വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ സാധ്യമാക്കുന്ന ജീവിതം

അവൻ സാധ്യമാക്കുന്ന ജീവിതം

അവൻ സാധ്യ​മാ​ക്കുന്ന ജീവിതം

“ഒരു രാജാവു നീതി​യോ​ടെ വാഴും.” യേശു​ക്രി​സ്‌തു​വി​ന്റെ രാജഭ​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള, ആവേശ​മു​ണർത്തുന്ന ഇത്തരം വാഗ്‌ദാ​നങ്ങൾ ബൈബി​ളി​ന്റെ ഒരു സവി​ശേ​ഷ​ത​യാണ്‌. മറ്റൊരു വാഗ്‌ദാ​നം ഇതാണ്‌: “അവൻ നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും വിടു​വി​ക്കു​മ​ല്ലോ. എളിയ​വ​നെ​യും ദരി​ദ്ര​നെ​യും അവൻ ആദരി​ക്കും; ദരി​ദ്ര​ന്മാ​രു​ടെ ജീവനെ അവൻ രക്ഷിക്കും. . . . അവരുടെ രക്തം അവന്നു വില​യേ​റി​യ​താ​യി​രി​ക്കും.”—യെശയ്യാ​വു 32:1; സങ്കീർത്തനം 72:12-14.

ലോക​മെ​മ്പാ​ടു​മുള്ള ജനങ്ങൾക്ക്‌ നീതി​പൂർണ​മായ ഇത്തര​മൊ​രു ഭരണം ആവശ്യ​മാ​ണെന്ന കാര്യം ആരെങ്കി​ലും നിഷേ​ധി​ക്കു​മോ? ദൈവ​ത്തി​ന്റെ രാജ്യം മനസ്സിൽ അടുപ്പി​ച്ചു നിറു​ത്താൻ യേശു തന്റെ അനുഗാ​മി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ” എന്നു പ്രാർഥി​ക്കാൻ അവൻ അവരെ പഠിപ്പി​ച്ചു.—മത്തായി 6:9, 10.

ദൈവ​രാ​ജ്യം സമീപ​മാണ്‌ എന്നതിന്റെ തെളി​വു​കൾ

ആ പ്രാർഥ​ന​യ്‌ക്കു​ത്ത​ര​മാ​യി ‘രാജ്യം വരുന്നത്‌’ എന്നാ​ണെന്ന്‌ നമു​ക്കെ​ങ്ങനെ അറിയാൻ സാധി​ക്കും? യേശു​വി​ന്റെ ആദ്യകാല അനുഗാ​മി​കൾ ആകാം​ക്ഷ​യോ​ടെ ചോദി​ച്ചു: “നിന്റെ [രാജാ​ധി​കാ​ര​ത്തി​ലുള്ള] വരവി​ന്നും ലോകാ​വ​സാ​ന​ത്തി​ന്നും അടയാളം എന്ത്‌?” യേശു ഉത്തരം പറഞ്ഞു: “ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും; ക്ഷാമവും ഭൂകമ്പ​വും അവിട​വി​ടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റു​നോ​വി​ന്റെ ആരംഭ​മ​ത്രേ. . . . അധർമ്മം പെരു​കു​ന്ന​തു​കൊ​ണ്ടു അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും.”—മത്തായി 24:3-12.

ബൈബി​ളി​ലെ മറ്റൊരു പ്രവചനം പറയുന്നു: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷക​ന്മാ​രും അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ​യി ദൈവ​പ്രി​യ​മി​ല്ലാ​തെ ഭോഗ​പ്രി​യ​രാ​യി ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

“അന്ത്യകാല”ത്തെക്കു​റി​ച്ചുള്ള ഈ വിവരണം, നാം ജീവി​ക്കുന്ന ഈ കാലത്തി​നു കൃത്യ​മാ​യി ചേരു​മെന്ന്‌ നിങ്ങൾ സമ്മതി​ച്ചേ​ക്കും. “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യില്ല; അതു ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും” എന്ന ബൈബിൾപ്ര​വ​ചനം നിവൃ​ത്തി​യേ​റാ​നുള്ള സമയമി​താണ്‌ എന്നുള്ള​തി​ന്റെ തെളി​വു​കൾ ധാരാ​ള​മാണ്‌.—ദാനീ​യേൽ 2:44.

“സമാധാ​ന​ത്തി​ന്റെ രാജകു​മാര”ന്റെ ഭരണം, ഈ ലോക​ത്തി​ന്റെ അന്ത്യത്തെ അതിജീ​വി​ക്കു​ന്ന​വ​രു​ടെ സമാധാ​നം നശിപ്പി​ക്കുന്ന എന്തി​നെ​യും തുടച്ചു​നീ​ക്കും. (യെശയ്യാ​വു 9:6) ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു: “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു; ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.” (1 യോഹ​ന്നാൻ 2:17) ഈ ലോക​ത്തി​ന്റെ അന്ത്യം, ദൈ​വേഷ്ടം ചെയ്യു​ന്ന​വർക്ക്‌ ആദ്യ മാതാ​പി​താ​ക്ക​ളായ ആദാമും ഹവ്വായും ദൈവ​ത്തോ​ടു മത്സരി​ച്ച​പ്പോൾ നഷ്ടപ്പെ​ട്ട​തൊ​ക്കെ, ആവോളം ആസ്വദി​ക്കാ​നുള്ള വഴി​യൊ​രു​ക്കും.

അനു​ഗ്ര​ഹങ്ങൾ ആസന്നം!

‘പുനർജ്ജ​ന​ന​ത്തിൽ [“പുനഃ​സൃ​ഷ്ടി​യിൽ,” NW] മനുഷ്യ​പു​ത്രൻ തന്റെ മഹത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കും’ എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (മത്തായി 19:28) “പുനഃ​സൃ​ഷ്ടി” എന്നതു​കൊണ്ട്‌ അവൻ എന്താണ്‌ അർഥമാ​ക്കി​യത്‌? വേറൊ​രു ഭാഷാ​ന്തരം (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം) ‘സകലവും പുതു​താ​ക്ക​പ്പെ​ടുന്ന സന്ദർഭം’ എന്നാണ്‌ ആ ഭാഗം വിവർത്തനം ചെയ്യു​ന്നത്‌. ഒരു സമാന്തര ബൈബിൾ വിവരണം അതിനെ ‘വരുവാ​നുള്ള ലോകം’ എന്നു വിളി​ക്കു​ന്നു. (ലൂക്കൊസ്‌ 18:30) ആ സമയത്ത്‌ യേശു, തന്റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വ​സി​ക്കുന്ന ഏവർക്കും നിത്യ​ജീ​വൻ പ്രദാനം ചെയ്‌തു​കൊണ്ട്‌ “സമാധാ​ന​ത്തി​ന്റെ രാജകു​മാ​രൻ” എന്ന ദൈവദത്ത അധികാ​രം ഉപയോ​ഗി​ക്കും.—യോഹ​ന്നാൻ 5:21.

ഭൗമിക പറുദീ​സ​യിൽ ആദാമി​നും ഹവ്വായ്‌ക്കും ദൈവം പ്രദാ​നം​ചെയ്‌ത അതേ ജീവിതം ദൈവ​ത്തി​ന്റെ പുതിയ വ്യവസ്ഥി​തി​യിൽ മനുഷ്യർ ആസ്വദി​ക്കും. “സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴു​വിൻ” എന്നു ദൈവം ആദാമി​നോ​ടും ഹവ്വാ​യോ​ടും കൽപ്പി​ച്ചതു നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കു​മ​ല്ലോ? അതേ, ഏദെൻ പറുദീസ മുഴു ഭൂമി​യി​ലേ​ക്കും വ്യാപി​പ്പി​ക്കുക എന്നതാ​യി​രു​ന്നു അവരുടെ നിയമനം! (ഉല്‌പത്തി 1:28) അതു​പോ​ലെ പുനഃ​സൃ​ഷ്ടി​യിൽ ഭൂമി, ലോകാ​വ​സാ​ന​ത്തി​ന്റെ അതിജീ​വ​ക​രെ​യും അവരുടെ കുട്ടി​ക​ളെ​യും, മരിച്ചു​പോ​യി​രു​ന്നെ​ങ്കി​ലും പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ജീവനി​ലേക്കു വന്നവ​രെ​യും​കൊ​ണ്ടു നിറയും. അവരുടെ നിയമ​ന​മോ, ദൈവം ആദിയിൽ ഉദ്ദേശി​ച്ച​തു​പോ​ലെ മുഴു​ഭൂ​മി​യെ​യും പറുദീ​സ​യാ​ക്കി മാറ്റുക എന്നതാ​യി​രി​ക്കും.

നീതി​യു​ള്ള പുതിയ ലോക​ത്തിൽ മനുഷ്യർ ആസ്വദി​ക്കു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കുന്ന ചില അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കാം.—2 പത്രൊസ്‌ 3:13.

ഈ പേജു​ക​ളിൽ ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന വാഗ്‌ദാ​നങ്ങൾ അസംഭ​വ്യ​മാ​ണെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും, “വരുവാ​നുള്ള ലോക​ത്തിൽ” ഇവയെ​ല്ലാം തീർച്ച​യാ​യും യാഥാർഥ്യ​മാ​കും. ഈ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നാ​യി മനുഷ്യർ എന്തു ചെയ്യണ​മെന്നു യേശു​വി​ന്റെ പ്രാർഥ​ന​യിൽനി​ന്നു മനസ്സി​ലാ​ക്കാ​നാ​കും. ദൈവ​ത്തോ​ടുള്ള പ്രാർഥ​ന​യിൽ അവൻ ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.” (യോഹ​ന്നാൻ 17:3) ഈ ജീവദാ​യക അറിവി​നു​വേണ്ടി താഴ്‌മ​യോ​ടെ അന്വേ​ഷി​ക്കു​ന്ന​വ​രിൽ നിങ്ങളും ഉൾപ്പെ​ടു​മെന്നു കരുതട്ടെ.

[7-ാം പേജിലെ ആകർഷക വാക്യം]

“അവന്നു . . . സമാധാ​ന​പ്രഭു എന്നു പേർ വിളി​ക്ക​പ്പെ​ടും. അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല.”—യെശയ്യാ​വു 9:6, 7

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

എല്ലാവർക്കും വീടും തൊഴി​ലും

‘അവർ വീടു​കളെ പണിതു പാർക്കും. അവർ നടുക, മറ്റൊ​രു​ത്തൻ തിന്നുക എന്നു വരിക​യില്ല.’—യെശയ്യാ​വു 65:21, 22.

എല്ലാവർക്കും ഇഷ്ടം​പോ​ലെ ഭക്ഷണം

“ഭൂമി അതിന്റെ അനുഭവം തന്നിരി​ക്കു​ന്നു.” “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.”—സങ്കീർത്തനം 67:6; 72:16.

മൃഗങ്ങളെപ്പോലും സ്വാധീ​നി​ക്കുന്ന ആഗോള സമാധാ​നം

“ചെന്നായി കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുള്ളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും;. . . ഒരു ചെറി​യ​കു​ട്ടി അവയെ നടത്തും.”—യെശയ്യാ​വു 11:6.

യുദ്ധങ്ങൾ ഉണ്ടായി​രി​ക്കില്ല; എന്നേക്കും സമാധാ​നം

“ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.” “അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല.”—യെശയ്യാ​വു 2:4; 9:7.

മരിച്ച പ്രിയ​പ്പെ​ട്ടവർ പുനരു​ത്ഥാ​ന​ത്തി​ലേക്കു വരുന്നു

“കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേട്ടു, . . . പുനരു​ത്ഥാ​നം ചെയ്‌വാ​നുള്ള നാഴിക വരുന്നു.”—യോഹ​ന്നാൻ 5:28, 29.

മേലാൽ രോഗ​മോ മരണമോ ഉണ്ടായി​രി​ക്കി​ല്ല

“എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.” “ഇനി മരണം ഉണ്ടാക​യില്ല. . . . ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—യെശയ്യാ​വു 33:24; വെളി​പ്പാ​ടു 21:3-5.