യഹസ്‌കേൽ 16:1-63

16  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, യരുശ​ലേ​മി​നെ അവളുടെ വൃത്തി​കെട്ട ആചാരങ്ങൾ+ ബോധ്യ​പ്പെ​ടു​ത്തുക.  നീ പറയണം: ‘യരുശ​ലേ​മി​നോ​ടു പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “കനാന്യ​ന്റെ ദേശത്താ​യി​രു​ന്നു നിന്റെ ഉത്ഭവവും ജനനവും. അമോര്യനായിരുന്നു+ നിന്റെ അപ്പൻ; അമ്മ ഒരു ഹിത്യ​സ്‌ത്രീ​യും.+  നിന്റെ ജനന​ത്തെ​ക്കു​റിച്ച്‌ പറയു​ക​യാ​ണെ​ങ്കിൽ, നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊ​ടി മുറി​ച്ചില്ല. നിന്നെ കുളി​പ്പിച്ച്‌ വൃത്തി​യാ​ക്കു​ക​യോ നിന്റെ ദേഹത്ത്‌ ഉപ്പു തേക്കു​ക​യോ നിന്നെ തുണി​യിൽ പൊതി​യു​ക​യോ ചെയ്‌തില്ല.  നിനക്ക്‌ ഇവയിൽ ഒന്നു​പോ​ലും ചെയ്‌തു​ത​രാൻ ആരും കനിവ്‌ കാണി​ച്ചില്ല. ആർക്കും നിന്നോ​ട്‌ അനുകമ്പ തോന്നി​യില്ല. പകരം, ജനിച്ച ദിവസം​തന്നെ നിന്നോ​ടു വെറുപ്പു തോന്നി​യിട്ട്‌ നിന്നെ വെളി​മ്പ്ര​ദേ​ശ​ത്തേക്ക്‌ എറിയു​ക​യാ​ണു​ണ്ടാ​യത്‌.  “‘“ഞാൻ അതുവഴി പോയ​പ്പോൾ നീ സ്വന്തം രക്തത്തിൽ കിടന്ന്‌ കാലി​ട്ട​ടി​ക്കു​ന്നതു കണ്ടു. രക്തത്തിൽ കുളി​ച്ചു​കി​ട​ക്കുന്ന നിന്നെ നോക്കി, ‘നീ ജീവി​ക്കണം!’ എന്നു ഞാൻ പറഞ്ഞു. അതെ, രക്തത്തിൽ കുളി​ച്ചു​കി​ട​ക്കുന്ന നിന്നോ​ട്‌, ‘നീ ജീവി​ക്കണം!’ എന്നു പറഞ്ഞു.  നിലത്തെല്ലാം മുളച്ചു​പൊ​ങ്ങുന്ന ചെടി​കൾപോ​ലെ ഞാൻ നിന്നെ വളരെ വലിയ ഒരു ജനസമൂ​ഹ​മാ​ക്കി. നീ വളർന്ന്‌ വലുതാ​യി; ഏറ്റവും നല്ല ആഭരണങ്ങൾ അണിഞ്ഞു. നിന്റെ സ്‌തന​ങ്ങ​ളും മുടി​യും വളർന്നു. പക്ഷേ അപ്പോ​ഴും നീ ഉടുതു​ണി​യി​ല്ലാ​ത്ത​വ​ളും നഗ്നയും ആയിരു​ന്നു.”’  “‘അതുവഴി പോയ​പ്പോൾ ഞാൻ വീണ്ടും നിന്നെ കണ്ടു. നിനക്കു പ്രേമം തോന്നാ​നുള്ള പ്രായ​മാ​യെന്ന്‌ എനിക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ ഞാൻ എന്റെ വസ്‌ത്രം* നിന്റെ മേൽ വിരിച്ച്‌+ നിന്റെ നഗ്നത മറച്ചു. ഞാൻ ആണയിട്ട്‌ നീയു​മാ​യി ഒരു ഉടമ്പടി ചെയ്‌തു’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അങ്ങനെ നീ എന്റേതാ​യി.  ഞാൻ നിന്നെ കുളി​പ്പി​ച്ചു. രക്തം കഴുകി​ക്ക​ളഞ്ഞു. എന്നിട്ട്‌, ദേഹത്ത്‌ എണ്ണ തേച്ചു.+ 10  പിന്നെ ഞാൻ നിന്നെ ചിത്ര​ത്തു​ന്ന​ലുള്ള വസ്‌ത്രം ധരിപ്പി​ച്ചു. നിനക്കു മേത്തരം തുകൽച്ചെരിപ്പു* തന്നു. മേന്മ​യേ​റിയ ലിനൻ നിന്നെ അണിയി​ച്ചു. വിലപി​ടി​പ്പുള്ള വസ്‌ത്രം ധരിപ്പി​ച്ചു. 11  ഞാൻ നിന്നെ ആഭരണ​ങ്ങൾകൊണ്ട്‌ അലങ്കരി​ച്ചു. നിന്റെ കൈയിൽ വളകളും കഴുത്തിൽ മാലയും അണിയി​ച്ചു. 12  ഞാൻ നിന്റെ മൂക്കിൽ മൂക്കു​ത്തി​യും കാതിൽ കമ്മലും ഇട്ടു; തലയിൽ മനോ​ഹ​ര​മായ കിരീടം വെച്ചു. 13  നീ എപ്പോ​ഴും സ്വർണ​വും വെള്ളി​യും അണിഞ്ഞ്‌ നടന്നു. മേന്മ​യേ​റിയ ലിനനും വില​യേ​റിയ തുണി​ത്ത​ര​ങ്ങ​ളും ചിത്ര​ത്തു​ന്ന​ലുള്ള വസ്‌ത്ര​ങ്ങ​ളും ആണ്‌ നീ ധരിച്ചി​രു​ന്നത്‌. നേർത്ത ധാന്യ​പ്പൊ​ടി​യും തേനും എണ്ണയും ആയിരു​ന്നു നിന്റെ ആഹാരം. നീ അതീവ​സു​ന്ദ​രി​യാ​യി.+ അങ്ങനെ ഒരു രാജ്ഞിയാകാൻ* നീ യോഗ്യ​യാ​യി.’” 14  “‘സൗന്ദര്യം​കൊണ്ട്‌ ജനതകൾക്കി​ട​യിൽ നീ പ്രശസ്‌ത​യാ​യി​ത്തു​ടങ്ങി.*+ പക്ഷേ, ഞാൻ നിനക്കു തന്ന എന്റെ തേജസ്സാണു+ നിന്റെ സൗന്ദര്യ​ത്തി​നു പരിപൂർണത തന്നത്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 15  “‘പക്ഷേ നീ നിന്റെ സൗന്ദര്യ​ത്തിൽ ആശ്രയി​ക്കാൻതു​ടങ്ങി.+ നിന്റെ പ്രശസ്‌തി നിന്നെ ഒരു വേശ്യ​യാ​ക്കി.+ എല്ലാ വഴി​പോ​ക്ക​രു​മാ​യും നീ തോന്നി​യ​തു​പോ​ലെ വേശ്യാ​വൃ​ത്തി​യിൽ മുഴുകി.+ അങ്ങനെ നിന്റെ സൗന്ദര്യം അവരു​ടേ​താ​യി. 16  നീ നിന്റെ വസ്‌ത്ര​ങ്ങ​ളിൽ ചിലത്‌ എടുത്ത്‌ ആരാധനാസ്ഥലങ്ങൾ* വർണപ്പ​കി​ട്ടു​ള്ള​താ​ക്കി. അവിടെ നീ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ ഇത്തരം കാര്യങ്ങൾ നടക്കാൻ പാടി​ല്ലാ​ത്ത​താണ്‌. ഇനി ഒരിക്ക​ലും ഇങ്ങനെ നടക്കാൻ പാടില്ല. 17  ഞാൻ നിനക്കു തന്ന സ്വർണ​വും വെള്ളി​യും കൊണ്ട്‌ ഉണ്ടാക്കിയ മനോ​ഹ​ര​മായ ആഭരണങ്ങൾ എടുത്ത്‌ നീ പുരു​ഷ​വി​ഗ്ര​ഹങ്ങൾ ഉണ്ടാക്കി അവയു​മാ​യി വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ 18  നീ ചിത്ര​ത്ത​യ്യ​ലുള്ള നിന്റെ വസ്‌ത്രങ്ങൾ എടുത്ത്‌ അവയെ അണിയി​ച്ചു. എന്റെ എണ്ണയും സുഗന്ധ​ക്കൂ​ട്ടും അവയ്‌ക്ക്‌ അർപ്പിച്ചു.+ 19  ഞാൻ നിനക്കു തന്ന അപ്പം, അതായത്‌ ഞാൻ നിനക്ക്‌ ആഹാര​മാ​യി തന്ന നേർത്ത ധാന്യ​പ്പൊ​ടി​യും എണ്ണയും തേനും കൊണ്ടുള്ള അപ്പം, പ്രസാദിപ്പിക്കുന്ന* ഒരു സുഗന്ധ​മാ​യി അവയ്‌ക്ക്‌ അർപ്പിച്ചു.+ ഇതൊ​ക്കെ​യാ​ണു നടന്നത്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 20  “‘എനിക്കു നിന്നി​ലു​ണ്ടായ നിന്റെ പുത്ര​ന്മാ​രെ​യും പുത്രിമാരെയും+ നീ വിഗ്ര​ഹ​ങ്ങൾക്കു ബലി അർപ്പിച്ചു.+ നിന്റെ വേശ്യാ​വൃ​ത്തി​കൊണ്ട്‌ മതിയാ​കാ​ഞ്ഞി​ട്ടാ​ണോ നീ ഇതും​കൂ​ടെ ചെയ്‌തത്‌? 21  നീ എന്റെ പുത്ര​ന്മാ​രെ കശാപ്പു ചെയ്‌തു. നീ അവരെ തീയിൽ ബലി അർപ്പിച്ചു.*+ 22  വൃത്തികെട്ട ആചാര​ങ്ങ​ളി​ലും വേശ്യാ​വൃ​ത്തി​യി​ലും നീ മുഴു​കി​യ​പ്പോൾ, ഉടുതു​ണി​യി​ല്ലാ​തെ നഗ്നയായി രക്തത്തിൽ കിടന്ന്‌ കാലി​ട്ട​ടിച്ച ആ ചെറു​പ്പ​കാ​ലം നീ ഓർത്തില്ല. 23  നിന്റെ എല്ലാ ദുഷ്ടത​യും കാരണം നീ നശിച്ചു​പോ​കട്ടെ! നിന്റെ കാര്യം കഷ്ടം!’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 24  ‘പൊതുസ്ഥലങ്ങളിലെല്ലാം* നീ നിനക്കു​വേണ്ടി ആരാധ​നാ​സ്ഥ​ലങ്ങൾ പണിതു, വേദികൾ നിർമി​ച്ചു. 25  എല്ലാ തെരു​വു​ക​ളി​ലെ​യും പ്രമു​ഖ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നീ ആരാധ​നാ​സ്ഥലം പണിതു. വഴി​പോ​ക്കർക്കെ​ല്ലാം നിന്നെ​ത്തന്നെ കാഴ്‌ചവെച്ച്‌* നീ നിന്റെ സൗന്ദര്യം അറപ്പു തോന്നു​ന്ന​താ​ക്കി.+ നീ നിന്റെ വേശ്യാ​വൃ​ത്തി ഒന്നി​നൊ​ന്നു വർധി​പ്പി​ച്ചു.+ 26  നിന്റെ അയൽക്കാ​രായ, കാമ​വെറി പൂണ്ട* ഈജി​പ്‌തു​പു​ത്ര​ന്മാ​രു​മാ​യി നീ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ നിന്റെ വേശ്യാ​വൃ​ത്തി​യു​ടെ ബാഹു​ല്യ​ത്താൽ നീ എന്നെ കോപി​പ്പി​ച്ചു. 27  അതുകൊണ്ട്‌ ഞാൻ ഇപ്പോൾ നിന്റെ നേരെ കൈ നീട്ടി നിന്റെ ഭക്ഷണവി​ഹി​തം വെട്ടി​ച്ചു​രു​ക്കും.+ നിന്നെ വെറു​ക്കുന്ന,+ നിന്റെ വഷളത്തം കണ്ട്‌ സ്‌തം​ഭി​ച്ചു​പോയ ഫെലി​സ്‌ത്യ​പു​ത്രി​മാ​രു​ടെ ഇഷ്ടത്തിനു ഞാൻ നിന്നെ വിട്ടു​കൊ​ടു​ക്കും.+ 28  “‘ഇതു​കൊ​ണ്ടൊ​ന്നും തൃപ്‌തി​യാ​കാ​ഞ്ഞി​ട്ടു നീ അസീറി​യൻ പുത്രന്മാരുമായും+ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു. എന്നിട്ടും നിനക്കു തൃപ്‌തി​യാ​യില്ല. 29  അതുകൊണ്ട്‌ നീ നിന്റെ വേശ്യാ​വൃ​ത്തി വർധി​പ്പി​ച്ചു; വ്യാപാ​രി​ക​ളു​ടെ ദേശവുമായും* കൽദയരുമായും+ നീ വേശ്യാ​വൃ​ത്തി​യിൽ മുഴുകി. എന്നിട്ടും നിനക്കു തൃപ്‌തി​യാ​യില്ല. 30  കൂസലില്ലാത്ത ഒരു വേശ്യയെപ്പോലെ+ ഇതെല്ലാം ചെയ്‌തു​കൂ​ട്ടി​യ​പ്പോൾ നിന്റെ ഹൃദയം എത്ര രോഗാ​തു​ര​മാ​യി​രു​ന്നു!’* എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 31  ‘പക്ഷേ എല്ലാ തെരു​വു​ക​ളി​ലെ​യും പ്രമു​ഖ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വേദികൾ നിർമി​ച്ച​പ്പോ​ഴും എല്ലാ പൊതുസ്ഥലങ്ങളിലും* ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ പണിത​പ്പോ​ഴും നീ ഒരു വേശ്യ​യെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു. കാരണം, നീ പ്രതി​ഫലം വാങ്ങി​ച്ചി​ല്ല​ല്ലോ. 32  ഭർത്താവിനു പകരം അന്യരു​മാ​യി ബന്ധം പുലർത്തുന്ന വ്യഭി​ചാ​രി​ണി​യായ ഒരു ഭാര്യ​യാ​ണു നീ.+ 33  സാധാരണഗതിയിൽ വേശ്യകൾ ആളുക​ളിൽനിന്ന്‌ സമ്മാനം വാങ്ങു​ക​യാ​ണു ചെയ്യാറ്‌.+ നീ പക്ഷേ കാമ​വെറി പൂണ്ട്‌ നിന്റെ പിന്നാലെ വരുന്ന ആളുകൾക്ക്‌ അങ്ങോട്ടു സമ്മാനം കൊടു​ക്കു​ന്നു.+ നീയു​മാ​യി വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടാൻ നാനാ​ദി​ക്കി​ലു​മുള്ള ആളുകളെ നീ പണം കൊടു​ത്ത്‌ വശീക​രി​ക്കു​ന്നു.+ 34  വേശ്യാവൃത്തി ചെയ്യുന്ന മറ്റു സ്‌ത്രീ​ക​ളു​ടേ​തി​നു നേർവി​പ​രീ​ത​മാ​ണു നിന്റെ രീതി. അവർ വേശ്യാ​വൃ​ത്തി ചെയ്യു​ന്ന​തു​പോ​ലെയല്ല നീ ചെയ്യു​ന്നത്‌! നീ ആളുക​ളിൽനിന്ന്‌ പണം വാങ്ങു​ന്ന​തി​നു പകരം അങ്ങോട്ടു കൊടു​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. മറ്റുള്ള​വ​രു​ടേ​തിൽനിന്ന്‌ നേർവി​പ​രീ​ത​മാ​ണു നിന്റെ രീതി.’ 35  “അതു​കൊണ്ട്‌ വേശ്യയേ,+ യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! 36  പരമാധികാരിയായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘വൃത്തി​കെട്ട മ്ലേച്ഛവിഗ്രഹങ്ങളുമായും*+ നിന്റെ കാമു​ക​ന്മാ​രു​മാ​യും വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ട്‌ നീ നിന്റെ കാമദാ​ഹം തീർത്തി​ല്ലേ? നിന്റെ നഗ്നത നീ തുറന്നു​കാ​ട്ടി​യി​ല്ലേ? സ്വന്തം പുത്ര​ന്മാ​രു​ടെ രക്തം​പോ​ലും നീ ആ വിഗ്ര​ഹ​ങ്ങൾക്കു ബലിയാ​യി അർപ്പി​ച്ച​ല്ലോ.+ 37  അതുകൊണ്ട്‌ നീ സുഖി​പ്പിച്ച നിന്റെ കാമു​ക​ന്മാ​രെ​യെ​ല്ലാം, നീ സ്‌നേ​ഹി​ച്ച​വ​രെ​യും വെറു​ത്ത​വ​രെ​യും, ഞാൻ നിനക്ക്‌ എതിരെ ഒന്നിച്ചു​കൂ​ട്ടും. നാനാ​ദി​ക്കിൽനിന്ന്‌ ഞാൻ അവരെ ഒന്നിച്ചു​കൂ​ട്ടി നിന്റെ നഗ്നത അവരെ തുറന്നു​കാ​ണി​ക്കും. നിന്നെ അവർ പൂർണ​ന​ഗ്ന​യാ​യി കാണും.+ 38  “‘വ്യഭിചാരിണികൾക്കും+ രക്തം ചിന്തുന്ന+ സ്‌ത്രീ​കൾക്കും കിട്ടേണ്ട ശിക്ഷാ​വി​ധി​ക​ളാൽ ഞാൻ നിന്നെ ശിക്ഷി​ക്കും; ഉഗ്ര​കോ​പ​ത്തോ​ടും രോഷ​ത്തോ​ടും കൂടെ നിന്റെ രക്തം ചിന്തും.+ 39  ഞാൻ നിന്നെ അവരുടെ കൈയിൽ ഏൽപ്പി​ക്കും. അവർ നിന്റെ വേദികൾ ഇടിച്ചു​ക​ള​യും. നിന്റെ ആരാധ​നാ​സ്ഥ​ലങ്ങൾ പൊളി​ച്ചു​ക​ള​യും.+ അവർ നിന്റെ വസ്‌ത്രങ്ങൾ ഉരിഞ്ഞു​മാ​റ്റും;+ നിന്റെ ആഭരണ​ങ്ങ​ളെ​ല്ലാം ഊരി​യെ​ടു​ക്കും.+ നിന്നെ നഗ്നയും ഉടുതു​ണി​യി​ല്ലാ​ത്ത​വ​ളും ആയി അവിടെ വിട്ടിട്ട്‌ പോകും. 40  അവർ നിനക്ക്‌ എതിരെ ഒരു ജനക്കൂ​ട്ടത്തെ വരുത്തും.+ അവർ നിന്നെ കല്ലെറി​യും.+ നിന്നെ അവർ വാളു​കൊണ്ട്‌ വെട്ടി​നു​റു​ക്കും.+ 41  അവർ നിന്റെ വീടുകൾ കത്തിക്കുകയും+ അനേകം സ്‌ത്രീ​കൾ കാൺകെ നിന്റെ മേൽ ന്യായ​വി​ധി നടപ്പാ​ക്കു​ക​യും ചെയ്യും. നിന്റെ വേശ്യാ​വൃ​ത്തി ഞാൻ അവസാ​നി​പ്പി​ക്കും.+ നീ ഇനി ആർക്കും കൂലി കൊടു​ക്കില്ല. 42  അങ്ങനെ നിനക്ക്‌ എതി​രെ​യുള്ള എന്റെ ഉഗ്ര​കോ​പം ശമിക്കും.+ നിനക്ക്‌ എതി​രെ​യുള്ള എന്റെ രോഷം ഇല്ലാതാ​കും.+ ഞാൻ ശാന്തനാ​കും. എനിക്കു മേലാൽ കോപം തോന്നില്ല.’ 43  “‘നീ നിന്റെ ചെറു​പ്പ​കാ​ലം ഓർക്കാതെ+ ഇത്തരം കാര്യ​ങ്ങ​ളൊ​ക്കെ ചെയ്‌തു​കൂ​ട്ടി എന്നെ കോപി​പ്പി​ച്ച​തു​കൊണ്ട്‌ നിന്റെ പ്രവൃ​ത്തി​ക​ളു​ടെ ഭവിഷ്യ​ത്തു​കൾ ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അതോടെ നിന്റെ വഷളത്ത​വും നിന്റെ സകല വൃത്തി​കെട്ട ആചാര​ങ്ങ​ളും അവസാ​നി​ക്കും. 44  “‘പഴഞ്ചൊ​ല്ലു​കൾ പറയാ​റു​ള്ളവർ നിന്നെ​പ്പറ്റി ഈ പഴമൊ​ഴി പറയും: “അമ്മയെ​പ്പോ​ലെ​തന്നെ മകളും!”+ 45  ഭർത്താവിനെയും കുട്ടി​ക​ളെ​യും വെറുത്ത ആ അമ്മയുടെ മകൾത​ന്നെ​യാ​ണു നീ. തങ്ങളുടെ ഭർത്താ​ക്ക​ന്മാ​രെ​യും കുട്ടി​ക​ളെ​യും വെറുത്ത സഹോ​ദ​രി​മാ​രു​ടെ സഹോ​ദ​രി​ത​ന്നെ​യാ​ണു നീ. നിന്റെ അമ്മ ഒരു ഹിത്യ​സ്‌ത്രീ​യാ​യി​രു​ന്നു; അപ്പൻ അമോ​ര്യ​നും.’”+ 46  “‘നിന്റെ മൂത്ത സഹോ​ദരി ശമര്യ​യാണ്‌.+ അവളും പെൺമക്കളും* നിന്റെ വടക്ക്‌* കഴിയു​ന്നു.+ നിന്റെ ഇളയ സഹോ​ദരി സൊ​ദോ​മാണ്‌.+ അവളും പെൺമ​ക്ക​ളും തെക്കും* കഴിയു​ന്നു.+ 47  നീ അവരുടെ വഴിക​ളിൽ നടന്ന്‌ അവരുടെ വൃത്തി​കെട്ട ആചാരങ്ങൾ അനുഷ്‌ഠി​ച്ചു. പക്ഷേ, അവിടം​കൊണ്ട്‌ തീർന്നില്ല. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ നിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം അവരു​ടേ​തി​നെ​ക്കാൾ ദുഷിച്ചു.’+ 48  പരമാധികാരിയായ യഹോവ പറയുന്നു: ‘ഞാനാണെ, നീയും നിന്റെ പെൺമ​ക്ക​ളും ചെയ്‌തു​കൂ​ട്ടി​യ​തി​ന്റെ​യ​ത്ര​യൊ​ന്നും നിന്റെ സഹോ​ദ​രി​യായ സൊ​ദോ​മും അവളുടെ പെൺമ​ക്ക​ളും ചെയ്‌തി​ട്ടില്ല. 49  ഇതാ, ഇതായി​രു​ന്നു നിന്റെ സഹോ​ദ​രി​യായ സൊ​ദോ​മി​ന്റെ തെറ്റ്‌: അവളും പെൺമക്കളും+ നിഗളി​ച്ചു​ന​ടന്നു.+ അവർക്കു ഭക്ഷണം സമൃദ്ധ​മാ​യു​ണ്ടാ​യി​രു​ന്നു.+ ആകുല​ത​ക​ളൊ​ന്നു​മി​ല്ലാത്ത സ്വസ്ഥജീ​വി​ത​മാ​യി​രു​ന്നു അവരു​ടേത്‌.+ എന്നിട്ടും അവർ ക്ലേശി​ത​രെ​യും ദരി​ദ്ര​രെ​യും സഹായി​ച്ചില്ല.+ 50  അവർ പിന്നെ​യും​പി​ന്നെ​യും ധാർഷ്ട്യം കാണിച്ചു.+ എന്റെ കൺമു​ന്നിൽത്തന്നെ അവർ അവരുടെ വൃത്തി​കെട്ട ആചാരങ്ങൾ തുടർന്നു.+ അതു​കൊണ്ട്‌ അവരെ എന്റെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യേ​ണ്ട​താ​ണെന്ന്‌ എനിക്കു തോന്നി.+ 51  “‘ശമര്യയും+ നീ ചെയ്‌തു​കൂ​ട്ടിയ പാപത്തി​ന്റെ പകുതി​പോ​ലും ചെയ്‌തി​ട്ടില്ല. നീ വൃത്തി​കെട്ട ആചാരങ്ങൾ ഒന്നി​നൊ​ന്നു വർധി​പ്പിച്ച്‌ ശമര്യയെ കടത്തി​വെട്ടി. അവയുടെ ബാഹു​ല്യം കാരണം ഒടുവിൽ നിന്റെ സഹോ​ദ​രി​മാർ നീതി​മ​തി​ക​ളാ​യി കാണ​പ്പെ​ടുന്ന അവസ്ഥയാ​യി.