എബ്രാ​യർക്ക്‌ എഴുതിയ കത്ത്‌ 6:1-20

6  അതു​കൊണ്ട്‌ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം+ പഠിച്ചു​ക​ഴിഞ്ഞ നമ്മൾ പക്വത​യിലേക്കു വളരാൻ ഉത്സാഹി​ക്കണം.+ അല്ലാതെ, പ്രയോ​ജ​ന​മി​ല്ലാത്ത പ്രവൃ​ത്തി​കളെ​ക്കു​റി​ച്ചുള്ള പശ്ചാത്താ​പം, ദൈവ​ത്തി​ലുള്ള വിശ്വാ​സം,  സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈ​വെപ്പ്‌,+ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​നം,+ നിത്യ​ശി​ക്ഷാ​വി​ധി എന്നിങ്ങനെ​യുള്ള അടിസ്ഥാ​നം വീണ്ടും ഇടുകയല്ല വേണ്ടത്‌.  ദൈവം അനുവ​ദി​ക്കുന്നെ​ങ്കിൽ നമ്മൾ പക്വത നേടും.  സത്യത്തിന്റെ വെളിച്ചവും+ പരിശു​ദ്ധാ​ത്മാ​വും ലഭിക്കു​ക​യും സ്വർഗീ​യ​സ​മ്മാ​ന​വും  ശ്രേഷ്‌ഠമായ ദൈവ​വ​ച​ന​വും രുചി​ച്ച​റി​യു​ക​യും വരാനി​രി​ക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭ​വി​ച്ച​റി​യു​ക​യും ചെയ്‌തവർ  വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരി​ച്ചുകൊ​ണ്ടു​വ​രാൻ പറ്റില്ല. കാരണം അവർ ദൈവ​പുത്രനെ വീണ്ടും സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ക​യും പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ചെയ്യുന്നു.+  കൂടെക്കൂടെ പെയ്യുന്ന മഴ കുടിച്ച്‌ നിലം, അതിൽ കൃഷി ചെയ്യു​ന്ന​വർക്ക്‌ ഉപകാ​രപ്ര​ദ​മായ സസ്യങ്ങൾ മുളപ്പി​ക്കുന്നെ​ങ്കിൽ അതിനു ദൈവ​ത്തി​ന്റെ അനു​ഗ്രഹം ലഭിക്കു​ന്നു.  മുൾച്ചെടിയും ഞെരി​ഞ്ഞി​ലും ആണ്‌ മുളപ്പി​ക്കു​ന്നതെ​ങ്കി​ലോ അതിനെ ഉപേക്ഷി​ക്കും; അതിന്മേൽ പെട്ടെ​ന്നു​തന്നെ ശാപം വരും. ഒടുവിൽ അതിനെ തീക്കി​ര​യാ​ക്കും.  എന്നാൽ പ്രിയപ്പെ​ട്ട​വരേ, നിങ്ങ​ളോട്‌ ഇങ്ങനെയൊ​ക്കെ പറഞ്ഞാ​ലും നിങ്ങളു​ടെ കാര്യ​ത്തിൽ ഞങ്ങൾക്കു ശുഭ​പ്ര​തീ​ക്ഷ​യാ​ണു​ള്ളത്‌. രക്ഷയി​ലേക്കു നയിക്കുന്ന നന്മകൾ നിങ്ങൾക്കു​ണ്ടെന്നു ഞങ്ങൾക്ക്‌ ഉറപ്പാണ്‌. 10  വിശുദ്ധരെ ശുശ്രൂ​ഷി​ച്ച​തി​ലൂടെ​യും ഇപ്പോ​ഴും അവരെ ശുശ്രൂ​ഷി​ക്കു​ന്ന​തി​ലൂടെ​യും നിങ്ങൾ ദൈവ​നാ​മത്തോ​ടു കാണി​ക്കുന്ന സ്‌നേഹവും+ നിങ്ങൾ ചെയ്യുന്ന സേവന​വും മറന്നു​ക​ള​യാൻ ദൈവം അനീതി​യു​ള്ള​വനല്ല. 11  എന്നാൽ നിങ്ങൾ ഓരോ​രു​ത്ത​രും ഇപ്പോ​ഴുള്ള അതേ ഉത്സാഹം തുടർന്നും കാണി​ക്ക​ണമെന്നു ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. എങ്കിൽ മാത്രമേ നിങ്ങളു​ടെ പ്രത്യാശ സഫലമാകുമെന്നു+ നിങ്ങൾക്ക്‌ അവസാനംവരെ+ പൂർണബോ​ധ്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയൂ. 12  അങ്ങനെ നിങ്ങൾ മടിയി​ല്ലാ​ത്ത​വ​രാ​യി,+ വിശ്വാ​സ​ത്തി​ലൂടെ​യും ക്ഷമയി​ലൂടെ​യും വാഗ്‌ദാ​നങ്ങൾ അവകാ​ശ​മാ​ക്കി​യ​വരെ അനുക​രി​ക്കു​ന്ന​വ​രാ​കും. 13  ദൈവം അബ്രാ​ഹാ​മി​നു വാഗ്‌ദാ​നം നൽകി​യപ്പോൾ, തന്നെക്കാൾ വലിയ ആരുമി​ല്ലാ​ത്ത​തുകൊണ്ട്‌ തന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌ത്‌+ ഇങ്ങനെ പറഞ്ഞു: 14  “ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും; ഞാൻ നിന്നെ ഉറപ്പാ​യും വർധി​പ്പി​ക്കും.”+ 15  ക്ഷമയോടെ കാത്തി​രു​ന്നശേ​ഷ​മാണ്‌ അബ്രാ​ഹാ​മിന്‌ ഈ വാഗ്‌ദാ​നം ലഭിച്ചത്‌. 16  തങ്ങളെക്കാൾ വലിയ​വ​രു​ടെ പേര്‌ പറഞ്ഞാ​ണ​ല്ലോ മനുഷ്യർ സത്യം ചെയ്യു​ന്നത്‌. അവർ ചെയ്യുന്ന സത്യം എല്ലാ തർക്കങ്ങൾക്കും തീർപ്പു​വ​രു​ത്തു​ന്നു. കാരണം അതിനു നിയമ​സാ​ധു​ത​യുണ്ട്‌.+ 17  തന്റെ ഉദ്ദേശ്യം മാറ്റമി​ല്ലാ​ത്ത​താണെന്നു വാഗ്‌ദാ​ന​ത്തി​ന്റെ അവകാശികൾക്കു+ കൂടുതൽ വ്യക്തമാ​യി കാണി​ച്ചുകൊ​ടു​ക്കാൻ തീരു​മാ​നി​ച്ചപ്പോൾ, ദൈവ​വും ഒരു സത്യം ചെയ്‌ത്‌ അതിന്‌ ഉറപ്പു നൽകി. 18  മാറ്റം വരാത്ത ഈ രണ്ടു കാര്യ​ത്തി​ലും ദൈവ​ത്തി​നു നുണ പറയാ​നാ​കില്ല.+ അഭയം തേടി​ച്ചെന്ന നമുക്ക്‌, നമ്മുടെ മുന്നിൽ വെച്ചി​രി​ക്കുന്ന പ്രത്യാശ മുറുകെ പിടി​ക്കാൻ ഇവ ശക്തമായ പ്രേര​ണയേ​കു​ന്നു. 19  സുനിശ്ചിതവും ഉറപ്പു​ള്ള​തും ആയ ഈ പ്രത്യാശ+ നമുക്ക്‌ ഒരു നങ്കൂര​മാണ്‌. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളി​ലേക്കു കടന്നുചെ​ല്ലു​ന്നു. 20  എന്നേക്കുമായി മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു മഹാപുരോ​ഹി​ത​നാ​യി​ത്തീർന്ന യേശു+ നമുക്കു​വേണ്ടി നമുക്കു മുമ്പായി പ്രവേ​ശി​ച്ചത്‌ അവി​ടേ​ക്കാണ്‌.

അടിക്കുറിപ്പുകള്‍

അഥവാ “യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “മാനസാ​ന്ത​ര​ത്തി​ലേക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം