2 ദിനവൃത്താന്തം 20:1-37

20  അതിനു ശേഷം മോവാബ്യരും+ അമ്മോന്യരും+ ചില അമ്മോനീമ്യരോടൊപ്പം* യഹോ​ശാ​ഫാ​ത്തി​നു നേരെ യുദ്ധത്തി​നു വന്നു.  അപ്പോൾ ചിലർ വന്ന്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “തീര​പ്ര​ദേ​ശ​ത്തു​നിന്ന്‌,* അതായത്‌ ഏദോ​മിൽനിന്ന്‌,+ വലി​യൊ​രു കൂട്ടം ആളുകൾ അങ്ങയ്‌ക്കു നേരെ വന്നിട്ടു​ണ്ട്‌. അവർ ഇതാ ഹസസോൻ-താമാ​റിൽ, അതായത്‌ ഏൻ-ഗദിയിൽ,+ എത്തിക്ക​ഴി​ഞ്ഞു!”  അതു കേട്ട്‌ ഭയന്നു​പോയ യഹോ​ശാ​ഫാത്ത്‌ യഹോ​വയെ അന്വേ​ഷി​ക്കാൻ നിശ്ചയി​ച്ചു​റച്ചു.+ രാജാവ്‌ യഹൂദ​യിൽ എല്ലായി​ട​ത്തും ഒരു ഉപവാസം പ്രഖ്യാ​പി​ച്ചു.  യഹോവയോട്‌ അരുള​പ്പാ​ടു ചോദി​ക്കാൻ യഹൂദ​യി​ലെ ജനങ്ങൾ ഒന്നിച്ചു​കൂ​ടി.+ യഹൂദ​യി​ലെ എല്ലാ നഗരങ്ങ​ളിൽനി​ന്നു​മു​ള്ളവർ വന്ന്‌ യഹോ​വ​യോ​ടു സഹായം അഭ്യർഥി​ച്ചു.  അപ്പോൾ യഹോ​ശാ​ഫാത്ത്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ പുതിയ മുറ്റത്ത്‌ കൂടിവന്ന യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും സഭയുടെ മുന്നിൽ എഴു​ന്നേ​റ്റു​നിന്ന്‌  ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവേ, അങ്ങ്‌ സ്വർഗ​സ്ഥ​നായ ദൈവ​മാ​ണ​ല്ലോ;+ ജനതക​ളു​ടെ എല്ലാ രാജ്യ​ങ്ങ​ളു​ടെ മേലും പരമാ​ധി​കാ​ര​മു​ള്ളത്‌ അങ്ങയ്‌ക്കാ​ണ്‌.+ ശക്തിയും ബലവും അങ്ങയുടെ കൈക​ളി​ലി​രി​ക്കു​ന്നു; അങ്ങയ്‌ക്കെ​തി​രെ നിൽക്കാൻ ആർക്കു കഴിയും?+  ഞങ്ങളുടെ ദൈവമേ, അങ്ങ്‌ ഈ ദേശത്തു​ണ്ടാ​യി​രു​ന്ന​വരെ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ക​യും അങ്ങയുടെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​ന്റെ സന്തതിക്ക്‌* ഈ ദേശം ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു അവകാ​ശ​മാ​യി കൊടു​ക്കു​ക​യും ചെയ്‌ത​ല്ലോ.+  അവർ അതിൽ താമസ​മു​റ​പ്പി​ക്കു​ക​യും അങ്ങയുടെ നാമത്തി​നു​വേണ്ടി അവി​ടെ​യൊ​രു വിശു​ദ്ധ​മ​ന്ദി​രം പണിയു​ക​യും ചെയ്‌തു.+ അന്ന്‌ അവർ ഇങ്ങനെ പറഞ്ഞു:  ‘വാൾ, ന്യായ​വി​ധി, മാരക​മായ പകർച്ച​വ്യാ​ധി, ക്ഷാമം എന്നിങ്ങ​നെ​യുള്ള ദുരി​തങ്ങൾ വരു​മ്പോൾ ഞങ്ങൾ ഈ ഭവനത്തി​ന്റെ​യും അങ്ങയു​ടെ​യും മുമ്പാകെ നിന്ന്‌ (അങ്ങയുടെ നാമം ഈ ഭവനത്തി​ലു​ണ്ട​ല്ലോ.)+ ആ ദുരി​ത​ത്തിൽനി​ന്നുള്ള വിടു​ത​ലി​നാ​യി അങ്ങയോ​ടു നിലവി​ളി​ച്ചാൽ അങ്ങ്‌ അതു കേൾക്കു​ക​യും ഞങ്ങളെ രക്ഷിക്കു​ക​യും ചെയ്യേ​ണമേ.’+ 10  ഇപ്പോൾ ഇതാ, അമ്മോ​ന്യ​രും മോവാ​ബ്യ​രും സേയീർമലനാട്ടുകാരും+ ഞങ്ങൾക്കു നേരെ വന്നിരി​ക്കു​ന്നു. ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ വന്ന സമയത്ത്‌ അവരെ ആക്രമി​ക്കാൻ അങ്ങ്‌ ഇസ്രാ​യേ​ല്യ​രെ അനുവ​ദി​ച്ചില്ല. അതു​കൊണ്ട്‌ അവരെ നശിപ്പി​ക്കാ​തെ ഇസ്രാ​യേ​ല്യർ അവരുടെ അടുത്തു​നിന്ന്‌ മാറി​പ്പോ​യി.+ 11  പക്ഷേ അതിനുള്ള പ്രതി​ഫ​ല​മാ​യി അവർ ഇപ്പോൾ, അങ്ങ്‌ ഞങ്ങൾക്ക്‌ അവകാ​ശ​മാ​യി തന്ന അങ്ങയുടെ ദേശത്തു​നിന്ന്‌ ഞങ്ങളെ ഓടി​ച്ചു​ക​ള​യാൻ വന്നിരി​ക്കു​ന്നു.+ 12  ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനക്കൂ​ട്ട​ത്തി​നു മുന്നിൽ ഞങ്ങൾ നിസ്സഹാ​യ​രാണ്‌. എന്തു ചെയ്യണ​മെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ.+ സഹായ​ത്തി​നാ​യി ഞങ്ങൾ അങ്ങയി​ലേക്കു നോക്കു​ന്നു.+ ഞങ്ങളുടെ ദൈവമേ, അങ്ങ്‌ അവരെ ന്യായം വിധി​ക്കി​ല്ലേ?”+ 13  യഹൂദയിലുള്ളവരെല്ലാം അപ്പോൾ അവരുടെ ഭാര്യ​മാ​രോ​ടും മക്കളോടും* കുഞ്ഞു​കു​ട്ടി​ക​ളോ​ടും ഒപ്പം യഹോ​വ​യു​ടെ സന്നിധി​യിൽ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 14  അപ്പോൾ സഭയുടെ മധ്യേ​വെച്ച്‌ ലേവ്യ​നും ആസാഫി​ന്റെ വംശജ​നും ആയ, മത്ഥന്യ​യു​ടെ മകനായ യയീ​യേ​ലി​ന്റെ മകനായ ബനയയു​ടെ മകനായ സെഖര്യ​യു​ടെ മകൻ യഹസീ​യേ​ലി​ന്റെ മേൽ യഹോ​വ​യു​ടെ ആത്മാവ്‌ വന്നു. 15  യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശ​ലേം​നി​വാ​സി​കളേ, യഹോ​ശാ​ഫാത്ത്‌ രാജാവേ, കേൾക്കുക! യഹോവ നിങ്ങ​ളോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂ​ട്ടത്തെ കണ്ട്‌ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ. ഈ യുദ്ധം നിങ്ങളു​ടേതല്ല, ദൈവ​ത്തി​ന്റേ​താണ്‌!