+ 52  അങ്ങനെ നിന്റെ സഹോ​ദ​രി​മാ​രു​ടെ സ്വഭാവം നീതി​യു​ള്ള​താ​യി തോന്നാൻ ഇടയാക്കിയതുകൊണ്ട്‌* നീ അപമാ​ന​ഭാ​രം പേറണം. നീ അവരെ​ക്കാൾ വൃത്തി​കെട്ട വിധത്തിൽ പെരു​മാ​റി പാപം ചെയ്‌ത​തു​കൊണ്ട്‌ അവർ നിന്നെ​ക്കാൾ നീതി​യു​ള്ള​വ​രാണ്‌. നിന്റെ സഹോ​ദ​രി​മാർ നീതി​മ​തി​ക​ളാ​യി തോന്നി​ക്കാൻ ഇടയാ​ക്കി​യ​തു​കൊണ്ട്‌ നീ അപമാ​ന​ഭാ​രം പേറി ലജ്ജിച്ചി​രി​ക്കുക.’ 53  “‘ഞാൻ അവരുടെ ബന്ദികളെ, അതായത്‌ സൊ​ദോ​മി​ന്റെ​യും അവളുടെ പെൺമ​ക്ക​ളു​ടെ​യും ശമര്യ​യു​ടെ​യും അവളുടെ പെൺമ​ക്ക​ളു​ടെ​യും ബന്ദികളെ, ഒന്നിച്ചു​കൂ​ട്ടും. അവരു​ടെ​കൂ​ടെ നിന്റെ ബന്ദിക​ളെ​യും ഒരുമി​ച്ചു​കൂ​ട്ടും.+ 54  നിന്നെ നാണം​കെ​ടു​ത്താൻവേ​ണ്ടി​യാ​ണു ഞാൻ ഇതു ചെയ്യു​ന്നത്‌. അവർക്ക്‌ ആശ്വാസം തോന്നുന്ന രീതി​യിൽ പ്രവർത്തി​ച്ചത്‌ ഓർത്ത്‌ നിനക്കു ലജ്ജ തോന്നും. 55  നിന്റെ സ്വന്തം സഹോ​ദ​രി​മാ​രായ സൊ​ദോ​മും ശമര്യ​യും അവരുടെ പെൺമ​ക്ക​ളും അവരുടെ പഴയ അവസ്ഥയി​ലേക്കു തിരി​ച്ചു​വ​രും. നീയും നിന്റെ പെൺമ​ക്ക​ളും നിങ്ങളു​ടെ പൂർവ​സ്ഥി​തി​യി​ലേക്കു വരും.+ 56  നീ നിഗളി​ച്ചു​നടന്ന കാലത്ത്‌ നിന്റെ സഹോ​ദ​രി​യായ സൊ​ദോ​മി​ന്റെ പേരു​പോ​ലും ഉച്ചരി​ക്കാൻ കൊള്ളി​ല്ലെന്നു നിനക്കു തോന്നി. 57  നിന്റെ ദുഷ്ടത തുറന്നു​കാ​ട്ടു​ന്ന​തി​നു മുമ്പത്തെ കാര്യ​മാ​ണു പറയു​ന്നത്‌.+ ഇപ്പോൾ, സിറി​യ​യു​ടെ പെൺമ​ക്ക​ളും അവളുടെ അയൽക്കാ​രും നിന്നെ നിന്ദി​ക്കു​ന്നു. ഫെലിസ്‌ത്യപുത്രിമാരും+ നിനക്കു ചുറ്റു​മുള്ള എല്ലാവ​രും നിന്നോ​ട്‌ അവജ്ഞ​യോ​ടെ പെരു​മാ​റു​ന്നു. 58  നിന്റെ വഷളത്ത​ത്തി​ന്റെ​യും വൃത്തി​കെട്ട ആചാര​ങ്ങ​ളു​ടെ​യും ഭവിഷ്യ​ത്തു​കൾ നീ അനുഭ​വി​ക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 59  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നീ ചെയ്‌ത​തു​പോ​ലെ​തന്നെ ഞാൻ ഇപ്പോൾ നിന്നോ​ടും ചെയ്യാൻപോ​കു​ക​യാണ്‌.+ കാരണം, ഞാൻ ചെയ്‌ത ഉടമ്പടി ലംഘി​ച്ചു​കൊണ്ട്‌ നീ ആണയെ അവഹേ​ളി​ച്ച​ല്ലോ.+ 60  പക്ഷേ നിന്റെ ചെറു​പ്പ​കാ​ലത്ത്‌ നിന്നോ​ടു ചെയ്‌ത ഉടമ്പടി ഞാൻ ഓർക്കും. ഞാൻ നിന്നോ​ടു നിത്യ​മായ ഒരു ഉടമ്പടി ചെയ്യും.+ 61  നിന്റെ അടു​ത്തേക്കു വരുന്ന മൂത്ത സഹോ​ദ​രി​മാ​രെ​യും ഇളയ സഹോ​ദ​രി​മാ​രെ​യും സ്വീക​രി​ക്കു​മ്പോൾ നീ ചെയ്‌തു​കൂ​ട്ടി​യ​തൊ​ക്കെ നിന്റെ ഓർമ​യി​ലേക്കു വരും. അപ്പോൾ, നിനക്കു ലജ്ജ തോന്നും.+ ഞാൻ അവരെ നിനക്കു പുത്രി​മാ​രാ​യി തരും. പക്ഷേ നിന്റെ ഉടമ്പടി​യു​ടെ പേരി​ലാ​യി​രി​ക്കില്ല ഞാൻ ഇതു ചെയ്യു​ന്നത്‌.’ 62  “‘നിന്നോ​ടുള്ള എന്റെ ഉടമ്പടി ഞാൻ ഉറപ്പി​ക്കും. ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും. 63  നീ ഇതെല്ലാം ചെയ്‌തു​കൂ​ട്ടി​യി​ട്ടും ഞാൻ നിനക്കു പാപപ​രി​ഹാ​രം വരുത്തുമ്പോൾ+ എല്ലാം ഓർത്ത്‌ അപമാ​ന​ഭാ​ര​ത്താൽ വായ്‌ തുറക്കാൻപോ​ലും നീ നാണി​ക്കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “കുപ്പാ​യ​ത്തി​ന്റെ താഴത്തെ ഭാഗം.”
അഥവാ “കടൽനാ​യ്‌ത്തോൽകൊ​ണ്ടുള്ള ചെരിപ്പ്‌.”
അഥവാ “രാജകീ​യ​സ്ഥാ​ന​ത്തി​ന്‌.”
അക്ഷ. “നിന്റെ പേര്‌ പരന്നു.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അഥവാ “പ്രീതി​ക​ര​മായ; മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “ശാന്തമാ​ക്കുന്ന.”
അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ട്ടു.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലെ​ല്ലാം.”
അക്ഷ. “നിന്റെ കാലുകൾ അകത്തി​ക്കൊ​ടു​ത്ത്‌.”
അക്ഷ. “മുഴുത്ത മാംസ​മുള്ള.”
അക്ഷ. “കനാൻ ദേശവു​മാ​യും.”
അഥവാ “ദുർബ​ല​മാ​യി​രു​ന്നു.” മറ്റൊരു സാധ്യത “എനിക്കു നിന്നോ​ട്‌ എത്രമാ​ത്രം ദേഷ്യം തോന്നി​യെ​ന്നോ!”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലും.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
ആശ്രിതപട്ടണങ്ങളെയായിരിക്കാം പരാമർശി​ക്കു​ന്നത്‌.
അക്ഷ. “ഇടത്ത്‌.”
അക്ഷ. “വലത്തും.”
അഥവാ “നീ നിന്റെ സഹോ​ദ​രി​മാർക്കു​വേണ്ടി വാദി​ച്ച​തു​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം