ആത്മീയതയില്ലാത്തവരും* മൃഗീയരും* ആണ്‌. 20  എന്നാൽ പ്രിയപ്പെ​ട്ട​വരേ, നിത്യ​ജീ​വന്റെ പ്രത്യാ​ശയോ​ടെ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ കരുണ​യ്‌ക്കുവേണ്ടി കാത്തി​രി​ക്കുന്ന നിങ്ങൾ+ നിങ്ങളു​ടെ അതിവി​ശു​ദ്ധ​മായ വിശ്വാ​സ​ത്തി​ന്മേൽ നിങ്ങ​ളെ​ത്തന്നെ പണിതു​യർത്തു​ക​യും പരിശുദ്ധാത്മാവിനു* ചേർച്ച​യിൽ പ്രാർഥി​ക്കു​ക​യും ചെയ്‌തുകൊണ്ട്‌+ 21  എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക.+ 22  വിശ്വാസങ്ങളെക്കുറിച്ച്‌ സംശയമുള്ളവരോടു+ തുടർന്നും കരുണ കാണി​ക്കുക;+ 23  അവരെ തീയിൽനി​ന്ന്‌ വലി​ച്ചെ​ടുത്ത്‌ രക്ഷിക്കുക.+ മറ്റുള്ള​വരോ​ടും കരുണ കാണി​ക്കുക. എന്നാൽ സൂക്ഷി​ക്ക​ണമെന്നു മാത്രം. ജഡത്താൽ കറ പുരണ്ട അവരുടെ വസ്‌ത്രംപോ​ലും നിങ്ങൾ വെറു​ക്കണം.+ 24  വീണുപോകാതെ നിങ്ങളെ കാത്തുകൊ​ള്ളാ​നും തന്റെ മഹത്ത്വ​ത്തി​ന്റെ സന്നിധി​യിൽ കളങ്കമില്ലാത്തവരായി+ മഹാസന്തോ​ഷത്തോ​ടെ നിറു​ത്താ​നും കഴിവുള്ള 25  നമ്മുടെ രക്ഷകനായ ഏക​ദൈ​വ​ത്തിന്‌, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു മുഖാന്തരം* മഹത്ത്വ​വും പ്രതാ​പ​വും ശക്തിയും അധികാ​ര​വും എന്നത്തെ​യുംപോ​ലെ ഇപ്പോ​ഴും എപ്പോ​ഴും ഉണ്ടായി​രി​ക്കട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

അഥവാ “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം.”
അഥവാ “നാണം​കെട്ട വിധത്തിൽ പെരു​മാ​റു​ക​യും.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ജഡം” കാണുക.
പദാവലി കാണുക.
അനു. എ5 കാണുക.
അക്ഷ. “ശരത്‌കാ​ല​ത്തി​ന്റെ അവസാ​ന​മാ​യി​ട്ടും.”
അഥവാ “പൂർണ​മാ​യി.”
അനു. എ5 കാണുക.
അഥവാ “മുൻകൂ​ട്ടി​പ്പറഞ്ഞ.”
അക്ഷ. “ആത്മാവി​ല്ലാ​ത്ത​വ​രും.”
അഥവാ “ജഡിക​മ​നു​ഷ്യ​രും.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
മറ്റൊരു സാധ്യത “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നമ്മളെ രക്ഷിക്കുന്ന ഏക​ദൈ​വ​ത്തി​ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം