യിരെമ്യ 26:1-24

26  യഹൂദാ​രാ​ജാ​വായ യോശി​യ​യു​ടെ മകൻ യഹോയാക്കീം+ ഭരണം ആരംഭിച്ച സമയത്ത്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം:  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റത്ത്‌ ചെന്ന്‌ നിൽക്കുക. എന്നിട്ട്‌, യഹൂദാ​ന​ഗ​ര​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യു​ടെ ഭവനത്തിൽ ആരാധിക്കാൻ* വരുന്ന എല്ലാവരെക്കുറിച്ചും* സംസാ​രി​ക്കണം. ഞാൻ കല്‌പി​ക്കു​ന്ന​തെ​ല്ലാം ഒരു വാക്കും വിടാതെ നീ അവരോ​ടു പറയണം.  ഒരുപക്ഷേ അവർ അതു കേട്ട്‌ അവരുടെ ദുഷിച്ച വഴികൾ വിട്ടു​തി​രി​ഞ്ഞാ​ലോ? അങ്ങനെ​യെ​ങ്കിൽ, ഞാൻ മനസ്സു മാറ്റും;* അവരുടെ ദുഷ്‌പ്ര​വൃ​ത്തി​കൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തു​ക​യു​മില്ല.+  നീ അവരോ​ടു പറയുക: “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങൾ എന്നെ ശ്രദ്ധി​ക്കാ​തെ ഞാൻ നിങ്ങൾക്കു തന്ന നിയമം* കാറ്റിൽപ്പ​റ​ത്തി​യാൽ,  അതായത്‌ ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു വീണ്ടുംവീണ്ടും* അയച്ചി​ട്ടും നിങ്ങൾ ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കാ​തി​രുന്ന എന്റെ ദാസന്മാ​രായ പ്രവാ​ച​ക​ന്മാ​രു​ടെ സന്ദേശങ്ങൾ ഇനിയും ശ്രദ്ധി​ക്കാ​തി​രു​ന്നാൽ,+  ഞാൻ ഈ ഭവനത്തെ ശീലോ​പോ​ലെ​യാ​ക്കും.+ ഞാൻ ഈ നഗരത്തെ ഭൂമു​ഖ​ത്തുള്ള എല്ലാ ജനതക​ളു​ടെ​യും മുന്നിൽ ശപിക്ക​പ്പെട്ട ഇടമാ​ക്കും.’”’”+  യഹോവയുടെ ഭവനത്തിൽവെച്ച്‌ യിരെമ്യ ഈ വാക്കുകൾ സംസാ​രി​ക്കു​ന്നതു പുരോ​ഹി​ത​ന്മാ​രും പ്രവാ​ച​ക​ന്മാ​രും ജനം മുഴു​വ​നും കേട്ടു.+  മുഴുവൻ ജനത്തോ​ടും സംസാ​രി​ക്കാൻ യഹോവ കല്‌പി​ച്ച​തെ​ല്ലാം യിരെമ്യ പറഞ്ഞു​ക​ഴി​ഞ്ഞ​പ്പോൾ പുരോ​ഹി​ത​ന്മാ​രും പ്രവാ​ച​ക​ന്മാ​രും ജനവും യിരെ​മ്യ​യെ പിടിച്ചു. അവർ പറഞ്ഞു: “നീ മരിക്കണം.  നീ എന്തിനാ​ണ്‌, ‘ഈ ഭവനം ശീലോ​പോ​ലെ​യാ​കും, ഈ നഗരം നശിച്ച്‌ ആൾപ്പാർപ്പി​ല്ലാ​താ​കും’ എന്നൊക്കെ യഹോ​വ​യു​ടെ നാമത്തിൽ പ്രവചി​ച്ചത്‌?” ജനമെ​ല്ലാം യഹോ​വ​യു​ടെ ഭവനത്തിൽ യിരെ​മ്യ​ക്കു ചുറ്റും കൂടി. 10  ഇക്കാര്യം കേട്ട​പ്പോൾ യഹൂദാ​പ്ര​ഭു​ക്ക​ന്മാർ രാജാ​വി​ന്റെ ഭവനത്തിൽനിന്ന്‌* യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വന്നു. അവർ യഹോ​വ​യു​ടെ ഭവനത്തി​ന്റെ പുതിയ കവാട​ത്തി​നു മുന്നിൽ ഇരുന്നു.+ 11  പുരോഹിതന്മാരും പ്രവാ​ച​ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രോ​ടും ജനത്തോ​ടും പറഞ്ഞു: “ഇവനു മരണശിക്ഷ കിട്ടണം.+ കാരണം, ഇവൻ ഈ നഗരത്തി​ന്‌ എതിരെ പ്രവചി​ച്ചി​രി​ക്കു​ന്നു. നിങ്ങൾ ഇപ്പോൾ അതു സ്വന്തം ചെവി​കൊണ്ട്‌ കേട്ടതല്ലേ?”+ 12  അപ്പോൾ യിരെമ്യ പ്രഭു​ക്ക​ന്മാ​രോ​ടും ജനത്തോ​ടും പറഞ്ഞു: “നിങ്ങൾ ഇപ്പോൾ കേട്ട​തെ​ല്ലാം ഈ ഭവനത്തി​നും നഗരത്തി​നും എതിരെ പ്രവചി​ക്കാൻ എന്നെ അയച്ചത്‌ യഹോ​വ​യാണ്‌.+ 13  അതുകൊണ്ട്‌ ഇപ്പോൾ നിങ്ങളു​ടെ വഴിക​ളും പ്രവൃ​ത്തി​ക​ളും നേരെ​യാ​ക്കി നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്കുക. അപ്പോൾ യഹോവ തന്റെ മനസ്സു മാറ്റും;* നിങ്ങൾക്കെ​തി​രെ വരുത്തു​മെന്ന്‌ അറിയിച്ച ദുരന്തം വരുത്തില്ല.+ 14  എന്നാൽ ഞാൻ ഇതാ, നിങ്ങളു​ടെ കൈയി​ലി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ ഉചിത​മെ​ന്നും ശരി​യെ​ന്നും തോന്നു​ന്ന​തെ​ന്തും എന്നോടു ചെയ്യാം. 15  പക്ഷേ ഒന്ന്‌ ഓർത്തോ! എന്നെ കൊന്നാൽ നിങ്ങളും ഈ നഗരവും ഇവിടെ താമസി​ക്കു​ന്ന​വ​രും ഒരു നിരപ​രാ​ധി​യു​ടെ രക്തത്തിന്‌ ഉത്തരം പറയേ​ണ്ടി​വ​രും. കാരണം, നിങ്ങൾ കേൾക്കെ ഈ വാക്കു​ക​ളെ​ല്ലാം സംസാ​രി​ക്കാൻ യഹോ​വ​യാണ്‌ എന്നെ അയച്ചത്‌; ഇതു സത്യം!” 16  അപ്പോൾ പ്രഭു​ക്ക​ന്മാ​രും ജനവും പുരോ​ഹി​ത​ന്മാ​രോ​ടും പ്രവാ​ച​ക​ന്മാ​രോ​ടും പറഞ്ഞു: “ഇയാൾ മരണശിക്ഷ അർഹി​ക്കു​ന്നില്ല. കാരണം, നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ പേരി​ലാ​ണ​ല്ലോ ഇയാൾ സംസാ​രി​ച്ചത്‌.” 17  ഇതുകൂടാതെ, ദേശത്തെ ചില മൂപ്പന്മാ​രും എഴു​ന്നേറ്റ്‌ ജനത്തിന്റെ സഭയോ​ടു പറഞ്ഞു: 18  “യഹൂദ​യി​ലെ ഹിസ്‌കിയ+ രാജാ​വി​ന്റെ കാലത്ത്‌ മൊ​രേ​ശെ​ത്തു​കാ​ര​നായ മീഖ+ എന്നൊ​രാൾ പ്രവചി​ച്ചി​രു​ന്നു. യഹൂദ​യി​ലെ എല്ലാവ​രോ​ടും അദ്ദേഹം പറഞ്ഞു: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “സീയോ​നെ വയൽപോ​ലെ ഉഴുതു​മ​റി​ക്കും.