വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറന്നത്‌”

“കളങ്കം അറിയാത്ത മാതാപിതാക്കൾക്കു പിറന്നത്‌”

“കളങ്കം അറിയാത്ത മാതാ​പി​താ​ക്കൾക്കു പിറന്നത്‌”

ബ്രസീലിലെ ഉണരുക! ലേഖകൻ

“സൂര്യ​നും സമു​ദ്ര​വു​മാ​കുന്ന, കളങ്കം അറിയാത്ത മാതാ​പി​താ​ക്കൾക്കു പിറന്നത്‌” എന്നാണ്‌ ഉപ്പിനെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌. സൂര്യന്റെ ചൂടിൽ സമു​ദ്ര​ജലം വറ്റിച്ചു​ണ്ടാ​ക്കുന്ന ഉപ്പിന്റെ കാര്യ​ത്തിൽ ഇതു തീർച്ച​യാ​യും സത്യമാണ്‌.

ബ്രസീ​ലി​ന്റെ വടക്കു​കി​ഴക്കൻ തീരത്തു സ്ഥിതി​ചെ​യ്യുന്ന റിയോ ഗ്രാൻഡി ഡൊ നൊർട്ടെ എന്ന സംസ്ഥാനം ഉപ്പുത്‌പാ​ദന കേന്ദ്ര​ങ്ങൾക്കു പ്രസി​ദ്ധ​മാണ്‌. ഉഷ്‌ണ​കാ​ലാ​വ​സ്ഥ​യും കുറഞ്ഞ വർഷപാ​ത​വും തുടർച്ച​യാ​യി വീശുന്ന വരണ്ട കാറ്റും, സൂര്യ​താ​പ​ത്തി​ന്റെ സഹായ​ത്താൽ ഉപ്പ്‌ ഉത്‌പാ​ദി​പ്പി​ക്കാൻ ഈ പ്രദേ​ശത്തെ അനു​യോ​ജ്യ​മാ​ക്കി​ത്തീർക്കു​ന്നു. ബ്രസീ​ലിൽ ഉപയോ​ഗി​ക്കുന്ന ശുദ്ധി​ചെ​യ്‌ത​തും അല്ലാത്ത​തു​മായ ഉപ്പിന്റെ 95 ശതമാ​ന​വും ഇവിടെ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ചെറിയ ഒരു തീരദേശ പട്ടണമായ ആറേയ ബ്രാങ്കാ​യി​ലാണ്‌ ഈ കേന്ദ്ര​ങ്ങ​ളി​ലൊ​ന്നു സ്ഥിതി​ചെ​യ്യു​ന്നത്‌.

ഉത്‌പാ​ദന കേന്ദ്ര​ത്തി​ലേ​ക്കൊ​രു സന്ദർശനം

സൂര്യ​താ​പ​ത്തി​ന്റെ സഹായ​ത്താൽ ഉപ്പ്‌ ഉത്‌പാ​ദി​പ്പി​ക്കുന്ന കേന്ദ്രങ്ങൾ സാധാ​ര​ണ​ഗ​തി​യിൽ അതിവി​സ്‌തൃ​ത​മാ​യി​രി​ക്കും. ആറേയ ബ്രാങ്കാ​യു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. ഹൈ​വേ​യി​ലൂ​ടെ ഇവി​ടേക്കു സഞ്ചരി​ക്കുന്ന മിക്ക സന്ദർശ​ക​രും ഇവിടത്തെ ഉപ്പുനി​ല​യ​ത്തി​ന്റെ വിസ്‌തൃ​തി കണ്ട്‌ വിസ്‌മ​യി​ച്ചു​പോ​കു​ന്നു. ഉപ്പുത്‌പാ​ദ​ന​ത്തി​നാ​യി സംഭരി​ച്ചി​ട്ടു​ള്ള​തും നോ​ക്കെ​ത്താ​ദൂ​ര​ത്തിൽ വ്യാപി​ച്ചു​കി​ട​ക്കു​ന്ന​തു​മായ സമു​ദ്ര​ജലം പ്രഭാത സൂര്യന്റെ പൊൻപ്ര​ഭ​യിൽ വെട്ടി​ത്തി​ള​ങ്ങു​ന്നു. മതിൽകെട്ടി വേർതി​രി​ച്ചി​രി​ക്കുന്ന ഈ പ്രദേ​ശ​ത്തി​ന്റെ ഏകദേശം 90 ശതമാനം സ്ഥലത്തും ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നുള്ള ജലമാണ്‌. ശേഷം ഭാഗത്താണ്‌ ഉപ്പ്‌ പരലായി രൂപ​പ്പെ​ടു​ന്നത്‌.

നിലയത്തെ ഒന്നടങ്കം വെള്ളപു​ത​പ്പി​ക്കുന്ന ഉപ്പുപ​ര​ലു​കൾ സൂര്യ​പ്ര​കാ​ശം ശക്തമായി പ്രതി​ഫ​ലി​ക്കു​ന്ന​തി​നാൽ ഇവിടം സന്ദർശി​ക്കു​ന്നവർ കൂളിങ്‌ ഗ്ലാസ്‌ ധരി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. ചിറ​കെട്ടി വേർതി​രി​ച്ചി​രി​ക്കു​ന്ന​തും തടി​കൊ​ണ്ടുള്ള ഗേറ്റു​ക​ളു​ള്ള​തു​മായ പാടങ്ങ​ളി​ലൂ​ടെ കടത്തി​വി​ടു​മ്പോൾ സമു​ദ്ര​ജലം ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ക​യും ശേഷി​ക്കുന്ന ജലത്തിൽ ഉപ്പിന്റെ ആനുപാ​തിക അളവ്‌ വർധി​ച്ചു​വ​രു​ക​യും ചെയ്യുന്നു. ഇങ്ങനെ​യുള്ള മൊത്തം 67 പാടങ്ങ​ളുണ്ട്‌. ചുട്ടു​പൊ​ള്ളുന്ന വെയി​ലും ഉഷ്‌ണ​ക്കാ​റ്റും ഓരോ സെക്കൻഡി​ലും ഏകദേശം 650 ലിറ്റർ ജലം ബാഷ്‌പീ​ക​രി​ക്കു​ന്നു! എന്നാൽ ജലം മൊത്തം ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിന്‌ ഏകദേശം 90 മുതൽ 100 വരെ ദിവസം വേണ്ടി​വ​രു​ന്നു.

സമു​ദ്ര​ജ​ലം ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​മ്പോൾ അവശേ​ഷി​ക്കു​ന്നത്‌ സോഡി​യം ക്ലോ​റൈഡ്‌ മാത്രമല്ല. കാൽസി​യം കാർബ​ണേറ്റ്‌, കാൽസി​യം സൾഫേറ്റ്‌, മഗ്നീഷ്യം സൾഫേറ്റ്‌ തുടങ്ങിയ മറ്റു ലവണങ്ങ​ളും നേരിയ അളവിൽ അതിൽ ഉണ്ടായി​രി​ക്കും. ഈ ലവണങ്ങൾ പക്ഷേ, പല ഘട്ടങ്ങളി​ലാ​യി വേർതി​രി​യു​ക​യും പാടങ്ങ​ളിൽ അടിയു​ക​യും ചെയ്യുന്നു.

ഈ പാടങ്ങ​ളിൽനി​ന്നുള്ള സാന്ദ്ര​ത​യേ​റിയ ഉപ്പു​വെള്ളം, ഉപ്പ്‌ പരലായി രൂപ​പ്പെ​ടുന്ന 20 പാടങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നു. അവയിൽ ചിലതി​ലെ​ല്ലാം ഖരരൂ​പ​ത്തി​ലുള്ള ഉപ്പുമാ​ത്ര​മ​ല്ലാ​തെ വെള്ളത്തി​ന്റെ അംശം ഒട്ടും ഉണ്ടായി​രി​ക്കില്ല. അവി​ടെ​നിന്ന്‌ ഒരു കൂറ്റൻ യന്ത്രത്തി​ന്റെ സഹായ​ത്താൽ ഉപ്പ്‌ ഇളക്കി​യെ​ടുത്ത്‌ ട്രക്കു​ക​ളിൽ നിറച്ച്‌ ശുദ്ധീ​ക​രണം നടത്തുന്ന സ്ഥലത്തേക്കു കൊണ്ടു​പോ​കു​ന്നു. അവി​ടെ​വെച്ച്‌ അതു കഴുകി വെള്ളം വാർന്നു​പോ​കാൻ അനുവ​ദി​ക്കു​ന്നു. അതിനു​ശേഷം വീണ്ടും അത്‌ ഉലച്ചു​ക​ഴു​കി ശുദ്ധി​യാ​ക്കു​ന്നു.

അവി​ടെ​നിന്ന്‌ അതു ചരക്കു​വ​ഞ്ചി​ക​ളിൽ, കരയിൽനിന്ന്‌ ഏതാണ്ട്‌ 12 കിലോ​മീ​റ്റർ പുറങ്ക​ട​ലി​ലുള്ള, മനുഷ്യ​നിർമി​ത​മായ ഒരു തുറമുഖ ദ്വീപി​ലേക്കു കൊണ്ടു​പോ​കു​ന്നു. 166 മീറ്റർ നീളവും 92 മീറ്റർ വീതി​യു​മുള്ള ഈ ദ്വീപിൽ ഒരു ലക്ഷം ടൺ ഉപ്പ്‌ സംഭരി​ച്ചു​വെ​ക്കാൻ കഴിയും. തുടർന്ന്‌ ഒരു കൺവേ​യർബെൽറ്റിൽ പുറങ്ക​ട​ലി​ലുള്ള ഒരു ടെർമി​ന​ലിൽ എത്തിച്ച്‌ അവി​ടെ​നിന്ന്‌ കപ്പലിൽ കയറ്റി ബ്രസീ​ലി​ന്റെ ഇതര ഭാഗങ്ങ​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു.

ബഹുമു​ഖ​പ്ര​യോ​ജ​ന​മു​ള്ള​തും ജീവത്‌പ്ര​ധാ​ന​വു​മായ ഒരു വസ്‌തു

നമ്മുടെ ശരീര​ത്തിന്‌ ഉപ്പ്‌ അധികം ആവശ്യ​മി​ല്ലെ​ങ്കി​ലും മനുഷ്യ​മൃ​ഗാ​ദി​ക​ളു​ടെ ജീവനും ആരോ​ഗ്യ​ത്തി​നും അതു കൂടി​യേ​തീ​രൂ. ഭക്ഷണത്തി​നു രുചി​വ​രു​ത്തുന്ന ഒരു വെളുത്ത വസ്‌തു എന്നു മാത്ര​മാ​യി​രി​ക്കാം നാം ഉപ്പി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌. എന്നാൽ തുണി​വ്യ​വ​സാ​യം, ലോഹ​സം​സ്‌ക​രണം തുടങ്ങിയ മേഖല​ക​ളിൽ അതിനു പല ഉപയോ​ഗ​ങ്ങ​ളുണ്ട്‌. സോപ്പ്‌, വാർണിഷ്‌, പോളീഷ്‌, ഇനാമെൽ എന്നിവ​യു​ടെ​യും അനേകം രാസവ​സ്‌തു​ക്ക​ളു​ടെ​യും നിർമാ​ണ​ത്തി​ലും ഉപ്പ്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നു. ഇന്ന്‌ ഉപ്പിന്‌ 14,000-ത്തിലധി​കം ഉപയോ​ഗ​ങ്ങ​ളു​ള്ള​താ​യി പറയ​പ്പെ​ടു​ന്നു!

ഉപ്പ്‌ എന്നെങ്കി​ലും തീർന്നു​പോ​കു​മെന്നു പേടി​ക്കേ​ണ്ട​തില്ല. 12 കോടി ടണ്ണോളം സോഡി​യം ക്ലോ​റൈ​ഡാണ്‌ വെറും ഒരു ഘനമൈൽ സമു​ദ്ര​ജ​ല​ത്തി​ലു​ള്ളത്‌! പണ്ടു കാലങ്ങ​ളിൽ അതത്ര എളുപ്പം ലഭ്യമാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ത്രം. ഉദാഹ​ര​ണ​ത്തിന്‌ അന്നൊക്കെ ചൈന​യിൽ സ്വർണ​ത്തി​നു മാത്ര​മാണ്‌ ഉപ്പി​നെ​ക്കാൾ മൂല്യ​മു​ണ്ടാ​യി​രു​ന്നത്‌. ബൈബിൾ പല പ്രാവ​ശ്യം ഉപ്പി​നെ​ക്കു​റി​ച്ചു പറയു​ക​യും പല വിധങ്ങ​ളി​ലുള്ള അതിന്റെ ഉപയോ​ഗം എടുത്തു​കാ​ട്ടു​ക​യും ചെയ്യുന്നു.

ഔഷധ ഗുണങ്ങ​ളോ അണുനാ​ശക സവി​ശേ​ഷ​ത​ക​ളോ ഉള്ളതായി കരുത​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​യി​രി​ക്കാം, ജനിച്ച ഉടനെ ശിശു​ക്ക​ളു​ടെ ഇളം​മേ​നി​യിൽ ചില​പ്പോ​ഴൊ​ക്കെ ഉപ്പു പുരട്ടി​യി​രു​ന്നു. (യെഹെ​സ്‌കേൽ 16:4) ആലങ്കാ​രിക അർഥത്തി​ലും ബൈബി​ളിൽ ഉപ്പ്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു “നിങ്ങൾ ഭൂമി​യു​ടെ ഉപ്പാകു​ന്നു” എന്നു പറഞ്ഞു. (മത്തായി 5:13) അവർ ജീവര​ക്ഷാ​ക​ര​മായ ഒരു സന്ദേശം വഹിച്ചി​രു​ന്ന​തി​നാ​ലാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌. ഉപ്പ്‌ സ്ഥിരത​യു​ടെ​യും ശാശ്വ​ത​ത്വ​ത്തി​ന്റെ​യും ഒരു പ്രതീ​ക​മാ​യി​ത്തീ​രു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ “ഒരു ലവണനി​യമം,” അഥവാ ഉപ്പു നിയമം മാറാത്ത ഒരു ഉടമ്പടി​യാ​യി വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.—സംഖ്യാ​പു​സ്‌തകം 18:19.

ഉപ്പ്‌ എത്രമാ​ത്രം ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​തും പ്രയോ​ജ​ന​പ്ര​ദ​വു​മാ​ണെ​ന്നും ചരി​ത്ര​ത്തി​ലു​ട​നീ​ളം അതിന്‌ ഇത്രമാ​ത്രം പ്രാധാ​ന്യം ഉണ്ടായി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും കുറെ​ക്കൂ​ടെ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ആറേയ ബ്രാങ്കാ ഉപ്പുത്‌പാ​ദന കേന്ദ്ര​ത്തി​ലേ​ക്കുള്ള യാത്ര നമ്മെ സഹായി​ച്ചി​രി​ക്കു​ന്നു. ‘സൂര്യ​നും സമു​ദ്ര​വു​മാ​കുന്ന, കളങ്കം അറിയാത്ത മാതാ​പി​താ​ക്കൾക്കു പിറക്കുന്ന’ ഈ ഉത്‌പന്നം സമൃദ്ധ​മാ​യി ലഭ്യമാ​യി​രി​ക്കു​ന്ന​തിൽ നാം എത്ര നന്ദിയു​ള്ള​വ​രാണ്‌!

[16-ാം പേജിലെ ചിത്രം]

ഉപ്പുപാടത്തുനിന്ന്‌ യന്ത്രസ​ഹാ​യ​ത്താൽ പരലുപ്പു ശേഖരി​ക്കു​ന്നു

[16-ാം പേജിലെ ചിത്രം]

ശുദ്ധീകരിക്കാത്ത ഉപ്പ്‌

[16, 17 പേജു​ക​ളി​ലെ ചിത്രം]

ഉപ്പ്‌ ഉലച്ചു​ക​ഴു​കു​ക​യും സംഭരി​ക്കു​ക​യും ചെയ്യുന്ന സ്ഥലം