വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിങ്ങൾ മുത്തശ്ശിമാരുടെ ദിനം ആഘോഷിക്കാറുണ്ടോ?”

“നിങ്ങൾ മുത്തശ്ശിമാരുടെ ദിനം ആഘോഷിക്കാറുണ്ടോ?”

“നിങ്ങൾ മുത്തശ്ശി​മാ​രു​ടെ ദിനം ആഘോ​ഷി​ക്കാ​റു​ണ്ടോ?”

ശീതകാ​ലത്തെ നല്ല തണുപ്പുള്ള ഒരു പ്രഭാതം. പോള​ണ്ടി​ലെ 16 വയസ്സുള്ള നറ്റാലിയ എന്ന പെൺകു​ട്ടി ട്രെയിൻ കാത്തു നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ സ്ഥലത്തെ രണ്ടു ജേർണ​ലി​സ്റ്റു​കൾ അവളെ സമീപിച്ച്‌ “നിങ്ങൾ മുത്തശ്ശി​മാ​രു​ടെ ദിനം ആഘോ​ഷി​ക്കാ​റു​ണ്ടോ?” എന്നു ചോദി​ച്ചത്‌.

മുത്തശ്ശി​മാ​രു​ടെ ദിനം, മുത്തച്ഛ​ന്മാ​രു​ടെ ദിനം, മാതൃ​ദി​നം, വനിതാ​ദി​നം, അധ്യാ​പ​ക​ദി​നം ഇവയെ​ല്ലാം പോള​ണ്ടി​ലെ വിശേ​ഷ​ദി​വ​സ​ങ്ങ​ളാണ്‌. കൊച്ചു​കു​ട്ടി​കൾ ഗ്രീറ്റിങ്‌ കാർഡു​കൾ ഉണ്ടാക്കി​ക്കൊ​ണ്ടാണ്‌ സാധാ​ര​ണ​ഗ​തി​യിൽ മുത്തശ്ശി​മാ​രു​ടെ ദിനവും മുത്തച്ഛ​ന്മാ​രു​ടെ ദിനവും കൊണ്ടാ​ടു​ന്നത്‌. എന്നാൽ മുതിർന്ന കുട്ടികൾ അവർക്ക്‌ സമ്മാന​ങ്ങ​ളോ പുഷ്‌പ​ങ്ങ​ളോ നൽകുന്നു.

ആ ചോദ്യം കേട്ട​പ്പോൾ എന്തു പറയണ​മെന്ന്‌ നറ്റാലി​യ​യ്‌ക്ക്‌ ആദ്യം നിശ്ചയ​മി​ല്ലാ​യി​രു​ന്നു. എന്നാൽ ഒന്നു മൗനമാ​യി പ്രാർഥി​ച്ച​ശേഷം അവൾ ജേർണ​ലി​സ്റ്റു​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരാളാണ്‌. മുത്തശ്ശി​മാ​രു​ടെ ദിനം ഞാൻ ആഘോ​ഷി​ക്കാ​റില്ല.” ആ മറുപടി ജേർണ​ലി​സ്റ്റു​കളെ അമ്പരപ്പി​ച്ചു. അപ്പോൾ നറ്റാലിയ പുഞ്ചി​രി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ മുത്തശ്ശി​യോ​ടൊ​പ്പ​മാ​ണു താമസി​ക്കു​ന്നത്‌. അതു​കൊണ്ട്‌ മുത്തശ്ശിക്ക്‌ പൂക്കൾ സമ്മാനി​ക്കാ​നും മുത്തശ്ശി​യോ​ടു സംസാ​രി​ക്കാ​നും നന്ദി പറയാ​നും ഉള്ള അവസരങ്ങൾ എനിക്ക്‌ എന്നുമുണ്ട്‌. ഞാനി​തൊ​ക്കെ വർഷത്തിൽ ഒരിക്കൽ മാത്ര​മാ​യി ചെയ്യേ​ണ്ട​തി​ല്ല​ല്ലോ?”

നറ്റാലി​യ​യു​ടെ മറുപടി ജേർണ​ലി​സ്റ്റു​കൾക്ക്‌ നന്നേ ബോധി​ച്ചു. ഒരുപക്ഷേ നിങ്ങൾക്കും അത്‌ ഇഷ്ടമായി കാണും. പിറ്റേന്നു രാവി​ലത്തെ പത്രത്തിൽ നറ്റാലി​യ​യു​ടെ പ്രസ്‌താ​വ​ന​യും ഫോ​ട്ടോ​യും പ്രസി​ദ്ധീ​ക​രി​ച്ചു വന്നു.

നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളു​ടെ​യും പ്രവർത്ത​ന​ങ്ങ​ളു​ടെ​യും കാരണം വിശദീ​ക​രി​ക്കാൻ നറ്റാലി​യ​യെ​പ്പോ​ലെ സജ്ജരാ​ണോ എന്നു സ്വയം ചോദി​ക്കാൻ ഇത്‌ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ—പ്രത്യേ​കി​ച്ചും അപ്രതീ​ക്ഷി​ത​മാ​യി ചോദ്യ​ങ്ങളെ നേരി​ടേണ്ടി വരു​മ്പോൾ? ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ, തങ്ങൾ എന്തു​കൊണ്ട്‌ ചില വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തു​ന്നു എന്നു വിശദീ​ക​രി​ക്കാൻ എല്ലായ്‌പോ​ഴും ഒരുങ്ങി​യി​രു​ന്നു​കൊ​ണ്ടും, സാധ്യ​മാ​കുന്ന എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും സ്വമന​സ്സാ​ലേ അങ്ങനെ ചെയ്‌തു​കൊ​ണ്ടും ദൈവത്തെ ബഹുമാ​നി​ക്കാൻ ശ്രമി​ക്കു​ന്നു.—1 പത്രൊസ്‌ 3:15.