വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേനം | അപ്രതീക്ഷിസംങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .

വസ്‌തുവകകളുടെ നഷ്ടം

വസ്‌തുവകകളുടെ നഷ്ടം

റിക്‌ടർ സ്‌കെ​യി​ലിൽ 9.0 തീവ്രത രേഖ​പ്പെ​ടു​ത്തി​യ ഒരു ഭൂകമ്പം 2011 മാർച്ച് 11-ന്‌ ജപ്പാൻ നഗരത്തെ പിടി​ച്ചു​ല​ച്ചു. 15,000-ത്തിലധി​കം പേരുടെ ജീവൻ നഷ്ടമായി, 12,00,000 കോടി​യി​ല​ധി​കം രൂപയു​ടെ നാശന​ഷ്ട​ങ്ങൾ ഉണ്ടാകു​ക​യും ചെയ്‌തു. സുനാ​മി​യെ​ക്കു​റിച്ച് മുന്നറി​യി​പ്പു ലഭിച്ചി​രു​ന്ന​തി​നാൽ 32 വയസ്സുള്ള കേയ്‌ ഒരു ഉയർന്ന പ്രദേ​ശ​ത്തേ​ക്കു പോകു​ക​യും തന്‍റെ ജീവൻ രക്ഷിക്കു​ക​യും ചെയ്‌തു. കേയ്‌ ഇങ്ങനെ പറയുന്നു: “എന്തെങ്കി​ലും ബാക്കി​യു​ണ്ടെ​ങ്കിൽ അത്‌ എടുക്കാ​മെന്ന ഉദ്ദേശ​ത്തിൽ പിറ്റേന്നു രാവിലെ ഞാൻ തിരി​കെ​ച്ചെ​ന്ന​പ്പോൾ ഞാൻ താമസിച്ച ബഹുനി​ല​ക്കെ​ട്ടി​ടം ഉൾപ്പെടെ സകലതും കടലെ​ടു​ത്ത കാഴ്‌ച​യാണ്‌ ഞാൻ കണ്ടത്‌. ആകെക്കൂ​ടെ അവശേ​ഷി​ച്ചി​രു​ന്നത്‌ കെട്ടി​ട​ത്തി​ന്‍റെ അടിത്തറ മാത്ര​മാ​യി​രു​ന്നു.

“ഏതാനും ചില വസ്‌തു​ക്ക​ളല്ല, പകരം എനിക്കു​ണ്ടാ​യി​രു​ന്ന സകലവും നഷ്ടമായി എന്ന കാര്യം ഉൾക്കൊ​ള്ളാൻ എനിക്കു കുറച്ചു സമയം വേണ്ടി​വ​ന്നു. സകലവും എന്നു പറഞ്ഞാൽ എന്‍റെ കാർ, ജോലി​ക്കു​വേ​ണ്ടി ഞാൻ ഉപയോ​ഗി​ച്ചി​രു​ന്ന കമ്പ്യൂ​ട്ട​റു​കൾ; സോഫാ, മേശകൾ, കസേരകൾ; കീബോർഡ്‌, ഗിത്താർ, ഓടക്കു​ഴൽ; വരയ്‌ക്കാൻ ഉപയോ​ഗി​ച്ചി​രു​ന്ന സാധന​സാ​മ​ഗ്രി​കൾ, ഞാൻ വരച്ച ചിത്രങ്ങൾ, എന്‍റെ പെയി​ന്‍റി​ങ്ങു​കൾ അങ്ങനെ എല്ലാം.”

ദുരന്ത​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ. . .

നഷ്ടപ്പെ​ട്ട​വ​യി​ലല്ല, പകരം ഇപ്പോൾ നിങ്ങൾക്കു​ള്ള​വ​യിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക. “ഒരുവന്‌ എത്ര സമ്പത്തു​ണ്ടാ​യാ​ലും അവന്‍റെ വസ്‌തു​വ​ക​ക​ളല്ല അവന്‍റെ ജീവന്‌ ആധാര​മാ​യി​രി​ക്കു​ന്നത്‌” എന്നു ബൈബിൾ പറയുന്നു. (ലൂക്കോസ്‌ 12:15) അന്നത്തെ സാഹച​ര്യം കേയ്‌ ഓർമി​ക്കു​ന്നു: “തുടക്ക​ത്തിൽ, ഞാൻ ആവശ്യ​മാ​യ സാധന​ങ്ങ​ളു​ടെ ഒരു പട്ടിക തയ്യാറാ​ക്കി. എന്നാൽ, അത്‌ നഷ്ടപ്പെ​ട്ടു​പോ​യ സകലതി​നെ​ക്കു​റി​ച്ചും വീണ്ടും ഓർമി​ക്കാ​നേ ഉപകരി​ച്ചു​ള്ളൂ. അതു​കൊണ്ട്, അത്യാ​വ​ശ്യ​മാ​യ കാര്യങ്ങൾ മാത്രം പട്ടിക​യിൽ ഉൾപ്പെ​ടു​ത്താൻ ഞാൻ തീരു​മാ​നി​ച്ചു. അവ ഓരോ​ന്നും നേടി​യെ​ടു​ത്ത​പ്പോൾ ഞാൻ എന്‍റെ പട്ടിക പുതു​ക്കു​ക​യും ചെയ്‌തു. ഇങ്ങനെ​യൊ​രു പട്ടിക​യു​ണ്ടാ​യി​രു​ന്നത്‌ എന്‍റെ ജീവിതം വീണ്ടും കെട്ടി​പ്പ​ടു​ക്കാൻ എന്നെ സഹായി​ച്ചു.”

സ്വന്തം കാര്യ​ങ്ങ​ളിൽ മുഴു​കു​ന്ന​തി​നു പകരം മറ്റുള്ള​വ​രെ ആശ്വസി​പ്പി​ക്കു​ന്ന​തി​നാ​യി നിങ്ങൾക്കു​ണ്ടാ​യ അനുഭവം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക. കേയ്‌ പറയുന്നു: “ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും എനിക്ക് ധാരാളം സഹായം ലഭിച്ചി​രു​ന്നു. എന്നിരു​ന്നാ​ലും മറ്റുള്ള​വ​രിൽനി​ന്നു സഹായം സ്വീക​രി​ക്കു​ന്നത്‌ ഒരു ശീലമാ​യ​തോ​ടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടു​ന്ന​താ​യി എനിക്കു തോന്നി. ആ സാഹച​ര്യ​ത്തിൽ ‘വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ല​ത്രേ’ എന്ന പ്രവൃ​ത്തി​കൾ 20:35-ലുള്ള ബൈബി​ളി​ന്‍റെ ബുദ്ധി​യു​പ​ദേ​ശം ഞാൻ മനസ്സി​ലേ​ക്കു കൊണ്ടു​വ​ന്നു. ഭൗതി​ക​മാ​യി മറ്റുള്ള​വ​രെ സഹായി​ക്കു​ന്ന​തിന്‌ എനിക്കു പരിമി​തി​യു​ണ്ടാ​യി​രു​ന്ന​തി​നാൽ, ദുരന്ത​ത്തിൽ അകപ്പെ​ട്ട​വ​രെ വാക്കു​ക​ളാൽ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. ഈ വിധത്തിൽ മറ്റുള്ള​വ​രെ സഹായി​ക്കാ​നാ​യത്‌ എനിക്കു വലിയ ആശ്വാ​സ​മാ​യി​രു​ന്നു.”

നിങ്ങളു​ടെ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാ​നു​ള്ള പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക. ദൈവം “അഗതി​ക​ളു​ടെ പ്രാർത്ഥന കടാക്ഷി”ക്കുന്നു എന്ന ബൈബി​ളി​ന്‍റെ ഉറപ്പിൽ കേയ്‌ ആശ്രയി​ച്ചു. (സങ്കീർത്ത​നം 102:16) നിങ്ങൾക്കും അതുതന്നെ ചെയ്യാ​നാ​കും.

നിങ്ങൾക്ക് അറിയാമോ? പ്രകൃ​തി​വി​പ​ത്തു​ക​ളോ അതുമൂ​ല​മു​ണ്ടാ​കു​ന്ന നാശന​ഷ്ട​ങ്ങ​ളോ ഇല്ലാത്ത ഒരു കാല​ത്തെ​ക്കു​റി​ച്ചു ബൈബിൾ മുൻകൂ​ട്ടി പറയുന്നു. *യെശയ്യാ​വു 65:21-23. (g14-E 07)

^ ഖ. 9 ഭൂമി സംബന്ധിച്ച ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു കൂടു​ത​ലാ​യി അറിയു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 3-‍ാ‍ം അധ്യായം കാണുക. www.jw.org-യിൽ നിന്നു നിങ്ങൾക്ക് ഇതു ഡൗൺലോഡ്‌ ചെയ്യാ​വു​ന്ന​താണ്‌.