വിവരങ്ങള്‍ കാണിക്കുക

മാറാ​രോ​ഗ​വു​മാ​യി മല്ലിടു​മ്പോൾ ബൈബി​ളിന്‌ സഹായിക്കാനാകുമോ?

മാറാ​രോ​ഗ​വു​മാ​യി മല്ലിടു​മ്പോൾ ബൈബി​ളിന്‌ സഹായിക്കാനാകുമോ?

ബൈബി​ളി​ന്റെ ഉത്തരം

 തീർച്ച​യാ​യും. രോഗി​ക​ളാ​യ തന്റെ ദാസർക്കാ​യി ദൈവം കരുതു​ന്നു. ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സ​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “രോഗ​ശ​യ്യ​യിൽ യഹോവ അവനെ താങ്ങും.” (സങ്കീർത്തനം 41:3) നിങ്ങൾ മാറാ​രോ​ഗ​വു​മാ​യി മല്ലിടു​ക​യാ​ണെ​ങ്കിൽ അതുമാ​യി പൊരു​ത്ത​പ്പെ​ടാൻ പിൻവ​രു​ന്ന മൂന്നു പടികൾ നിങ്ങളെ സഹായി​ക്കും:

  1.   സഹിച്ചു​നിൽക്കാ​നു​ള്ള ശക്തിക്കാ​യി പ്രാർഥി​ക്കു​ക. അപ്പോൾ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മാ​യ ദൈവ​സ​മാ​ധാ​നം” ലഭിക്കും. അത്‌ നിങ്ങളു​ടെ ആകുല​ത​ക​ളെ കുറയ്‌ക്കാ​നും പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാ​നും സഹായി​ക്കും.—ഫിലി​പ്പി​യർ 4:6, 7.

  2.   ശുഭചി​ന്ത​യു​ള്ള​വ​രാ​യി​രി​ക്കുക. ബൈബിൾ പറയുന്നു: “സന്തോ​ഷ​മു​ള്ള ഹൃദയം നല്ലൊരു മരുന്നാണ്‌; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.” (സുഭാഷിതങ്ങൾ 17:22) നർമരസം ഉള്ളവരാ​യി​രി​ക്കു​ക. അതു നിങ്ങളു​ടെ ഇരുണ്ട ദിനങ്ങളെ ശോഭ​യു​ള്ള​താ​ക്കും, നിങ്ങളു​ടെ ആരോ​ഗ്യ​വും മെച്ച​പ്പെ​ടും.

  3.   ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ പ്രതീ​ക്ഷ​യർപ്പി​ക്കു​ക. മാറാ​രോ​ഗ​മു​ള്ള​പ്പോ​ഴും നല്ല ഒരു പ്രത്യാ​ശ​യു​ണ്ടെ​ങ്കിൽ, സന്തോഷം നിലനി​റു​ത്താൻ നിങ്ങൾക്കാ​കും. (റോമർ 12:12) ‘എനിക്കു രോഗ​മാണ്‌ എന്നു ആരും പറയാത്ത ഒരു കാലം’ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (യശയ്യ 33:24) ആധുനിക ശാസ്‌ത്ര​ത്തിന്‌ പരിഹ​രി​ക്കാ​നാ​കാ​ത്ത പല മാറാ​രോ​ഗ​ങ്ങ​ളും ദൈവം അന്ന്‌ സുഖ​പ്പെ​ടു​ത്തും. ഉദാഹ​ര​ണ​ത്തിന്‌ വാർധ​ക്യ​ത്തിന്‌ എന്തു സംഭവി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ ശരീരം ചെറു​പ്പ​കാ​ല​ത്തെ​ക്കാൾ ആരോഗ്യമുള്ളതാകട്ടെ; യൗവന​കാ​ല​ത്തെ പ്രസരിപ്പ്‌ അവനു തിരിച്ചുകിട്ടട്ടെ.”—ഇയ്യോബ്‌ 33:25.

 കുറിപ്പ്‌: ദൈവം നൽകുന്ന സഹായം വിലമ​തി​ക്കു​മ്പോൾത്തന്നെ യഹോ​വ​യു​ടെ സാക്ഷികൾ മാറാ​രോ​ഗ​ങ്ങൾക്ക്‌ വൈദ്യ​സ​ഹാ​യ​വും തേടാ​റുണ്ട്‌. (മർക്കോസ്‌ 2:17) എന്നാൽ ഏതെങ്കി​ലും പ്രത്യേ​ക​ത​രം ചികി​ത്സാ​രീ​തി ഞങ്ങൾ നിർദേ​ശി​ക്കി​ല്ല. അത്തരം കാര്യ​ങ്ങ​ളിൽ ഓരോ​രു​ത്ത​രും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്ക​ണം.