വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമ സാധ്യമല്ലാത്ത പാപമുണ്ടോ?

ക്ഷമ സാധ്യമല്ലാത്ത പാപമുണ്ടോ?

ബൈബി​ളി​ന്റെ വീക്ഷണം

ക്ഷമ സാധ്യ​മ​ല്ലാത്ത പാപമു​ണ്ടോ?

മരണ​ത്തെ​ക്കാൾ വലിയ ഒരു ശിക്ഷയു​ണ്ടോ? ഉണ്ട്‌, ക്ഷമ സാധ്യ​മ​ല്ലാത്ത ഒരു പാപം ചെയ്‌തതു നിമിത്തം ഒരുവനു ലഭിക്കുന്ന പുനരു​ത്ഥാന പ്രത്യാശ ഇല്ലാത്ത മരണമാണ്‌ അത്‌. ‘ക്ഷമിക്കു​ക​യി​ല്ലാത്ത’ ഒരുതരം പാപം ഉള്ളതായി യേശു പറഞ്ഞു.—മത്തായി 12:31.

എന്നിരു​ന്നാ​ലും, ക്ഷമിക്കാൻ മനസ്സൊ​രു​ക്ക​മു​ള്ള​വ​നാ​യാണ്‌ ബൈബിൾ ദൈവത്തെ വർണി​ക്കു​ന്നത്‌. മനുഷ്യൻ വൈരാ​ഗ്യം വെച്ചു​പു​ലർത്തു​ക​യും ക്ഷമിക്കാൻ വിമുഖത കാട്ടു​ക​യും ചെയ്‌തേ​ക്കാ​മെ​ങ്കി​ലും ദൈവം ‘ധാരാ​ള​മാ​യി ക്ഷമിക്കു​ന്നു.’ (യെശയ്യാ​വു 55:7-9) വാസ്‌ത​വ​ത്തിൽ, താൻതന്നെ വലിയ വില ഒടു​ക്കേണ്ടി വന്നെങ്കി​ലും നമ്മുടെ പാപങ്ങളെ നിശ്ശേഷം മായ്‌ച്ചു​ക​ള​യാൻതക്ക മൂല്യ​മുള്ള ഒരു പാപപ​രി​ഹാര യാഗമാ​യി അഥവാ പ്രായ​ശ്ചിത്ത യാഗമാ​യി​ത്തീ​രാൻ ദൈവം തന്റെ പ്രിയ​പു​ത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു.—യോഹ​ന്നാൻ 3:16, 17; പ്രവൃ​ത്തി​കൾ 3:19; 1 യോഹ​ന്നാൻ 2:1, 2.

ഗൗരവ​മു​ള്ള പാപങ്ങൾ ചെയ്‌തി​ട്ടു​ള്ള​വ​രെ​ങ്കി​ലും തങ്ങളുടെ പൂർവ​കാല ചെയ്‌തി​കൾക്കു മേലാൽ കണക്കു ബോധി​പ്പി​ക്കേണ്ടി വരിക​യി​ല്ലാത്ത നിരവധി ആളുകളെ ദൈവം തന്റെ നിയമിത സമയത്ത്‌ പുനരു​ത്ഥാ​ന​ത്തി​ലേക്കു കൊണ്ടു​വ​രും. (പ്രവൃ​ത്തി​കൾ 24:15; റോമർ 6:23) വാസ്‌ത​വ​ത്തിൽ, ക്ഷമ സാധ്യ​മ​ല്ലാത്ത പാപം ഒഴികെ “സകലപാ​പ​വും ദൂഷണ​വും മനുഷ്യ​രോ​ടു ക്ഷമിക്കും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 12:31) അതു​കൊണ്ട്‌ ദൈവം ക്ഷമിക്കു​ക​യി​ല്ലാത്ത അത്ര നികൃ​ഷ്ട​മായ ആ പാപം എന്താ​ണെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും.

