വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം ഏഴ്‌

നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ

നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ
  • പുനരുത്ഥാനം ഒരു യാഥാർഥ്യമാണെന്നു നമുക്ക് എങ്ങനെ അറിയാം?

  • മരിച്ചവരെ ഉയിർപ്പിക്കാൻ യഹോയ്‌ക്ക് ആഗ്രഹമുണ്ടെന്ന് എന്തു സൂചിപ്പിക്കുന്നു?

  • ആരായിരിക്കും ഉയിർപ്പിക്കപ്പെടുക?

1-3. ഏതു ശത്രുവാണ്‌ നമ്മെയെല്ലാം പിന്തുരുന്നത്‌, ബൈബിൾ പഠിപ്പിക്കുന്ന വസ്‌തുത പരിചിന്തിക്കുന്നത്‌ നമുക്ക് ഒരളവിലുള്ള ആശ്വാസം കൈവരുത്തുന്നത്‌ എന്തുകൊണ്ട്?

നിർദനായ ഒരു ശത്രുവിൽനിന്നു നിങ്ങൾ ഓടിക്ഷപ്പെടാൻ ശ്രമിക്കുയാണെന്നു സങ്കൽപ്പിക്കുക. അയാൾക്കു നിങ്ങളെക്കാൾ ശക്തിയും വേഗവും ഉണ്ട്. അയാൾ ക്രൂരനാണെന്നു നിങ്ങൾക്കറിയാം. കാരണം, നിങ്ങളുടെ കൺമുമ്പിൽവെച്ചാണ്‌ നിങ്ങളുടെ സുഹൃത്തുക്കളിൽ ചിലരെ അയാൾ കൊന്നത്‌. ഓടിലാൻ കിണഞ്ഞു ശ്രമിച്ചിട്ടും അയാൾ നിങ്ങളോട്‌ അടുത്തടുത്തു വരുകയാണ്‌. ഇനി രക്ഷയില്ലെന്നു നിങ്ങൾക്കു തോന്നുന്നു. അപ്പോതാ ഒരാൾ നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നു! ശത്രുവിനെക്കാൾ വളരെ ശക്തനായ അയാൾ നിങ്ങളെ സഹായിക്കാമെന്നു വാക്കുരുന്നു. അതു നിങ്ങൾക്ക് എത്ര ആശ്വാമായിരിക്കും!

2 ഒരർഥത്തിൽ, നിങ്ങളെ അത്തരമൊരു ശത്രു പിന്തുരുന്നുണ്ട് എന്നുതന്നെ പറയാം. നാമെല്ലാരും അവന്‍റെ ലക്ഷ്യങ്ങളാണ്‌. മുൻ അധ്യാത്തിൽ നാം കണ്ടതുപോലെ, മരണത്തെ ഒരു ശത്രു എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. നമുക്കാർക്കും അതിനെ തോൽപ്പിക്കാനോ ചെറുത്തുനിൽക്കാനോ കഴിയില്ല. മരണം പ്രിയപ്പെട്ടരുടെ ജീവൻ അപഹരിക്കുന്നത്‌ നമ്മിൽ മിക്കവരും കണ്ടിട്ടുണ്ട്. എന്നാൽ ആ ശത്രുവിനെക്കാൾ വളരെധികം ശക്തനാണ്‌ യഹോവ. ആ ശത്രുവിനെ കീഴടക്കാൻ കഴിവുണ്ടെന്നു തെളിയിച്ചിട്ടുള്ള സ്‌നേവാനായ രക്ഷകനാണ്‌ അവൻ. ഈ ശത്രുവിനെ, അഥവാ മരണത്തെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്ന് അവൻ നമുക്ക് ഉറപ്പുരുന്നു. ബൈബിൾ ഇങ്ങനെ പഠിപ്പിക്കുന്നു: “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.” (1 കൊരിന്ത്യർ 15:26) എത്ര നല്ല വാർത്ത, അല്ലേ?

 3 ആദ്യമായി, മരണമെന്ന ശത്രു പ്രിയപ്പെട്ടരുടെ ജീവൻ അപഹരിക്കുമ്പോൾ അതു നമ്മെ എങ്ങനെ ബാധിക്കുന്നുവെന്നു ഹ്രസ്വമായി ചിന്തിക്കാം. അങ്ങനെ ചെയ്യുന്നത്‌ സന്തോദാമായ ഒരു വാഗ്‌ദാത്തെക്കുറിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. മരിച്ചവർ ജീവനിലേക്കു വരുമെന്നു യഹോവ വാഗ്‌ദാനം ചെയ്യുന്നു. (യെശയ്യാവു 26:19) അവൻ അവരെ ജീവനിലേക്കു തിരികെ കൊണ്ടുരും. ഇതാണ്‌ പുനരുത്ഥാനം.

പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ

4. (എ) പ്രിയപ്പെട്ട ഒരാളുടെ മരണത്തോടുള്ള യേശുവിന്‍റെ പ്രതിണം യഹോയുടെ വികാങ്ങളെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നത്‌ എങ്ങനെ? (ബി) യേശുവിന്‌ ഏതു പ്രത്യേക സുഹൃദ്‌ബന്ധമുണ്ടായിരുന്നു?

4 നിങ്ങൾക്കു പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടമായിട്ടുണ്ടോ? എങ്കിൽ, അത്‌ ഉളവാക്കുന്ന വേദനയും ദുഃഖവും നിസ്സഹാതാബോവും താങ്ങാനാവുന്നതിലും അധികമാണെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ, ആശ്വാത്തിനായി നാം ദൈവത്തിലേക്കു തിരിയേണ്ടതുണ്ട്. (2 കൊരിന്ത്യർ 1:3, 4) മരണം യഹോയിലും യേശുവിലും ഉളവാക്കുന്ന വികാരം എന്താണെന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. പിതാവിനെ പൂർണമായി പ്രതിലിപ്പിച്ച യേശുവിന്‌, മരണത്തിൽ ആരെയെങ്കിലും നഷ്ടമാകുന്നതിന്‍റെ വേദന അറിയാമായിരുന്നു. (യോഹന്നാൻ 14:9) യെരൂലേമിലായിരിക്കെ അവൻ ബേഥാന്യ എന്ന സമീപ പട്ടണത്തിൽ താമസിക്കുന്ന ലാസറെയും സഹോരിമാരായ മാർത്തയെയും മറിയയെയും സന്ദർശിക്കുക പതിവായിരുന്നു. അവർ ഉറ്റസുഹൃത്തുക്കളായിത്തീർന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “യേശു മാർത്തയെയും അവളുടെ സഹോരിയെയും ലാസരിനെയും സ്‌നേഹിച്ചു.” (യോഹന്നാൻ 11:5) എങ്കിലും, നാം മുൻ അധ്യാത്തിൽ പഠിച്ചതുപോലെ, ലാസർ മരണമയുന്നു.

5, 6. (എ) ലാസറിന്‍റെ ദുഃഖാർത്തരായ ബന്ധുമിത്രാദിളോടൊപ്പം ആയിരുന്നപ്പോൾ യേശു പ്രതിരിച്ചത്‌ എങ്ങനെ? (ബി) യേശു ദുഃഖിച്ചുവെന്ന വസ്‌തുത നമുക്ക് ആശ്വാദാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

5 സുഹൃത്ത്‌ മരിച്ചപ്പോൾ യേശുവിന്‌ എന്താണു തോന്നിയത്‌? ലാസറിന്‍റെ മരണത്തെപ്രതി ദുഃഖത്തിലായിരുന്ന അവന്‍റെ ബന്ധുമിത്രാദിളുടെ അടുത്തേക്ക് യേശു ചെന്നുവെന്നു വിവരണം നമ്മോടു പറയുന്നു. അവരെ കണ്ടപ്പോൾ യേശു വികാരാധീനായി. അവന്‍റെ “ഉള്ളം നൊന്തു കലങ്ങി.” വിവരണം തുടർന്ന് ഇങ്ങനെ പറയുന്നു: “യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:33, 35) യേശു ദുഃഖിച്ചുവെന്ന വസ്‌തുത അവന്‌ ലാസറിന്‍റെ കാര്യത്തിൽ യാതൊരു പ്രത്യായുമില്ലെന്നു സൂചിപ്പിച്ചോ? ഒരിക്കലുമില്ല! അത്ഭുതമായ ഒരു കാര്യം സംഭവിക്കാൻ പോകുയാണെന്ന് യേശുവിന്‌ അറിയാമായിരുന്നു. (യോഹന്നാൻ 11:3, 4) എന്നിട്ടും, മരണം വരുത്തിവെക്കുന്ന ദുഃഖവും വേദനയും അവന്‌ അനുഭപ്പെട്ടു.

 6 ഈ സന്ദർഭത്തിൽ യേശു ദുഃഖിച്ചുവെന്ന വസ്‌തുത ഒരർഥത്തിൽ നമുക്ക് ആശ്വാദാമാണ്‌. യേശുവും പിതാവായ യഹോയും മരണത്തെ വെറുക്കുന്നുവെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ആ ശത്രുവിനെ ചെറുത്തു തോൽപ്പിക്കാൻ യഹോയാം ദൈവത്തിനു കഴിയും! അവൻ യേശുവിനെ എന്തു ചെയ്യാൻ പ്രാപ്‌തനാക്കിയെന്നു നമുക്കു നോക്കാം.

“ലാസരേ, പുറത്തുരിക”

7, 8. ലാസറിന്‍റെ കാര്യത്തിൽ യാതൊരു പ്രതീക്ഷയ്‌ക്കും വകയില്ലെന്ന് അവിടെയുണ്ടായിരുന്ന ആളുകൾക്കു തോന്നിയിരിക്കാവുന്നത്‌ എന്തുകൊണ്ട്, എന്നാൽ യേശു എന്തു ചെയ്‌തു?

7 ലാസറിനെ അടക്കിയത്‌ ഒരു ഗുഹയിലായിരുന്നു. ആ ഗുഹ അടച്ചിരുന്ന വലിയ കല്ല് ഉരുട്ടിമാറ്റാൻ യേശു ആവശ്യപ്പെട്ടു. നാലു ദിവസമാതിനാൽ മൃതശരീരം ജീർണിച്ചുതുങ്ങിയിരിക്കുമെന്നു പറഞ്ഞ് മാർത്ത എതിർപ്പു പ്രകടിപ്പിച്ചു. (യോഹന്നാൻ 11:39) മാനുഷിമായ കാഴ്‌ചപ്പാടിൽ, സകല പ്രതീക്ഷയുമറ്റ ഒരു സാഹചര്യമായിരുന്നു അത്‌.

ലാസറിന്‍റെ പുനരുത്ഥാനം മഹാസന്തോത്തിൽ കലാശിച്ചു.—യോഹന്നാൻ 11:38-44

8 കല്ല് ഉരുട്ടിമാറ്റിപ്പോൾ യേശു ഇങ്ങനെ വിളിച്ചുഞ്ഞു: “ലാസരേ, പുറത്തുരിക.” അപ്പോൾ എന്തു സംഭവിച്ചു? “മരിച്ചവൻ പുറത്തു വന്നു.” (യോഹന്നാൻ 11:43, 44) അവിടെ ഉണ്ടായിരുന്നരുടെ സന്തോഷം നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ? തങ്ങളുടെ സഹോനോ ബന്ധുവോ സുഹൃത്തോ അയൽക്കാനോ ഒക്കെ ആയിരുന്ന ലാസർ മരിച്ചുപോയിരുന്നെന്ന് അവർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ ഇതാ, അവർക്കു പ്രിയനാവൻ വീണ്ടും അവരുടെ മുമ്പിൽ നിൽക്കുന്നു. സ്വപ്‌നം കാണുയാണോയെന്ന് അവർ അതിശയിച്ചിരിക്കാം. അനേകരും ലാസറിനെ സന്തോത്തോടെ വാരിപ്പുണർന്നിരിക്കണം. മരണത്തിന്മേൽ എത്ര വലിയ ഒരു വിജയം!

ഏലീയാവ്‌ ഒരു വിധവയുടെ മകനെ ഉയിർപ്പിച്ചു.—1 രാജാക്കന്മാർ 17:17-24

9, 10. (എ) ലാസറിനെ ഉയിർപ്പിക്കാനുള്ള തന്‍റെ ശക്തിയുടെ ഉറവിടം യേശു വെളിപ്പെടുത്തിയത്‌ എങ്ങനെ? (ബി) പുനരുത്ഥാത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ വായിക്കുന്നതുകൊണ്ടുള്ള ചില പ്രയോങ്ങളേവ?

9 ഈ അത്ഭുതം സ്വന്ത ശക്തിയാലാണെന്ന് യേശു അവകാപ്പെട്ടില്ല. ലാസറെ വിളിക്കുന്നതിനു തൊട്ടുമുമ്പായി അവൻ നടത്തിയ പ്രാർഥയിൽ, യഹോയാണു പുനരുത്ഥാനം സാധ്യമാക്കിതെന്ന് അവൻ വ്യക്തമാക്കി. (യോഹന്നാൻ 11:41, 42) പുനരുത്ഥാത്തിനായി യഹോവ തന്‍റെ ശക്തി ഉപയോഗിച്ച ഏക സന്ദർഭമായിരുന്നില്ല ഇത്‌. ദൈവത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒമ്പതു പുനരുത്ഥാങ്ങളിൽ ഒന്നു മാത്രമാണ്‌ ഇത്‌. * ഈ വിവരങ്ങളുടെ വായനയും പഠനവും  ആഹ്ലാദം പകരുന്നയാണ്‌. ദൈവം പക്ഷപാമുള്ളല്ലെന്ന് അവ നമ്മെ പഠിപ്പിക്കുന്നു. കാരണം, പുനരുത്ഥാനം പ്രാപിച്ചരിൽ ചെറുപ്പക്കാരും പ്രായമാരും സ്‌ത്രീളും പുരുന്മാരും ഇസ്രായേല്യരും ഇസ്രായേല്യർ അല്ലാത്തരും ഉണ്ടായിരുന്നു. പുനരുത്ഥാനം വലിയ സന്തോഷം കൈവരുത്തിതായാണ്‌ ഈ വിവരങ്ങളിൽ നാം കാണുന്നത്‌. യേശു ഒരു പെൺകുട്ടിയെ ഉയിർപ്പിച്ച സന്ദർഭത്തിൽ അവളുടെ മാതാപിതാക്കൾ ‘അത്യന്തം വിസ്‌മയിച്ചതായി’ വിവരണം നമ്മോടു പറയുന്നു. (മർക്കൊസ്‌ 5:42) അതേ, ഒരിക്കലും മറക്കാനാവാത്ത സന്തോത്തിനുള്ള കാരണമാണ്‌ യഹോവ അവർക്കു നൽകിയത്‌.

പത്രൊസ്‌ അപ്പൊസ്‌തലൻ തബീഥാ എന്ന ക്രിസ്‌തീയ പെൺകുട്ടിയെ ഉയിർപ്പിച്ചു.—പ്രവൃത്തികൾ 9:36-42

10 എങ്കിലും, യേശു ഉയിർപ്പിച്ചവർ വീണ്ടും മരിക്കുന്നെ ചെയ്‌തു. അവരെ ഉയിർപ്പിച്ചത്‌ വെറുതെയായിപ്പോയെന്ന് ഇത്‌ അർഥമാക്കുന്നുണ്ടോ? ഒരിക്കലുമില്ല. ഈ ബൈബിൾ വിവരങ്ങൾ സുപ്രധാന സത്യങ്ങളെ സ്ഥിരീരിക്കുയും നമുക്കു പ്രത്യാശ പകരുയും ചെയ്യുന്നു.

പുനരുത്ഥാന വിവരങ്ങൾ നമ്മെ പഠിപ്പിക്കുന്നത്‌

11. സഭാപ്രസംഗി 9:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യത്തെ സ്ഥിരീരിക്കാൻ ലാസറിന്‍റെ പുനരുത്ഥാത്തെക്കുറിച്ചുള്ള വിവരണം സഹായിക്കുന്നത്‌ എങ്ങനെ?

11 ‘മരിച്ചവർ ഒന്നും അറിയുന്നില്ല’ എന്നു ബൈബിൾ പഠിപ്പിക്കുന്നു. അവർക്ക് ജീവനോ ബോധപൂർവമായ അസ്‌തിത്വമോ ഇല്ല. ലാസറിനെക്കുറിച്ചുള്ള വിവരണം ഈ സത്യം സ്ഥിരീരിക്കുന്നു. ജീവനിലേക്കു തിരിച്ചുവന്ന ലാസർ, സ്വർഗത്തെക്കുറിച്ചു വിവരിച്ച് ആളുകളെ രോമാഞ്ചംകൊള്ളിച്ചോ? അല്ലെങ്കിൽ, അഗ്നിനത്തെക്കുറിച്ചുള്ള ഭീകര കഥകൾ പറഞ്ഞ് അവരെ ഭയപ്പെടുത്തിയോ? ഇല്ല. അവൻ അങ്ങനെയെന്തെങ്കിലും പറഞ്ഞതായി ബൈബിളിൽ ഇല്ല. മരിച്ച അവസ്ഥയിലായിരുന്ന നാലു ദിവസവും അവൻ ‘ഒന്നും അറിഞ്ഞിരുന്നില്ല.’ (സഭാപ്രസംഗി 9:5) ലാസർ മരണത്തിൽ നിദ്രകൊള്ളുയായിരുന്നു.—യോഹന്നാൻ 11:11.

12. ലാസറിന്‍റെ പുനരുത്ഥാനം യഥാർഥത്തിൽ സംഭവിച്ചെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്?

12 ലാസറിനെക്കുറിച്ചുള്ള വിവരണം, പുനരുത്ഥാനം ഒരു യാഥാർഥ്യമാണെന്നും വെറുമൊരു സങ്കൽപ്പല്ലെന്നും നമ്മെ പഠിപ്പിക്കുന്നു. ഒരു ജനക്കൂട്ടത്തെ സാക്ഷിനിറുത്തിക്കൊണ്ടാണ്‌ യേശു ലാസറിനെ ഉയിർപ്പിച്ചത്‌. യേശുവിനെ വെറുത്തിരുന്ന മതനേതാക്കൾപോലും ഈ അത്ഭുതം നടന്നുവെന്ന കാര്യം നിഷേധിച്ചില്ല. മറിച്ച് അവർ ഇങ്ങനെ പറഞ്ഞു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ [യേശു] വളരെ അടയാങ്ങൾ ചെയ്യുന്നുല്ലോ.” (യോഹന്നാൻ 11:47) പുനരുത്ഥാനം പ്രാപിച്ച വ്യക്തിയെ കാണാൻ പലരും ചെല്ലുയുണ്ടായി. തത്‌ഫമായി, അവരിൽ അനേകംപേർ യേശുവിൽ വിശ്വസിച്ചു. യേശു ദൈവത്താൽ അയയ്‌ക്കപ്പെട്ടനാണ്‌  എന്നതിന്‍റെ ജീവിക്കുന്ന തെളിവാണു ലാസർ എന്ന് അവർ തിരിച്ചറിഞ്ഞു. ആ തെളിവ്‌ അത്ര ശക്തമായിരുന്നതിനാൽ, കഠിന ഹൃദയരായ ചില യഹൂദ മതനേതാക്കൾ യേശുവിനോടൊപ്പം ലാസറിനെയും കൊന്നുയാൻ ആലോചിച്ചു.—യോഹന്നാൻ 11:53; 12:9-11.

13. മരിച്ചരെ ഉയിർപ്പിക്കാൻ യഹോയ്‌ക്കു കഴിയുമെന്നു വിശ്വസിക്കാൻ നമുക്ക് എന്ത് അടിസ്ഥാമാണുള്ളത്‌?

13 പുനരുത്ഥാത്തെ ഒരു വസ്‌തുയായി അംഗീരിക്കുന്നത്‌ യാഥാർഥ്യത്തിനു നേരെ കണ്ണടയ്‌ക്കലാണോ? അല്ല. കാരണം, “കല്ലറകളിൽ ഉള്ളവർ എല്ലാവരും” ഉയിർപ്പിക്കപ്പെടുന്ന ഒരു സമയം വരുമെന്ന് യേശു പഠിപ്പിച്ചു. (യോഹന്നാൻ 5:28) ജീവനുള്ള സകലതിന്‍റെയും സ്രഷ്ടാവ്‌ യഹോയാണ്‌. അവനു ജീവൻ പുനഃസൃഷ്ടിക്കാനാകുമെന്നു വിശ്വസിക്കുന്നതു ബുദ്ധിമുട്ടായിരിക്കമോ? അത്‌ ഏറെയും യഹോയുടെ ഓർമക്തിയെ ആശ്രയിച്ചാണിരിക്കുന്നത്‌ എന്നതു ശരിയാണ്‌. നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടരെ ഓർക്കാൻ അവനു കഴിയുമോ? ഈ പ്രപഞ്ചത്തിൽ അസംഖ്യം നക്ഷത്രങ്ങളുണ്ടെങ്കിലും, ദൈവം അവയിൽ ഓരോന്നിനെയും പേരുചൊല്ലി വിളിക്കുന്നു! (യെശയ്യാവു 40:26) അതുകൊണ്ട്, നമ്മുടെ മരിച്ച പ്രിയപ്പെട്ടരെ അവരുടെ സകല വിശദാംങ്ങളും സഹിതം ഓർമിക്കാൻ യഹോയാം ദൈവത്തിനു കഴിയും. അവരെ ജീവനിലേക്കു തിരിച്ചു കൊണ്ടുരാനും അവൻ പ്രാപ്‌തനാണ്‌.

14, 15. മരിച്ചരെ ഉയിർപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന് ഇയ്യോബിന്‍റെ വാക്കുകൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

14 മരിച്ചരെ ഉയിർപ്പിക്കാൻ യഹോയ്‌ക്ക് അതിയായ ആഗ്രഹമുണ്ടെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഇതു സംബന്ധിച്ച് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം? വിശ്വസ്‌ത മനുഷ്യനായ ഇയ്യോബ്‌ ഇങ്ങനെ ചോദിച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” ദൈവം തന്നെ ഓർക്കുന്ന സമയം വന്നെത്തുന്നതുരെ ശവക്കുഴിയിൽ കാത്തിരിക്കുന്നതിനെക്കുറിച്ച് ഇയ്യോബ്‌ സംസാരിക്കുയായിരുന്നു. അവൻ യഹോയോട്‌ ഇങ്ങനെ പറഞ്ഞു: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്‍റെ കൈവേയോടു നിനക്കു താല്‌പര്യമുണ്ടാകും.”—ഇയ്യോബ്‌ 14:13-15.

15 ഒന്നു ചിന്തിക്കുക! മരിച്ചരെ ജീവനിലേക്കു തിരികെ കൊണ്ടുരാൻ യഹോവ താത്‌പര്യപ്പെടുന്നു അഥവാ വാഞ്‌ഛിക്കുന്നു. യഹോയ്‌ക്ക് ആ വിധത്തിൽ തോന്നുന്നുവെന്നത്‌ സന്തോത്തിനുള്ള വലിയ കാരണല്ലേ? എന്നാൽ ഭാവിയിൽ നടക്കാനിരിക്കുന്ന പുനരുത്ഥാത്തെക്കുറിച്ചെന്ത്? ആരായിരിക്കും പുനരുത്ഥാത്തിൽ വരിക, അത്‌ എവിടേക്കായിരിക്കും?

 ‘സ്‌മാരക കല്ലറകളിൽ ഉള്ളവർ എല്ലാവരും

16. മരിച്ചവർ പുനരുത്ഥാനം പ്രാപിച്ചുരുന്നത്‌ ഏതുതരം അവസ്ഥകളിലേക്കായിരിക്കും?

16 പുനരുത്ഥാത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ, നടക്കാനിരിക്കുന്ന പുനരുത്ഥാത്തെക്കുറിച്ചു ധാരാളം കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. മുമ്പ് പുനരുത്ഥാനം പ്രാപിച്ചവർക്ക് ഈ ഭൂമിയിൽത്തന്നെ തങ്ങളുടെ പ്രിയപ്പെട്ടരോടൊത്തു ചേരാൻ കഴിഞ്ഞു, ഭാവി പുനരുത്ഥാനം അതിനോടു സമാനവും അതിനെക്കാൾ മെച്ചവും ആയിരിക്കും. 3-‍ാ‍ം അധ്യാത്തിൽ നാം പഠിച്ചതുപോലെ, മുഴു ഭൂമിയെയും ഒരു പറുദീയാക്കി മാറ്റുക എന്നതാണ്‌ ദൈവത്തിന്‍റെ ഉദ്ദേശ്യം. അതിനാൽ, മരിച്ചവർ പുനരുത്ഥാനം പ്രാപിച്ചുരുന്നത്‌ യുദ്ധവും കുറ്റകൃത്യവും രോഗവും നിറഞ്ഞ ഒരു ലോകത്തിലേക്ക് ആയിരിക്കില്ല. സമാധാവും സന്തോവും കളിയാടുന്ന അവസ്ഥകളിൽ ഈ ഭൂമിയിൽ എക്കാലവും ജീവിക്കാനുള്ള അവസരം അവർക്കുണ്ടായിരിക്കും.

17. പുനരുത്ഥാനം എത്ര വ്യാപമായിരിക്കും?

17 ആരായിരിക്കും പുനരുത്ഥാത്തിൽ വരിക? ‘[“സ്‌മാരക,” NW] കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ [യേശുവിന്‍റെ] ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു’ എന്ന് യേശു പറയുയുണ്ടായി. (യോഹന്നാൻ 5:28, 29) സമാനമായി വെളിപ്പാടു 20:13 ഇപ്രകാരം പറയുന്നു: “സമുദ്രം തന്നിലുള്ള മരിച്ചരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാവും തങ്ങളിലുള്ള മരിച്ചരെ ഏല്‌പിച്ചുകൊടുത്തു.” ‘പാതാളം’ (ഗ്രീക്ക്, ഹേഡീസ്‌) മനുഷ്യവർഗത്തിന്‍റെ പൊതു ശവക്കുഴിയെയാണ്‌ അർഥമാക്കുന്നത്‌. (212-13 പേജുളിലെ അനുബന്ധം കാണുക.) ഈ പൊതു ശവക്കുഴി ശൂന്യമാക്കപ്പെടും. അവിടെ വിശ്രമംകൊള്ളുന്ന സഹസ്രകോടികൾ ജീവനിലേക്കു തിരിച്ചുരും. അപ്പൊസ്‌തനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) എന്താണ്‌ അതിന്‍റെ അർഥം?

പറുദീയിൽ, ഉയിർത്തെഴുന്നേൽക്കുന്നവർ തങ്ങളുടെ പ്രിയപ്പെട്ടരുമായി വീണ്ടും ഒന്നിക്കും

18. പുനരുത്ഥാനം പ്രാപിക്കുന്ന ‘നീതിമാന്മാരിൽ’ ഉൾപ്പെടുന്നവർ ആർ, ഈ പ്രത്യാശ വ്യക്തിമായി നിങ്ങളിൽ എന്തു ഫലം ഉളവാക്കുന്നു?

18 യേശു ഭൂമിയിൽ വരുന്നതിനു മുമ്പു ജീവിച്ചിരുന്ന അനേകർ ‘നീതിമാന്മാരിൽ’ ഉൾപ്പെടുന്നു. ബൈബിളിൽ നമുക്ക് അവരിൽ പലരെയും കുറിച്ചു വായിക്കാൻ കഴിയും. നോഹ, അബ്രാഹാം, സാറാ, മോശെ, രൂത്ത്‌, എസ്ഥേർ എന്നിവരൊക്കെ നിങ്ങളുടെ മനസ്സിലേക്കു കടന്നുന്നേക്കാം. വിശ്വാത്തിന്‍റെ ഉത്തമ മാതൃളായിരുന്ന ഈ സ്‌ത്രീപുരുന്മാരിൽ ചിലരെക്കുറിച്ച് എബ്രായർ 11-‍ാ‍ം അധ്യായം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ നമ്മുടെ കാലത്തു മരിക്കുന്ന യഹോയുടെ ദാസരും ‘നീതിമാന്മാരുടെ’ ഭാഗമാണ്‌. മരണം സംബന്ധിച്ച സകല ഭയപ്പാടിൽനിന്നും പുനരുത്ഥാന പ്രത്യാശ നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു.—എബ്രായർ 2:15.

19. ആരാണ്‌ ‘നീതികെട്ടവർ,’ അവർക്ക് യഹോവ ദയാപുസ്സരം ഏത്‌ അവസരം നീട്ടിക്കൊടുക്കുന്നു?

 19 യഹോയെക്കുറിച്ച് ഒരിക്കലും അറിയാതിരുന്നതു നിമിത്തം അവനെ സേവിക്കുയോ അനുസരിക്കുയോ ചെയ്‌തിട്ടില്ലാത്ത സകലരുടെയും കാര്യമോ? ശതകോടിക്കക്കിനു വരുന്ന ഈ ‘നീതികെട്ടവർ’ വിസ്‌മരിക്കപ്പെടുയില്ല. അവരും പുനരുത്ഥാത്തിൽ വരും. സത്യദൈത്തെക്കുറിച്ചു പഠിക്കാനും അവനെ സേവിക്കാനും ഉള്ള സമയം അവർക്കു ലഭിക്കും. ആയിരം വർഷത്തെ ഒരു കാലഘട്ടത്തിൽ, മരിച്ചവർ ഉയിർപ്പിക്കപ്പെടുയും അവർക്കു ഭൂമിയിലെ വിശ്വസ്‌തരോടൊപ്പം യഹോയെ സേവിക്കുന്നതിനുള്ള അവസരം ലഭിക്കുയും ചെയ്യും. അതിമത്തായ ഒരു സമയമായിരിക്കും അത്‌. ഈ കാലഘട്ടത്തെയാണു ബൈബിൾ ന്യായവിധി ദിവസം എന്നു വിളിക്കുന്നത്‌. *

20. എന്താണ്‌ ഗീഹെന്ന, ആരാണ്‌ അവിടേക്കു പോകുന്നത്‌?

20 ജീവിച്ചിരുന്നിട്ടുള്ള സകല മനുഷ്യരും പുനരുത്ഥാത്തിൽ വരുമെന്നാണോ അതിനർഥം? അല്ല. മരിച്ചരിൽ ചിലർ ഗീഹെന്നയിലാണെന്നു (സത്യവേദ പുസ്‌തത്തിൽ നരകം എന്നു പരിഭാപ്പെടുത്തിയിരിക്കുന്നു) ബൈബിൾ പറയുന്നു. (ലൂക്കൊസ്‌ 12:5) ഗീഹെന്ന എന്ന ഈ പേരു വന്നത്‌ പുരാതന യെരൂലേമിനു വെളിയിൽ സ്ഥിതിചെയ്‌തിരുന്ന ഒരു ചവറ്റുകൂയോടു ബന്ധപ്പെട്ടാണ്‌. മൃതദേങ്ങളും ചപ്പുചറുളും അവിടെ അഗ്നിക്ക് ഇരയാക്കിയിരുന്നു. ശവസംസ്‌കാത്തിനും പുനരുത്ഥാത്തിനും അയോഗ്യരായി യഹൂദന്മാർ കണക്കാക്കിയിരുന്നരുടെ മൃതദേങ്ങളാണ്‌ അവിടേക്ക് എറിയപ്പെട്ടിരുന്നത്‌. അതുകൊണ്ട്, നിത്യനാത്തിന്‍റെ ഉചിതമായ പ്രതീമാണ്‌ ഗീഹെന്ന. മരിച്ചരെയും ജീവിച്ചിരിക്കുന്നരെയും ന്യായംവിധിക്കുന്നതിൽ യേശുവിനു പങ്കുണ്ടെങ്കിലും യഹോയാണ്‌ അന്തിമ വിധികർത്താവ്‌. (പ്രവൃത്തികൾ 10:42) ദുഷ്ടരെന്നും മാറ്റംരുത്താൻ കൂട്ടാക്കാത്തരെന്നും താൻ വിധിക്കുന്നരെ അവൻ ഒരിക്കലും ഉയിർപ്പിക്കുയില്ല.

സ്വർഗീയ പുനരുത്ഥാനം

21, 22. (എ) മറ്റ്‌ ഏതുതരം പുനരുത്ഥാമാണുള്ളത്‌? (ബി) ആത്മജീനിലേക്കുള്ള പുനരുത്ഥാനം ആദ്യമായി ലഭിച്ചത്‌ ആർക്ക്?

21 സ്വർഗത്തിലെ ആത്മജീനിലേക്കുള്ള മറ്റൊരുരം പുനരുത്ഥാത്തെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഇത്തരം പുനരുത്ഥാത്തിന്‍റെ ഒരു ഉദാഹണം മാത്രമേ ബൈബിളിലുള്ളൂ. അത്‌ യേശുക്രിസ്‌തുവിന്‍റേതാണ്‌.

22 ഒരു മനുഷ്യനെന്ന നിലയിൽ വധിക്കപ്പെട്ട തന്‍റെ വിശ്വസ്‌ത പുത്രൻ ശവക്കുഴിയിൽ തുടരാൻ യഹോവ അനുവദിച്ചില്ല. (സങ്കീർത്തനം 16:10;  പ്രവൃത്തികൾ 13:34, 35) ദൈവം യേശുവിനെ ഉയിർപ്പിച്ചു, ഒരു മനുഷ്യനായിട്ടല്ല. ക്രിസ്‌തു “ജഡത്തിൽ മരണശിക്ഷ ഏല്‌ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുയും ചെയ്‌തു”വെന്ന് അപ്പൊസ്‌തനായ പത്രൊസ്‌ വിശദീരിക്കുന്നു. (1 പത്രൊസ്‌ 3:18) ഇത്‌ ഒരു വലിയ അത്ഭുതംന്നെയായിരുന്നു. ശക്തനായ ഒരു ആത്മവ്യക്തിയെന്ന നിലയിൽ യേശു ജീവനിലേക്കു തിരികെ വന്നു! (1 കൊരിന്ത്യർ 15:3-6) മഹത്ത്വമേറിയ ഈ പുനരുത്ഥാനം പ്രാപിച്ചരിൽ ആദ്യത്തെ വ്യക്തിയായിരുന്നു യേശു. (യോഹന്നാൻ 3:13) എന്നാൽ, അതു ലഭിക്കുന്ന അവസാന വ്യക്തി അവൻ ആയിരിക്കുമായിരുന്നില്ല.

23, 24. യേശുവിന്‍റെ “ചെറിയ ആട്ടിൻകൂട്ട”ത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ ആരാണ്‌, അവരുടെ എണ്ണം എത്രയായിരിക്കും?

23 താൻ സ്വർഗത്തിലേക്കു തിരിച്ചുപോകുമെന്നും വിശ്വസ്‌ത അനുഗാമികൾക്കുവേണ്ടി അവിടെ ‘സ്ഥലം ഒരുക്കുമെന്നും’ മരണത്തിനു തൊട്ടുമുമ്പ് യേശു അവരോടു പറഞ്ഞു. (യോഹന്നാൻ 14:2) സ്വർഗത്തിൽ പോകുന്നരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണ്‌ യേശു വിളിച്ചത്‌. (ലൂക്കൊസ്‌ 12:32) വിശ്വസ്‌ത ക്രിസ്‌ത്യാനിളുടെ താരതമ്യേന ചെറിയ ഈ കൂട്ടത്തിൽ എത്രപേരാണ്‌ ഉണ്ടായിരിക്കുക? വെളിപ്പാടു 14:1 അനുസരിച്ച് അപ്പൊസ്‌തനായ യോഹന്നാൻ ഇങ്ങനെ പറയുന്നു: “പിന്നെ ഞാൻ സീയോൻമയിൽ കുഞ്ഞാടും [യേശുക്രിസ്‌തുവും] അവനോടുകൂടെ നെറ്റിയിൽ അവന്‍റെ നാമവും പിതാവിന്‍റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്‌പത്തിനാലായിരം പേരും നില്‌ക്കുന്നതു കണ്ടു.”

24 യേശുവിന്‍റെ വിശ്വസ്‌ത അപ്പൊസ്‌തന്മാർ ഉൾപ്പെടെയുള്ള ഈ 1,44,000 ക്രിസ്‌ത്യാനികൾ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. അവരുടെ പുനരുത്ഥാനം എപ്പോഴാണു നടക്കുന്നത്‌? ക്രിസ്‌തുവിന്‍റെ വരവിങ്കൽ അഥവാ അവന്‍റെ സാന്നിധ്യകാലത്ത്‌ ആണ്‌ അതു സംഭവിക്കുയെന്ന് അപ്പൊസ്‌തനായ പൗലൊസ്‌ പറയുയുണ്ടായി. (1 കൊരിന്ത്യർ 15:23) 9-‍ാ‍ം അധ്യാത്തിൽ നിങ്ങൾ പഠിക്കാൻ പോകുന്നതുപോലെ, നാം ഇപ്പോൾ ആ കാലത്താണു ജീവിക്കുന്നത്‌. അതുകൊണ്ട്, ഇപ്പോൾ മരിക്കുന്ന 1,44,000-ത്തിന്‍റെ ചെറിയ ശേഷിപ്പിന്‌ ക്ഷണത്തിൽ സ്വർഗീയ പുനരുത്ഥാനം ലഭിക്കുന്നു. (1 കൊരിന്ത്യർ 15:51-55) എന്നാൽ മനുഷ്യവർഗത്തിലെ ബഹുഭൂരിക്ഷം വരുന്ന മറ്റുള്ളവർക്കു ഭാവിയിൽ പറുദീഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കാനുള്ള പ്രത്യായാണുള്ളത്‌.

25. അടുത്ത അധ്യാത്തിൽ നാം എന്തു പരിചിന്തിക്കും?

25 അതേ, യഹോവ നമ്മുടെ ശത്രുവായ മരണത്തെ തീർച്ചയായും കീഴ്‌പെടുത്തും, അതു മേലാൽ ഉണ്ടായിരിക്കുയില്ല! (യെശയ്യാവു 25:8) എന്നാൽ ‘സ്വർഗത്തിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നവർ അവിടെ എന്തു ചെയ്യും’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അവർ മഹത്തായ ഒരു സ്വർഗീയ ഗവണ്മെന്‍റിന്‍റെ ഭാഗമായിത്തീരും. ആ ഗവണ്മെന്‍റിനെക്കുറിച്ച് അടുത്ത അധ്യാത്തിൽ നാം കൂടുതൽ പഠിക്കുന്നതായിരിക്കും.

^ ഖ. 19 ന്യായവിധി ദിവസം, ന്യായവിധിക്കുള്ള അടിസ്ഥാനം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി 213-15 പേജുളിലെ അനുബന്ധം കാണുക.