ഉൽപത്തി 1:1-31

1  ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.+  ഭൂമി പാഴാ​യും ശൂന്യ​മാ​യും കിടന്നു. ആഴമുള്ള വെള്ളത്തി​നു മീതെ+ ഇരുളു​ണ്ടാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ ചലനാത്മകശക്തി*+ വെള്ളത്തി​നു മുകളിലൂടെ+ ചലിച്ചുകൊ​ണ്ടി​രു​ന്നു.  “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്‌പി​ച്ചു. അങ്ങനെ വെളിച്ചം ഉണ്ടായി.+  വെളിച്ചം നല്ലതെന്നു ദൈവം കണ്ടു; ദൈവം വെളി​ച്ചത്തെ ഇരുളിൽനി​ന്ന്‌ വേർതി​രി​ച്ചു.  ദൈവം വെളി​ച്ചത്തെ പകൽ എന്നും ഇരുളി​നെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയാ​യി, പ്രഭാ​ത​മാ​യി; ഒന്നാം ദിവസം.  “വെള്ളത്തെ വെള്ളത്തിൽനി​ന്ന്‌ വേർതിരിക്കാൻ+ അവയുടെ മധ്യേ വിശാ​ല​മായ ഒരു വിതാനം*+ ഉണ്ടാകട്ടെ” എന്നു ദൈവം കല്‌പി​ച്ചു.  അങ്ങനെ സംഭവി​ച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാ​ന​ത്തി​നു താഴെ​യും വിതാ​ന​ത്തി​നു മുകളി​ലും ആയി വെള്ളത്തെ വേർതി​രി​ച്ചു.+  ദൈവം വിതാ​നത്തെ ആകാശം എന്നു വിളിച്ചു. സന്ധ്യയാ​യി, പ്രഭാ​ത​മാ​യി; രണ്ടാം ദിവസം.  “ആകാശ​ത്തി​ന്റെ കീഴി​ലുള്ള വെള്ള​മെ​ല്ലാം ഒരിടത്ത്‌ കൂടട്ടെ, ഉണങ്ങിയ നിലം കാണട്ടെ”+ എന്നു ദൈവം കല്‌പി​ച്ചു. അങ്ങനെ സംഭവി​ച്ചു. 10  ഉണങ്ങിയ നിലത്തെ ദൈവം കര+ എന്നും ഒന്നിച്ചു​കൂ​ടിയ വെള്ളത്തെ കടൽ*+ എന്നും വിളിച്ചു. അതു നല്ലതെന്നു+ ദൈവം കണ്ടു. 11  “ഭൂമി​യിൽ പുല്ലും, വിത്ത്‌ ഉണ്ടാകുന്ന സസ്യങ്ങ​ളും, വിത്തും ഫലവും ഉണ്ടാകുന്ന മരങ്ങളും ഓരോ​ന്നിന്റെ​യും തരമനു​സ​രിച്ച്‌ മുളച്ചു​വ​രട്ടെ” എന്നു ദൈവം കല്‌പി​ച്ചു. അങ്ങനെ സംഭവി​ച്ചു. 12  അങ്ങനെ ഭൂമി​യിൽ പുല്ലും, വിത്ത്‌ ഉണ്ടാകുന്ന സസ്യങ്ങ​ളും,+ വിത്തും ഫലവും ഉണ്ടാകുന്ന മരങ്ങളും ഓരോ​ന്നിന്റെ​യും തരമനു​സ​രിച്ച്‌ മുളച്ചു​വ​രാൻതു​ടങ്ങി. അതു നല്ലതെന്നു ദൈവം കണ്ടു. 13  സന്ധ്യയായി, പ്രഭാ​ത​മാ​യി; മൂന്നാം ദിവസം. 14  ദൈവം കല്‌പി​ച്ചു: “പകലും രാത്രി​യും തമ്മിൽ വേർതിരിക്കാൻ+ ആകാശ​വി​താ​ന​ത്തിൽ ജ്യോതിസ്സുകൾ*+ കാണ​പ്പെ​ടട്ടെ; അവ ഋതുക്കളും* ദിവസ​ങ്ങ​ളും വർഷങ്ങ​ളും നിർണ​യി​ക്കാ​നുള്ള അടയാ​ള​മാ​യി​രി​ക്കും.+ 15  ഭൂമിയുടെ മേൽ പ്രകാശം ചൊരി​യാ​നാ​യി അവ ആകാശ​വി​താ​ന​ത്തിൽ ജ്യോ​തി​സ്സു​ക​ളാ​യി​രി​ക്കും.” അങ്ങനെ സംഭവി​ച്ചു. 16  അങ്ങനെ ദൈവം രണ്ടു വലിയ ജ്യോ​തി​സ്സു​കൾ സ്ഥാപിച്ചു—പകൽ വാഴാൻ വലുപ്പ​മുള്ള ഒരു ജ്യോതിസ്സും+ രാത്രി വാഴാൻ വലുപ്പം കുറഞ്ഞ ഒരു ജ്യോ​തി​സ്സും. ദൈവം നക്ഷത്ര​ങ്ങളെ​യും സ്ഥാപിച്ചു.+ 17  ഭൂമിയുടെ മേൽ പ്രകാ​ശി​ക്കാ​നും 18  പകലും രാത്രി​യും വാഴാ​നും വെളി​ച്ച​വും ഇരുളും തമ്മിൽ വേർതി​രി​ക്കാ​നും ദൈവം അവയെ ആകാശ​വി​താ​ന​ത്തിൽ സ്ഥാപിച്ചു.+ അതു നല്ലതെന്നു ദൈവം കണ്ടു. 19  സന്ധ്യയായി, പ്രഭാ​ത​മാ​യി; നാലാം ദിവസം. 20  “വെള്ളത്തിൽ ജീവികൾ* നിറയട്ടെ, ഭൂമി​യു​ടെ മീതെ ആകാശ​വി​താ​ന​ത്തിൽ ഉടനീളം പറവകൾ പറക്കട്ടെ”+ എന്നു ദൈവം കല്‌പി​ച്ചു. 21  അങ്ങനെ ദൈവം വലിയ കടൽജ​ന്തു​ക്കളെ​യും നീന്തി​ത്തു​ടി​ക്കുന്ന എല്ലാ ജീവി​കളെ​യും തരംത​ര​മാ​യി സൃഷ്ടിച്ചു. അവ വെള്ളത്തിൽ പെരുകി. ചിറകുള്ള പറവകളെയെ​ല്ലാം ദൈവം തരംത​ര​മാ​യി സൃഷ്ടിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. 22  അവയെ അനു​ഗ്ര​ഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പി​ച്ചു: “വർധി​ച്ചുപെ​രു​കി കടലിലെ വെള്ളത്തിൽ നിറയുക,+ പറവക​ളും ഭൂമി​യിൽ പെരു​കട്ടെ.” 23  സന്ധ്യയായി, പ്രഭാ​ത​മാ​യി; അഞ്ചാം ദിവസം. 24  “ഭൂമി​യിൽ ജീവികൾ—വളർത്തു​മൃ​ഗ​ങ്ങ​ളും വന്യമൃ​ഗ​ങ്ങ​ളും ഇഴജന്തുക്കളും*—തരംതരമായി+ ഉണ്ടാകട്ടെ” എന്നു ദൈവം കല്‌പി​ച്ചു. അതു​പോ​ലെ സംഭവി​ച്ചു. 25  അങ്ങനെ ദൈവം വന്യമൃ​ഗ​ങ്ങളെ​യും വളർത്തു​മൃ​ഗ​ങ്ങളെ​യും ഇഴജന്തു​ക്കളെ​യും തരംത​ര​മാ​യി ഉണ്ടാക്കി. അതു നല്ലതെന്നു ദൈവം കണ്ടു. 26  ദൈവം പറഞ്ഞു: “നമുക്കു+ നമ്മുടെ ഛായയിൽ,+ നമ്മുടെ സാദൃശ്യത്തിൽ+ മനുഷ്യ​നെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവജാ​തി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തട്ടെ; വളർത്തു​മൃ​ഗ​ങ്ങ​ളും ഭൂമി​യിൽ കാണുന്ന എല്ലാ ജീവികളും* മുഴു​ഭൂ​മി​യും അവർക്കു കീഴട​ങ്ങി​യി​രി​ക്കട്ടെ.”+ 27  അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യ​നെ സൃഷ്ടിച്ചു; ദൈവ​ത്തി​ന്റെ ഛായയിൽത്തന്നെ മനുഷ്യ​നെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 28  തുടർന്ന്‌ അവരെ അനു​ഗ്ര​ഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പി​ച്ചു: “നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌+ അതിനെ അടക്കിഭരിച്ച്‌+ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവക​ളു​ടെ മേലും ഭൂമി​യിൽ കാണുന്ന എല്ലാ ജീവി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തുക.”+ 29  ദൈവം തുടർന്നു: “ഇതാ, വിത്തുള്ള ഫലം ഉത്‌പാ​ദി​പ്പി​ക്കുന്ന എല്ലാ മരങ്ങളും ഭൂമി​യിലെ​ങ്ങും കാണുന്ന വിത്തുള്ള എല്ലാ സസ്യങ്ങ​ളും ഞാൻ നിങ്ങൾക്കു തന്നിരി​ക്കു​ന്നു! അവ നിങ്ങൾക്ക്‌ ആഹാര​മാ​യി​രി​ക്കട്ടെ.+ 30  ഭൂമിയിലുള്ള എല്ലാ വന്യമൃ​ഗ​ങ്ങൾക്കും ആകാശ​ത്തി​ലെ എല്ലാ പറവകൾക്കും ഭൂമി​യി​ലെ എല്ലാ ജീവി​കൾക്കും ആഹാര​മാ​യി ഞാൻ പച്ചസസ്യമെ​ല്ലാം കൊടു​ത്തി​രി​ക്കു​ന്നു.”+ അങ്ങനെ സംഭവി​ച്ചു. 31  അതിനു ശേഷം, താൻ ഉണ്ടാക്കി​യതെ​ല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു+ കണ്ടു. സന്ധ്യയാ​യി, പ്രഭാ​ത​മാ​യി; ആറാം ദിവസം.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവ​ത്തി​ന്റെ ആത്മാവ്‌.”
അതായത്‌, അന്തരീക്ഷം.
കടൽ എന്ന്‌ ഇവിടെ പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം ശുദ്ധജല-ലവണജല തടാക​ങ്ങളെ​യും കുറി​ക്കു​ന്നു.
അതായത്‌, മാറി​മാ​റി​വ​രുന്ന കാലങ്ങൾ.
അഥവാ “വെളി​ച്ചങ്ങൾ.”
അഥവാ “ദേഹികൾ.”
അഥവാ “ചരിക്കുന്ന ജീവി​ക​ളും.” സാധ്യ​ത​യ​നു​സ​രിച്ച്‌, ഉരഗങ്ങ​ളും ഈ വാക്യ​ത്തി​ലെ മറ്റു ഗണങ്ങളിൽപ്പെ​ടാത്ത എല്ലാ ജീവി​വർഗ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു.
എബ്രായയിൽ ഈ വാക്ക്‌, നില​ത്തോ​ടു ചേർന്ന്‌ സഞ്ചരി​ക്കുന്ന ചെറിയ ജീവി​കളെ​യും ഉരഗങ്ങളെ​യും ഇഴജന്തു​ക്കളെ​യും പ്രാണി​കളെ​യും കുറി​ക്കു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം