സംഖ്യ 18:1-32

18  പിന്നെ യഹോവ അഹരോ​നോ​ടു പറഞ്ഞു: “വിശു​ദ്ധ​മ​ന്ദി​ര​ത്തിന്‌ എതി​രെ​യുള്ള തെറ്റു​കൾക്കെ​ല്ലാം നീയും നിന്റെ ആൺമക്ക​ളും നിന്നോ​ടൊ​പ്പ​മുള്ള നിന്റെ പിതൃ​ഭ​വ​ന​വും ആണ്‌ ഉത്തരം പറയേ​ണ്ടത്‌.+ അതു​പോ​ലെ നിങ്ങളു​ടെ പൗരോ​ഹി​ത്യ​ത്തിന്‌ എതി​രെ​യുള്ള തെറ്റു​കൾക്കെ​ല്ലാം നീയും നിന്റെ ആൺമക്ക​ളും ഉത്തരം പറയണം.+  നിങ്ങളോടൊപ്പം ചേരാ​നും സാക്ഷ്യ​കൂ​ടാ​ര​ത്തി​നു മുമ്പാകെ+ നിനക്കും നിന്റെ ആൺമക്കൾക്കും ശുശ്രൂഷ ചെയ്യാ​നും വേണ്ടി ലേവി ഗോത്രത്തിലെ+ നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ, നിങ്ങളു​ടെ പിതൃ​ഗോ​ത്രത്തെ, കൂട്ടി​വ​രു​ത്തുക.  നിന്നോടും മുഴു​കൂ​ടാ​ര​ത്തോ​ടും ബന്ധപ്പെട്ട അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ അവർ നിർവ​ഹി​ക്കണം.+ എന്നാൽ അവരും നീയും മരിക്കാ​തി​രി​ക്കാൻ അവർ യാഗപീ​ഠ​ത്തി​ന്റെ​യോ വിശു​ദ്ധ​സ്ഥ​ലത്തെ ഉപകര​ണ​ങ്ങ​ളു​ടെ​യോ അടുത്ത്‌ വരരുത്‌.+  അവർ നിന്നോ​ടൊ​പ്പം ചേർന്ന്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളും അതിലെ എല്ലാ സേവന​ങ്ങ​ളും നിർവ​ഹി​ക്കണം. എന്നാൽ അർഹതയില്ലാത്ത* ആരും നിങ്ങളു​ടെ അടുത്ത്‌ വരരുത്‌.+  ഇസ്രായേൽ ജനത്തിനു നേരെ വീണ്ടും ദൈവ​കോ​പം ജ്വലിക്കാതിരിക്കാൻ+ വിശുദ്ധസ്ഥലത്തോടും+ യാഗപീഠത്തോടും+ ബന്ധപ്പെട്ട നിങ്ങളു​ടെ ഉത്തരവാ​ദി​ത്വം നിങ്ങൾ നിർവ​ഹി​ക്കണം.  നിങ്ങളുടെ സഹോ​ദ​ര​ന്മാ​രായ ലേവ്യരെ നിങ്ങൾക്ക്‌ ഒരു സമ്മാനമായി+ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ ഞാൻ എടുത്തി​രി​ക്കു​ക​യാണ്‌. സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ സേവനം നിർവ​ഹി​ക്കു​ന്ന​തിന്‌ അവരെ യഹോ​വ​യ്‌ക്കു നൽകി​യി​രി​ക്കു​ന്നു.+  യാഗപീഠത്തിലെയും തിരശ്ശീ​ല​യ്‌ക്കു​ള്ളി​ലെ​യും പൗരോ​ഹി​ത്യ​കർമ​ങ്ങ​ളു​ടെ ഉത്തരവാ​ദി​ത്വം നിനക്കും നിന്റെ ആൺമക്കൾക്കും ആണ്‌.+ ഈ സേവനം നിങ്ങൾ ചെയ്യണം.+ പൗരോ​ഹി​ത്യ​സേ​വനം നിങ്ങൾക്ക്‌ ഒരു സമ്മാന​മാ​യി ഞാൻ നൽകി​യി​രി​ക്കു​ന്നു. അർഹത​യി​ല്ലാത്ത ആരെങ്കി​ലും അടുത്ത്‌ വന്നാൽ അവനെ കൊന്നു​ക​ള​യണം.”+  പിന്നെ യഹോവ അഹരോ​നോ​ടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാ​വ​ന​ക​ളു​ടെ ചുമതല ഞാൻ നിന്നെ ഏൽപ്പി​ക്കു​ന്നു.+ ഇസ്രാ​യേ​ല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശു​ദ്ധ​വ​സ്‌തു​ക്ക​ളു​ടെ​യും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരി​യാ​യി തന്നിരി​ക്കു​ന്നു.+  അഗ്നിയിൽ അർപ്പി​ക്കുന്ന അതിവി​ശു​ദ്ധ​യാ​ഗ​ങ്ങ​ളെ​ല്ലാം, അവരുടെ ധാന്യയാഗങ്ങളും+ പാപയാഗങ്ങളും+ അപരാധയാഗങ്ങളും+ ഉൾപ്പെടെ അവർ കൊണ്ടു​വ​രുന്ന ഓരോ യാഗവും, നിങ്ങൾക്കു​ള്ള​താ​യി​രി​ക്കും. അതു നിനക്കും നിന്റെ ആൺമക്കൾക്കും അതിവി​ശു​ദ്ധ​മാണ്‌. 10  നീ അത്‌ അതിവി​ശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ തിന്നണം.+ നിങ്ങൾക്കി​ട​യി​ലെ ആണുങ്ങൾക്കെ​ല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കും.+ 11  ഇസ്രായേല്യർ ദോളനയാഗങ്ങളോടൊപ്പം*+ സംഭാവന ചെയ്യുന്ന സമ്മാനങ്ങളും+ നിനക്കു​ള്ള​താ​യി​രി​ക്കും. ഞാൻ അവ നിനക്കും നിന്റെ ആൺമക്കൾക്കും പെൺമ​ക്കൾക്കും സ്ഥിരമായ ഓഹരി​യാ​യി തന്നിരി​ക്കു​ന്നു.+ നിന്റെ ഭവനത്തിൽ ശുദ്ധി​യുള്ള എല്ലാവർക്കും അതു തിന്നാം.+ 12  “അവർ യഹോ​വ​യ്‌ക്കു കൊടു​ക്കുന്ന ആദ്യഫ​ലങ്ങൾ, അവരുടെ ഏറ്റവും നല്ല എണ്ണയും ഏറ്റവും നല്ല പുതു​വീ​ഞ്ഞും ധാന്യ​വും,+ ഞാൻ നിനക്കു തരുന്നു.+ 13  അവരുടെ ദേശത്ത്‌ വിളയുന്ന എല്ലാത്തി​ന്റെ​യും ആദ്യഫ​ലങ്ങൾ, യഹോ​വ​യു​ടെ മുന്നിൽ അവർ കൊണ്ടു​വ​രുന്ന ആദ്യഫ​ല​ങ്ങ​ളെ​ല്ലാം, നിങ്ങളു​ടേ​താ​യി​രി​ക്കും.+ നിന്റെ ഭവനത്തിൽ ശുദ്ധി​യുള്ള എല്ലാവർക്കും അതു തിന്നാം. 14  “ഇസ്രാ​യേ​ലി​ലെ എല്ലാ സമർപ്പിതവസ്‌തുക്കളും* നിന്റേ​താ​യി​രി​ക്കും.+ 15  “അവർ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രുന്ന, ജീവനുള്ള എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കൾ,+ അതു മനുഷ്യ​നാ​യാ​ലും മൃഗമാ​യാ​ലും, നിനക്കു​ള്ള​താ​യി​രി​ക്കും. എന്നാൽ മനുഷ്യ​രു​ടെ കടിഞ്ഞൂ​ലു​കളെ നീ വീണ്ടെ​ടു​ക്കണം,+ അതിൽ വീഴ്‌ച വരുത്ത​രുത്‌. ശുദ്ധി​യി​ല്ലാത്ത മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​ക​ളെ​യും നീ വീണ്ടെ​ടു​ക്കണം.+ 16  കടിഞ്ഞൂലിന്‌ ഒരു മാസം തികഞ്ഞ​ശേഷം നീ അതിനെ വീണ്ടെ​ടു​പ്പു​വില വാങ്ങി വീണ്ടെ​ടു​ക്കണം. അതായത്‌ വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്ക​പ്ര​കാ​രം, മതിപ്പു​വി​ല​യായ അഞ്ചു ശേക്കെൽ* വെള്ളി+ വാങ്ങി നീ അതിനെ വീണ്ടെ​ടു​ക്കണം. ഒരു ശേക്കെൽ 20 ഗേരയാ​ണ്‌.* 17  പക്ഷേ കാള, ആൺചെ​മ്മ​രി​യാട്‌, കോലാ​ട്‌ എന്നിവ​യു​ടെ കടിഞ്ഞൂ​ലു​കൾക്കു മാത്രം നീ മോച​ന​വില വാങ്ങരു​ത്‌;+ അവ വിശു​ദ്ധ​മാണ്‌. അവയുടെ രക്തം നീ യാഗപീ​ഠ​ത്തിൽ തളിക്കണം.+ അവയുടെ കൊഴു​പ്പ്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയി​ലുള്ള യാഗമെന്ന നിലയിൽ ദഹിപ്പി​ക്കണം.*+ 18  എന്നാൽ അവയുടെ മാംസം നിനക്കു​ള്ള​താ​യി​രി​ക്കും. ദോള​ന​യാ​ഗ​ത്തി​ന്റെ നെഞ്ചും വലതു​കാ​ലും പോലെ അതു നിന്റേ​താ​യി​രി​ക്കും.+ 19  ഇസ്രായേല്യർ യഹോ​വ​യ്‌ക്കു നൽകുന്ന എല്ലാ വിശുദ്ധസംഭാവനകളും+ ഞാൻ നിനക്കും നിന്നോ​ടൊ​പ്പ​മുള്ള നിന്റെ ആൺമക്കൾക്കും പെൺമ​ക്കൾക്കും സ്ഥിരമായ ഒരു ഓഹരി​യാ​യി തന്നിരി​ക്കു​ന്നു.+ അത്‌ യഹോ​വ​യു​ടെ മുമ്പാകെ നിനക്കും നിന്റെ സന്തതി​കൾക്കും വേണ്ടി​യുള്ള, ദീർഘ​കാ​ല​ത്തേക്കു നിലനിൽക്കുന്ന ഒരു ഉപ്പുട​മ്പ​ടി​യാ​യി​രി​ക്കും.”* 20  യഹോവ അഹരോ​നോ​ടു തുടർന്നു​പ​റഞ്ഞു: “അവരുടെ ദേശത്ത്‌ നിനക്ക്‌ അവകാശം ലഭിക്കില്ല. ദേശത്തി​ന്റെ ഒരു ഓഹരി​യും അവർക്കി​ട​യിൽ നിനക്കു ലഭിക്കില്ല.+ ഞാനാണ്‌ ഇസ്രാ​യേ​ല്യർക്കി​ട​യിൽ നിന്റെ ഓഹരി​യും അവകാ​ശ​വും.+ 21  “ഇതാ, ഞാൻ ലേവി​യു​ടെ വംശജർക്ക്‌ ഇസ്രാ​യേ​ലി​ലെ എല്ലാത്തി​ന്റെ​യും പത്തിലൊന്ന്‌+ ഒരു അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ അവർ ചെയ്യുന്ന സേവന​ത്തി​നു പകരമാ​യി​രി​ക്കും അത്‌. 22  ഇനി ഒരിക്ക​ലും ഇസ്രാ​യേൽ ജനം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ അടുത്ത്‌ വരരുത്‌. വന്നാൽ, അവർ പാപം നിമിത്തം മരി​ക്കേ​ണ്ടി​വ​രും. 23  സാന്നിധ്യകൂടാരത്തിലെ സേവനം നിർവ​ഹി​ക്കേ​ണ്ടതു ലേവ്യ​രാണ്‌. അവരുടെ തെറ്റിന്‌ ഉത്തരം പറയേ​ണ്ട​തും അവരാണ്‌.+ ഇസ്രാ​യേ​ല്യർക്കി​ട​യിൽ ലേവ്യർക്കു ഭൂസ്വ​ത്തിൽ അവകാ​ശ​മു​ണ്ടാ​ക​രുത്‌.+ ഇതു തലമു​റ​ക​ളോ​ളം നിലനിൽക്കുന്ന ഒരു ദീർഘ​കാ​ല​നി​യ​മ​മാ​യി​രി​ക്കും. 24  ഇസ്രായേൽ ജനം യഹോ​വ​യ്‌ക്കു നൽകു​ന്ന​തി​ന്റെ പത്തി​ലൊന്ന്‌, ഞാൻ ലേവ്യർക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ഞാൻ അവരോ​ട്‌, ‘ഇസ്രാ​യേ​ല്യർക്കി​ട​യിൽ നിങ്ങൾക്ക്‌ അവകാ​ശ​മു​ണ്ടാ​ക​രുത്‌’ എന്നു പറഞ്ഞത്‌.”+ 25  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 26  “നീ ലേവ്യ​രോട്‌ ഇങ്ങനെ പറയണം: ‘ഇസ്രാ​യേ​ല്യ​രിൽനി​ന്നുള്ള ഒരു അവകാ​ശ​മാ​യി ഞാൻ നിങ്ങൾക്കു തന്നിരി​ക്കുന്ന ദശാംശം+ നിങ്ങൾ അവരിൽനി​ന്ന്‌ സ്വീക​രി​ക്കു​മ്പോൾ നിങ്ങൾക്കു ലഭിക്കു​ന്ന​തി​ന്റെ, അതായത്‌ പത്തി​ലൊ​ന്നി​ന്റെ, പത്തി​ലൊ​ന്നു നിങ്ങൾ യഹോ​വ​യ്‌ക്കു സംഭാ​വ​ന​യാ​യി കൊടു​ക്കണം.+ 27  അതു നിങ്ങളു​ടെ സംഭാ​വ​ന​യാ​യി, മെതി​ക്ക​ള​ത്തിൽനി​ന്നുള്ള ധാന്യംപോലെയും+ മുന്തി​രി​യു​ടെ​യോ എണ്ണയു​ടെ​യോ ചക്കിലെ സമൃദ്ധി​പോ​ലെ​യും, കണക്കാ​ക്കും. 28  ഇങ്ങനെ നിങ്ങൾക്കും, ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കുന്ന ദശാം​ശ​ത്തിൽനി​ന്നെ​ല്ലാം യഹോ​വ​യ്‌ക്കു സംഭാവന കൊടു​ക്കാ​നാ​കും. യഹോ​വ​യ്‌ക്കുള്ള ആ സംഭാവന പുരോ​ഹി​ത​നായ അഹരോ​നു കൊടു​ക്കണം. 29  നിങ്ങൾ വിശു​ദ്ധ​മാ​യി കണക്കാക്കി യഹോ​വ​യ്‌ക്കു നൽകുന്ന എല്ലാ തരം സംഭാ​വ​ന​ക​ളും നിങ്ങൾക്കു ലഭിക്കുന്ന സമ്മാന​ങ്ങ​ളിൽവെച്ച്‌ ഏറ്റവും നല്ലതാ​യി​രി​ക്കണം.’+ 30  “നീ ലേവ്യ​രോട്‌ ഇങ്ങനെ പറയണം: ‘നിങ്ങൾ അവയിലെ ഏറ്റവും നല്ലതു സംഭാ​വ​ന​യാ​യി കൊടു​ത്ത​ശേഷം, ബാക്കി​യു​ള്ളതു നിങ്ങൾക്കു സ്വന്തം മെതി​ക്ക​ള​ത്തിൽനി​ന്നുള്ള ധാന്യം​പോ​ലെ​യും മുന്തി​രി​യു​ടെ​യോ എണ്ണയു​ടെ​യോ ചക്കിലെ സമൃദ്ധി​പോ​ലെ​യും ആയിരി​ക്കും. 31  നിങ്ങൾക്കും നിങ്ങളു​ടെ വീട്ടി​ലു​ള്ള​വർക്കും അത്‌ എവി​ടെ​വെച്ച്‌ വേണ​മെ​ങ്കി​ലും തിന്നാം. കാരണം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ നിങ്ങളു​ടെ സേവന​ത്തി​നുള്ള വേതന​മാണ്‌ അത്‌.+ 32  അവയിൽനിന്ന്‌ ഏറ്റവും നല്ലതു സംഭാവന ചെയ്യു​ന്നി​ട​ത്തോ​ളം ഇക്കാര്യ​ത്തിൽ നിങ്ങൾ പാപം വഹി​ക്കേ​ണ്ടി​വ​രില്ല. ഇസ്രാ​യേ​ല്യ​രു​ടെ വിശു​ദ്ധ​വ​സ്‌തു​ക്കൾ നിങ്ങൾ അശുദ്ധ​മാ​ക്ക​രുത്‌. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിച്ചു​പോ​കും.’”+

അടിക്കുറിപ്പുകള്‍

അക്ഷ. “അന്യർ.” അതായത്‌, അഹരോ​ന്റെ കുടും​ബ​ക്കാ​ര​ന​ല്ലാത്ത ഒരാൾ.
പദാവലി കാണുക.
അതായത്‌, വീണ്ടെ​ടു​ക്കാ​നോ അസാധു​വാ​ക്കാ​നോ കഴിയാത്ത വിധം ദൈവ​ത്തി​നു വിശു​ദ്ധ​മാ​യി സമർപ്പി​ച്ച​തെ​ല്ലാം.
അഥവാ “വിശു​ദ്ധ​ശേ​ക്കെ​ലി​ന്റെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ഗേര = 0.57 ഗ്രാം. അനു. ബി14 കാണുക.
അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കണം.”
അതായത്‌, സ്ഥിരമാ​യ​തും മാറ്റമി​ല്ലാ​ത്ത​തും ആയ ഒരു ഉടമ്പടി.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം