വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേനം | അപ്രതീക്ഷിസംങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .

പ്രിയപ്പെട്ട ഒരാളുടെ മരണം

പ്രിയപ്പെട്ട ഒരാളുടെ മരണം

തന്‍റെ മാതാ​വും പിതാ​വും ഉൾപ്പെടെ അഞ്ച് കുടും​ബാം​ഗ​ങ്ങ​ളു​ടെ ജീവൻ അപഹരിച്ച ഒരു കാർ അപകട​ത്തിൽ ബ്രസീ​ലു​കാ​ര​നാ​യ റൊണാൾഡോ​യും ഉണ്ടായി​രു​ന്നു. അവൻ പറയുന്നു: “ഞാൻ രണ്ടു മാസ​ത്തോ​ളം ആശുപ​ത്രി​യിൽ കിടന്ന ശേഷമാണ്‌, അപകട​ത്തിൽ മാതാ​പി​താ​ക്കൾ മരിച്ച വിവരം എന്നെ അറിയി​ച്ചത്‌.

“അവർ മരി​ച്ചെന്ന് തുടക്ക​ത്തിൽ എനിക്കു വിശ്വ​സി​ക്കാൻ കഴിഞ്ഞില്ല. എല്ലാവരും ഒരുമിച്ച് എങ്ങനെ മരിക്കും? എന്നാൽ, അത്‌ സത്യമാ​ണെന്ന് മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ ഞെട്ടി​പ്പോ​യി. ഇത്രയ​ധി​കം വേദന ഞാൻ ഇതുവരെ അനുഭ​വി​ച്ചി​ട്ടി​ല്ല. അവരി​ല്ലാ​ത്ത ജീവിതം അർഥശൂ​ന്യ​മാ​ണെന്ന് എനിക്കു തോന്നി. ഞാൻ മാസങ്ങ​ളോ​ളം ദിവസ​വും കരയു​മാ​യി​രു​ന്നു. കാർ ഓടി​ക്കാൻ മറ്റൊ​രാ​ളെ അനുവ​ദി​ച്ച​തി​നു ഞാൻ എന്നെത്തന്നെ കുറ്റ​പ്പെ​ടു​ത്തി. ഞാനാണ്‌ ഓടി​ച്ചി​രു​ന്ന​തെ​ങ്കിൽ ഒരുപക്ഷേ അവർ ഇന്നും ജീവ​നോ​ടെ കാണു​മാ​യി​രു​ന്നു.

“അതു സംഭവി​ച്ചിട്ട് ഇപ്പോൾ 16 വർഷമാ​യി. ജീവി​ത​ത്തി​ലേ​ക്കു മടങ്ങി​വ​രാൻ എനിക്കു സാധി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അവരുടെ ദാരു​ണ​മാ​യ മരണം എന്‍റെ ഹൃദയ​ത്തിൽ വരുത്തിയ ശൂന്യത ഇന്നും അവശേ​ഷി​ക്കു​ന്നു.”

ദുരന്ത​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ. . .

നിങ്ങൾക്കു​ണ്ടാ​യ നഷ്ടത്തെ​പ്ര​തി ദുഃഖി​ക്കു​ക. “കരവാൻ ഒരു കാലം” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:1, 4) “കരയണ​മെ​ന്നു തോന്നി​യ​പ്പോ​ഴൊ​ക്കെ ഞാൻ കരഞ്ഞു. കരച്ചിൽ അടക്കു​ന്ന​തു​കൊണ്ട് ഒരു പ്രയോ​ജ​ന​വു​മി​ല്ലാ​യി​രു​ന്നു. മാത്രമല്ല, കരഞ്ഞു കഴിയു​മ്പോൾ എനിക്കു ആശ്വാസം തോന്നു​മാ​യി​രു​ന്നു” എന്ന് റൊണാൾഡോ പറയുന്നു. എല്ലാവ​രും ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ ഒരു​പോ​ലെ​യല്ല. നിങ്ങൾ ദുഃഖം പുറമെ പ്രകടിപ്പിക്കാത്തതുകൊണ്ട് നിങ്ങൾ യാതൊ​രു വികാ​ര​വും ഇല്ലാത്ത വ്യക്തി​യാ​ണെ​ന്നോ മനഃപൂർവം കരയണ​മെ​ന്നോ അതിന്‌ അർഥമില്ല.

നിങ്ങ​ളെ​ത്ത​ന്നെ ഒറ്റപ്പെ​ടു​ത്താ​തി​രി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 18:1) “സമൂഹ​ത്തിൽനിന്ന് എന്നെത്തന്നെ ഒറ്റപ്പെ​ടു​ത്താ​നു​ള്ള പ്രവണത ഞാൻ ചെറു​ക്കാൻ ശ്രമിച്ചു. ആളുകൾ എന്നെ സന്ദർശി​ച്ച​പ്പോ​ഴൊ​ക്കെ ഞാൻ അവരെ സ്വാഗതം ചെയ്യു​ക​യും എന്‍റെ വികാ​ര​ങ്ങൾ ഭാര്യ​യോ​ടും അടുത്ത സുഹൃ​ത്തു​ക്ക​ളോ​ടും പങ്കു​വെ​ക്കു​ക​യും ചെയ്‌തു,” റൊണാൾഡോ പറയുന്നു.

ചിലർ വേദനാ​ക​ര​മാ​യ വാക്കു​ക​ളാണ്‌ പറയു​ന്ന​തെ​ങ്കിൽ ശാന്തത കൈവി​ടാ​തി​രി​ക്കു​ക. “എല്ലാം നല്ലതി​നാണ്‌” എന്നതു​പോ​ലു​ള്ള ചില പ്രസ്‌താ​വ​ന​കൾ ഇതിൽ ഉൾപ്പെ​ടു​ന്നു. “എന്നെ ആശ്വസി​പ്പി​ക്കാ​നാ​യി ചിലർ പറഞ്ഞ കാര്യങ്ങൾ വിപരീ​ത​ഫ​ല​മാണ്‌ ഉളവാ​ക്കി​യത്‌” എന്ന് റൊണാൾഡോ ഓർമി​ക്കു​ന്നു. നിങ്ങളെ വേദനി​പ്പി​ച്ച വാക്കു​ക​ളെ​ക്കു​റി​ച്ചു ചിന്തി​ച്ചി​രി​ക്കു​ന്ന​തി​നു പകരം “പറഞ്ഞു​കേൾക്കു​ന്ന സകലവാ​ക്കി​ന്നും നീ ശ്രദ്ധ​കൊ​ടു​ക്ക​രുത്‌” എന്ന ബൈബി​ളി​ന്‍റെ ജ്ഞാനപൂർവ​ക​മാ​യ ബുദ്ധി​യു​പ​ദേ​ശം പിൻപ​റ്റു​ക.—സഭാ​പ്ര​സം​ഗി 7:21.

മരിച്ച​വ​രു​ടെ അവസ്ഥ എന്താണ്‌ എന്നതി​നെ​ക്കു​റി​ച്ചു​ള്ള സത്യം മനസ്സി​ലാ​ക്കു​ക. റൊണാൾഡോ പറയുന്നു: “മരിച്ചു​പോ​യ ആളുകൾ കഷ്ടപ്പെ​ടു​ക​യ​ല്ലെന്ന് സഭാ​പ്ര​സം​ഗി എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ന്‍റെ 9-‍ാ‍ം അധ്യായം 5-‍ാ‍ം വാക്യം കാണി​ച്ചു​ത​രു​ന്നു. ഈ വസ്‌തുത എനിക്കു ആശ്വാസം നൽകുന്നു. കൂടാതെ ഒരു പുനരു​ത്ഥാ​നം ഉണ്ടാകു​മെ​ന്നും അങ്ങനെ മരിച്ച​വ​രെ​ല്ലാം തിരികെ ജീവനി​ലേ​ക്കു വരു​മെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു. അതു​കൊണ്ട് എന്‍റെ മരിച്ചു​പോ​യ പ്രിയ​പ്പെ​ട്ട​വർ ഒരു യാത്ര പോയി​രി​ക്കു​ന്നു എന്നാണ്‌ ഞാൻ അവരെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌.”—പ്രവൃ​ത്തി​കൾ 24:15.

നിങ്ങൾക്ക് അറിയാമോ? ദൈവം “മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യു”ന്ന ഒരു കാല​ത്തെ​ക്കു​റി​ച്ചു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. *യെശയ്യാ​വു 25:8. ▪ (g14-E 07)

^ ഖ. 11 കൂടുതൽ വിവര​ങ്ങൾക്കാ​യി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 7-‍ാ‍ം അധ്യായം കാണുക. www.jw.org-ൽ നിന്നു നിങ്ങൾക്ക് ഇതു ഡൗൺലോഡ്‌ ചെയ്യാ​വു​ന്ന​താണ്‌.