അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 24:1-27

24  അഞ്ചു ദിവസം കഴിഞ്ഞ​പ്പോൾ മഹാപു​രോ​ഹി​ത​നായ അനന്യാസ്‌+ ചില മൂപ്പന്മാ​രോ​ടും അഭിഭാ​ഷ​ക​നായ തെർത്തു​ല്ലൊ​സി​നോ​ടും ഒപ്പം പൗലോ​സിന്‌ എതി​രെ​യുള്ള കേസ്‌ വാദി​ക്കാൻ ഗവർണറുടെ+ മുമ്പാകെ എത്തി.  തെർത്തു​ല്ലൊ​സി​നെ വിളി​ച്ച​പ്പോൾ പൗലോ​സിന്‌ എതിരെ ആരോ​പണം ഉന്നയി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “അഭിവ​ന്ദ്യ​നായ ഫേലി​ക്‌സ്‌, അങ്ങുള്ള​തു​കൊണ്ട്‌ ഞങ്ങൾ വളരെ സമാധാ​ന​ത്തോ​ടെ കഴിയു​ന്നു. അങ്ങയുടെ ദീർഘ​വീ​ക്ഷണം നിമിത്തം ഈ രാജ്യത്ത്‌ പല പുരോ​ഗ​തി​ക​ളും ഉണ്ടാകു​ന്നു.  അക്കാര്യം അങ്ങേയറ്റം നന്ദി​യോ​ടെ എപ്പോ​ഴും എവി​ടെ​വെ​ച്ചും ഞങ്ങൾ പറയാ​റുണ്ട്‌.  അങ്ങയെ അധികം ബുദ്ധി​മു​ട്ടി​ക്കാ​തെ ഞങ്ങൾക്കു ബോധി​പ്പി​ക്കാ​നു​ള്ളതു ചുരു​ക്കി​പ്പ​റ​യാം, ദയവായി കേട്ടാ​ലും:  ഈ മനുഷ്യൻ ഒരു ഒഴിയാബാധയും+ ഭൂലോ​ക​ത്തെ​ങ്ങു​മുള്ള ജൂതന്മാർക്കി​ട​യിൽ പ്രക്ഷോ​ഭങ്ങൾ ഇളക്കിവിടുന്നവനും+ നസറെ​ത്തു​കാ​രു​ടെ മതവിഭാഗത്തിന്റെ+ നേതാ​വും ആണെന്നു ഞങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു.  ദേവാ​ലയം അശുദ്ധ​മാ​ക്കാ​നും ഇയാൾ ശ്രമിച്ചു. അതു​കൊണ്ട്‌ ഞങ്ങൾ ഇയാളെ പിടി​കൂ​ടി.+  ——  അങ്ങ്‌ ഇയാളെ വിസ്‌ത​രി​ക്കു​മ്പോൾ ഞങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങ​ളെ​ല്ലാം ശരിയാ​ണെന്നു ബോധ്യ​മാ​കും.”  ഇക്കാര്യ​ങ്ങൾ സത്യമാ​ണെന്നു തറപ്പി​ച്ചു​പ​റ​ഞ്ഞു​കൊണ്ട്‌ ജൂതന്മാ​രും കുറ്റാ​രോ​പ​ണ​ത്തിൽ പങ്കു​ചേർന്നു. 10  സംസാ​രി​ക്കാൻ ഗവർണർ പൗലോ​സി​നോ​ടു തലകൊണ്ട്‌ ആംഗ്യം കാട്ടി. അപ്പോൾ പൗലോസ്‌ പറഞ്ഞു: “വളരെ​ക്കാ​ല​മാ​യി അങ്ങ്‌ ഈ ജനതയു​ടെ ന്യായാ​ധി​പ​നാ​ണെന്ന്‌ എനിക്ക്‌ അറിയാം. അതു​കൊണ്ട്‌ അങ്ങയുടെ മുമ്പാകെ നിന്ന്‌ ഞാൻ സന്തോ​ഷ​ത്തോ​ടെ എനിക്കു​വേണ്ടി വാദി​ക്കും.+ 11  ഞാൻ ആരാധ​ന​യ്‌ക്കു​വേണ്ടി യരുശ​ലേ​മിൽ പോയിട്ട്‌+ 12 ദിവസ​ത്തി​ല​ധി​ക​മാ​യി​ട്ടില്ല. ഇക്കാര്യം അങ്ങയ്‌ക്കു​തന്നെ അന്വേ​ഷി​ച്ച​റി​യാ​വു​ന്ന​താണ്‌. 12  ഞാൻ ദേവാ​ല​യ​ത്തിൽ ആരോ​ടെ​ങ്കി​ലും തർക്കി​ക്കു​ന്ന​താ​യോ സിന​ഗോ​ഗു​ക​ളി​ലും നഗരത്തി​ലും ജനക്കൂ​ട്ടത്തെ ഇളക്കി​വി​ടു​ന്ന​താ​യോ ഇവർ ആരും കണ്ടിട്ടില്ല. 13  ഇപ്പോൾ എനിക്ക്‌ എതിരെ ഉന്നയി​ക്കുന്ന ആരോ​പ​ണങ്ങൾ തെളി​യി​ക്കാ​നും ഇവർക്കു കഴിയില്ല. 14  എന്നാൽ ഒന്നു ഞാൻ സമ്മതി​ക്കു​ന്നു: മതവി​ഭാ​ഗം എന്ന്‌ ഇവർ വിളി​ക്കുന്ന ഈ മാർഗ​ത്തി​ലാണ്‌ എന്റെ പൂർവി​ക​രു​ടെ ദൈവത്തെ ഞാൻ സേവി​ക്കു​ന്നത്‌.+ നിയമ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കു​ന്ന​തും ആയ എല്ലാ കാര്യ​ങ്ങ​ളും ഞാൻ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു.+ 15  നീതി​മാ​ന്മാ​രു​ടെ​യും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ; ഇവരും അതുത​ന്നെ​യാ​ണു പ്രത്യാ​ശി​ക്കു​ന്നത്‌. 16  അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ​യും മനുഷ്യ​രു​ടെ​യും മുന്നിൽ ശുദ്ധമായ* ഒരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കു​ന്നു.+ 17  എന്റെ ജനത്തിനു ദാനധർമങ്ങൾ+ എത്തിച്ചു​കൊ​ടു​ക്കാ​നും യാഗങ്ങൾ അർപ്പി​ക്കാ​നും വേണ്ടി​യാ​ണു കുറെ വർഷങ്ങൾക്കു ശേഷം ഞാൻ ഇവിടെ വന്നത്‌. 18  ദേവാ​ല​യ​ത്തിൽവെച്ച്‌ അവർ എന്നെ കാണു​മ്പോൾ ഞാൻ ആചാര​പ്ര​കാ​രം ശുദ്ധി​യു​ള്ള​വ​നാ​യി​രു​ന്നു.+ എന്റെകൂ​ടെ ജനക്കൂ​ട്ട​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു, ഞാൻ അവിടെ പ്രശ്‌ന​മൊ​ന്നും ഉണ്ടാക്കി​യി​ട്ടു​മില്ല. ഏഷ്യ സംസ്ഥാ​ന​ത്തു​നി​ന്നുള്ള ചില ജൂതന്മാർ+ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 19  എനിക്ക്‌ എതിരെ അവർക്ക്‌ എന്തെങ്കി​ലും പരാതി​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവർതന്നെ അങ്ങയുടെ മുമ്പാകെ വന്ന്‌ അതു ബോധി​പ്പി​ക്ക​ണ​മാ​യി​രു​ന്നു.+ 20  ഇനി ഞാൻ സൻഹെ​ദ്രി​ന്റെ മുമ്പാകെ നിന്ന​പ്പോൾ എന്നിൽ എന്തെങ്കി​ലും കുറ്റം കണ്ടെത്തി​യെ​ങ്കിൽ അത്‌ ഈ നിൽക്കു​ന്നവർ പറയട്ടെ. 21  അവരുടെ ഇടയിൽ നിന്ന​പ്പോൾ, ‘മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ ഞാൻ വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ ഇന്നു നിങ്ങൾ എന്നെ ന്യായം വിധി​ക്കു​ന്നത്‌’ എന്നു വിളി​ച്ചു​പ​റ​ഞ്ഞ​ത​ല്ലാ​തെ മറ്റൊ​ന്നും ഞാൻ ചെയ്‌തി​ട്ടില്ല.”+ 22  ഈ മാർഗത്തെക്കുറിച്ച്‌*+ നന്നായി അറിയാ​മാ​യി​രു​ന്നി​ട്ടും, “സൈന്യാ​ധി​പ​നായ ലുസി​യാസ്‌ വരു​മ്പോൾ ഞാൻ നിങ്ങളു​ടെ കാര്യ​ത്തിൽ തീരു​മാ​ന​മു​ണ്ടാ​ക്കാം” എന്നു പറഞ്ഞ്‌ ഫേലി​ക്‌സ്‌ കേസ്‌ മാറ്റി​വെച്ചു. 23  എന്നിട്ട്‌ പൗലോ​സി​നെ തടവിൽ സൂക്ഷി​ക്കാൻ സൈനി​കോ​ദ്യോ​ഗ​സ്ഥ​നോ​ടു കല്‌പി​ച്ചു. എന്നാൽ പൗലോ​സി​നു കുറച്ച്‌ സ്വാത​ന്ത്ര്യം കൊടു​ക്ക​ണ​മെ​ന്നും പൗലോ​സി​നെ പരിച​രി​ക്കാൻ അദ്ദേഹ​ത്തി​ന്റെ സ്‌നേ​ഹി​തരെ അനുവ​ദി​ക്ക​ണ​മെ​ന്നും ഫേലി​ക്‌സ്‌ നിർദേ​ശി​ച്ചു. 24  കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ഫേലി​ക്‌സ്‌ ജൂതവം​ശ​ജ​യായ തന്റെ ഭാര്യ ദ്രുസി​ല്ല​യോ​ടൊ​പ്പം വന്ന്‌ പൗലോ​സി​നെ വിളി​പ്പിച്ച്‌ ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ കേട്ടു.+ 25  എന്നാൽ നീതി, ആത്മനി​യ​ന്ത്രണം, വരാനി​രി​ക്കുന്ന ന്യായവിധി+ എന്നിവ​യെ​ക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞ​പ്പോൾ ഫേലി​ക്‌സ്‌ ഭയപ്പെട്ട്‌, “ഇപ്പോൾ പൊയ്‌ക്കൊ​ള്ളൂ, സമയം കിട്ടു​മ്പോൾ വീണ്ടും വിളി​പ്പി​ക്കാം” എന്നു പറഞ്ഞു. 26  പക്ഷേ പൗലോസ്‌ തനിക്കു പണം തരു​മെന്നു പ്രതീ​ക്ഷിച്ച്‌ ഫേലി​ക്‌സ്‌ പൗലോ​സി​നെ കൂടെ​ക്കൂ​ടെ വിളി​ച്ചു​വ​രു​ത്തി സംസാ​രി​ക്കു​മാ​യി​രു​ന്നു. 27  രണ്ടു വർഷം കഴിഞ്ഞ​പ്പോൾ ഫേലി​ക്‌സി​ന്റെ പിൻഗാ​മി​യാ​യി പൊർക്യൊസ്‌ ഫെസ്‌തൊസ്‌ സ്ഥാന​മേറ്റു. ജൂതന്മാ​രു​ടെ പ്രീതി നേടാൻ ആഗ്രഹിച്ച+ ഫേലി​ക്‌സ്‌ പൗലോ​സി​നെ തടവു​കാ​ര​നാ​യി​ത്തന്നെ വിട്ടിട്ട്‌ പോയി.

അടിക്കുറിപ്പുകള്‍

അഥവാ “കുറ്റമി​ല്ലാത്ത.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. ഇവിടെ ഈ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു ജൂതജ​ന​ത​യിൽപ്പെട്ട നേതാ​ക്ക​ന്മാ​രെ​യാണ്‌. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ.​—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” കാണുക.

മൂപ്പന്മാർ: ജൂതജ​ന​ത​യു​ടെ നേതാ​ക്ക​ന്മാ​രായ ചില മൂപ്പന്മാ​രാണ്‌ ഇവർ. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌.—മത്ത 16:21-ന്റെ പഠനക്കു​റി​പ്പു കാണുക.

അഭിഭാ​ഷകൻ: അഥവാ “പ്രഭാ​ഷകൻ; വക്കീൽ.” തുടക്ക​ത്തിൽ റീടോർ എന്ന ഗ്രീക്കു​പദം “പ്രഭാ​ഷകൻ; പ്രസം​ഗകൻ” എന്നൊ​ക്കെ​യുള്ള അർഥങ്ങ​ളി​ലാണ്‌ ഉപയോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ലും പിന്നീട്‌ അത്‌, “കോട​തി​യിൽ വക്താവാ​യി സംസാ​രി​ക്കു​ന്ന​യാൾ; വക്കീൽ; അഭിഭാ​ഷകൻ” തുടങ്ങിയ അർഥങ്ങ​ളി​ലും ഉപയോ​ഗി​ക്കാൻതു​ടങ്ങി. പൗലോ​സിന്‌ എതി​രെ​യുള്ള ജൂതന്മാ​രു​ടെ കേസ്‌ കൈസ​ര്യ​യിൽവെച്ച്‌ ഗവർണ​റായ ഫേലി​ക്‌സി​നു മുമ്പാകെ അവതരി​പ്പി​ച്ചതു തെർത്തു​ല്ലൊസ്‌ ആയിരു​ന്നു.

ഭൂവാ​സി​കൾ: ഇവിടെ “ഭൂവാ​സി​കൾ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഒയിക്കൂ​മെനേ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥ​ല​മാ​യി ചിത്രീ​ക​രി​ക്കുന്ന വിശാ​ല​മായ അർഥമുള്ള ഒരു പദമാണ്‌ ഇത്‌. (ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14) ഒന്നാം നൂറ്റാ​ണ്ടിൽ, ജൂതന്മാർ ചിതറി​പ്പാർത്തി​രുന്ന വിസ്‌തൃ​ത​മായ റോമാ​സാ​മ്രാ​ജ്യ​ത്തെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നു.​—പ്രവൃ 24:5.

നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്‌. പിന്നീട്‌ യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട്‌ ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത്‌ അക്കാലത്ത്‌ സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര്‌ ചേർത്ത്‌ വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത്‌ എന്ന പട്ടണത്തിലായിരുന്നതുകൊണ്ട്‌ യേശുവിനെ തിരിച്ചറിയാൻ ആ പേര്‌ ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്‌. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര്‌ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്‌തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്‌തംഭത്തിൽ പീലാത്തൊസ്‌ സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക്‌ ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്‌ ” എന്ന്‌ എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്‌ത്‌ മുതൽ അപ്പോസ്‌തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്‌.​—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:​23-ന്റെ പഠനക്കുറിപ്പും കാണുക.

ഒഴിയാ​ബാധ: അഥവാ “പ്രശ്‌ന​ക്കാ​രൻ.” അക്ഷ. “മാരക​മായ പകർച്ച​വ്യാ​ധി.” ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ‘മാരക​മായ പകർച്ച​വ്യാ​ധി​കൾ’ എന്നതിന്റെ ഗ്രീക്കു​പദം ഈ വാക്യ​ത്തി​നു പുറമേ ലൂക്ക 21:11-ൽ മാത്ര​മാ​ണു കാണു​ന്നത്‌. അവിടെ അതു കുറി​ക്കു​ന്നത്‌ അക്ഷരാർഥ​ത്തി​ലുള്ള പകർച്ച​വ്യാ​ധി​ക​ളെ​യാണ്‌. എന്നാൽ ഇവിടെ പ്രവൃ 24:5-ൽ ആ പദം ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “ഒഴിയാ​ബാധ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ പദം ഇവിടെ സൂചി​പ്പി​ക്കു​ന്നത്‌, ഒരാൾ പ്രശ്‌ന​ക്കാ​ര​നാണ്‌ അഥവാ പൊതു​ജ​ന​ത്തി​നു ഭീഷണി​യാണ്‌ എന്നാണ്‌.

ഭൂലോകം: ലൂക്ക 2:1-ന്റെ പഠനക്കു​റി​പ്പു കാണുക.

നസറെത്തുകാർ: മർ 10:47-ന്റെ പഠനക്കു​റി​പ്പു കാണുക.

മതവി​ഭാ​ഗം: “മതവി​ഭാ​ഗം” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഹൈ​റെ​സിസ്‌ എന്ന ഗ്രീക്കു​പദം തുടക്ക​ത്തിൽ ഉപയോ​ഗി​ച്ചി​രു​ന്നത്‌ “ഇഷ്ടമനു​സ​രി​ച്ചുള്ള” എന്ന അർഥത്തി​ലാ​യി​രി​ക്കാ​നാ​ണു സാധ്യത. ഇസ്രാ​യേ​ല്യർ തങ്ങളുടെ “ഇഷ്ടമനു​സ​രിച്ച്‌” കാഴ്‌ചകൾ കൊണ്ടു​വ​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന ലേവ 22:18-ൽ സെപ്‌റ്റു​വ​ജിന്റ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഇതേ അർഥത്തി​ലാണ്‌. എന്നാൽ, വ്യത്യ​സ്‌ത​മായ കാഴ്‌ച​പ്പാ​ടു​ക​ളും വിശ്വാ​സ​ങ്ങ​ളും വെച്ചു​പു​ലർത്തുന്ന ഒരു കൂട്ടം ആളുകളെ കുറി​ക്കാ​നാ​ണു ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ജൂതമ​ത​ത്തി​ന്റെ രണ്ടു പ്രമു​ഖ​വി​ഭാ​ഗ​ങ്ങ​ളായ പരീശ​ന്മാ​രെ​യും സദൂക്യ​രെ​യും കുറി​ക്കാ​നും അത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പ്രവൃ 5:17; 15:5; 26:5) ഇനി, ക്രിസ്‌ത്യാ​നി​ക​ള​ല്ലാ​ത്തവർ ക്രിസ്‌ത്യാ​നി​ത്വ​ത്തെ ‘ഒരു മതവി​ഭാ​ഗം’ എന്നും ‘നസറെ​ത്തു​കാ​രു​ടെ മതവി​ഭാ​ഗം’ എന്നും വിളി​ച്ചി​രു​ന്നു. ക്രിസ്‌ത്യാ​നി​കളെ ജൂതമ​ത​ത്തിൽനിന്ന്‌ തെറ്റി​പ്പി​രിഞ്ഞ ഒരു വിഭാ​ഗ​മാ​യി കണ്ടതു​കൊ​ണ്ടാ​യി​രി​ക്കാം അവർ അവരെ അങ്ങനെ വിളി​ച്ചത്‌. (പ്രവൃ 24:5, 14; 28:22) ഇനി, ഹൈ​റെ​സിസ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീ​യ​സ​ഭ​യിൽത്തന്നെ രൂപം​കൊണ്ട വ്യത്യ​സ്‌ത​വി​ഭാ​ഗ​ങ്ങളെ കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ തന്റെ ശിഷ്യ​ന്മാർക്കി​ട​യിൽ യോജി​പ്പു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം യേശു ഊന്നി​പ്പ​റ​യു​ക​യും അതിനാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (യോഹ 17:21) അപ്പോ​സ്‌ത​ല​ന്മാ​രും ക്രിസ്‌തീ​യ​സ​ഭ​യിൽ ഐക്യം കാത്തു​സൂ​ക്ഷി​ക്കാൻ ശ്രമിച്ചു. (1കൊ 1:10; യൂദ 17-19) സഭാം​ഗ​ങ്ങൾക്കി​ട​യിൽ ചേരി​തി​രി​വു​ണ്ടാ​യാൽ അവരുടെ ഐക്യം തകരു​മാ​യി​രു​ന്നു. ഇത്തരം അവാന്ത​ര​വി​ഭാ​ഗ​ങ്ങ​ളും ഭിന്നക​ക്ഷി​ക​ളും സഭയുടെ ഐക്യ​ത്തിന്‌ ഒരു ഭീഷണി​യാ​യി​രു​ന്ന​തു​കൊണ്ട്‌ അവയെ കുറി​ക്കാൻ പിൽക്കാ​ലത്ത്‌ ഈ ഗ്രീക്കു​പദം നിഷേ​ധാർഥ​ത്തിൽ ഉപയോ​ഗി​ച്ചു​തു​ടങ്ങി. വിശ്വാ​സ​ങ്ങ​ളിൽ ഐക്യ​മി​ല്ലാ​താ​യാൽ അതു ശക്തമായ വാദ​പ്ര​തി​വാ​ദ​ങ്ങൾക്കും തർക്കങ്ങൾക്കും ശത്രു​ത​യ്‌ക്കു​പോ​ലും വഴി​വെ​ച്ചേ​ക്കാം. (പ്രവൃ 23:7-10 താരത​മ്യം ചെയ്യുക.) ‘ജഡത്തിന്റെ പ്രവൃ​ത്തി​ക​ളിൽപ്പെ​ടുന്ന’ വിഭാ​ഗീ​യത ഒഴിവാ​ക്കേ​ണ്ടത്‌ അതു​കൊ​ണ്ടു​തന്നെ പ്രധാ​ന​മാ​യി​രു​ന്നു.—ഗല 5:19-21; 1കൊ 11:19; 2പത്ര 2:1.

താരത​മ്യേന കാലപ്പ​ഴക്കം കുറഞ്ഞ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പരിഭാ​ഷ​ക​ളി​ലും 6-8 വരെയുള്ള വാക്യ​ങ്ങ​ളിൽ പിൻവ​രുന്ന ആശയം ധ്വനി​പ്പി​ക്കുന്ന വാക്കുകൾ കൂട്ടി​ച്ചേർത്തി​രി​ക്കു​ന്ന​താ​യി കാണാം: “ഞങ്ങളുടെ നിയമ​മ​നു​സ​രിച്ച്‌ വിസ്‌ത​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഞങ്ങളുടെ ആഗ്രഹം. (7) എന്നാൽ സൈന്യാ​ധി​പ​നായ ലുസി​യാസ്‌ വന്ന്‌ വളരെ ബലം പ്രയോ​ഗിച്ച്‌ ഇവനെ ഞങ്ങളുടെ കൈയിൽനിന്ന്‌ പിടി​ച്ചു​കൊ​ണ്ടു​പോ​യി. (8) എന്നിട്ടു പരാതി​ക്കാ​രോട്‌ അങ്ങയുടെ മുന്നിൽ ഹാജരാ​കാൻ കല്‌പി​ച്ചു.” എന്നാൽ ഏറ്റവും കാലപ്പ​ഴ​ക്ക​മു​ള്ള​തും ഏറെ വിശ്വാ​സ​യോ​ഗ്യ​വും ആയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്കുകൾ കാണു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം എഴുതി​യ​പ്പോൾ ഈ വാക്കുകൾ അതിലി​ല്ലാ​യി​രു​ന്നെന്നു വേണം കരുതാൻ.—അനു. എ3 കാണുക.

ഞാൻ സേവി​ക്കു​ന്നത്‌: അഥവാ “ഞാൻ ആരാധി​ക്കു​ന്നത്‌.” ഇവിടെ കാണുന്ന ലാറ്റ്രി​യോ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അടിസ്ഥാ​നാർഥം “സേവി​ക്കുക” എന്നാ​ണെ​ങ്കി​ലും ചില സന്ദർഭ​ങ്ങ​ളിൽ “ആരാധി​ക്കുക” എന്നും അതു പരിഭാ​ഷ​പ്പെ​ടു​ത്താം. തിരു​വെ​ഴു​ത്തു​ക​ളിൽ ലാറ്റ്രി​യോ എന്ന ഗ്രീക്കു​പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ദൈവ​ത്തി​നാ​യി ചെയ്യുന്ന സേവന​ത്തെ​യോ ദൈവത്തിന്റെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട സേവന​ങ്ങ​ളെ​യോ കുറി​ക്കാ​നാണ്‌. (മത്ത 4:10; ലൂക്ക 1:75; 4:8; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) ഇനി, വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലോ ദേവാ​ല​യ​ത്തി​ലോ ആരാധന അർപ്പി​ക്കു​ന്ന​തി​നെ​യോ വിശു​ദ്ധ​സേ​വനം ചെയ്യു​ന്ന​തി​നെ​യോ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10) ചില സന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും വ്യാജാ​രാ​ധ​ന​യോ​ടു ബന്ധപ്പെ​ട്ടും ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. അവിട​ങ്ങ​ളിൽ ഇതു കുറി​ക്കു​ന്നത്‌, സ്രഷ്ടാ​വി​നു പകരം സൃഷ്ടി​കൾക്കു സേവനം ചെയ്യു​ന്ന​തി​നെ​യാണ്‌, അഥവാ അവയെ ആരാധി​ക്കു​ന്ന​തി​നെ​യാണ്‌.—പ്രവൃ 7:42; റോമ 1:25.

പുനരു​ത്ഥാ​നം: ഇവിടെ കാണുന്ന അനസ്‌താ​സിസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴു​ന്നേൽപ്പി​ക്കുക; എഴു​ന്നേറ്റ്‌ നിൽക്കുക” എന്നെല്ലാ​മാണ്‌. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വു​മാ​യി ബന്ധപ്പെട്ട്‌ ഈ പദം 40-ഓളം പ്രാവ​ശ്യം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (അതിന്‌ ഉദാഹ​ര​ണ​മാണ്‌, മത്ത 22:31; പ്രവൃ 2:31; 4:2; 17:18, 32; 23:6; 1കൊ 15:12, 13 എന്നീ വാക്യങ്ങൾ.) യശ 26:19-ലെ “നിങ്ങളു​ടെ മരിച്ചവർ ജീവി​ക്കും” എന്ന പദപ്ര​യോ​ഗ​ത്തി​ലെ “ജീവി​ക്കുക” എന്ന എബ്രാ​യ​ക്രിയ പരിഭാ​ഷ​പ്പെ​ടു​ത്താൻ സെപ്‌റ്റുവജിന്റൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അനസ്‌താസിസിന്റെ ക്രിയാ​രൂ​പ​മാണ്‌.പദാവലി കാണുക.

സൈനി​കോ​ദ്യോ​ഗസ്ഥൻ: അഥവാ “ശതാധി​പൻ.” റോമൻ സൈന്യ​ത്തി​ലെ ഏകദേശം 100 പടയാ​ളി​ക​ളു​ടെ മേധാ​വി​യാ​യി​രു​ന്നു ശതാധി​പൻ.

ബർന്നീക്ക: ഹെരോദ്‌ അഗ്രിപ്പ രണ്ടാമന്റെ സഹോ​ദരി. ബർന്നീക്ക അദ്ദേഹ​ത്തി​ന്റെ സഹോ​ദ​രി​യാ​യി​രു​ന്നെ​ങ്കി​ലും അവർ തമ്മിൽ അവിഹി​ത​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പിൽക്കാ​ലത്ത്‌ ബർന്നീക്ക ടൈറ്റ​സി​ന്റെ വെപ്പാ​ട്ടി​യു​മാ​യി. ടൈറ്റസ്‌ റോമൻ ചക്രവർത്തി​യാ​കു​ന്ന​തി​നു മുമ്പാ​യി​രു​ന്നു അത്‌.

ദ്രുസില്ല: പ്രവൃ 12:1-ൽ പറഞ്ഞി​രി​ക്കുന്ന ഹെരോ​ദി​ന്റെ, അതായത്‌ ഹെരോദ്‌ അഗ്രിപ്പ 1-ാമന്റെ, ഏറ്റവും ഇളയ മകളാണ്‌ ഇത്‌. ഏതാണ്ട്‌ എ.ഡി. 38-ലാണ്‌ അദ്ദേഹ​ത്തി​നു മൂന്നാ​മത്തെ ഈ മകൾ ജനിക്കു​ന്നത്‌. അഗ്രിപ്പ 2-ാമന്റെ​യും ബർന്നീ​ക്ക​യു​ടെ​യും സഹോ​ദ​രി​യാ​യി​രു​ന്നു ദ്രുസില്ല. (പ്രവൃ 25:13-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ഹെരോദ്‌” എന്നതും കാണുക.) ഗവർണ​റായ ഫേലി​ക്‌സ്‌ ദ്രുസി​ല്ല​യു​ടെ രണ്ടാമത്തെ ഭർത്താവ്‌ ആയിരു​ന്നു. തന്റെ ആദ്യഭർത്താ​വും എമസയി​ലെ സിറിയൻ രാജാ​വും ആയ അസിസ​സി​നെ വിവാ​ഹ​മോ​ചനം ചെയ്‌ത ദ്രുസില്ല, എ.ഡി. 54-ൽ, ഏകദേശം 16 വയസ്സു​ള്ള​പ്പോ​ഴാ​ണു ഫേലി​ക്‌സി​നെ വിവാഹം കഴിക്കു​ന്നത്‌. പൗലോസ്‌ ഫേലി​ക്‌സി​ന്റെ മുന്നിൽവെച്ച്‌ “നീതി, ആത്മനി​യ​ന്ത്രണം, വരാനി​രി​ക്കുന്ന ന്യായ​വി​ധി” എന്നിവ​യെ​ക്കു​റിച്ച്‌ പറഞ്ഞ സന്ദർഭ​ത്തിൽ ദ്രുസി​ല്ല​യും അവി​ടെ​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. (പ്രവൃ 24:25) ഫേലി​ക്‌സ്‌ തന്റെ ഗവർണർസ്ഥാ​നം ഫെസ്‌തൊ​സി​നു കൈമാ​റി​യ​പ്പോൾ “ജൂതന്മാ​രു​ടെ പ്രീതി നേടാൻ” പൗലോ​സി​നെ തടവിൽത്തന്നെ വിട്ടിട്ട്‌ പോയ​താ​യി വിവരണം പറയുന്നു. ഫേലി​ക്‌സ്‌ അങ്ങനെ ചെയ്‌തതു ജൂതവം​ശ​ത്തിൽപ്പെട്ട, ചെറു​പ്പ​ക്കാ​രി​യായ തന്റെ ഭാര്യയെ പ്രീതി​പ്പെ​ടു​ത്താ​നാ​യി​രി​ക്കാ​മെന്നു ചിലർ കരുതു​ന്നു.—പ്രവൃ 24:27.

ദൃശ്യാവിഷ്കാരം

സൻഹെ​ദ്രിൻ
സൻഹെ​ദ്രിൻ

മഹാസൻഹെ​ദ്രിൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യിൽ 71 അംഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മി​ലാ​യി​രു​ന്നു അത്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.) അതിലെ ഇരിപ്പി​ടങ്ങൾ അർധവൃ​ത്താ​കൃ​തി​യിൽ, മൂന്നു നിരയാ​യി​ട്ടാ​ണു ക്രമീ​ക​രി​ച്ചി​രു​ന്നത്‌ എന്നു മിഷ്‌ന പറയുന്നു. കോട​തി​വി​ധി​കൾ രേഖ​പ്പെ​ടു​ത്താൻ രണ്ടു ശാസ്‌ത്രി​മാ​രും കാണും. ഒന്നാം നൂറ്റാ​ണ്ടി​ലെ സൻഹെ​ദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടി​ട​ത്തി​ന്റെ (യരുശ​ലേ​മിൽനിന്ന്‌ കണ്ടെടു​ത്തത്‌) വാസ്‌തു​ശൈലി അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്ര​ത്തി​ലെ ചില ഭാഗങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.—അനുബന്ധം ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.

1. മഹാപു​രോ​ഹി​തൻ

2. സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ

3. പ്രതി

4. ഗുമസ്‌തന്മാർ