ഉൽപത്തി 15:1-21

15  ഇതിനു ശേഷം ഒരു ദിവ്യ​ദർശ​ന​ത്തി​ലൂ​ടെ യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “അബ്രാമേ, പേടി​ക്കേണ്ടാ.+ ഞാൻ നിനക്ക്‌ ഒരു പരിച​യാണ്‌.+ നിന്റെ പ്രതി​ഫലം വളരെ വലുതാ​യി​രി​ക്കും.”+  അപ്പോൾ അബ്രാം പറഞ്ഞു: “പരമാ​ധി​കാ​രി​യായ യഹോവേ, എനിക്കു മക്കളി​ല്ല​ല്ലോ. ദമസ്‌കൊ​സു​കാ​ര​നായ എലീയേസെരാണ്‌+ എന്റെ അനന്തരാ​വ​കാ​ശി. അങ്ങനെ​യി​രി​ക്കെ അങ്ങ്‌ എനിക്ക്‌ എന്തു പ്രതി​ഫ​ല​മാ​ണു തരാൻപോ​കു​ന്നത്‌?”  അബ്രാം തുടർന്നു: “അങ്ങ്‌ എനിക്കു സന്തതിയെ*+ തന്നിട്ടില്ല. എന്റെ വീട്ടിലെ ഒരു ദാസനാണ്‌* ഇപ്പോൾ എന്റെ അനന്തരാ​വ​കാ​ശി.”  എന്നാൽ യഹോ​വ​യു​ടെ മറുപടി ഇതായി​രു​ന്നു: “ഇല്ല, എലീ​യേ​സെർ നിന്റെ അനന്തരാ​വ​കാ​ശി​യാ​കില്ല. നിന്റെ സ്വന്തം മകൻതന്നെ* നിന്റെ അനന്തരാ​വ​കാ​ശി​യാ​കും.”+  അബ്രാമിനെ പുറത്ത്‌ കൊണ്ടു​വ​ന്നിട്ട്‌ ദൈവം പറഞ്ഞു: “ആകാശ​ത്തിലേക്ക്‌ ഒന്നു നോക്കൂ! നിനക്കു നക്ഷത്ര​ങ്ങളെ എണ്ണാൻ കഴിയുമെ​ങ്കിൽ എണ്ണുക.” പിന്നെ ദൈവം അബ്രാ​മിനോ​ടു പറഞ്ഞു: “നിന്റെ സന്തതിയും* ഇതു​പോലെ​യാ​കും.”+  അബ്രാം യഹോ​വ​യിൽ വിശ്വ​സി​ച്ചു.+ അതു​കൊണ്ട്‌ ദൈവം അബ്രാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി.+  പിന്നെ ദൈവം പറഞ്ഞു: “ഈ ദേശം നിനക്ക്‌ അവകാ​ശ​മാ​യി തരാൻവേണ്ടി, കൽദയ​രു​ടെ ഊർ എന്ന പട്ടണത്തിൽനി​ന്ന്‌ നിന്നെ കൊണ്ടു​വന്ന യഹോ​വ​യാ​ണു ഞാൻ.”+  അപ്പോൾ അബ്രാം ചോദി​ച്ചു: “പരമാ​ധി​കാ​രി​യായ യഹോവേ, ഞാൻ ഇത്‌ അവകാ​ശ​മാ​ക്കുമെന്ന്‌ എനിക്ക്‌ എങ്ങനെ അറിയാൻ കഴിയും?”  അപ്പോൾ ദൈവം അബ്രാ​മിനോ​ടു പറഞ്ഞു: “മൂന്നു വയസ്സുള്ള ഒരു പശുക്കി​ടാ​വിനെ​യും മൂന്നു വയസ്സുള്ള ഒരു പെൺകോ​ലാ​ടിനെ​യും മൂന്നു വയസ്സുള്ള ഒരു ആൺചെ​മ്മ​രി​യാ​ടിനെ​യും ഒരു ചെങ്ങാ​ലിപ്രാ​വിനെ​യും ഒരു പ്രാവിൻകു​ഞ്ഞിനെ​യും എനിക്കു​വേണ്ടി കൊണ്ടു​വ​രുക.” 10  അങ്ങനെ അബ്രാം അവയെ കൊണ്ടു​വന്ന്‌ ഓരോ​ന്നിനെ​യും രണ്ടായി പിളർന്ന്‌ നേർക്കു​നേരെ വെച്ചു; എന്നാൽ പക്ഷികളെ പിളർന്നില്ല. 11  അവയുടെ മാംസം തിന്നാൻ ഇരപി​ടി​യൻ പക്ഷികൾ പറന്നി​റങ്ങി. എന്നാൽ അബ്രാം അവയെ ആട്ടിപ്പാ​യി​ച്ചുകൊ​ണ്ടി​രു​ന്നു. 12  സൂര്യൻ അസ്‌ത​മി​ക്കാ​റാ​യപ്പോൾ അബ്രാം നല്ല ഉറക്കത്തി​ലാ​യി; ഭയാന​ക​മായ കൂരി​രുൾ അബ്രാ​മി​നെ മൂടി. 13  അപ്പോൾ ദൈവം അബ്രാ​മിനോ​ടു പറഞ്ഞു: “ഇത്‌ അറിഞ്ഞുകൊ​ള്ളുക: നിന്റെ സന്തതി* അവരുടേ​ത​ല്ലാത്ത ദേശത്ത്‌ പരദേ​ശി​ക​ളാ​യി ജീവി​ക്കും. അവി​ടെ​യുള്ള ജനം അവരെ അടിമ​ക​ളാ​ക്കി 400 വർഷം കഷ്ടപ്പെ​ടു​ത്തും.+ 14  എന്നാൽ അവർ സേവി​ക്കുന്ന ആ ജനതയെ ഞാൻ വിധി​ക്കും.+ പിന്നെ അവർക്കി​ട​യിൽനിന്ന്‌ അവർ ധാരാളം വസ്‌തു​വ​ക​ക​ളു​മാ​യി പുറ​പ്പെ​ട്ടുപോ​രും.+ 15  നീയോ, സമാധാ​നത്തോ​ടെ നിന്റെ പൂർവി​കരോ​ടു ചേരും; തികഞ്ഞ വാർധ​ക്യ​ത്തിൽ മരിച്ച്‌ അടക്ക​പ്പെ​ടും.+ 16  അവരുടെ നാലാം തലമുറ ഇവി​ടേക്കു മടങ്ങി​വ​രും.+ കാരണം അമോ​ര്യ​രു​ടെ പാപം ഇതുവരെ അതിന്റെ മൂർധ​ന്യ​ത്തിൽ എത്തിയി​ട്ടില്ല.”+ 17  സൂര്യാസ്‌തമയശേഷം കൂരി​രുൾ വ്യാപി​ച്ചപ്പോൾ, പുകയുന്ന ഒരു തീച്ചൂള ദൃശ്യ​മാ​യി. ജ്വലി​ക്കുന്ന ഒരു പന്തം ആ മാംസ​ക്ക​ഷ​ണ​ങ്ങൾക്കി​ട​യി​ലൂ​ടെ കടന്നുപോ​യി. 18  ആ ദിവസം യഹോവ അബ്രാ​മു​മാ​യി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജി​പ്‌തി​ലെ നദി മുതൽ മഹാന​ദി​യായ യൂഫ്രട്ടീസ്‌+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടു​ക്കും.+ 19  അതായത്‌ കേന്യർ,+ കെനി​സ്യർ, കദ്‌മോ​ന്യർ, 20  ഹിത്യർ,+ പെരി​സ്യർ,+ രഫായീ​മ്യർ,+ 21  അമോര്യർ, കനാന്യർ, ഗിർഗ​ശ്യർ, യബൂസ്യർ+ എന്നിവ​രു​ടെ ദേശം.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിനെ.”
അക്ഷ. “പുത്ര​നാണ്‌.”
അക്ഷ. “നിന്റെ ഉള്ളിൽനി​ന്ന്‌ പുറ​പ്പെ​ടു​ന്ന​വൻതന്നെ.”
അക്ഷ. “വിത്തും.”
അക്ഷ. “വിത്ത്‌.”
അക്ഷ. “വിത്തിന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം