വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേനം | അപ്രതീക്ഷിസംങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .

ആരോഗ്യനഷ്ടം

ആരോഗ്യനഷ്ടം

അർജന്‍റീ​ന​യിൽ ഒരു ഫിസി​യോ തെറാ​പ്പി​സ്റ്റാ​യി ജോലി​ചെ​യ്‌തി​രു​ന്ന മാബെൽ തിരക്കുള്ള ജീവി​ത​മാണ്‌ നയിച്ചി​രു​ന്നത്‌. 2007-ൽ അവൾക്കു കലശലായ ക്ഷീണവും ദിവസ​വും കഠിന​മാ​യ തലവേ​ദ​ന​യും അനുഭ​വ​പ്പെ​ടാൻ തുടങ്ങി. അവൾ ഇങ്ങനെ പറയുന്നു: “പല ഡോക്‌ടർമാ​രെ ഞാൻ സന്ദർശി​ച്ചു, എല്ലാ ചികി​ത്സാ​രീ​തി​ക​ളും പരീക്ഷി​ച്ചു​നോ​ക്കു​ക​യും ചെയ്‌തു, യാതൊ​ന്നും ഫലം കണ്ടില്ല”. ഒടുവിൽ, എംആർഐ സ്‌കാൻ ചെയ്‌ത​പ്പോ​ഴാണ്‌ മാബെ​ലി​ന്‍റെ തലച്ചോ​റി​നു കാൻസർ ബാധി​ച്ചി​ട്ടു​ണ്ടെ​ന്നു കണ്ടെത്തി​യത്‌. അവൾ ഇങ്ങനെ പറയുന്നു: “ഞാൻ ഞെട്ടി​ത്ത​രി​ച്ചു​പോ​യി, ഈയൊ​രു ശത്രു​വി​നെ ഉള്ളിൽ വഹിച്ചു​കൊ​ണ്ടാണ്‌ ഞാൻ ഇത്രയും നാൾ ജീവി​ച്ചത്‌ എന്ന് എനിക്കു വിശ്വ​സി​ക്കാ​നാ​യി​ല്ല.

“ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​യാ​കു​ന്ന​തു​വരെ എന്‍റെ അവസ്ഥ എത്ര ഗുരു​ത​ര​മാ​യി​രു​ന്നു എന്ന് ഞാൻ ശരിക്കും മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. തീവ്ര​പ​രി​ച​രണ വിഭാ​ഗ​ത്തി​ലാ​യി​രു​ന്ന എനിക്കു ബോധം​വീ​ണ​പ്പോൾ ഒന്ന് അനങ്ങാൻപോ​ലും സാധി​ക്കു​മാ​യി​രു​ന്നില്ല. മേൽക്കൂ​ര​യി​ലേ​ക്കു നോക്കി​ക്കി​ട​ക്കാൻ മാത്രമേ എനിക്ക് കഴിയു​മാ​യി​രു​ന്നു​ള്ളൂ. ശസ്‌ത്ര​ക്രി​യ​യ്‌ക്കു മുമ്പു​വ​രെ സ്വന്തം കാര്യം നോക്കാ​നു​ള്ള പ്രാപ്‌തി​യും ഉന്മേഷ​വും ഒക്കെ എനിക്കു​ണ്ടാ​യി​രു​ന്നു. പെട്ടെന്ന് എനിക്കു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാ​യി. തീവ്ര​പ​രി​ച​രണ വിഭാ​ഗ​ത്തിൽ ചെലവിട്ട ദിവസ​ങ്ങ​ള​ത്ര​യും ഞാൻ ആശങ്കയി​ലാ​യി​രു​ന്നു. വൈദ്യ​ചി​കി​ത്സാ ഉപകര​ണ​ങ്ങൾ, ആപത്‌സൂ​ചന നൽകുന്ന അലാറങ്ങൾ, രോഗി​ക​ളു​ടെ ഞരക്കങ്ങൾ എന്നിവ​യു​ടെ ശബ്ദം അവിടെ നിറഞ്ഞി​രു​ന്നു. വേദന​യും യാതന​യും നിറഞ്ഞു​നിൽക്കു​ന്ന ഒരു അന്തരീ​ക്ഷ​മാ​യി​രു​ന്നു എനിക്കു ചുറ്റും.

“ഇന്ന്, ഒരു പരിധി​വ​രെ ആരോ​ഗ്യം വീണ്ടെ​ടു​ക്കാൻ എനിക്കു സാധി​ച്ചി​ട്ടുണ്ട്. പരസഹാ​യം കൂടാതെ നടക്കാ​നും ചില​പ്പോ​ഴൊ​ക്കെ തനിയെ പുറത്തു​പോ​യി​വ​രാ​നും എനിക്കു കഴിയു​ന്നുണ്ട്. എന്നിരു​ന്നാ​ലും, ഇപ്പോ​ഴും പേശി​ക​ളു​ടെ ഏകോ​പ​ന​മി​ല്ലാ​യ്‌മ, വസ്‌തു​ക്കൾ രണ്ടായി കാണുക തുടങ്ങിയ പ്രശ്‌ന​ങ്ങൾ എനിക്കുണ്ട്.”

ദുരന്ത​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ. . .

ക്രിയാ​ത്മ​ക​വീ​ക്ഷ​ണം നിലനി​റു​ത്തു​ക. സദൃശ​വാ​ക്യ​ങ്ങൾ 17:22-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “സന്തുഷ്ട​ഹൃ​ദ​യം നല്ലോരു ഔഷധ​മാ​കു​ന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” മാബെൽ ഇങ്ങനെ ഓർമി​ക്കു​ന്നു: “സുഖം പ്രാപി​ച്ചു​വ​ര​വേ, ഞാൻ ചികി​ത്സി​ച്ചി​രു​ന്ന രോഗി​കൾ അഭിമു​ഖീ​ക​രി​ച്ചി​രുന്ന അതേ വെല്ലു​വി​ളി​കൾ എനിക്കും നേരിട്ടു. വ്യായാ​മ​ങ്ങൾ വേദനാ​ക​ര​മാ​യി​രു​ന്നു. പലപ്പോ​ഴും അതു നിറു​ത്തി​യാ​ലോ എന്നു​പോ​ലും ഞാൻ ചിന്തി​ച്ചു​പോ​യി. നിരന്ത​ര​മാ​യ പരി​ശ്ര​മം ഒടുവിൽ നല്ല ഫലം കൈവ​രു​ത്തു​മെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്ന​തി​നാൽ, അത്തരം നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന ചിന്തകൾ മറിക​ട​ക്കു​ന്ന​തിന്‌ എനിക്കു വളരെ ശ്രമം ചെയ്യേ​ണ്ട​താ​യി​വ​ന്നു.”

സഹിച്ചു​നിൽക്കു​ന്ന​തിന്‌ പ്രത്യാശ നൽകുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക. മാബെൽ പറയുന്നു: “എന്തു​കൊ​ണ്ടാണ്‌ ദുരന്തങ്ങൾ സംഭവി​ക്കു​ന്ന​തെ​ന്നു ബൈബിൾ പഠിച്ച​തി​ലൂ​ടെ ഞാൻ മനസ്സി​ലാ​ക്കി​യി​രു​ന്നു. അതോ​ടൊ​പ്പം, ദിവസങ്ങൾ കടന്നു​പോ​ക​വേ വേദനകൾ എന്നേക്കു​മാ​യി അപ്രത്യ​ക്ഷ​മാ​കു​ന്ന കാലത്തി​ലേ​ക്കു നാം അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നും എനിക്കു അറിയാ​മാ​യി​രു​ന്നു.” *

ദൈവം ഒരോ വ്യക്തി​കൾക്കാ​യും കരുതു​ന്നു എന്ന് തിരി​ച്ച​റി​യു​ക. (1 പത്രോസ്‌ 5:7) ഈ അറിവ്‌ തന്നെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന് മാബെൽ ഓർമി​ക്കു​ന്നു: “ശസ്‌ത്ര​ക്രി​യ ചെയ്യുന്ന മുറി​യി​ലേ​ക്കു എന്നെ കൊണ്ടു​പോ​യ​പ്പോൾ ‘നീ ഭയപ്പെ​ടേ​ണ്ടാ; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ട്’ എന്ന യെശയ്യാ​വു 41:10-ലെ വാക്കു​ക​ളു​ടെ സത്യത ഞാൻ തിരി​ച്ച​റി​ഞ്ഞു. എനിക്കു സംഭവി​ച്ച​തി​നെ​ക്കു​റിച്ച് യഹോവ ചിന്തയു​ള്ള​വ​നാ​ണെന്ന അറിവ്‌ എനിക്കു എന്തെന്നി​ല്ലാ​ത്ത സമാധാ​നം നൽകി.”

നിങ്ങൾക്ക് അറിയാമോ? ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾ ഏതുമി​ല്ലാ​ത്ത ഒരു കാലം വരു​മെ​ന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു.—യെശയ്യാ​വു 33:24; 35:5, 6. (g14-E 07)

^ ഖ. 8 കൂടുതൽ വിവര​ങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 11-‍ാ‍ം അധ്യായം കാണുക. www.jw.org-യിൽ നിന്നു നിങ്ങൾക്ക് ഇതു ഡൗൺലോഡ്‌ ചെയ്യാ​വു​ന്ന​താണ്‌.