വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേനം | അപ്രതീക്ഷിസംങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .

ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ

ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ

ഇന്ന് അല്ലെങ്കിൽ നാളെ, മിക്കവാ​റും എല്ലാവ​രും​ത​ന്നെ ഏതെങ്കി​ലും തരത്തി​ലു​ള്ള ദുരന്ത​ത്തിന്‌ ഇരകളാ​യേ​ക്കാം. തങ്ങൾക്ക് ഒരു കുഴപ്പ​വും വരി​ല്ലെ​ന്നു വിചാ​രി​ക്കു​ന്ന​വർക്കും അത്‌ സംഭവി​ച്ചേ​ക്കാം.

ബൈബിൾ പറയുന്നു:

“വേഗത​യു​ള്ള​വർ ഓട്ടത്തി​ലും വീരന്മാർ യുദ്ധത്തി​ലും നേടു​ന്നി​ല്ല; ജ്ഞാനി​കൾക്കു ആഹാര​വും വിവേ​കി​കൾക്കു സമ്പത്തും സാമർത്ഥ്യ​മു​ള്ള​വർക്കു പ്രീതി​യും ലഭിക്കു​ന്നി​ല്ല; അവർക്കൊ​ക്കെ​യും കാലവും ഗതിയും (“മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവങ്ങൾ,” NW) അത്രേ ലഭിക്കു​ന്നത്‌.”—സഭാ​പ്ര​സം​ഗി 9:11.

അതു​കൊണ്ട്, നിങ്ങൾക്ക് ഒരു ദുരന്തം നേരിടേണ്ടിരുമോ എന്നതല്ല, പിന്നെ​യോ ഒരു ദുരന്തം നേരിട്ടാൽ അതി​നോട്‌ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും എന്നതാണ്‌ ഇപ്പോൾ ഉയർന്നു​വ​രു​ന്ന ചോദ്യം. ഉദാഹ​ര​ണ​ത്തിന്‌:

  • നിങ്ങളു​ടെ വസ്‌തു​വ​ക​ക​ളെ​ല്ലാം ഒരു പ്രകൃ​തി​ദു​ര​ന്ത​ത്തിൽ നഷ്ടപ്പെ​ടു​ന്നെ​ങ്കി​ലോ?

  • നിങ്ങൾക്ക് ഒരു മാരക​രോ​ഗ​മു​ണ്ടെന്ന് അറിയു​ന്നെ​ങ്കി​ലോ?

  • നിങ്ങളു​ടെ പ്രിയ​പ്പെട്ട ഒരാൾ മരിക്കു​ന്നെ​ങ്കി​ലോ?

ഒരു ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ അതി​നോ​ടു പൊരു​ത്ത​പ്പെ​ടാൻ ബൈബിൾ നിങ്ങളെ സഹായി​ക്കു​മെന്ന് ഈ മാസി​ക​യു​ടെ പ്രസാ​ധ​ക​രാ​യ യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ഉറപ്പുണ്ട്. കൂടാതെ ശോഭ​ന​മാ​യ ഒരു ഭാവി​ക്കു​ള്ള അടിസ്ഥാ​ന​വും ബൈബിൾ നൽകുന്നു. (റോമർ 15:4) ബൈബിൾ എങ്ങനെ സഹായി​ക്കു​ന്നെ​ന്നു വ്യക്തമാ​ക്കു​ന്ന മൂന്ന് അനുഭ​വ​ങ്ങൾ തുടർന്നു വായി​ക്കു​ക. (g14-E 07)