അനുതാ​പം സാധ്യ​മ​ല്ലാ​തെ വരു​മ്പോൾ

‘ആത്മാവി​ന്നു നേരെ​യുള്ള [മനഃപൂർവ​വും കരുതി​ക്കൂ​ട്ടി​യു​മുള്ള] ദൂഷണ’ത്തെ കുറി​ച്ചാണ്‌ യേശു മുന്നറി​യി​പ്പിൽ പരാമർശി​ച്ചത്‌. ഇത്തരം പാപത്തി​നു മോച​ന​മില്ല. “ഈ ലോക​ത്തി​ലും വരുവാ​നു​ള്ള​തി​ലും അവനോ​ടു ക്ഷമിക്ക​യില്ല,” യേശു കൂട്ടി​ച്ചേർത്തു. (മത്തായി 12:31, 32) അത്തരം പാപം ചെയ്‌തവർ പുനരു​ത്ഥാ​ന​ത്തിൽ വരുക​യില്ല.

ആത്മാവി​നു നേരെ​യുള്ള ദൂഷണം എന്നാൽ എന്താണ്‌? ദ്രോ​ഹ​ക​ര​മായ മനോ​ഭാ​വ​വും ദുരു​ദ്ദേ​ശ്യ​വും വെളി​വാ​ക്കി​ക്കൊണ്ട്‌ അതു ഹൃദയ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ എതിർക്കാ​നുള്ള മനഃപൂർവ ഉദ്ദേശ്യം ഈ പാപത്തി​ന്റെ ഗൗരവം വർധി​പ്പി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, കൊല​പാ​ത​കത്തെ രണ്ടു തരമായി ചില രാജ്യ​ങ്ങ​ളി​ലെ നിയമം വേർതി​രി​ക്കു​ന്നു, കരുതി​ക്കൂ​ട്ടി ചെയ്യു​ന്ന​തും അല്ലാത്ത​തും. മനഃപൂർവ​മോ കരുതി​ക്കൂ​ട്ടി​യോ നടത്തുന്ന കൊല​പാ​ത​ക​ത്തി​നു മാത്ര​മാണ്‌ വധശിക്ഷ നടപ്പി​ലാ​ക്കു​ന്നത്‌.

അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ മുൻകാ​ലത്തു ദൈവ​ദൂ​ഷ​ക​നാ​യി​രു​ന്നു, എന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “അറിയാ​തെ ചെയ്‌ത​താ​ക​കൊ​ണ്ടു എനിക്കു കരുണ ലഭിച്ചു.” (1 തിമൊ​ഥെ​യൊസ്‌ 1:13) പരിശു​ദ്ധാ​ത്മാ​വിന്‌ എതിരെ പാപം ചെയ്യുക എന്നു പറഞ്ഞാൽ അതിനെ മനഃപൂർവം എതിർക്കുക എന്നാണ്‌. ഒരു തിരി​ച്ചു​പോ​ക്കു സാധ്യ​മ​ല്ലാത്ത ഘട്ടത്തി​ലെ​ത്തുന്ന ഒരു ദുഷ്ട ഹൃദയ​നില അതിൽ ഉൾപ്പെ​ടു​ന്നു.

“ഒരിക്കൽ പ്രകാ​ശനം ലഭിച്ചി​ട്ടു സ്വർഗ്ഗീയ ദാനം ആസ്വദി​ക്ക​യും പരിശു​ദ്ധാ​ത്മാ​വി​നെ പ്രാപി​ക്ക​യും ദൈവ​ത്തി​ന്റെ നല്ല വചനവും വരുവാ​നുള്ള ലോക​ത്തി​ന്റെ ശക്തിയും ആസ്വദി​ക്ക​യും ചെയ്‌തവർ പിന്മാ​റി​പ്പോ​യാൽ . . . അവരെ പിന്നെ​യും മാനസാ​ന്ത​ര​ത്തി​ലേക്കു പുതു​ക്കു​വാൻ കഴിവു​ള്ളതല്ല” എന്ന്‌ എഴുതി​യ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ പൗലൊസ്‌ ഈ തരത്തി​ലുള്ള പാപത്തെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു. (എബ്രായർ 6:4-6) അപ്പൊ​സ്‌തലൻ ഇങ്ങനെ​യും പറയു​ക​യു​ണ്ടാ​യി: ‘സത്യത്തി​ന്റെ പരിജ്ഞാ​നം ലഭിച്ച​ശേഷം നാം മനഃപൂർവ്വം പാപം​ചെ​യ്‌താൽ പാപങ്ങൾക്കു​വേണ്ടി ഇനി ഒരു യാഗവും ശേഷി​ക്കു​ന്നില്ല.’ (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—എബ്രായർ 10:26.

യേശു​വി​ന്റെ നാളു​ക​ളി​ലെ ചില മതനേ​താ​ക്ക​ന്മാ​രു​ടെ പെരു​മാ​റ്റ​മാണ്‌ ക്ഷമ സാധ്യ​മ​ല്ലാത്ത പാപത്തെ കുറിച്ചു മുന്നറി​യി​പ്പു നൽകാൻ അവനെ പ്രേരി​പ്പി​ച്ചത്‌. എന്നാൽ അവർ അവന്റെ മുന്നറി​യി​പ്പി​നു ശ്രദ്ധ നൽകി​യില്ല. മറിച്ച്‌, അവർ അവനെ കൊല്ലി​ക്കു​ക​യാ​ണു ചെയ്‌തത്‌. തുടർന്ന്‌, പരിശു​ദ്ധാ​ത്മാവ്‌ അത്ഭുത​ക​ര​മായ ഒരു സംഗതി ചെയ്‌തി​രി​ക്കു​ന്നു എന്നതിന്‌ അനി​ഷേ​ധ്യ​മായ തെളിവ്‌ അവർക്കു ലഭിച്ചു. അതേ, യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ അവർക്കു ബോധ്യ​മാ​യി! യേശു വാസ്‌ത​വ​ത്തിൽ ക്രിസ്‌തു ആയിരു​ന്നു എന്ന്‌ വ്യക്തമാ​യി​രു​ന്നു! എന്നിട്ടും, റോമൻ പടയാ​ളി​കൾക്കു പണം കൊടുത്ത്‌ യേശു​വി​ന്റെ പുനരു​ത്ഥാ​നത്തെ കുറിച്ച്‌ അവരെ​ക്കൊ​ണ്ടു നുണ പറയിച്ച്‌ അവർ പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ ദുഷ്ടത​യോ​ടെ പ്രവർത്തി​ച്ചു.—മത്തായി 28:11-15.

സത്യ​ക്രി​സ്‌ത്യാ​നി​കൾക്കുള്ള മുന്നറി​യിപ്പ്‌

ക്ഷമ സാധ്യ​മ​ല്ലാത്ത പാപത്തെ കുറി​ച്ചുള്ള മുന്നറി​യി​പ്പി​നെ സത്യ​ക്രി​സ്‌ത്യാ​നി​കൾ തികഞ്ഞ ഗൗരവ​ത്തോ​ടെ വീക്ഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ദൈവ​ത്തെ​യും അവന്റെ ആത്മാവി​ന്റെ പ്രവർത്ത​ന​ത്തെ​യും സംബന്ധിച്ച്‌ നമുക്കു സൂക്ഷ്‌മ പരിജ്ഞാ​നം ഉണ്ടെങ്കിൽപ്പോ​ലും ഒരു ദുഷ്ടഹൃ​ദയം നമ്മിൽ വികാസം പ്രാപി​ച്ചെന്നു വരാം. (എബ്രായർ 3:12) ഇത്‌ എനിക്ക്‌ ഒരിക്ക​ലും സംഭവി​ക്കു​ക​യില്ല എന്നു ചിന്തി​ക്കാ​തി​രി​ക്കാൻ നാം ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. ഈസ്‌ക​ര്യോ​ത്താ യൂദാ​യു​ടെ കാര്യം എടുക്കുക. ഒരിക്കൽ അവൻ യേശു​വി​ന്റെ ഒരു വിശ്വസ്‌ത അനുഗാ​മി ആയിരു​ന്നു. 12 അപ്പൊ​സ്‌ത​ല​ന്മാ​രിൽ ഒരാളാ​യി അവനെ തിര​ഞ്ഞെ​ടു​ത്ത​തു​തന്നെ അവനിൽ നല്ല ഗുണങ്ങൾ ഉണ്ടായി​രു​ന്നു എന്നതിന്റെ തെളി​വാണ്‌. എന്നാൽ ഏതോ ഒരു ഘട്ടത്തിൽ ദുഷ്ട ചിന്തക​ളും ആഗ്രഹ​ങ്ങ​ളും തന്നിൽ വളരാൻ അവൻ അനുവ​ദി​ച്ചു. ക്രമേണ അവൻ അവയുടെ പൂർണ​നി​യ​ന്ത്ര​ണ​ത്തി​ലാ​യി. യേശു​വി​ന്റെ അതിമ​ഹ​ത്തായ അത്ഭുത പ്രവൃ​ത്തി​കൾക്കു ദൃക്‌സാ​ക്ഷി ആയിരി​ക്കെ​ത്തന്നെ അവൻ പണം മോഷ്ടി​ച്ചി​രു​ന്നു. ഒടുവിൽ പണത്തി​നു​വേണ്ടി മനഃപൂർവം അവൻ ദൈവ​പു​ത്രനെ ഒറ്റി​ക്കൊ​ടു​ത്തു.

