വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടുംങ്ങൾക്കുവേണ്ടി | മാതാപിതാക്കൾ

പറ്റില്ല എന്ന് എങ്ങനെ പറയാം?

പറ്റില്ല എന്ന് എങ്ങനെ പറയാം?

പ്രശ്‌നം

“പറ്റില്ല” എന്നു പറഞ്ഞാൽ നിങ്ങളു​ടെ കുട്ടി അത്‌ അംഗീ​ക​രി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ല. ആ വാക്കു പറയു​മ്പോൾ അതി​നോ​ടു​ള്ള അവന്‍റെ * പ്രതി​ക​ര​ണം നിങ്ങളു​ടെ ക്ഷമ പരീക്ഷി​ക്കു​ന്നു. എന്തൊക്കെ ചെയ്‌തി​ട്ടും നിങ്ങൾക്ക് അവനെ ശാന്തനാ​ക്കാൻ കഴിയു​ന്നി​ല്ല. അവൻ പറയു​ന്നത്‌ അംഗീ​ക​രി​ക്കു​ക​യ​ല്ലാ​തെ മറ്റൊരു പോം​വ​ഴി​യു​മി​ല്ലെന്നു നിങ്ങൾക്കു തോന്നു​ന്നു. ഒടുവിൽ, പറ്റില്ല എന്നു നിങ്ങൾ തീർത്തു പറഞ്ഞ വാക്ക് അവന്‍റെ ശല്യം സഹിക്ക​വ​യ്യാ​തെ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ ഉവ്വ് എന്നായി മാറുന്നു.

വീട്ടിൽ അരങ്ങേ​റു​ന്ന മടുപ്പു​ള​വാ​ക്കു​ന്ന ഈ ശീലം നിങ്ങൾക്കു നിറു​ത്താൻ കഴിയും. എന്നാൽ അതിനു​മുമ്പ്, ഇല്ല എന്നു പറയു​ന്ന​തി​നോ​ടു ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിചി​ന്തി​ക്കാം.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

“പറ്റില്ല” എന്നു പറയുന്നത്‌ ക്രൂരയല്ല. എന്നാൽ ചില മാതാ​പി​താ​ക്കൾ ഇതി​നോട്‌ വിയോ​ജി​ക്കു​ന്നു. അവരുടെ അഭി​പ്രാ​യ​ത്തിൽ, നിങ്ങൾ കുട്ടിക്ക് കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക​യോ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യോ അല്ലെങ്കിൽ വിട്ടു​വീ​ഴ്‌ച്ച ചെയ്യു​ക​യോ ആണ്‌ വേണ്ടത്‌. പക്ഷേ എന്തുത​ന്നെ​യാ​യാ​ലും, ഇല്ല എന്ന വാക്ക് ഒഴിവാ​ക്ക​ണം. കാരണം, അത്‌ കുട്ടിക്കു നിങ്ങ​ളോട്‌ ദേഷ്യം തോന്നാൻ ഇടയാ​ക്കും എന്ന് അവർ പറയുന്നു.

“ഇല്ല” എന്ന വാക്ക്, നിങ്ങളു​ടെ കുട്ടിയെ ആദ്യം നിരാ​ശ​പ്പെ​ടു​ത്തും എന്നത്‌ സത്യമാണ്‌. എന്നാൽ, യഥാർഥ​ജീ​വി​ത​ത്തിൽ എല്ലാറ്റി​നും ഒരു പരിധി​യു​ണ്ടെന്ന വില​യേ​റി​യ പാഠം അത്‌ അവനെ പഠിപ്പി​ക്കു​ന്നു. നേരെ​മ​റിച്ച് വിട്ടു​വീ​ഴ്‌ച ചെയ്യു​മ്പോൾ നിങ്ങളു​ടെ അധികാ​രം ദുർബ​ല​പ്പെ​ടു​ക മാത്രമല്ല, വാശി​പി​ടിച്ച് കരഞ്ഞാൽ കാര്യം നേടാ​മെന്ന സൂത്രം അവനെ പഠിപ്പി​ക്കു​ക​യു​മാ​യി​രി​ക്കും നിങ്ങൾ ചെയ്യു​ന്നത്‌. കാല​ക്ര​മേണ കുട്ടിക്കു നിങ്ങ​ളോ​ടു ദേഷ്യം തോന്നാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം. സൂത്ര​ത്തി​ലൂ​ടെ തന്‍റെ വഴിക്കു​കൊ​ണ്ടു​വ​രാൻ കഴിയുന്ന മാതാ​പി​താ​ക്ക​ളോട്‌ കുട്ടിക്ക് എത്ര​ത്തോ​ളം ബഹുമാ​ന​മു​ണ്ടാ​യി​രി​ക്കും?

പറ്റില്ല എന്ന നിങ്ങളുടെ വാക്ക് കൗമാത്തിനും യൗവനത്തിനും ആയി നിങ്ങളുടെ കുട്ടിയെ ഒരുക്കുന്നു. സ്വയം ത്യജി​ക്കേ​ണ്ട​തി​ന്‍റെ പ്രയോ​ജ​ന​ങ്ങൾ അത്‌ അവനെ പഠിപ്പി​ക്കു​ന്നു. ഈ മൂല്യ​വ​ത്താ​യ പാഠം പഠിച്ചി​രി​ക്കു​ന്ന കുട്ടി കൗമാ​ര​പ്രാ​യ​ത്തിൽ എത്തു​മ്പോൾ, മയക്കു​മ​രുന്ന് ഉപയോ​ഗി​ക്കാ​നോ വിവാ​ഹ​പൂർവ ലൈം​ഗി​ക​ത​യിൽ ഉൾപ്പെ​ടാ​നോ ഉള്ള സമ്മർദ​ത്തി​നു വഴി​പ്പെ​ടാ​നു​ള്ള സാധ്യത കുറവാണ്‌.

പറ്റില്ല എന്ന നിങ്ങളു​ടെ വാക്ക് കുട്ടിയെ യൗവന​ത്തി​നാ​യും ഒരുക്കു​ന്നു. “നാം (പ്രായ​പൂർത്തി​യാ​യ​വർ) ആഗ്രഹി​ക്കു​ന്ന കാര്യ​ങ്ങ​ളെ​ല്ലാം നമുക്കു എല്ലായ്‌പോ​ഴും ലഭിക്കു​ന്നി​ല്ല എന്നതാണ്‌ വാസ്‌ത​വം. . . . അവർ ആവശ്യ​പ്പെ​ടു​ന്ന എന്തും ഈ ലോകം ഒരു വെള്ളി​ത്ത​ളി​ക​യിൽ അവർക്കു നൽകു​മെന്ന് പഠിപ്പി​ക്കു​ന്ന​തു​കൊണ്ട് നാം നമ്മുടെ കുട്ടി​കൾക്ക് ഏതെങ്കി​ലും വിധത്തി​ലു​ള്ള നന്മ ചെയ്യു​ക​യാ​യി​രി​ക്ക​യില്ല” എന്ന് ഡോക്‌ടർ ഡേവിഡ്‌ വോൾഷ്‌ പറയുന്നു. *