+ 16  നാളെ നിങ്ങൾ അവർക്കു നേരെ ചെല്ലണം. അവർ സീസ്‌ ചുരം വഴിയാ​യി​രി​ക്കും വരുന്നത്‌. നിങ്ങൾ അവരെ യരൂവേൽ വിജന​ഭൂ​മി​ക്കു മുന്നിൽ താഴ്‌വരയുടെ* അതിരിൽവെച്ച്‌ കാണും. 17  ഈ യുദ്ധത്തിൽ നിങ്ങൾ പോരാ​ടേ​ണ്ടി​വ​രില്ല. സ്വസ്ഥാ​ന​ങ്ങ​ളിൽ നിശ്ചല​രാ​യി നിന്ന്‌+ യഹോവ നിങ്ങളെ രക്ഷിക്കുന്നതു* കണ്ടു​കൊ​ള്ളുക.+ യഹൂദേ, യരുശ​ലേമേ, നിങ്ങൾ പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.+ നാളെ അവർക്കു നേരെ ചെല്ലുക; യഹോവ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.’”+ 18  ഉടനെ യഹോ​ശാ​ഫാത്ത്‌ നിലം​വരെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. യഹൂദ​യി​ലെ​യും യരുശ​ലേ​മി​ലെ​യും നിവാ​സി​ക​ളെ​ല്ലാം യഹോ​വ​യു​ടെ മുമ്പാകെ കമിഴ്‌ന്നു​വീണ്‌ യഹോ​വയെ ആരാധി​ച്ചു. 19  അപ്പോൾ കൊഹാത്യരുടെയും+ കോര​ഹ്യ​രു​ടെ​യും വംശത്തിൽപ്പെട്ട ലേവ്യർ എഴു​ന്നേറ്റ്‌ വളരെ ഉച്ചത്തിൽ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വയെ സ്‌തു​തി​ച്ചു.+ 20  പിറ്റേന്ന്‌ അവർ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ തെക്കോവയിലെ+ വിജന​ഭൂ​മി​യി​ലേക്കു പോയി. പോകു​ന്ന​തി​നു മുമ്പ്‌ യഹോ​ശാ​ഫാത്ത്‌ എഴു​ന്നേ​റ്റു​നിന്ന്‌ അവരോ​ടു പറഞ്ഞു: “യഹൂദേ, യരുശ​ലേം​നി​വാ​സി​കളേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക! നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കുക. അപ്പോൾ നിങ്ങൾക്ക്‌ ഉറച്ചുനിൽക്കാൻ* കഴിയും. ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രി​ലും വിശ്വ​സി​ക്കുക;+ നിങ്ങൾ വിജയം വരിക്കും.” 21  ജനവുമായി കൂടി​യാ​ലോ​ചി​ച്ച​ശേഷം യഹോ​വയെ പാടി സ്‌തു​തി​ക്കാൻ രാജാവ്‌ പുരു​ഷ​ന്മാ​രെ നിയമി​ച്ചു.+ അവർ വിശു​ദ്ധ​മായ അലങ്കാ​രങ്ങൾ അണിഞ്ഞ്‌, “യഹോ​വ​യോ​ടു നന്ദി പറയു​വിൻ; ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌” എന്നു പാടി​ക്കൊണ്ട്‌ പടയാ​ളി​ക​ളു​ടെ മുന്നിൽ നടന്നു.+ 22  അവർ സന്തോ​ഷ​ത്തോ​ടെ സ്‌തു​തി​ഗീ​തങ്ങൾ പാടാൻതു​ട​ങ്ങി​യ​പ്പോൾ, യഹൂദ​യ്‌ക്കു നേരെ വന്നു​കൊ​ണ്ടി​രുന്ന അമ്മോ​ന്യ​രെ​യും മോവാ​ബ്യ​രെ​യും സേയീർമ​ല​നാ​ട്ടു​കാ​രെ​യും ആക്രമി​ക്കാൻ യഹോവ പതിയി​രു​പ്പു​കാ​രെ നിറുത്തി. ശത്രു​സൈ​ന്യ​ങ്ങൾ പരസ്‌പരം ആക്രമി​ച്ചു.+ 23  അമ്മോന്യരും മോവാ​ബ്യ​രും സേയീർമലനാട്ടുകാർക്കു+ നേരെ തിരിഞ്ഞ്‌ അവരെ പൂർണ​മാ​യി നശിപ്പി​ച്ചു​ക​ളഞ്ഞു. സേയീർനി​വാ​സി​കളെ സംഹരി​ച്ച​ശേഷം അവർ പരസ്‌പരം കൊ​ന്നൊ​ടു​ക്കി.+ 24  യഹൂദയിലുള്ളവർ വിജന​ഭൂ​മി​യി​ലെ കാവൽഗോ​പു​ര​ത്തിന്‌ അടുത്ത്‌ എത്തിയപ്പോൾ+ അതാ, ആ ജനം മുഴുവൻ ശവങ്ങളാ​യി കിടക്കു​ന്നു!+ ആരും അവശേ​ഷി​ച്ചി​രു​ന്നില്ല. 25  യഹോശാഫാത്തും കൂടെ​യുള്ള ജനവും വന്ന്‌ അവരുടെ വസ്‌തു​വ​കകൾ എടുത്തു. അവിടെ നിരവധി സാധന​സാ​മ​ഗ്രി​ക​ളും വസ്‌ത്ര​ങ്ങ​ളും അമൂല്യ​മായ വസ്‌തു​ക്ക​ളും ഉണ്ടായി​രു​ന്നു. ഓരോ​രു​ത്ത​രും അവർക്ക്‌ എടുക്കാ​വു​ന്ന​ത്ര​യും സാധനങ്ങൾ അവി​ടെ​നിന്ന്‌ എടുത്തു​കൊ​ണ്ടു​പോ​യി.+ മൂന്നു ദിവസം​കൊ​ണ്ടാണ്‌ അവർ അതു ശേഖരി​ച്ചത്‌; അത്രയ​ധി​കം വസ്‌തു​വ​കകൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 26  നാലാം ദിവസം അവർ ബരാഖ താഴ്‌വ​ര​യിൽ ഒന്നിച്ചു​കൂ​ടി. അവർ അവിടെ യഹോ​വയെ സ്‌തു​തി​ച്ചു.* അതു​കൊ​ണ്ടാണ്‌ അവർ ആ സ്ഥലത്തിനു ബരാഖ* താഴ്‌വര എന്നു പേരി​ട്ടത്‌.+ അത്‌ ഇന്നും അങ്ങനെ​യാണ്‌ അറിയ​പ്പെ​ടു​ന്നത്‌. 27  യഹോവ അവർക്കു ശത്രു​ക്ക​ളു​ടെ മേൽ വിജയം നൽകി​യ​തു​കൊണ്ട്‌ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഉള്ളവർ യഹോ​ശാ​ഫാ​ത്തി​ന്റെ നേതൃ​ത്വ​ത്തിൽ വളരെ സന്തോ​ഷ​ത്തോ​ടെ യരുശ​ലേ​മി​ലേക്കു മടങ്ങി.+ 28  അങ്ങനെ അവർ തന്ത്രി​വാ​ദ്യം, കിന്നരം+ എന്നിവ വായി​ച്ചും കാഹളം+ മുഴക്കി​യും കൊണ്ട്‌ യരുശ​ലേ​മിൽ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു വന്നു.+ 29  യഹോവ ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്കൾക്കെ​തി​രെ പോരാ​ടി​യെന്ന്‌ അറിഞ്ഞ​പ്പോൾ അവി​ടെ​യുള്ള രാജ്യ​ങ്ങ​ളി​ലെ​ല്ലാം ദൈവ​ത്തിൽനി​ന്നുള്ള ഭയം പരന്നു.+ 30  അങ്ങനെ യഹോ​ശാ​ഫാ​ത്തി​ന്റെ രാജ്യത്ത്‌ ശാന്തി​യും സമാധാ​ന​വും ഉണ്ടായി. യഹോ​ശാ​ഫാ​ത്തി​ന്റെ ദൈവം ചുറ്റു​മുള്ള ശുത്രു​ക്ക​ളിൽനിന്ന്‌ യഹോ​ശാ​ഫാ​ത്തി​നു സ്വസ്ഥത നൽകി.+ 31  യഹോശാഫാത്ത്‌ യഹൂദ​യിൽ ഭരണം തുടർന്നു. രാജാ​വാ​കു​മ്പോൾ യഹോ​ശാ​ഫാ​ത്തിന്‌ 35 വയസ്സാ​യി​രു​ന്നു. 25 വർഷം യഹോ​ശാ​ഫാത്ത്‌ യരുശ​ലേ​മിൽ ഭരണം നടത്തി. ശിൽഹി​യു​ടെ മകളായ അസൂബ​യാ​യി​രു​ന്നു യഹോ​ശാ​ഫാ​ത്തി​ന്റെ അമ്മ.+ 32  യഹോശാഫാത്ത്‌ അപ്പനായ ആസയുടെ വഴിയിൽത്തന്നെ നടന്നു.+ അതിൽനി​ന്ന്‌ വ്യതി​ച​ലി​ക്കാ​തെ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു.+ 33  എന്നാൽ ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു.+ പൂർവി​ക​രു​ടെ ദൈവത്തെ അന്വേ​ഷി​ക്കാൻ ജനം അവരുടെ ഹൃദയം ഒരുക്കി​യ​തു​മില്ല.+ 34  യഹോശാഫാത്തിന്റെ ബാക്കി ചരിത്രം ആദി​യോ​ടന്തം ഹനാനി​യു​ടെ മകനായ+ യേഹു​വി​ന്റെ വിവര​ണ​ത്തിൽ കാണാ​നാ​കും.+ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ അത്‌ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 35  പിന്നീട്‌ യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാത്ത്‌ ഇസ്രാ​യേൽരാ​ജാ​വായ അഹസ്യ​യു​മാ​യി സഖ്യം ചേർന്നു. അഹസ്യ ഒരു ദുഷ്ടനാ​യി​രു​ന്നു.+ 36  അഹസ്യ യഹോ​ശാ​ഫാ​ത്തി​നെ കൂട്ടു​പി​ടിച്ച്‌, തർശീശിലേക്കു+ പോകു​ന്ന​തി​നു​വേണ്ടി എസ്യോൻ-ഗേബരിൽവെച്ച്‌+ കപ്പലുകൾ ഉണ്ടാക്കി. 37  എന്നാൽ മരേശ​ക്കാ​ര​നായ ദോദാ​വാ​ഹു​വി​ന്റെ മകൻ എലീ​യേ​സെർ യഹോ​ശാ​ഫാ​ത്തിന്‌ എതിരെ ഇങ്ങനെ പ്രവചി​ച്ചു: “നീ അഹസ്യ​യു​മാ​യി സഖ്യം ചേർന്ന​തു​കൊണ്ട്‌ യഹോവ നിന്റെ സംരംഭം തകർത്തു​ക​ള​യും.”+ അങ്ങനെ ആ കപ്പലുകൾ തകർന്നു​പോ​യി;+ അവയ്‌ക്കു തർശീ​ശി​ലേക്കു പോകാൻ കഴിഞ്ഞില്ല.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മെയൂ​നീ​മ്യ​രോ​ടൊ​പ്പം.”
തെളിവനുസരിച്ച്‌ ചാവു​ക​ട​ലി​ന്റെ പ്രദേശം.
അക്ഷ. “വിത്തിന്‌.”
അക്ഷ. “പുത്ര​ന്മാ​രോ​ടും.”
അഥവാ “നീർച്ചാ​ലി​ന്റെ.”
അഥവാ “വിടു​വി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌.”
അഥവാ “പിടി​ച്ചു​നിൽക്കാൻ.”
അക്ഷ. “അനു​ഗ്ര​ഹി​ച്ചു.”
അർഥം: “അനു​ഗ്രഹം, സ്‌തുതി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം