വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | നല്ലവർ ദുരിതം അനുഭവിക്കുന്നത്‌ എന്തുകൊണ്ട്?

നല്ലവർ ദുരിതം അനു​ഭവി​ക്കുന്നു—​എന്തുകൊണ്ട്?

നല്ലവർ ദുരിതം അനു​ഭവി​ക്കുന്നു—​എന്തുകൊണ്ട്?

ദൈവം സകലത്തി​ന്‍റെ​യും സ്രഷ്ടാ​വും സർവശ​ക്ത​നും ആയതി​നാൽ ലോക​ത്തിൽ നടക്കുന്ന എല്ലാ കാര്യ​ങ്ങൾക്കും ഉത്തരവാ​ദി അവനാ​ണെന്ന് അനേകം ആളുകൾ കരുതു​ന്നു. സംഭവി​ക്കു​ന്ന മോശം കാര്യ​ങ്ങൾക്കും ആളുകൾ അവനെ പഴിചാ​രു​ന്നു. എന്നാൽ സത്യ​ദൈ​വ​മാ​യ യഹോവയെക്കുറിച്ച് * ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്ന് നമുക്കു നോക്കാം:

  • ‘യഹോവ തന്‍റെ സകലവ​ഴി​ക​ളി​ലും നീതിമാൻ ആകുന്നു.’—സങ്കീർത്ത​നം 145:17.

  • “അവന്‍റെ (ദൈവ​ത്തി​ന്‍റെ) വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തയുള്ള ദൈവം, വ്യാജ​മി​ല്ലാ​ത്ത​വൻ; നീതിയും നേരുമുള്ളവൻ തന്നേ.”—ആവർത്ത​ന​പു​സ്‌ത​കം 32:4.

  • ‘യഹോവ വാത്സല്യവും കരുണയും നിറഞ്ഞവൻ.’—യാക്കോബ്‌ 5:11.

മോശ​മാ​യ കാര്യങ്ങൾ സംഭവി​ക്കാൻ ദൈവം ഇടയാ​ക്കു​ന്നി​ല്ല എന്നതു സത്യമാണ്‌. എന്നാൽ, ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവൻ മറ്റുള്ള​വ​രെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ? ഒരിക്ക​ലു​മി​ല്ല. ‘പരീക്ഷ നേരി​ടു​മ്പോൾ “ദൈവം എന്നെ പരീക്ഷി​ക്കു​ക​യാ​കു​ന്നു” എന്ന് ആരും പറയാ​തി​രി​ക്ക​ട്ടെ’ എന്ന് ബൈബിൾ പറയുന്നു. എന്തു​കൊണ്ട്? കാരണം “ദോഷ​ങ്ങ​ളാൽ ദൈവത്തെ ആർക്കും പരീക്ഷി​ക്കു​ക സാധ്യമല്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നി​ല്ല.” (യാക്കോബ്‌ 1:13) അതെ, ദൈവം ഒരുവനെ മോശ​മാ​യി പെരു​മാ​റാൻ പ്രേരി​പ്പി​ച്ചു​കൊണ്ട് പരീക്ഷി​ക്കു​ന്നി​ല്ല. ചുരു​ക്ക​ത്തിൽ, മോശ​മാ​യ കാര്യങ്ങൾ സംഭവി​ക്കാൻ ദൈവം ഇടയാ​ക്കു​ന്നി​ല്ലെ​ന്നു മാത്രമല്ല ഇത്തരം കാര്യങ്ങൾ ചെയ്യാൻ മറ്റുള്ള​വ​രെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യു​ന്നി​ല്ല. അങ്ങനെ​യെ​ങ്കിൽ ദുരി​ത​ങ്ങൾ സംഭവി​ക്കു​മ്പോൾ ആരെ അല്ലെങ്കിൽ എന്തി​നെ​യാണ്‌ നാം പഴി​ക്കേ​ണ്ടത്‌?

ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥലത്ത്‌ ആയി​പ്പോ​കു​ക

“കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളു​മാണ്‌” മനുഷ്യർ കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കു​ന്ന​തി​ന്‍റെ ഒരു കാരണ​മെ​ന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 9:11, NW) അപ്രതീ​ക്ഷി​ത​കാ​ര്യ​ങ്ങ​ളോ അപകട​ങ്ങ​ളോ സംഭവി​ക്കു​മ്പോൾ ഒരു വ്യക്തിയെ അതു ബാധി​ക്കു​ന്നു​ണ്ടോ ഇല്ലയോ എന്നത്‌ ഒരു വലിയ പരിധി​വ​രെ സംഭവം നടന്ന സമയത്ത്‌ അയാൾ എവി​ടെ​യാ​യി​രു​ന്നു എന്നതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്, ഒരു ഗോപു​രം വീണ്‌ 18 പേർ മരിക്കാൻ ഇടയായ ഒരു ദുരന്ത​ത്തെ​ക്കു​റിച്ച് യേശു പറയു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 13:1-5) മോശ​മാ​യ രീതി​യിൽ ജീവിതം നയിച്ച​തു​കൊ​ണ്ടല്ല അവർ അതിന്‌ ഇരകളാ​യത്‌; പകരം, ഗോപു​രം വീണ സമയത്ത്‌ അവർ അവി​ടെ​യാ​യി​രു​ന്നു എന്നതാണ്‌ കാരണം. 2010 ജനുവ​രി​യിൽ ഒരു ഭൂകമ്പം ഹെയ്‌റ്റി നഗരത്തെ പിടി​ച്ചു​ല​ച്ചു. ഗവണ്മെന്‍റ് അധികാ​രി​ക​ളു​ടെ കണക്കനു​സ​രിച്ച് ആ സംഭവ​ത്തിൽ മൂന്നു ലക്ഷത്തി​ല​ധി​കം പേരുടെ ജീവനാണ്‌ നഷ്ടപ്പെ​ട്ടത്‌. അതു​പോ​ലെ, 2013 ജൂണിൽ ഇന്ത്യയി​ലെ ഉത്തരാ​ഖണ്ഡ് സംസ്ഥാ​ന​ത്തു​ണ്ടാ​യ വെള്ള​പ്പൊ​ക്ക​വും മണ്ണൊ​ലി​പ്പും നാലാ​യി​രം പേരുടെ ജീവൻ അപഹരി​ക്കു​ക​യും ഒരു ലക്ഷത്തി​ല​ധി​കം വരുന്ന ആളുകളെ ബാധി​ക്കു​ക​യും ചെയ്‌തു. ഇവയിൽ, എല്ലാത്ത​ര​ത്തി​ലു​ള്ള ആളുകൾക്കും ജീവൻ നഷ്ടമായി. സമാന​മാ​യി രോഗ​ങ്ങ​ളും ആർക്കു വേണ​മെ​ങ്കി​ലും എപ്പോൾ വേണ​മെ​ങ്കി​ലും വരാം.

നല്ലവരായ ആളുകളെ ദൈവം ദുരന്ത​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്?

ചിലർ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ഇത്തരം വിപത്തു​കൾ ദൈവ​ത്തി​നു തടയാ​മാ​യി​രു​ന്നി​ല്ലേ? നല്ലവരായ ആളുകളെ അവനു സംരക്ഷി​ക്കാ​മാ​യി​രു​ന്നി​ല്ലേ? ദൈവം ഇത്തരത്തി​ലു​ള്ള കാര്യ​ങ്ങ​ളിൽ ഇടപെ​ടു​ന്നു എന്ന് വിചാ​രി​ക്കു​ക. അങ്ങനെ​യെ​ങ്കിൽ, മോശ​മാ​യ കാര്യങ്ങൾ സംഭവി​ക്കു​ന്ന​തി​നു മുമ്പു​ത​ന്നെ ദൈവ​ത്തിന്‌ അതെക്കു​റിച്ച് അറിയാം എന്നായി​രി​ക്കി​ല്ലേ അതിന്‌ അർഥം! ഭാവി മുൻകൂ​ട്ടി കാണാ​നു​ള്ള പ്രാപ്‌തി ദൈവ​ത്തി​നു നിശ്ചയ​മാ​യും ഉണ്ടെന്നി​രി​ക്കെ നാം പരിചി​ന്തി​ക്കേണ്ട ചോദ്യം ഇതാണ്‌: അവൻ തന്‍റെ ആ പ്രാപ്‌തി യാതൊ​രു പരിധി​യും വെക്കാതെ സകല കാര്യ​ങ്ങ​ളും അറിയു​ന്ന​തി​നാ​യി ഉപയോ​ഗി​ക്കു​മോ?—യെശയ്യാ​വു 42:9.

ബൈബിൾ പറയുന്നു: “ദൈവ​മോ സ്വർഗ്ഗ​ത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമു​ള്ള​തൊ​ക്കെ​യും അവൻ ചെയ്യുന്നു.” (സങ്കീർത്ത​നം 115:3) യഹോ​വ​യ്‌ക്കു സകല കാര്യ​ങ്ങ​ളും ചെയ്യാ​നു​ള്ള പ്രാപ്‌തി​യു​ണ്ടെ​ങ്കി​ലും ചെയ്യണ​മെ​ന്നു താൻ ഉദ്ദേശി​ക്കു​ന്ന കാര്യങ്ങൾ മാത്ര​മാണ്‌ അവൻ ചെയ്യു​ന്നത്‌. സമാന​മാ​യി, സകലതും മുൻകൂ​ട്ടി കാണാ​നു​ള്ള പ്രാപ്‌തി അവനു​ണ്ടെ​ങ്കി​ലും അവയെ​ല്ലാം മുൻകൂ​ട്ടി അറിയാൻ അവൻ ശ്രമി​ക്കു​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, പുരാ​ത​ന​ന​ഗ​ര​ങ്ങ​ളാ​യ സൊ​ദോ​മി​ലും ഗൊ​മോ​റ​യി​ലും ദുഷ്ടത പെരു​കി​യി​രി​ക്കു​ന്നു എന്നു കണ്ടപ്പോൾ ദൈവം ഗോ​ത്ര​പി​താ​വാ​യ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ചെന്നു എന്‍റെ അടുക്കൽ വന്നെത്തിയ നിലവി​ളി​പോ​ലെ അവർ കേവലം പ്രവൃ​ത്തി​ച്ചി​ട്ടു​ണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളി​ച്ചെ​യ്‌തു.” (ഉല്‌പത്തി 18:20, 21) അതിനർഥം, ആ പട്ടണങ്ങ​ളി​ലെ ദുഷ്ടത എത്ര​ത്തോ​ള​മു​ണ്ടെന്ന് അറിയാൻ ഒരു സമയം​വ​രെ യഹോവ ശ്രമി​ച്ചി​ല്ല എന്നാണ്‌. അതായത്‌, വേണ​മെ​ങ്കിൽ കാര്യങ്ങൾ മുൻകൂ​ട്ടി അറി​യേ​ണ്ട​തി​ല്ല എന്നു തീരു​മാ​നി​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും. (ഉല്‌പത്തി 22:12) “അവന്‍റെ പ്രവൃത്തി അത്യു​ത്ത​മം” ആണെന്ന് ബൈബിൾ പറയുന്നു. (ആവർത്ത​ന​പു​സ്‌ത​കം 32:4) അതു​കൊണ്ട്, കാര്യങ്ങൾ മുൻകൂ​ട്ടി അറിയാ​തി​രി​ക്കു​ന്നത്‌ യാതൊ​രു പ്രകാ​ര​ത്തി​ലും അവന്‍റെ ഭാഗത്തെ കുറവി​നെ​യോ ബലഹീ​ന​ത​യെ​യോ അർഥമാ​ക്കു​ന്നി​ല്ല. മുൻകൂ​ട്ടി അറിയാ​നു​ള്ള പ്രാപ്‌തി തന്‍റെ ഉദ്ദേശ്യ​ത്തോ​ടു​ള്ള ബന്ധത്തിൽ മാത്രമേ ദൈവം ഉപയോ​ഗി​ക്കു​ന്നു​ള്ളൂ. ഒരു നിശ്ചി​ത​ഗ​തി പിന്തു​ട​ര​ണ​മെന്ന് അവൻ മനുഷ്യ​രെ നിർബ​ന്ധി​ക്കു​ന്നു​മി​ല്ല. * ഇതിൽനി​ന്നു നമുക്ക് എന്തു മനസ്സി​ലാ​ക്കാം? ദൈവം സൂക്ഷ്മ​ത​യോ​ടെ​യും വിവേ​ച​ന​യോ​ടെ​യും ആണ്‌ മുൻകൂ​ട്ടി അറിയാ​നു​ള്ള തന്‍റെ പ്രാപ്‌തി ഉപയോ​ഗി​ക്കു​ന്നത്‌.

നല്ല ആളുകളെ ദൈവം കുറ്റകൃ​ത്യ​ങ്ങ​ളിൽനിന്ന് സംരക്ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്?

മനുഷ്യ​രാ​ണോ ഉത്തരവാ​ദി​കൾ?

ഭാഗി​ക​മാ​യി, ദുഷ്ടത​യ്‌ക്കു​ള്ള ഉത്തരവാ​ദി​കൾ മനുഷ്യ​രാണ്‌. ദോഷ​ത്തി​ലേ​ക്കു നയിക്കുന്ന പടിക​ളെ​ക്കു​റി​ച്ചു ബൈബിൾ വിവരി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് ശ്രദ്ധി​ക്കു​ക. “ഓരോ​രു​ത്ത​നും പരീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ത​നാ​യി വശീക​രി​ക്ക​പ്പെ​ടു​ക​യാ​ല​ത്രേ. മോഹം ഗർഭം​ധ​രിച്ച് പാപത്തെ പ്രസവി​ക്കു​ന്നു. പാപം വളർച്ച​യെ​ത്തി​യിട്ട് മരണത്തെ ജനിപ്പി​ക്കു​ന്നു.” (യാക്കോബ്‌ 1:14, 15) ആളുകൾ അനുചി​ത​മാ​യ മോഹ​ങ്ങൾക്ക് ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യോ തെറ്റായ ആഗ്രഹ​ങ്ങൾക്കു വഴി​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ, അവർക്ക് അതിന്‍റെ പരിണി​ത​ഫ​ല​ങ്ങൾ ഏറ്റുവാ​ങ്ങേ​ണ്ടി​വ​രു​ന്നു. (റോമർ 7:21-23) ചരി​ത്ര​രേ​ഖ​കൾ വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ, മനുഷ്യർ ഭീതി​ജ​ന​ക​മാ​യ പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ട​തി​ന്‍റെ ഫലമായി വലിയ വേദനകൾ വരുത്തി​വെ​ച്ചി​രി​ക്കു​ന്നു. മാത്രമല്ല, ദുഷ്ടമ​നു​ഷ്യർ മറ്റുള്ള​വ​രെ​യും​കൂ​ടെ ദുഷി​പ്പി​ച്ചു​കൊണ്ട്, മോശ​മാ​യ കാര്യങ്ങൾ മാറ്റമി​ല്ലാ​തെ തുടരാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 1:10-16.

മനുഷ്യർ ഭീതി​ജ​ന​ക​മാ​യ പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ട​തി​ന്‍റെ ഫലമായി വലിയ വേദനകൾ വരുത്തി​വെ​ച്ചി​രി​ക്കു​ന്നു

കാര്യ​ങ്ങ​ളിൽ ഇടപെ​ട്ടു​കൊണ്ട് ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തിൽനി​ന്നു ദൈവം ആളുകളെ തടയേ​ണ്ട​തു​ണ്ടോ? ഇത്‌ മനസ്സി​ലാ​ക്കാൻ, മനുഷ്യ​നെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന് ചിന്തി​ക്കു​ക. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്, ദൈവ​ത്തി​ന്‍റെ സ്വരൂ​പ​ത്തിൽ, അതായത്‌ അവന്‍റെ സാദൃ​ശ്യ​ത്തി​ലാണ്‌ മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട് മനുഷ്യന്‌ ദൈവ​ത്തി​ന്‍റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാ​നു​ള്ള പ്രാപ്‌തി​യുണ്ട്. (ഉല്‌പത്തി 1:26) കൂടാതെ, സ്വത​ന്ത്ര​മാ​യ ഇച്ഛാശക്തി അഥവാ സ്വന്തമാ​യി ചിന്തിച്ച് തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പ്രാപ്‌തി​യും ദൈവം മനുഷ്യർക്കു നൽകി​യി​രി​ക്കു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ, ഒരുവന്‌ ദൈവത്തെ സ്‌നേ​ഹി​ക്കാ​നും അവന്‍റെ ദൃഷ്ടി​യിൽ ശരിയായ കാര്യം ചെയ്‌തു​കൊണ്ട് അവനോ​ടു വിശ്വ​സ്‌തത പാലി​ക്കാ​നും സാധി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌ത​കം 30:19, 20) ഒരു പ്രത്യേ​ക​ഗ​തി പിൻപ​റ്റാൻ ദൈവം ആളുകളെ നിർബ​ന്ധി​ക്കു​ക​യാ​ണെ​ങ്കിൽ സ്വതന്ത്ര ഇച്ഛാശ​ക്തി​യെന്ന ദാനം അവൻ അസാധു​വാ​ക്കു​ക​യാ​യി​രി​ക്കി​ല്ലേ? എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, പ്രോ​ഗ്രാം ചെയ്‌ത കാര്യങ്ങൾ മാത്രം ചെയ്യുന്ന യന്ത്രങ്ങ​ളെ​പ്പോ​ലെ ആയിത്തീ​രു​ക​യാ​യി​രി​ക്കും മനുഷ്യർ! നാം ചെയ്യു​ന്ന​തും നമുക്കു വന്നുഭ​വി​ക്കു​ന്ന​തു​മാ​യ എല്ലാ കാര്യ​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ വിധി അല്ലെങ്കിൽ കിസ്‌മത്ത്‌ ആണെങ്കിൽ ഇതുത​ന്നെ​യാ​യി​രി​ക്കും നമ്മുടെ സ്ഥിതി. നമ്മു​ടേ​താ​യ ഗതി തിര​ഞ്ഞെ​ടു​ക്കാൻ അനുവ​ദി​ച്ചു​കൊണ്ട് ദൈവം നമ്മെ ബഹുമാ​നി​ച്ചി​രി​ക്കു​ന്ന​തിൽ നമുക്ക് എത്ര സന്തുഷ്ട​രാ​യി​രി​ക്കാ​നാ​കും! എന്നിരു​ന്നാ​ലും, മാനു​ഷി​ക​പി​ഴ​വു​ക​ളാ​ലും തെറ്റായ തിര​ഞ്ഞെ​ടു​പ്പു​ക​ളാ​ലും ഉളവാ​യി​രി​ക്കു​ന്ന ദൂഷ്യ​ഫ​ല​ങ്ങൾ മനുഷ്യ​വർഗ​ത്തെ എന്നും ബാധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും എന്ന് അത്‌ അർഥമാ​ക്കു​ന്നി​ല്ല.

കഷ്ടപ്പാ​ടു​ക​ളു​ടെ കാരണം കർമഫ​ല​മോ?

ഈ മാസി​ക​യു​ടെ പുറന്താ​ളിൽ കാണുന്ന ചോദ്യം ചോദി​ക്കു​ക​യാ​ണെ​ങ്കിൽ ചിലർ ഒരുപക്ഷേ ഇങ്ങനെ പറഞ്ഞേ​ക്കാം: “നല്ലവരായ ആളുകൾക്ക് മോശ​മാ​യ കാര്യങ്ങൾ വന്നുഭ​വി​ക്കു​ന്നത്‌ അവരുടെ കർമഫലം കൊണ്ടാണ്‌. പൂർവ​ജ​ന്മ​ചെ​യ്‌തി​ക​ളു​ടെ ഫലമാണ്‌ അവർ ഇപ്പോൾ അനുഭ​വി​ക്കു​ന്നത്‌.” *

കർമഫ​ല​സി​ദ്ധാ​ന്ത​ത്തോ​ടുള്ള ബന്ധത്തിൽ, ബൈബിൾ മരണ​ത്തെ​ക്കു​റി​ച്ചു പറയു​ന്നത്‌ എന്താ​ണെന്ന് ശ്രദ്ധി​ക്കു​ന്നത്‌ സഹായ​ക​മാ​യി​രി​ക്കും. മനുഷ്യ​വർഗം ഉത്ഭവിച്ച ഏദെൻതോ​ട്ട​ത്തിൽ ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നോട്‌ സ്രഷ്ടാവ്‌ ഇങ്ങനെ പറഞ്ഞു: “തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫലം നിനക്കു ഇഷ്ടം​പോ​ലെ തിന്നാം. എന്നാൽ നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ വൃക്ഷത്തിൻ ഫലം തിന്നരു​തു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ചു​കൊണ്ട് പാപം ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവൻ എന്നേക്കും ജീവി​ക്കു​മാ​യി​രു​ന്നു. ദൈവ​ക​ല്‌പ​ന​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ച​തി​ന്‍റെ ശിക്ഷയാ​യി​ട്ടാണ്‌ മരണം കടന്നു​വ​ന്നത്‌. തുടർന്ന്, അവർക്കു കുട്ടികൾ ജനിച്ച​പ്പോൾ “മരണം സകലമ​നു​ഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.” (റോമർ 5:12) അതു​കൊണ്ട് “പാപത്തി​ന്‍റെ ശമ്പളം മരണം” ആണെന്നു പറയാം. (റോമർ 6:23) കൂടാതെ, “മരിച്ചവൻ പാപത്തിൽനി​ന്നു മോചി​ത​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നും​കൂ​ടെ ബൈബിൾ പറയുന്നു. (റോമർ 6:7) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ആളുകൾ ചെയ്‌തു​പോ​യ പാപങ്ങൾക്കു​വേ​ണ്ടി തങ്ങളുടെ മരണ​ശേ​ഷം അവർ തുടർന്നും പിഴ ഒടുക്കു​ന്നി​ല്ല.

മനുഷ്യർ കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കു​ന്ന​തി​ന്‍റെ കാരണം കർമഫ​ല​മാ​ണെന്ന് ദശലക്ഷ​ക​ണ​ക്കിന്‌ ആളുകൾ പറയുന്നു. ഇതിൽ വിശ്വ​സി​ക്കു​ന്ന ഒരു വ്യക്തി സാധാ​ര​ണ​ഗ​തി​യിൽ തനിക്കും മറ്റുള്ള​വർക്കും ഉണ്ടാകുന്ന കഷ്ടപ്പാ​ടു​കൾ വലിയ അസ്വസ്ഥ​ത​ക​ളൊ​ന്നും കൂടാതെ അംഗീ​ക​രി​ക്കു​ന്നു. എന്നാൽ, മോശ​മാ​യ കാര്യങ്ങൾ സംഭവി​ക്കു​ന്ന​തിന്‌ ഒരു അവസാ​ന​മു​ണ്ടാ​കും എന്നൊരു പ്രത്യാശ ഈ സിദ്ധാന്തം നൽകു​ന്നി​ല്ല. സമൂഹ​ത്തിൽ കൊള്ളാ​കു​ന്ന​വ​നാ​യി ജീവി​ച്ചും അതീ​ന്ദ്രി​യ​ജ്ഞാ​നം കരസ്ഥമാ​ക്കി​യും പുനർജ​ന്മ​ച​ക്ര​ത്തിൽനിന്ന് മോചി​ത​നാ​കാ​മെ​ന്നതു മാത്ര​മാണ്‌ ഒരു വ്യക്തിക്കു ലഭിക്കുന്ന ഏക ആശ്വാസം. ഈ ആശയങ്ങ​ളെ​ല്ലാം ബൈബിൾ പറയു​ന്ന​തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാണ്‌. *

പ്രധാന കാരണം!

കഷ്ടപ്പാടുകളുടെ പ്രധാ​ന​കാ​ര​ണ​ക്കാ​രൻ ഈ “ലോക​ത്തി​ന്‍റെ അധിപതി”—പിശാ​ചാ​യ സാത്താൻ—ആണെന്നു നിങ്ങൾക്ക് അറിയാ​മോ?—യോഹ​ന്നാൻ 14:30.

ഭൂമി​യിൽ ദുഷ്ടത പെരു​കു​ന്ന​തി​നു​ള്ള പ്രധാ​ന​കാ​ര​ണ​ക്കാ​രൻ മനുഷ്യ​നല്ല. ദൈവ​ത്തി​ന്‍റെ ശത്രു​വാ​യ പിശാ​ചാ​യ സാത്താ​നാണ്‌ ലോക​ത്തി​ലേ​ക്കു പാപം കടത്തി​വി​ട്ടത്‌. ആരംഭ​ത്തിൽ ഒരു വിശ്വ​സ്‌ത​ദൂ​ത​നാ​യി​രു​ന്നെ​ങ്കി​ലും അവൻ “സത്യത്തിൽ നിലനി​ന്നി​ല്ല.” (യോഹ​ന്നാൻ 8:44) ഏദെൻതോ​ട്ട​ത്തിൽ ഒരു മത്സരഗ​തിക്ക് അവൻ തുടക്ക​മി​ട്ടു. (ഉല്‌പത്തി 3:1-5) ഉചിത​മാ​യും അവനെ ‘ദുഷ്ടൻ’ എന്നും “ഈ ലോക​ത്തി​ന്‍റെ അധിപതി” എന്നും യേശു​ക്രി​സ്‌തു വിളി​ച്ചി​രി​ക്കു​ന്നു. (മത്തായി 6:13; യോഹ​ന്നാൻ 14:30) ദൈവ​ത്തി​ന്‍റെ നേരുള്ള വഴികൾ അവഗണി​ക്കാൻ സാത്താൻ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു. മനുഷ്യ​വർഗ​ത്തിൽ ഭൂരി​ഭാ​ഗ​വും ആ പ്രേര​ണ​കൾക്കു വഴി​പ്പെ​ട്ടി​രി​ക്കു​ന്നു. (1 യോഹ​ന്നാൻ 2:15, 16) “സർവ​ലോ​ക​വും ദുഷ്ടന്‍റെ അധീന​ത​യിൽ കിടക്കു​ന്നു” എന്നാണ്‌ 1 യോഹ​ന്നാൻ 5:19 പറയു​ന്നത്‌. സാത്താന്‍റെ പക്ഷം ചേർന്ന ദുഷ്ടരായ മറ്റു ദൂതൻമാ​രു​മുണ്ട്. ‘ഭൂമിക്കു കഷ്ടം’ വരുത്തി​ക്കൊണ്ട് സാത്താ​നും അവന്‍റെ ഭൂതങ്ങ​ളും “ഭൂതലത്തെ മുഴുവൻ വഴി​തെ​റ്റി”ക്കുന്നതാ​യി ബൈബിൾ പറയുന്നു. (വെളി​പാട്‌ 12:9, 12) അതു​കൊണ്ട്, ദുഷ്ടത​യു​ടെ പ്രധാ​ന​കാ​ര​ണ​ക്കാ​രൻ പിശാ​ചാ​യ സാത്താ​നാണ്‌.

വ്യക്തമാ​യും, ആളുകൾക്കു സംഭവി​ക്കു​ന്ന മോശ​മാ​യ കാര്യ​ങ്ങൾക്ക് ഉത്തരവാ​ദി ദൈവമല്ല, അവൻ മനുഷ്യ​രെ കഷ്ടപ്പെ​ടു​ത്തു​ന്നു​മി​ല്ല. മറിച്ച് ദുഷ്ടത തുടച്ചു​നീ​ക്കു​മെന്ന് അവൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. തുടർന്നു​വ​രു​ന്ന ലേഖനം ഇതി​നെ​ക്കു​റി​ച്ചു ചർച്ച ചെയ്യുന്നു. (w14-E 07/01)

^ ഖ. 3 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച് ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാണ്‌.

^ ഖ. 11 ദുഷ്ടത തുടരാൻ ദൈവം അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു മനസ്സി​ലാ​ക്കാൻ, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 11-‍ാ‍ം അധ്യായം കാണുക.

^ ഖ. 16 കർമഫലസിദ്ധാന്തത്തിന്‍റെ ഉത്ഭവ​ത്തെ​ക്കു​റിച്ച് അറിയു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന മരിക്കുമ്പോൾ നമുക്കെന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​ക​യു​ടെ 8-12 വരെയുള്ള അധ്യാ​യ​ങ്ങൾ കാണുക.

^ ഖ. 18 മരിച്ചവരുടെ അവസ്ഥ​യെ​യും അവരുടെ പ്രത്യാ​ശ​യെ​യും കുറിച്ച് ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്ന് അറിയാൻ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 6-ഉം 7-ഉം അധ്യാ​യ​ങ്ങൾ കാണുക.