 നിങ്ങൾക്ക് ചെയ്യാ​നാ​കു​ന്നത്‌

നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീരിക്കുക. നിങ്ങളു​ടെ കുട്ടി സമർഥ​നാ​യ, വൈകാ​രി​ക​പ​ക്വ​ത​യുള്ള, വിജയ​പ്ര​ദ​നാ​യ ഒരു വ്യക്തി​യാ​യി​ത്തീ​രാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ അവൻ ചോദി​ക്കു​ന്ന എന്തും നൽകു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ആ ലക്ഷ്യത്തി​നു വിപരീ​ത​മാ​യി​ട്ടാ​യി​രി​ക്കും പ്രവർത്തി​ക്കു​ന്നത്‌. “ബാല്യം​മു​തൽ ലാളി​ച്ചു​വ​ളർത്തു​ന്ന​വ​നോ​ടു അവൻ ഒടുക്കം ദുശ്ശാ​ഠ്യം കാണി​ക്കും​” എന്ന് ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 29:21) അതു​കൊണ്ട്, ഇല്ല എന്നു പറയു​ന്നത്‌ പ്രയോ​ജ​ന​പ്ര​ദ​മാ​യ ശിക്ഷണ​ത്തി​ന്‍റെ ഒരു വശമാണ്‌. ഇത്തരം പരിശീ​ല​നം നിങ്ങളു​ടെ കുട്ടിയെ സഹായി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌, അല്ലാതെ ഒരിക്ക​ലും ദ്രോ​ഹി​ക്കു​ക​യല്ല.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 19:18.

പറ്റില്ല എന്നു പറയുമ്പോൾ അതിൽ ഉറച്ചുനിൽക്കുക. നിങ്ങളു​ടെ കുട്ടി നിങ്ങൾക്കു സമനല്ല. അതു​കൊണ്ട്, പറ്റില്ല എന്നു പറഞ്ഞതി​ന്‍റെ കാരണം അവനെ ബോധ്യ​പ്പെ​ടു​ത്തി​യേ മതിയാ​വൂ എന്ന മട്ടിൽ നിങ്ങൾ വാദ​പ്ര​തി​വാ​ദം നടത്തേ​ണ്ട​തി​ല്ല. എന്നാൽ, കുട്ടികൾ വളർന്നു​വ​ര​വേ അവർ “ശരിയും തെറ്റും തിരി​ച്ച​റി​യാൻ തക്കവിധം ഉപയോ​ഗ​ത്താൽ തങ്ങളുടെ വിവേ​ച​നാ​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി”ക്കേണ്ടതുണ്ട് എന്നത്‌ ശരിയാണ്‌. (എബ്രായർ 5:14) അതു​കൊണ്ട് കുട്ടി​യു​മാ​യി ന്യായ​വാ​ദം ചെയ്യു​ന്ന​തിൽ തെറ്റില്ല. എന്നിരു​ന്നാ​ലും, ഒരു കൊച്ചു​കു​ട്ടി​യോട്‌ പറ്റില്ല എന്നു പറഞ്ഞതി​ന്‍റെ കാരണം വ്യക്തമാ​ക്കാൻ അവനു​മാ​യി നീണ്ട തർക്കത്തിൽ ഏർപ്പെ​ടേണ്ട ആവശ്യ​മി​ല്ല. തർക്കി​ക്കു​ന്തോ​റും, പറ്റില്ല എന്നു പറഞ്ഞത്‌ നിങ്ങളു​ടെ ഒരു ഉറച്ച തീരു​മാ​ന​മല്ല പിന്നെ​യോ അത്‌ അങ്ങനെ ചെയ്യേ​ണ്ട​ത​ല്ലേ എന്ന് കുട്ടി​യോട്‌ ചോദി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും.—ബൈബിൾതത്ത്വം: എഫെസ്യർ 6:1.

നിങ്ങളുടെ തീരുമാത്തിൽ ഉറച്ചുനിൽക്കുക. നിങ്ങൾ തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കു​ന്നു​വോ എന്ന് കുട്ടി ചിണു​ങ്ങി​ക്കൊ​ണ്ടോ കെഞ്ചി​ക്കൊ​ണ്ടോ പരീക്ഷി​ച്ചേ​ക്കാം. വീട്ടിൽവെച്ച് ഇങ്ങനെ സംഭവി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും? കുട്ടി​ക​ളെ വളർത്തു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌ത​കം പറയുന്നു: “കുട്ടിയെ കുറച്ചു​നേ​ര​ത്തേ​ക്കു നിങ്ങളു​ടെ അടുക്കൽനി​ന്നു മാറ്റി നിറു​ത്തു​ക. നിങ്ങൾക്ക് കുട്ടി​യോട്‌ ഇങ്ങനെ പറയാം: ‘ചിണു​ങ്ങി​ക്കൊ​ണ്ടി​രി​ക്കാ​നാണ്‌ നിനക്ക് ഇഷ്ടമെ​ങ്കിൽ അങ്ങനെ ആയിക്കോ, പക്ഷേ എനിക്ക് അത്‌ കേൾക്കേണ്ട. നിന്‍റെ മുറി​യിൽ പോയി ആവശ്യ​ത്തി​നു കരഞ്ഞിട്ട് വന്നാൽ മതി.’” തുടക്ക​ത്തിൽ അങ്ങനെ ഒരു ഉറച്ച നിലപാട്‌ എടുക്കാൻ നിങ്ങൾക്കു ബുദ്ധി​മുട്ട് തോന്നി​യേ​ക്കാം, അതു സ്വീക​രി​ക്കാൻ നിങ്ങളു​ടെ കുട്ടി​ക്കും. എന്നാൽ പറഞ്ഞ കാര്യ​ത്തിൽ നിങ്ങൾ ഉറച്ചു​നിൽക്കു​ന്നു എന്നു കുട്ടി കാണു​മ്പോൾ അവന്‍റെ എതിർപ്പു കുറഞ്ഞു​വ​രാ​നാണ്‌ സാധ്യത.—ബൈബിൾതത്ത്വം: യാക്കോബ്‌ 5:12.

നിങ്ങൾ പറ്റില്ല എന്നു പറയു​ന്നത്‌ മാതാ​പി​താ​ക്കൾ എന്ന നിലയി​ലു​ള്ള നിങ്ങളു​ടെ അധികാ​രം കുട്ടിയെ ബോധ്യ​പ്പെ​ടു​ത്തു​ക എന്ന ഉദ്ദേശ്യ​ത്തി​ലാ​യി​രി​ക്ക​രുത്‌

ന്യായബോമുള്ളവർ ആയിരിക്കുക. നിങ്ങൾ പറ്റില്ല എന്നു പറയു​ന്നത്‌ മാതാ​പി​താ​ക്കൾ എന്ന നിലയി​ലു​ള്ള നിങ്ങളു​ടെ അധികാ​രം കുട്ടിയെ ബോധ്യ​പ്പെ​ടു​ത്തു​ക എന്ന ഉദ്ദേശ്യ​ത്തി​ലാ​യി​രി​ക്ക​രുത്‌. പകരം, അവർ “നിങ്ങളു​ടെ ന്യായ​ബോ​ധം അറിയട്ടെ.” (ഫിലി​പ്പി​യർ 4:5) അതെ, നിങ്ങൾക്കു കുട്ടി​യോട്‌ ഉവ്വ് എന്നു പറയാ​വു​ന്ന സാഹച​ര്യ​ങ്ങ​ളു​മുണ്ട്; അത്‌ കുട്ടി കേവലം വാശി​പി​ടി​ച്ചു കരഞ്ഞതു​കൊ​ണ്ടാ​യി​രി​ക്ക​രുത്‌, പകരം അവന്‍റെ ആവശ്യങ്ങൾ ന്യായ​മാ​ണെ​ന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​യി​രി​ക്കണം.—ബൈബിൾതത്ത്വം: കൊലോസ്യർ 3:21.▪ (g14-E 08)

^ ഖ. 4 പുല്ലിംഗത്തിലാണ്‌ കുട്ടിയെ പരാമർശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും പ്രതി​പാ​ദി​ച്ചി​രി​ക്കുന്ന തത്ത്വങ്ങൾ പെൺകു​ട്ടി​കൾക്കും ബാധക​മാണ്‌.

^ ഖ. 10 എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ “ഇല്ല” എന്ന് കേൾക്കേണ്ടത്‌ എന്തുകൊണ്ട്—മാതാപിതാക്കൾക്ക് അത്‌ പറയാൻ കഴിയുന്ന വിധങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്.