മുമ്പ്‌ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ ആയിരുന്ന ചിലർ മനഃപൂർവം ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യി​രി​ക്കു​ന്നു. നീരസ​മോ അഹങ്കാ​ര​മോ അത്യാ​ഗ്ര​ഹ​മോ നിമിത്തം ആയിരി​ക്കാം അത്‌. ഇന്നവർ ദൈവാ​ത്മാ​വി​നെ​തി​രെ പോരാ​ടുന്ന വിശ്വാ​സ​ത്യാ​ഗി​ക​ളാണ്‌. ദൈവാ​ത്മാവ്‌ വളരെ വ്യക്തമാ​യി നിവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങളെ ഇക്കൂട്ടർ മനഃപൂർവം എതിർക്കു​ന്നു. ഇത്തരക്കാർ ക്ഷമ സാധ്യ​മ​ല്ലാത്ത പാപമാ​ണോ ചെയ്‌തി​രി​ക്കു​ന്നത്‌? അന്തിമ ന്യായാ​ധി​പൻ യഹോ​വ​യാണ്‌.—റോമർ 14:12.

മറ്റുള്ള​വ​രെ വിധി​ക്കു​ന്ന​തി​നു പകരം, ക്രമേണ നമ്മുടെ ഹൃദയങ്ങൾ തഴമ്പി​ച്ചു​പോ​കാൻ ഇടയാ​ക്കു​ന്ന​തരം രഹസ്യ​പാ​പങ്ങൾ ചെയ്യു​ന്ന​തി​നെ​തി​രെ നാം വ്യക്തി​പ​ര​മാ​യി ജാഗ്ര​ത​പാ​ലി​ക്കു​ക​യാ​ണു ചെയ്യേ​ണ്ടത്‌. (എഫെസ്യർ 4:30) അതോ​ടൊ​പ്പം, ധാരാ​ള​മാ​യി ക്ഷമിക്കു​ന്ന​വ​നായ യഹോവ, അനുത​പി​ക്കു​ന്ന​പക്ഷം നാം ചെയ്‌തു​പോയ ഗുരു​ത​ര​മായ പാപങ്ങൾ പോലും ക്ഷമിച്ചു തരുമെന്ന വസ്‌തു​ത​യിൽ നമുക്ക്‌ ആശ്വാസം കണ്ടെത്താം.—യെശയ്യാ​വു 1:18, 19. (g03 2/08)

[12, 13 പേജു​ക​ളി​ലെ ചിത്രം]

ചില പരീശ​ന്മാർ ക്ഷമ സാധ്യ​മ​ല്ലാത്ത പാപം ചെയ്‌തു