യരുശ​ലേം നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും.+ദേവാ​ല​യ​മു​ള്ള പർവതം കാട്ടിലെ കുന്നു​കൾപോ​ലെ​യാ​കും.”’+ 19  “എന്നിട്ട്‌, യഹൂദാ​രാ​ജാ​വായ ഹിസ്‌കി​യ​യോ യഹൂദ​യി​ലു​ള്ള​വ​രോ മീഖയെ കൊന്നു​ക​ള​ഞ്ഞോ? രാജാവ്‌ യഹോ​വയെ ഭയപ്പെട്ട്‌ പ്രീതി​ക്കാ​യി യഹോ​വ​യോ​ടു യാചി​ച്ച​പ്പോൾ യഹോവ മനസ്സു മാറ്റി​യി​ല്ലേ?* അവർക്കു വരുത്തു​മെന്നു പറഞ്ഞ ദുരന്തം വരുത്താ​തി​രു​ന്നി​ല്ലേ?+ അതു​കൊണ്ട്‌, നമ്മൾ ഇതു ചെയ്‌താൽ വലി​യൊ​രു ദുരന്ത​മാ​യി​രി​ക്കും നമ്മുടെ മേൽ വരുത്തി​വെ​ക്കു​ന്നത്‌. 20  “കിര്യത്ത്‌-യയാരീമിൽനിന്നുള്ള+ ശെമയ്യ​യു​ടെ മകനായ ഉരിയ എന്നൊ​രാ​ളും യഹോ​വ​യു​ടെ നാമത്തിൽ പ്രവചി​ച്ചി​രു​ന്നു. അദ്ദേഹ​വും ഈ നഗരത്തി​നും ദേശത്തി​നും എതിരെ യിരെമ്യ പ്രവചി​ച്ച​തു​പോ​ലുള്ള കാര്യ​ങ്ങ​ളാ​ണു പ്രവചി​ച്ചത്‌. 21  ഉരിയയുടെ വാക്കുകൾ യഹോ​യാ​ക്കീം രാജാവിന്റെയും+ അദ്ദേഹ​ത്തി​ന്റെ വീരപു​രു​ഷ​ന്മാ​രു​ടെ​യും പ്രഭു​ക്ക​ന്മാ​രു​ടെ​യും ചെവി​യി​ലെത്തി. അപ്പോൾ രാജാവ്‌ ഉരിയയെ കൊല്ലാൻ പദ്ധതി​യി​ട്ടു.+ ഈ വിവരം അറിഞ്ഞ്‌ പേടി​ച്ചു​പോയ ഉരിയ ഉടനെ ഈജി​പ്‌തി​ലേക്ക്‌ ഓടി​ക്ക​ളഞ്ഞു. 22  യഹോയാക്കീം രാജാ​വാ​കട്ടെ, അക്‌ബോ​രി​ന്റെ മകൻ എൽനാഥാനെയും+ അയാളു​ടെ​കൂ​ടെ മറ്റു ചില പുരു​ഷ​ന്മാ​രെ​യും ഈജി​പ്‌തി​ലേക്ക്‌ അയച്ചു. 23  അവർ ഉരിയയെ ഈജി​പ്‌തിൽനിന്ന്‌ യഹോ​യാ​ക്കീം രാജാ​വി​ന്റെ അടു​ത്തേക്കു പിടി​ച്ചു​കൊ​ണ്ടു​വന്നു. രാജാവ്‌ അദ്ദേഹത്തെ വെട്ടി​ക്കൊന്ന്‌ ശവം പൊതു​ശ്‌മ​ശാ​ന​ത്തിൽ എറിഞ്ഞു​ക​ളഞ്ഞു.”+ 24  പക്ഷേ ശാഫാന്റെ+ മകൻ അഹീക്കാം+ യിരെ​മ്യ​യെ പിന്തു​ണ​ച്ച​തു​കൊണ്ട്‌ യിരെ​മ്യ​യെ കൊല്ലാൻ ജനത്തിനു വിട്ടു​കൊ​ടു​ത്തില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “കുമ്പി​ടാൻ.”
അഥവാ “എല്ലാവ​രോ​ടും.”
അഥവാ “എനിക്കു ഖേദം തോന്നും.”
അഥവാ “ഉപദേശം.”
അക്ഷ. “അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
അഥവാ “കൊട്ടാ​ര​ത്തിൽനി​ന്ന്‌.”
അഥവാ “യഹോ​വ​യ്‌ക്കു ഖേദം തോന്നും.”
അഥവാ “യഹോ​വ​യ്‌ക്കു ഖേദം തോന്നി​യി​ല്ലേ?”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം