വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

‘അ​ബ്രാ​ഹാം “യ​ഹോവ​യുടെ സ്‌നേഹി​തൻ” എന്നു വി​ളിക്ക​പ്പെട്ടു.’—യാക്കോ. 2:23.

1. ദൈവത്തിന്‍റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് എന്തിനുള്ള പ്രാ​പ്‌തിയു​ണ്ട്?

‘ഇവൻ അപ്പന്‍റെ മകൻ തന്നെ’ എന്ന് കു​ട്ടി​കളെ ചൂണ്ടി​ക്കാണി​ച്ചു​കൊണ്ട് ആളുകൾ പല​പ്പോ​ഴും പറ​യാറു​ണ്ട്. അതെ, മിക്ക കു​ട്ടികൾക്കും തങ്ങളുടെ മാതാ​പിതാ​ക്കളു​മായി പല കാ​ര്യങ്ങ​ളിൽ സാദൃശ്യമുണ്ട്. കാരണം, മാതാവിന്‍റെയും പിതാവിന്‍റെയും ഗുണവി​ശേഷത​കളാ​ണല്ലോ കു​ട്ടികൾക്ക് ജനി​തക​മായി കൈമാ​റി​ക്കിട്ടു​ന്നത്‌. നമ്മുടെ സ്വർഗീയ​പിതാ​വായ യഹോവ ജീവ​ദാ​താവാ​ണ്‌. (സങ്കീ. 36:9) അവന്‍റെ മനു​ഷ്യ​മക്കൾ എന്ന​നില​യിൽ അവ​നോ​ട്‌ ഒരു പരി​ധി​വരെ നമുക്ക് സമാ​നതക​ളുണ്ട്. അവന്‍റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് യു​ക്തിയു​ക്തം ചിന്തിച്ച് നി​ഗമന​ങ്ങളിൽ എത്തി​ച്ചേരാ​നും സുഹൃദ്‌ബന്ധങ്ങൾ തു​ടങ്ങാ​നും നില​നിർത്താ​നും ഒക്കെയുള്ള പ്രാ​പ്‌തിയു​ണ്ട്.—ഉല്‌പ. 1:26.

2. ഏത്‌ അടി​സ്ഥാന​ത്തിലാ​ണ്‌ യ​ഹോവ​യ്‌ക്ക് നമ്മുടെ സുഹൃത്താകാൻ സാ​ധിക്കു​ന്നത്‌?

2 യ​ഹോവ​യ്‌ക്ക് നമ്മുടെ ഏറ്റവും നല്ല സുഹൃത്തായിരിക്കാൻ കഴിയും. അത്തരം സൗഹൃദം അടിസ്ഥാ​ന​പ്പെട്ടി​രിക്കു​ന്നത്‌ദൈവത്തി​ന്‌ ന​മ്മോ​ടുള്ള സ്‌നേഹത്തി​ലും, നമുക്ക് അവ​നി​ലും അവന്‍റെ പു​ത്രനി​ലും ഉള്ള വിശ്വാ​സത്തി​ലും ആണ്‌. യേശു ഇങ്ങനെ പ്രസ്‌താ​വിച്ചു: “തന്‍റെ ഏക​ജാത​നായ പു​ത്ര​നിൽ വി​ശ്വസി​ക്കുന്ന ഏവനും നശി​ച്ചു​പോകാ​തെ നി​ത്യജീ​വൻ പ്രാ​പി​ക്കേണ്ടതി​ന്‌ അവനെ നൽകു​വാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹി​ച്ചു.” (യോഹ. 3:16) യഹോ​വ​യുമാ​യി ഉറ്റബന്ധം ആസ്വ​ദിച്ചി​രുന്നവ​രുടെ അനേകം ദൃഷ്ടാന്തങ്ങളുണ്ട്. അവരിൽ രണ്ടു​പേ​രെക്കു​റിച്ച് നമുക്കു പരി​ചിന്തി​ക്കാം.

‘എന്‍റെ സ്‌നേഹി​തനായ അ​ബ്രാ​ഹാം’

3, 4. യഹോ​വയു​മാ​യുള്ള സൗഹൃദത്തിന്‍റെ കാ​ര്യ​ത്തിൽ അ​ബ്രാഹാ​മും അവന്‍റെ പിൻഗാ​മിക​ളും തമ്മിലുള്ള വ്യ​ത്യാ​സം എന്താ​യി​രുന്നു?

3 ഗോ​ത്രപി​താ​വും ഇസ്രാ​യേ​ല്യരു​ടെ പൂർവികനു​മായി​രുന്ന അബ്രാഹാ​മി​നെക്കു​റിച്ച്  ‘എന്‍റെ സ്‌നേഹി​തൻ’ എന്ന് യഹോവ പറഞ്ഞു. (യെശ. 41:8) 2 ദിനവൃത്താന്തം 20:7-ലും അബ്രാ​ഹാ​മിനെ ദൈവത്തിന്‍റെ സ്‌നേഹി​തൻ എന്നു വിളി​ച്ചി​രിക്കു​ന്നു. അതെ, ആ വിശ്വ​സ്‌ത​മനു​ഷ്യന്‌ തന്‍റെ സ്രഷ്ടാ​വു​മായി നി​ലനിൽക്കുന്ന സുഹൃദ്‌ബന്ധം ആസ്വ​ദി​ക്കാൻ കഴിഞ്ഞു. എന്താ​യി​രുന്നു അതിന്‌ അടി​സ്ഥാ​നം? അബ്രാഹാമിന്‍റെ വിശ്വാ​സമാ​യി​രുന്നു അത്‌.—ഉല്‌പ. 15:6; യാക്കോബ്‌ 2:21-23 വായിക്കുക.

4 പുരാതന ഇ​സ്രാ​യേൽ ജനത​യാ​യിത്തീർന്ന, അബ്രാഹാമിന്‍റെ പിൻഗാ​മികൾക്ക് തു​ടക്ക​ത്തിൽ യഹോവ പി​താ​വും സുഹൃത്തും ആയി​രു​ന്നു. സങ്ക​ടകര​മെന്നു പറയട്ടെ, ദൈ​വവു​മാ​യുള്ള സൗഹൃദം അവർക്കു നഷ്ടപ്പെട്ടു. എന്തു​കൊ​ണ്ട്? യ​ഹോവ​യുടെ വാഗ്‌ദാ​നങ്ങ​ളിൽ വിശ്വാ​സ​മർപ്പി​ക്കുന്ന കാ​ര്യ​ത്തിൽ അവർ പരാ​ജയ​പ്പെട്ടതാ​ണ്‌ കാരണം.

5, 6. (എ) യഹോവ എങ്ങ​നെയാ​ണ്‌ നി​ങ്ങളു​ടെ സുഹൃത്തായിത്തീർന്നിരിക്കുന്നത്‌? (ബി) ഏതു ചോ​ദ്യ​ങ്ങൾ നമ്മുടെ ശ്രദ്ധ അർഹിക്കു​ന്നു?

5 യഹോ​വ​യെക്കു​റിച്ച് പഠി​ക്കു​ന്തോ​റും നിങ്ങൾക്ക് അവ​നി​ലുള്ള വി​ശ്വാ​സം വർധി​ക്കു​കയും അവ​നോ​ടുള്ള നി​ങ്ങളു​ടെ സ്‌നേഹം ആഴമു​ള്ളതാ​യിത്തീ​രു​കയും ചെയ്യും. ദൈവം ഒരു യഥാർഥ വ്യക്തി​യാ​ണെ​ന്നും അവ​നുമാ​യി ഒരു അടുത്ത ബന്ധം സാധ്യ​മാ​ണെ​ന്നും നിങ്ങൾ മന​സ്സിലാ​ക്കിയ സമയ​ത്തെ​ക്കുറി​ച്ച് ചി​ന്തി​ക്കുക. ആദാമിന്‍റെ അനുസര​ണക്കേടു​നി​മിത്തം നാ​മെ​ല്ലാം പാ​പത്തി​ലാണ്‌ ജനിച്ചി​രി​ക്കുന്ന​തെന്ന് നിങ്ങൾ പഠിച്ചു. മനു​ഷ്യ​വർഗം പൊ​തു​വിൽ ദൈ​വത്തിൽനി​ന്ന് അന്യ​പ്പെട്ടി​രിക്കു​ന്നു​വെന്ന് നിങ്ങൾ തി​രിച്ച​റിഞ്ഞു. (കൊലോ. 1:21) കൂടാതെ, നമ്മുടെ കാ​ര്യ​ത്തിൽ യാ​തൊ​രു താത്‌പര്യ​വുമി​ല്ലാതെ നമ്മിൽനി​ന്നെ​ല്ലാം അകന്നു​കഴി​യുന്ന ഒരുവനല്ല സ്‌നേഹവാ​നായ നമ്മുടെ സ്വർഗീയ​പിതാ​വ്‌ എന്നും നിങ്ങൾ മന​സ്സിലാ​ക്കി. യേശുവിന്‍റെ മറു​വിലയാ​ഗത്തി​ലൂടെ നമു​ക്കാ​യി ചെയ്‌തി​രി​ക്കുന്ന അവന്‍റെ കരുത​ലി​നെക്കു​റിച്ച് പഠി​ക്കു​കയും ആ കരു​ത​ലിൽ വി​ശ്വാ​സം അർപ്പി​ക്കു​കയും ചെ​യ്‌ത​പ്പോൾ നാം ദൈ​വവു​മായി ഒരു സുഹൃദ്‌ബന്ധം വളർത്തി​യെടു​ക്കാൻ ആരം​ഭി​ച്ചു.

6 ഇന്ന് പിന്തി​രിഞ്ഞു​നോ​ക്കവെ സ്വയം ഇങ്ങനെ ചോ​ദിക്കു​ന്നത്‌ ഉചി​തമാ​യിരി​ക്കും: ‘ദൈ​വവു​മാ​യുള്ള സുഹൃദ്‌ബന്ധം ഇനിയും ആഴമു​ള്ളതാ​ക്കാൻ ഞാൻ ശ്രമി​ക്കു​ന്നു​ണ്ടോ? അവ​നി​ലുള്ള എന്‍റെ ആശ്രയം ശക്ത​മാ​ണോ? എന്‍റെ ഏറ്റവും പ്രി​യ​പ്പെട്ട സുഹൃത്തായ യഹോ​വ​യോ​ടുള്ള എന്‍റെ സ്‌നേഹം അനു​ദി​നം വള​രുന്നു​ണ്ടോ?’ യഹോ​വ​യുമാ​യി ഉറ്റ ബന്ധമു​ണ്ടാ​യി​രുന്ന പുരാ​ത​നകാ​ലത്തെ മറ്റൊരു വ്യക്തി​യാ​യിരു​ന്നു ഗി​ദെ​യോൻ. നമുക്ക് ഇപ്പോൾ അവന്‍റെ നല്ല മാതൃക പരി​ശോ​ധിച്ച് അതിൽനി​ന്ന് പ്ര​യോ​ജനം നേടാം.

‘യഹോവ സമാ​ധാന​മാകു​ന്നു’

7-9. (എ) അസാ​ധാര​ണമായ എന്ത് അനു​ഭവ​മാണ്‌ ഗിദെ​യോ​നുണ്ടാ​യത്‌, എന്താ​യി​രുന്നു അതിന്‍റെ ഫലം? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) യഹോവയുമായുള്ള നമ്മുടെ സുഹൃദ്‌ബന്ധം നമുക്ക് എങ്ങനെ ബലി​ഷ്‌ഠമാ​ക്കാനാ​കും?

7 ഇ​സ്രാ​യേല്യർ വാഗ്‌ദ​ത്തദേ​ശത്ത്‌ പ്ര​വേശി​ച്ചതി​നു ശേഷമുള്ള പ്ര​ക്ഷുബ്ധ​മായ ഒരു കാല​ഘട്ടത്തി​ലായി​രുന്നു ന്യാ​യാ​ധിപ​നായ ഗി​ദെ​യോൻ യ​ഹോ​വയെ സേവി​ച്ചി​രു​ന്നത്‌. യ​ഹോവ​യുടെ ദൂതൻ ഒഫ്രയിൽ വെച്ച് ഗി​ദെ​യോനെ സന്ദർശി​ച്ചതി​നെക്കു​റിച്ച് ന്യാ​യാ​ധിപ​ന്മാർ 6-‍ാ‍ം അധ്യായം വി​വരി​ക്കുന്നു. ആ കാ​ലഘട്ട​ത്തിൽ അയൽവാ​സിക​ളായ മി​ദ്യാ​ന്യർ ഇ​സ്രാ​യേൽ ജന​തയ്‌ക്ക് തികച്ചും ഒരു ഭീഷ​ണിയാ​യി​രുന്നു. അതു​കൊ​ണ്ടാണ്‌ ഗി​ദെ​യോൻ, ഗോതമ്പ് ഒരു വെളി​മ്പ്ര​ദേശത്തു​വെച്ച് മെ​തിക്കാ​തെ മുന്തിരി​ച്ചക്കി​നടു​ത്തു​വെച്ച് മെ​തി​ച്ചത്‌. അവി​ടെയാ​കു​മ്പോൾ മെതിച്ച ധാന്യം അവന്‌ എത്രയും പെട്ടെന്ന് ഒളിപ്പി​ക്കാനു​മാ​കുമാ​യി​രുന്നു. ഗി​ദെ​യോനെ “പരാ​ക്രമ​ശാലി​യേ” എന്ന് അഭി​സം​ബോധന ചെയ്‌തു​കൊ​ണ്ടാണ്‌ ദൂതൻ പ്രത്യ​ക്ഷ​പ്പെട്ടത്‌. അത്ഭു​തസ്‌തബ്ധ​നായ ഗി​ദെ​യോൻ, ഇസ്രാ​യേ​ല്യരെ ഈജി​പ്‌റ്റിൽനിന്ന് വി​ടു​വിച്ച യഹോവ ശരിക്കും തങ്ങളുടെ സഹാ​യത്തി​നെത്തു​മോ എന്ന് ദൂ​തനോ​ട്‌ ആരാഞ്ഞു. സ്ര​ഷ്ടാവി​നെ പ്രതി​നി​ധീക​രിച്ച് സം​സാ​രിച്ച ആ ദൂതൻ, യ​ഹോവ​യുടെ പിന്തുണ അവനുണ്ട് എന്നു പറ​ഞ്ഞു​കൊണ്ട് ഗി​ദെ​യോനെ ധൈ​ര്യ​പ്പെടു​ത്തി.

8 “യി​സ്രാ​യേലി​നെ മിദ്യാ​ന്യരു​ടെ കയ്യിൽനി​ന്നു രക്ഷി”ക്കാൻ തനിക്ക് എങ്ങനെ സാധി​ക്കു​മെന്ന് ഗി​ദെ​യോൻ അത്ഭു​ത​പ്പെട്ടു. അതിന്‌ നേ​രി​ട്ടുള്ള ഒരു ഉത്ത​രമാ​ണ്‌ അവനു ലഭിച്ചത്‌: “ഞാൻ നി​ന്നോ​ടുകൂ​ടെ ഇരിക്കും; നീ മി​ദ്യാ​ന്യരെ ഒരു ഒറ്റ മനു​ഷ്യ​നെപ്പോ​ലെ തോ​ല്‌പി​ക്കും” എന്ന് യഹോവ പറഞ്ഞു. (ന്യായാ. 6:11-16) ഇത്‌ എങ്ങനെ സാ​ധ്യമാ​കും എന്ന കാ​ര്യ​ത്തിൽ ആകാം​ക്ഷാ​ഭരി​തനായ ഗി​ദെ​യോൻ ഒരു അടയാളം ആവ​ശ്യ​പ്പെട്ടു. ദൈവം ഒരു യഥാർഥ വ്യ​ക്തിയാ​ണെന്ന കാ​ര്യ​ത്തിൽ ഗി​ദെ​യോന്‌ യാ​തൊ​രു സംശയ​വുമു​ണ്ടാ​യിരു​ന്നി​ല്ലെന്ന് ഈ സം​ഭാ​ഷണം വ്യ​ക്തമാ​ക്കുന്നു.

9 അടു​ത്തതാ​യി നടന്ന സംഭവം ഗിദെയോന്‍റെ വി​ശ്വാ​സം ശക്തി​പ്പെടാ​നുംദൈവ​ത്തോട്‌ കൂടുതൽ അടു​ക്കാ​നും അവനെ സഹാ​യി​ച്ചു. ഗി​ദെ​യോൻ പോയി ഭക്ഷണം ഒരുക്കി അത്‌ ദൂതന്‍റെ മുമ്പിൽ വെച്ചു. ദൂതൻ തന്‍റെകൈയി​ലുള്ള വടി​യു​ടെ അറ്റം​കൊ​ണ്ട് ഭക്ഷണം തൊ​ട്ട​പ്പോൾ അത്ഭു​തക​രമായ വിധത്തിൽ തീ പു​റ​പ്പെട്ട് ആ ഭക്ഷണം ദഹി​പ്പി​ച്ചു. അമ്പ​രന്നു​പോയ ഗി​ദെ​യോൻ, ആ ദൂതൻ നി​ശ്ചയമാ​യും യ​ഹോവ​യുടെ ഒരു പ്രതി​നിധി​യാ​ണെന്ന് തി​രിച്ച​റിഞ്ഞു. “അയ്യോ,ദൈവ​മായ യഹോവേ, ഞാൻ യ​ഹോവ​യുടെ ദൂതനെ അഭി​മുഖ​മായി കണ്ടു​പോ​യല്ലോ” എന്ന് അവൻ വിളി​ച്ചു​പറഞ്ഞു. (ന്യായാ. 6:17-22) ആ കൂ​ടിക്കാ​ഴ്‌ച ഗി​ദെയോ​നും അവന്‍റെ  ദൈവത്തിനുമിടയിലുള്ള സ്‌നേഹ​ബന്ധത്തി​ന്‌ ഒരു വില​ങ്ങുത​ടിയാ​യോ? തീർച്ചയാ​യു​മില്ല. മറി​ച്ചാ​ണ്‌ സം​ഭവി​ച്ചത്‌. അവൻ യ​ഹോ​വയെ കൂടുതൽ അറിയാൻ ഇടയാകു​കയാ​ണുണ്ടാ​യത്‌; ദൈ​വവു​മായി താൻ ഒരു സമാധാ​നബ​ന്ധത്തി​ലേക്ക് വന്നി​രി​ക്കുന്നു എന്ന് ഗി​ദെ​യോന്‌ തോന്നി. അവൻ അവിടെ പണിത യാഗ​പീഠ​ത്തിന്‌ “യഹോവ ശലോം” എന്ന് നാ​മക​രണം ചെയ്‌തതിൽനി​ന്ന് നമുക്ക് അതു മനസ്സി​ലാ​ക്കാനാ​കും. ആ പേരിന്‍റെ അർഥം ‘യഹോവ സമാ​ധാന​മാകു​ന്നു’ എന്നാണ്‌. (ന്യായാധിപന്മാർ 6:23, 24 വായിക്കുക; NW അടി​ക്കു​റിപ്പ്) ഓരോ ദി​വസ​വും യഹോവ നമു​ക്കാ​യി ചെയ്യുന്ന കാര്യ​ങ്ങ​ളെക്കു​റിച്ച് ധ്യാ​നി​ക്കു​മ്പോൾ അവനെ ഒരു യഥാർഥ സുഹൃത്തായി നാം തിരിച്ച​റിയാ​നി​ടയാ​കുന്നു. ക്ര​മമാ​യുള്ള പ്രാർഥന നമ്മുടെ ആന്തരി​കസ​മാധാ​നം വർധിപ്പി​ക്കും; ദൈ​വവു​മാ​യുള്ള നമ്മുടെ സുഹൃദ്‌ബന്ധം ബലി​ഷ്‌ഠമാ​ക്കും.

‘യ​ഹോവ​യുടെ കൂ​ടാര​ത്തിൽ ആർ പാർക്കും?’

10. സങ്കീർത്തനം 15:3, 5 അനു​സരി​ച്ച്, നാം യ​ഹോവ​യുടെ സുഹൃത്തുക്കളായിരിക്കണമെങ്കിൽ നമ്മുടെ പെ​രുമാ​റ്റം സം​ബന്ധി​ച്ച് എന്താണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌?

10 യഹോവ നമ്മുടെ സുഹൃത്തായിരിക്കണമെങ്കിൽ നാം ചില നി​ബന്ധ​നകൾ പാലി​ക്കേണ്ടതു​ണ്ട്. ‘യ​ഹോവ​യുടെ കൂ​ടാര​ത്തിൽ പാർക്കാൻ’ അഥവാ അവന്‍റെ ഒരു സുഹൃത്തായിത്തീരാൻ എന്താണ്‌ ആവശ്യ​മായി​രി​ക്കുന്ന​തെന്ന് 15-‍ാ‍ം സങ്കീർത്ത​നത്തിൽ ദാവീദ്‌ വി​വരി​ക്കുന്നു. (സങ്കീ. 15:1) അതിൽ രണ്ടു നിബന്ധ​നക​ളെക്കു​റിച്ച് നമുക്കു ചി​ന്തി​ക്കാം. ഒന്ന്, മറ്റു​ള്ളവ​രെക്കു​റിച്ച് ദൂഷണം പറയാ​തി​രി​ക്കുക. രണ്ട്, നമ്മുടെ എല്ലാ ഇടപാ​ടു​കളി​ലും സത്യസ​ന്ധരാ​യിരി​ക്കുക. “നാ​വു​കൊണ്ടു കുരള (“പര​ദൂ​ഷണം,” പി.ഒ.സി) പറ​യാ​തെയും . . . കുറ്റ​മി​ല്ലാത്ത​വന്നു വി​രോധ​മായികൈക്കൂ​ലി വാ​ങ്ങാ​തെയും ഇരി​ക്കു​ന്നവൻ” ആയി​രി​ക്കും യ​ഹോവ​യുടെ കൂ​ടാര​ത്തിൽ അതി​ഥി​യായി പാർക്കുന്ന​തെന്ന് ദാവീദ്‌ പറഞ്ഞു.—സങ്കീ. 15:3, 5.

11. നാം ആരെ​ക്കുറി​ച്ചും ദൂഷണം പറയ​രുതാ​ത്തത്‌ എന്തു​കൊ​ണ്ട്?

11 മറ്റൊരു സങ്കീർത്ത​നത്തിൽ, “ദോഷം ചെയ്യാതെ നിന്‍റെ നാവിനെ . . . കാ​ത്തു​കൊൾക” എന്ന് ദാവീദ്‌ മു​ന്നറി​യിപ്പ് നൽകി. (സങ്കീ. 34:13) ഈ നിശ്ശ്വസ്‌തബു​ദ്ധി​യുപ​ദേശ​ത്തിനു ചെവി​കൊ​ടു​ക്കാൻ നാം പരാജ​യപ്പെ​ടു​ന്നെങ്കിൽ അത്‌ നീ​തിമാ​നായ നമ്മുടെ സ്വർഗീ​യപി​താ​വുമാ​യുള്ള നമ്മുടെ ബന്ധത്തിൽ വിള്ളൽ വീ​ഴ്‌ത്തും. വാ​സ്‌ത​വത്തിൽ, യ​ഹോവ​യുടെ മുഖ്യ​ശ​ത്രു​വായ സാത്താന്‍റെ ഒരു ദുർഗുണ​മാണ്‌ ദൂഷണം. ‘ദൂഷകൻ’ എന്ന് അർഥമുള്ള ഒരു ഗ്രീക്ക് വാക്കിൽനിന്നാ​ണ്‌ ‘പിശാച്‌’ എന്ന പദം വന്നി​രിക്കു​ന്നത്‌. മറ്റു​ള്ളവ​രെക്കു​റിച്ച് സംസാ​രി​ക്കു​മ്പോൾ നാം നാവിന്‌ കടി​ഞ്ഞാണി​ടു​ന്നത്‌ യഹോ​വ​യുമാ​യി അടുപ്പം കാത്തു​സൂ​ക്ഷി​ക്കാൻ നമ്മെ സഹാ​യി​ക്കും. സഭയിൽ നേതൃത്വമെടുക്കാൻ ദൈവം ആക്കി​വെച്ചി​രി​ക്കുന്ന സഹോ​ദരന്മാ​രെ​ക്കുറി​ച്ചുള്ള നമ്മുടെ മ​നോഭാ​വം സം​ബന്ധി​ച്ച് നാം വി​ശേ​ഷാൽ ജാഗ്രത പു​ലർത്തണം.എബ്രായർ 13:17; യൂദാ 8 വായിക്കുക.

12, 13. (എ) എല്ലാ​ക്കാര്യ​ങ്ങളി​ലും നാം സത്യസന്ധ​രായി​രി​ക്കേണ്ടത്‌ എന്തു​കൊ​ണ്ട്? (ബി) നമ്മുടെ സത്യസന്ധത മറ്റു​ള്ളവ​രിൽ മതി​പ്പുള​വാക്കി​യേ​ക്കാവു​ന്നത്‌ എങ്ങനെ?

12 ചൂഷണമല്ല, പ്രത്യുത സത്യ​സന്ധത​യാണ്‌ യ​ഹോവ​യുടെ ദാ​സരു​ടെ മു​ഖമു​ദ്ര. അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ എഴുതി: “ഞങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​വിൻ. സക​ലത്തി​ലും സത്യസ​ന്ധരാ​യിരി​ക്കാൻ ആഗ്ര​ഹിക്കു​ന്നതി​നാൽ ഞങ്ങ​ളു​ടേത്‌ ഒരു ശുദ്ധ​മനസ്സാ​ക്ഷി​യാണ്‌ എന്ന ബോധ്യം ഞങ്ങൾക്കു​ണ്ട്.” (എബ്രാ. 13:18) “സക​ലത്തി​ലും സത്യസ​ന്ധരാ​യിരി​ക്കാൻ” നിശ്ചയി​ച്ചു​റച്ചി​രിക്കു​ന്നതി​നാൽ നാം നമ്മുടെ ക്രിസ്‌തീ​യസ​ഹോദ​രങ്ങളെ യാ​തൊ​രു പ്രകാ​രത്തി​ലും ചൂഷണം ചെ​യ്യുക​യില്ല. ഉദാ​ഹരണ​ത്തിന്‌, സഹക്രി​സ്‌ത്യാ​നികൾ നമു​ക്കു​വേണ്ടി ജോലി​ചെയ്യു​ന്നു​ണ്ടെങ്കിൽ നാം അവ​രോ​ട്‌ മാ​ന്യമാ​യി ഇട​പെടു​കയും കരാർ പ്ര​കാര​മുള്ള കൂലി അവർക്ക് ലഭി​ക്കു​ന്നു​ണ്ടെന്ന് ഉറപ്പു​വരു​ത്തു​കയും ചെയ്യും. ക്രിസ്‌ത്യാ​നി​കളെ​ന്നനി​ലയിൽ നാം തൊഴി​ലാളി​കളോ​ടും മറ്റെ​ല്ലാവ​രോ​ടും സത്യ​സന്ധ​മായി ഇട​പെടു​ന്നു. അ​തേസ​മയം, ഒരു സഹക്രി​സ്‌ത്യാ​നി​യുടെ കീ​ഴിലാ​ണ്‌ നാം ജോലി ചെയ്യു​ന്ന​തെങ്കിൽ പ്ര​ത്യേക​പരി​ഗണന ആവശ്യ​പ്പെ​ട്ടു​കൊണ്ട് അദ്ദേഹത്തെ മുത​ലെടു​ക്കാ​നും നാം ശ്രമി​ക്കു​കയില്ല.

13 യ​ഹോവ​യുടെ സാക്ഷി​ക​ളുമാ​യി ഇട​പെ​ടുന്ന, ലോ​കത്തി​ലെ ആളു​കളിൽനി​ന്ന് വി​ലമതി​പ്പ് നിറഞ്ഞ വാക്കുകൾ നാം കൂ​ടെക്കൂ​ടെ കേൾക്കാ​റുണ്ട്. ഉദാ​ഹരണ​ത്തിന്‌, വലിയ ഒരു നിർമാ​ണക്ക​മ്പനി​യുടെ മേധാവി യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ സത്യസന്ധത നിരീ​ക്ഷി​ച്ച​ശേഷം ഇങ്ങനെ പറഞ്ഞു: “നി​ങ്ങളു​ടെ ആളുകൾ എല്ലാ​യ്‌പോ​ഴും വാക്ക് പാലി​ക്കു​ന്നവരാ​ണ്‌.” (സങ്കീ. 15:4) ഇത്തരം സത്യ​സന്ധ​മായ പെ​രുമാ​റ്റം യഹോ​വയു​മാ​യുള്ള സുഹൃദ്‌ബന്ധം നി​ലനിർത്താൻ നമ്മെ സഹാ​യി​ക്കുന്നു. അതി​ലു​പരി, നമ്മുടെ സ്‌നേഹവാ​നായ സ്വർഗീ​യപി​താ​വിന്‌ അത്‌ മഹത്ത്വം ക​രേറ്റു​കയും ചെയ്യുന്നു.

യഹോവയുടെ സുഹൃത്തുക്കളായിത്തീരാൻ മറ്റു​ള്ള​വരെ സഹായിക്കുക

യഹോവയുടെ സുഹൃത്തുക്കളാകാൻ നാം മറ്റു​ള്ള​വരെ സഹാ​യി​ക്കുന്നു (14, 15 ഖണ്ഡികകൾ കാണുക)

14, 15. ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന​വരെ യ​ഹോവ​യുടെ സുഹൃത്തുക്കളാകാൻ നമുക്ക് എങ്ങനെ സഹാ​യിക്കാ​നാ​കും?

14 നാം ശു​ശ്രൂ​ഷയിൽ കണ്ടു​മു​ട്ടുന്ന അനേ​കമാ​ളുകൾ ദൈവം സ്ഥിതി​ചെയ്യു​ന്നു​ണ്ടെന്ന് വിശ്വ​സിക്കു​ന്നു​ണ്ടെങ്കി​ലും അവരിൽ മിക്ക​വരും​തന്നെ അവനെ തങ്ങളുടെ ഉത്തമസുഹൃത്തായി കാ​ണു​ന്നില്ല. നമുക്ക് അവരെ എങ്ങനെ സഹാ​യിക്കാ​നാ​കും? യേശു തന്‍റെ 70 ശി​ഷ്യന്മാ​രെ, പ്രസം​ഗ​പ്രവർത്തനത്തി​നു​വേണ്ടി  ഈരണ്ടായി അയ​ച്ച​പ്പോൾ അവർക്ക് നൽകിയ നിർദേ​ശങ്ങൾ പരി​ചിന്തി​ക്കുക: ‘നിങ്ങൾ ഏ​തെങ്കി​ലും ഒരു വീട്ടിൽ ചെന്നാൽ ആദ്യം​തന്നെ “ഈ വീടിനു സമാ​ധാ​നം” എന്നു പറ​യു​വിൻ. അവിടെ ഒരു സമാ​ധാ​നപ്രി​യൻ ഉണ്ടെങ്കിൽ നി​ങ്ങളു​ടെ സമാ​ധാ​നം അവന്‍റെമേൽ വസിക്കും; ഇ​ല്ലെങ്കി​ലോ അത്‌ നി​ങ്ങളി​ലേക്കു മടങ്ങി​പ്പോ​രും.’ (ലൂക്കോ. 10:5, 6) സൗഹാർദപര​മായ സമീ​പന​ത്തിലൂ​ടെ നമുക്ക് ആളുകളെ സത്യ​ത്തി​ലേക്ക് ആകർഷിക്കാ​നാ​കും. ഇത്തരം സമീപനം നമ്മെ എതിർക്കു​ന്നവരു​ടെ ശത്രുത അലി​യിച്ചു​കള​യാൻ സഹാ​യി​ച്ചേക്കാ​മെന്നു മാത്രമല്ല, മറ്റൊരു സന്ദർഭ​ത്തിൽ അവർ നമ്മോട്‌ മാ​ന്യമാ​യി പെരു​മാറാൻപോ​ലും ഇടയാ​ക്കി​യേ​ക്കാം.

15 മതമൗ​ലിക​വാദി​ക​ളെയോ തിരു​വെഴു​ത്തുവി​രുദ്ധ പാ​രമ്പര്യ​ങ്ങൾ പിന്തു​ടരു​ന്നവ​രെയോ കണ്ടു​മുട്ടു​മ്പോ​ഴും നാം സൗഹാർദപര​വും സമാ​ധാ​നപര​വും ആയ മ​നോഭാ​വം നില​നിറു​ത്തും. ആധുനിക സമൂ​ഹത്തിൽനി​ന്നുള്ള തിക്താ​നു​ഭവങ്ങ​ളിൽ മനം​നൊ​ന്ത് കഴിയുന്ന പലരും നാം ആരാ​ധി​ക്കുന്ന ദൈ​വത്തെ​ക്കുറി​ച്ച് കൂടുതൽ അറിയാൻ ആഗ്ര​ഹി​ച്ചേക്കാം. അത്ത​രക്കാ​രെ കണ്ടു​മു​ട്ടു​മ്പോൾ നാം അവരെ നമ്മുടെ യോ​ഗങ്ങ​ളി​ലേക്ക് ഊഷ്‌മള​മായി സ്വാ​ഗതം​ചെയ്യു​ന്നു. ഇങ്ങ​നെ​യുള്ള നിരവധി ദൃഷ്ടാന്തങ്ങൾ “ബൈബിൾ ജീ​വിത​ത്തിനു മാറ്റം​വ​രുത്തു​ന്നു” എന്ന ലേഖ​നപ​രമ്പര​യിൽ നമുക്കു വായി​ക്കാ​നാ​കും.

ഉത്തമസുഹൃത്തിനോടൊത്ത്‌ പ്രവർത്തിക്കുന്നു

16. ഏതർഥത്തി​ലാണ്‌ നാം യ​ഹോവ​യുടെ സുഹൃത്തുക്കളും അതേ​സമയം​തന്നെ ‘കൂട്ടു​വേ​ലക്കാ​രും’ ആണെന്ന് പറയാ​നാ​കു​ന്നത്‌?

16 ഒരു​മി​ച്ചു പ്ര​വർത്തി​ക്കുന്ന ആളുകൾ പല​പ്പോ​ഴും ഉറ്റ തോഴരാ​യിത്തീ​രാ​റുണ്ട്. തങ്ങ​ളെ​ത്തന്നെ യ​ഹോവ​യ്‌ക്കു സമർപ്പിച്ചി​രി​ക്കുന്ന ഏവർക്കും അവന്‍റെ സുഹൃത്തുക്കളും “കൂ​ട്ടു​വേലക്കാ”രും ആയി​രിക്കാ​നുള്ള ഉദാ​ത്ത​മായ പദ​വിയു​ണ്ട്. (1 കൊരിന്ത്യർ 3:9 വായിക്കുക.) പ്രസംഗ-ശി​ഷ്യരാ​ക്കൽ വേലയിൽ ഏർപ്പെടു​മ്പോൾ നമ്മുടെ സ്വർഗീയപിതാവിന്‍റെ മഹനീയ​ഗുണ​ങ്ങളെ​ക്കുറി​ച്ചുള്ള നമ്മുടെ ഉൾക്കാ​ഴ്‌ച വർധിക്കു​ന്നു. കൂടാതെ, സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ നി​യോ​ഗം ഫല​കരമാ​യി നിർവഹി​ക്കാൻ അവന്‍റെ പരി​ശു​ദ്ധാത്മാ​വ്‌ നമ്മെ സജ്ജ​രാക്കു​ന്നത്‌ എങ്ങ​നെ​യെന്നും നാം തിരി​ച്ച​റിയു​ന്നു.

17. നമ്മുടെ കൺ​വെൻ​ഷനു​കളി​ലൂ​ടെയും സമ്മേ​ളനങ്ങളി​ലൂ​ടെയും ലഭിക്കുന്ന ആത്മീ​യാ​ഹാരം യഹോവ നമ്മുടെ സുഹൃത്താണെന്ന് പ്രക​ടമാ​ക്കു​ന്നത്‌ എങ്ങനെ?

17 ശി​ഷ്യരാ​ക്കൽ വേ​ലയി​ലെ പങ്ക് നാം എ​ത്രയധി​കം വർധി​പ്പി​ക്കുന്നു​വോ, അ​ത്രയധി​കം നമുക്ക് യഹോ​വ​യുമാ​യി ഒരു അടുത്ത ബന്ധം അനു​ഭവ​പ്പെടും. ഉദാ​ഹരണ​ത്തിന്‌, പ്രസം​ഗ​വേലയ്‌ക്ക് തട​യിടാ​നുള്ള എതി​രാളി​കളു​ടെ ശ്രമങ്ങളെ യഹോവ നിഷ്‌പ്രഭ​മാക്കു​ന്നത്‌ നാം കാണുന്നു. ഇക്കഴിഞ്ഞ ഏതാനും വർഷ​ങ്ങളി​ലേക്ക് ഒന്നു തിരി​ഞ്ഞു​നോ​ക്കുക. ദൈവം നമ്മെ വ്യ​ക്തമാ​യും വഴിന​യിച്ചി​രി​ക്കുന്നു. ഇടമു​റി​യാതെ നമുക്കു ലഭ്യ​മാ​കുന്ന പോഷകസമൃദ്ധമായ ആത്മീ​യാ​ഹാരം നമ്മെ വിസ്‌മ​യഭരി​തരാ​ക്കുന്നു. നമ്മുടെ കൺ​വെൻ​ഷ​നുക​ളും സ​മ്മേളന​ങ്ങളും, നമ്മുടെ സ്വർഗീ​യപി​താ​വിന്‌ ന​മ്മോ​ടുള്ള സ്‌നേഹവാ​യ്‌പും നമ്മുടെ പ്രശ്‌ന​ങ്ങളി​ലും ആവശ്യ​ങ്ങളി​ലും അവനുള്ള ഉൾക്കാ​ഴ്‌ചയും വെളി​പ്പെ​ടുത്തു​ന്നു. ഒരു കൺ​വെൻ​ഷൻ പരി​പാടി​യോ​ടുള്ള തങ്ങളുടെ ഹൃദയംഗമമായ വി​ലമതി​പ്പ് ഒരു കു​ടും​ബം ഇങ്ങനെ എഴുതി അറി​യി​ച്ചു: “പരി​പാ​ടികൾ ശരിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ എത്തി​ച്ചേ​രുക​തന്നെ ചെയ്‌തു. നമ്മെ ഓ​രോരു​ത്ത​രെയും യഹോവ എ​ത്രമാ​ത്രം സ്‌നേഹി​ക്കു​ന്നെന്നും നാ​മെ​ല്ലാം വിജ​യിച്ചു​കാ​ണാൻ അവൻ എ​ത്രത്തോ​ളം ആഗ്ര​ഹിക്കു​ന്നെ​ന്നും ഞങ്ങൾക്ക് തിരി​ച്ചറി​യാ​നായി.” അയർലൻഡിലെ ഒരു പ്രത്യേക കൺ​വെൻ​ഷനിൽ സംബ​ന്ധിച്ച​ശേഷം ജർമ​നിയിൽനി​ന്നുള്ള ഒരു ദമ്പതികൾ തങ്ങൾക്കു ലഭിച്ച സ്വീ​കര​ണത്തെ​യും കരു​തലി​നെ​യും പ്രതി നന്ദി പ്രകാ​ശിപ്പി​ച്ചു​കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് ഏറ്റവും അധികം നന്ദി​യു​ള്ളത്‌ യഹോ​വ​യോ​ടും അവന്‍റെ രാ​ജാ​വായ യേശു​ക്രി​സ്‌തുവി​നോ​ടും ആണ്‌. യഥാർഥ​ത്തിൽ ഏകീകൃതരായ ഈ ജന​തയു​ടെ ഭാ​ഗമാ​കാൻ അവർ ഞങ്ങളെ ക്ഷണി​ച്ചി​രിക്കു​ന്നു. ഐക്യ​ത്തെ​ക്കുറി​ച്ച് കേവലം സം​സാരി​ക്കുക മാത്രമല്ല നമ്മൾ ചെ​യ്യു​ന്നത്‌, പകരം  എല്ലാ ദി​വസ​വും നാം അത്‌ ആസ്വ​ദിക്കു​കയാ​ണ്‌. ഡബ്ലി​നി​ലെ ഈ പ്രത്യേക കൺ​വെൻ​ഷ​നോ​ടുള്ള ബന്ധത്തിൽ ഞങ്ങൾക്കു​ണ്ടായ അനു​ഭ​വങ്ങൾ, നിങ്ങ​ളെല്ലാ​വരോ​ടും ഒത്തു​ചേർന്ന് നമ്മുടെ മഹാ​ദൈവത്തെ സേ​വി​ക്കാൻ ഞങ്ങൾക്കു ലഭി​ച്ചിരി​ക്കുന്ന അമൂ​ല്യ​പദവി​യെ സം​ബന്ധി​ച്ച് എല്ലാ​യ്‌പോ​ഴും ഞങ്ങളെ ഓർമിപ്പി​ക്കും.”

സുഹൃത്തുക്കൾ ആശയ​വിനി​മയം നടത്തും

18. യഹോ​വയു​മാ​യുള്ള നമ്മുടെ ആശയവിനിമയത്തിന്‍റെ കാ​ര്യ​ത്തിൽ നമുക്ക് സ്വയം എന്ത് ചോ​ദിക്കാ​നാ​കും?

18 നല്ല ആശയവി​നിമയ​മുള്ള​പ്പോൾ സൗഹൃദം തഴ​ച്ചുവ​ളരും. ഇന്‍റർനെറ്റിന്‍റെയും വിദൂര​വാർത്താ​വി​നിമയ സാ​ങ്കേതി​കവി​ദ്യക​ളു​ടെയും ഈ യുഗത്തിൽ സോഷ്യൽ-നെറ്റ്‌വർക്കി​ങ്ങും ടെക്‌സ്റ്റ്-മെ​സേജി​ങ്ങും പ്രചു​ര​പ്രചാ​രം നേടി​യി​രിക്കു​ന്നു. എന്നാൽ ഇതി​നോ​ടു താ​രത​മ്യം ചെ​യ്യു​മ്പോൾ നമ്മുടെ ഉത്തമസുഹൃത്തായ യഹോ​വയു​മാ​യുള്ള നമ്മുടെ വ്യ​ക്തിപ​രമായ ആശയ​വിനി​മയം എത്ര​ത്തോ​ളമു​ണ്ട്? നമ്മുടെ “പ്രാർത്ഥന കേൾക്കു​ന്നവനാ”ണ്‌ അവൻ എന്നതിൽ നമു​ക്കാർക്കും തെല്ലും സം​ശയ​മില്ല. (സങ്കീ. 65:2) പക്ഷേ, നാം എത്ര കൂ​ടെക്കൂ​ടെ അവ​നോ​ട്‌ സം​സാരി​ക്കാൻ മുൻകൈ എടു​ക്കാ​റുണ്ട്?

19. നമ്മുടെ സ്വർഗീ​യപി​താ​വി​നോട്‌ ഹൃദയം തുറക്കാൻ ബു​ദ്ധിമു​ട്ട് അനുഭ​വപ്പെ​ടു​ന്നെങ്കിൽ എന്തു സഹായം ലഭ്യ​മാ​ണ്‌?

19 ചില ദൈ​വദാ​സർക്ക് ഹൃദയം തുറന്ന് തങ്ങളുടെ ഉള്ളിലെ ആഴമായ വി​കാ​രങ്ങൾ പ്രക​ടിപ്പി​ക്കുക ബുദ്ധി​മു​ട്ടാണ്‌. എങ്കിലും, നാം പ്രാർഥി​ക്കു​മ്പോൾ അങ്ങനെ ചെ​യ്യാനാ​ണ്‌ യഹോവ ആഗ്ര​ഹിക്കു​ന്നത്‌. (സങ്കീ. 119:145; വിലാ. 3:41) അത്തരം വി​കാ​രങ്ങൾ വാക്കു​ക​ളിലൂ​ടെ പ്രക​ടിപ്പി​ക്കാൻ സാധ്യ​മാ​കാതെ വന്നാലും നമുക്ക് അതിന്‌ സഹായം ലഭ്യ​മാ​ണ്‌. പൗ​ലോ​സ്‌ റോ​മി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് ഇങ്ങനെ എഴുതി: “വേ​ണ്ടവി​ധം പ്രാർഥി​ക്കേ​ണ്ടത്‌ എങ്ങ​നെ​യെന്ന് അറിഞ്ഞു​കൂ​ടാത്ത​പ്പോൾ നമു​ക്കു​വേണ്ടി, നമ്മുടെ ഉച്ചരി​ക്കാ​നാ​കാത്ത ഞര​ക്കങ്ങൾക്കായി, ആത്മാ​വു​തന്നെ യാചന കഴി​ക്കു​ന്നു. ആത്മാവു സംസാരിക്കുന്നതിന്‍റെ അർഥം ഇന്നതെന്ന് ഹൃദയങ്ങളെ പരി​ശോ​ധിക്കു​ന്നവൻ അറി​യു​ന്നു; അത്‌ വിശു​ദ്ധന്മാർക്കു​വേണ്ടി ദൈവഹി​തപ്ര​കാര​മല്ലോ യാചന കഴി​ക്കു​ന്നത്‌.” (റോമ. 8:26, 27) ഇയ്യോബ്‌, സങ്കീർത്ത​നങ്ങൾ, സദൃശവാക്യങ്ങൾ തുടങ്ങിയ ബൈബിൾ പുസ്‌തക​ങ്ങളിൽ രേഖപ്പെ​ടുത്തി​യിരി​ക്കുന്ന വാക്കുകൾ ധ്യാ​നിക്കു​ന്നത്‌ നമ്മുടെ ഉള്ളിന്‍റെയുള്ളിലെ വി​കാ​രങ്ങൾ യ​ഹോവ​യിങ്കൽ പകരാൻ നമ്മെ സഹാ​യി​ക്കും.

20, 21. ഫി​ലിപ്പി​യർ 4:6, 7-ലെ പൗലോസിന്‍റെ വാക്കുകൾ എന്ത് ആശ്വാസം പ്രദാനം ചെയ്യുന്നു?

20 പ്ര​ശ്‌ന​ങ്ങളും പ്രാ​തികൂ​ല്യ​ങ്ങളും ആഞ്ഞടി​ക്കു​മ്പോൾ ഫിലി​പ്പി​യർക്കുള്ള പൗലോസിന്‍റെ നിശ്ശ്വസ്‌തബു​ദ്ധി​യുപ​ദേശം നമുക്കു പിൻപ​റ്റാം: “ഒന്നി​നെക്കു​റി​ച്ചും ഉത്‌കണ്‌ഠപ്പെ​ടേണ്ട; ഏതു കാ​ര്യത്തി​ലും പ്രാർഥ​നയാ​ലും യാ​ചനയാ​ലും നി​ങ്ങളു​ടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറി​യി​ക്കുക.” നമ്മുടെ ഉത്തമസുഹൃത്തുമായുള്ള അത്തരം തുറന്ന ആശയ​വിനി​മയം നി​ശ്ചയമാ​യും നമുക്ക് സാ​ന്ത്വന​വും സമാ​ശ്വാ​സവുംകൈവരു​ത്തും. എങ്ങനെ? പൗ​ലോ​സ്‌ തുടർന്ന് ഇങ്ങനെ എഴു​തു​ന്നു: “അപ്പോൾ മനു​ഷ്യ​ബുദ്ധി​ക്ക് അതീ​ത​മായ ദൈ​വസ​മാധാ​നം നി​ങ്ങളു​ടെ ഹൃദയങ്ങളെയും നിന​വു​കളെ​യും ക്രി​സ്‌തു​യേശു മു​ഖാ​ന്തരം കാത്തു​കൊ​ള്ളും.” (ഫിലി. 4:6, 7) നമ്മുടെ ഹൃദയങ്ങളെയും നിന​വു​കളെ​യും വാസ്‌ത​വമാ​യും കാത്തു​കൊ​ള്ളുന്ന, സമാ​നത​കളി​ല്ലാത്ത “ദൈ​വസ​മാധാ​നം” നമുക്ക് എല്ലാ​യ്‌പോ​ഴും വി​ലമതി​ക്കാം.

പ്രാർഥന ദൈ​വവു​മാ​യുള്ള നമ്മുടെ സുഹൃദ്‌ബന്ധം സുദൃഢമാക്കുന്നത്‌ എങ്ങനെ? (21-‍ാ‍ം ഖണ്ഡിക കാണുക)

21 യഹോ​വയു​മാ​യുള്ള സുഹൃദ്‌ബന്ധം സുദൃഢമാക്കാൻ പ്രാർഥന നമ്മെ സഹാ​യി​ക്കുന്നു. അതു​കൊ​ണ്ട് നമുക്ക് “ഇട​വിടാ​തെ പ്രാർഥി”ക്കാം. (1 തെസ്സ. 5:17) ദൈ​വവു​മാ​യുള്ള നമ്മുടെ അമൂ​ല്യ​മായ ബന്ധ​ത്തെ​യും അവന്‍റെ നീ​തി​യുള്ള നില​വാര​ങ്ങൾക്ക് കീഴ്‌പെടാ​നുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും ഈ പഠനം ബലിഷ്‌ഠമാ​ക്കു​മാറാ​കട്ടെ. അതെ, യഹോവ നമ്മുടെദൈവമാ​ണ്‌, പി​താവാ​ണ്‌, നമ്മുടെ ഉത്തമസുഹൃത്താണ്‌. അവന്‍റെ അതു​ല്യ​മായ ആ വ്യ​ക്തി​ത്വം നിമിത്തം നാം ആസ്വ​ദി​ക്കുന്ന അനു​ഗ്രഹങ്ങ​ളെക്കു​റിച്ച് നമുക്ക് നിരന്തരം ധ്യാ​നി​ക്കാം.