യശയ്യ 35:1-10

35  വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും,+മരു​പ്ര​ദേ​ശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.+   അവിടം പൂത്തു​ല​യും, നിശ്ചയം;+അത്‌ ആഹ്ലാദ​വും സന്തോ​ഷ​വും കൊണ്ട്‌ ആർത്തു​വി​ളി​ക്കും. അതിനു ലബാ​നോ​ന്റെ മഹത്ത്വം ലഭിക്കും,+കർമേലിന്റെയും+ ശാരോന്റെയും+ പ്രൗഢി കൈവ​രും. അവർ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ മഹത്ത്വ​വും പ്രൗഢി​യും കാണും.   തളർന്ന കൈകൾക്കു ശക്തി പകരു​വിൻ,വിറയ്‌ക്കു​ന്ന കാൽമു​ട്ടു​കൾ ബലപ്പെ​ടു​ത്തു​വിൻ.+   ഭയന്നിരിക്കുന്നവരോട്‌* ഇങ്ങനെ പറയുക: “പേടി​ക്കേണ്ടാ, ധൈര്യ​മാ​യി​രി​ക്കൂ. നിങ്ങളു​ടെ ദൈവം പ്രതി​കാ​രം ചെയ്യാൻ വരും,പകരം ചോദി​ക്കാൻ വരും.+ ദൈവം വന്ന്‌ നിങ്ങളെ രക്ഷിക്കും.”+   അന്ന്‌ അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും,+ബധിരന്റെ ചെവികൾ അടഞ്ഞി​രി​ക്കില്ല.+   അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും,+ഊമന്റെ നാവ്‌ ആനന്ദിച്ച്‌ ആർത്തു​വി​ളി​ക്കും.+ മരുഭൂമിയിൽ* ഉറവകൾ പൊട്ടി​പ്പു​റ​പ്പെ​ടും,മരു​പ്ര​ദേ​ശത്ത്‌ അരുവി​കൾ ഒഴുകും.   വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാക​മാ​യി മാറും,ദാഹിച്ച്‌ വരണ്ട നിലം നീരു​റ​വ​ക​ളാ​കും.+ കുറു​ന​രി​ക​ളു​ടെ താവള​ങ്ങ​ളിൽ,+പച്ചപ്പു​ല്ലും ഈറ്റയും പപ്പൈറസ്‌* ചെടി​യും വളരും.   അവിടെ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും,+വിശു​ദ്ധ​വ​ഴി എന്നായി​രി​ക്കും അതിന്റെ പേര്‌. ഒരു അശുദ്ധ​നും അതിലൂ​ടെ സഞ്ചരി​ക്കില്ല.+ അതിലൂ​ടെ നടക്കു​ന്ന​വർക്കു മാത്ര​മു​ള്ള​താ​യി​രി​ക്കും ആ വഴി;വിഡ്‌ഢി​കൾ ആരും വഴി​തെറ്റി അതി​ലേക്കു വരില്ല.   സിംഹങ്ങൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കില്ല,ക്രൂര​മൃ​ഗ​ങ്ങൾ അവി​ടേക്കു വരില്ല. അവി​ടെ​യെ​ങ്ങും അവയെ കാണില്ല;+വീണ്ടെടുക്കപ്പെട്ടവർ* മാത്രമേ അതിൽ നടക്കൂ.+ 10  യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോ​നി​ലേക്കു മടങ്ങി​വ​രും. ശാശ്വ​ത​സ​ന്തോ​ഷം അവരുടെ കിരീ​ട​മാ​യി​രി​ക്കും.+ അവർ ഉല്ലസി​ച്ചാ​ന​ന്ദി​ക്കും.ദുഃഖ​വും നെടു​വീർപ്പും പോയ്‌മ​റ​യും.+

അടിക്കുറിപ്പുകള്‍

അഥവാ “ഹൃദയ​ത്തിൽ ഭയന്നി​രി​ക്കു​ന്ന​വ​രോ​ട്‌.”
അഥവാ “വിജന​ഭൂ​മി​യിൽ.” പദാവലി കാണുക.
പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “വീണ്ടെ​ടു​ത്തവർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം