വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പോലീസ്‌ “പോലീസ്‌—നമുക്ക്‌ അവരെ ആവശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?” (ആഗസ്റ്റ്‌ 8, 2002) എന്ന ലേഖന പരമ്പര​യ്‌ക്കു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. മൂന്നു വർഷം മുമ്പ്‌ എന്റെ പിതാവ്‌ ഒരു വാഹനാ​പ​ക​ട​ത്തിൽ കൊല്ല​പ്പെട്ടു. ഈ വിവരം ഞങ്ങളെ വന്ന്‌ അറിയി​ച്ചത്‌ രണ്ടു പ്രാ​ദേ​ശിക പോലീസ്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രാ​യി​രു​ന്നു. അവർ അനു​ശോ​ചനം പ്രകടി​പ്പി​ക്കു​ക​യും ഞങ്ങളെ സഹായി​ക്കു​ക​യും ചെയ്‌തു. എന്റെ അമ്മ പൊട്ടി​ക്ക​ര​ഞ്ഞ​പ്പോൾ അവരിൽ ഒരാൾ അമ്മയെ തന്റെ കരങ്ങളാൽ ചുറ്റി​പ്പി​ടി​ക്കു​ക​പോ​ലും ചെയ്‌തു. ഇതൊക്കെ ചെയ്യു​ന്നത്‌ ഈ ഉദ്യോ​ഗ​സ്ഥരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്ര എളുപ്പ​മുള്ള കാര്യ​മ​ല്ലെന്ന്‌ എനിക്ക​റി​യാം. പക്ഷേ ഈ ഉദ്യോ​ഗ​സ്ഥ​ന്മാർ ഇല്ലായി​രു​ന്നെ​ങ്കിൽ നാം എന്തു ചെയ്‌തേനെ?

ഡി. ഇ., ഐക്യ​നാ​ടു​കൾ (g03 2/22)

പോലീ​സു​കാ​രെ കുറി​ച്ചുള്ള ലേഖന പരമ്പര ഒരു ചോദ്യം ചോദി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചി​രി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു വ്യക്തി ആ തൊഴിൽ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​മോ? ഒരു പോരാ​ട്ടം ഉണ്ടായാൽ തോക്ക്‌ ഉപയോ​ഗി​ക്കേണ്ടി വരും, ചില​പ്പോൾ ആരെ​യെ​ങ്കി​ലും കൊ​ല്ലേ​ണ്ട​താ​യി​പ്പോ​ലും വരും എന്നു ഞാൻ കരുതു​ന്നു.

ജെ. എസ്‌., ഓസ്‌​ട്രേ​ലിയ (g03 2/22)

“ഉണരുക!”യുടെ പ്രതി​ക​രണം: ഞങ്ങളുടെ ലേഖന പരമ്പര, സമൂഹ​ത്തിൽ ക്രമസ​മാ​ധാ​നം നിലനി​റു​ത്തു​ന്ന​തി​ലും മറ്റ്‌ അത്യാ​വശ്യ സേവനങ്ങൾ ലഭ്യമാ​ക്കു​ന്ന​തി​ലും പോലീ​സു​കാർ വഹിക്കുന്ന പ്രയോ​ജ​ന​പ്ര​ദ​മായ പങ്കി​നെ​പ്പറ്റി വിവരി​ക്കുക മാത്ര​മാ​ണു ചെയ്‌തത്‌. ആയുധം എടു​ക്കേ​ണ്ടി​വ​രുന്ന തൊഴി​ലു​കൾ എല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ മിക്കവ​രും ഒഴിവാ​ക്കു​ന്നു. കാരണം, മറ്റൊ​രാ​ളു​ടെ ജീവ​നെ​ടു​ക്കു​ന്ന​തി​ലൂ​ടെ തങ്ങളു​ടെ​മേൽ രക്തപാ​ത​ക​ക്കു​റ്റം വരുത്തി​വെ​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. (പുറപ്പാ​ടു 20:13; മത്തായി 26:51, 52) എന്നിരു​ന്നാ​ലും, നിയമം നടപ്പാ​ക്കുന്ന ഏജൻസി​ക​ളിൽ ജോലി ചെയ്യുന്ന പലർക്കും യാതൊ​രു തരത്തി​ലുള്ള ആയുധ​വും എടു​ക്കേ​ണ്ടി​വ​രു​ന്നില്ല എന്ന സംഗതി കുറി​ക്കൊ​ള്ളണം. ചില രാജ്യ​ങ്ങ​ളിൽ മിക്ക പോലീ​സു​കാ​രും തോക്കു​കൾ കൊണ്ടു​ന​ട​ക്കാ​റില്ല.

നമുക്കു പോലീ​സു​കാ​രെ എത്രമാ​ത്രം ആവശ്യ​മാ​ണെ​ന്ന​തി​നെ കുറി​ച്ചുള്ള ലേഖനങ്ങൾ ഞാൻ വായിച്ചു കഴിഞ്ഞ​തേ​യു​ള്ളൂ. വളരെ നല്ല ലേഖന​ങ്ങ​ളാ​യി​രു​ന്നു അവ. മാത്രമല്ല, കുഴഞ്ഞു​മ​റിഞ്ഞ ഈ ലോക​ത്തിൽ ഒരു പരിധി​വരെ ക്രമസ​മാ​ധാ​നം നിലനി​റു​ത്താ​നുള്ള ശ്രമത്തിൽ പോലീ​സു​കാർ ചെയ്യുന്ന ബുദ്ധി​മു​ട്ടേ​റിയ ജോലി​കളെ പ്രതി ഈ ലേഖനങ്ങൾ അവരോ​ടു സഹാനു​ഭൂ​തി പ്രകട​മാ​ക്കി. ഞാനും ഭാര്യ​യും സഞ്ചാര ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കുന്ന കാലം. 1970-കളിലാ​യി​രു​ന്നു അത്‌. ഒരിക്കൽ ഉൾനഗ​ര​ത്തി​ലെ ഒരു സഭ സന്ദർശി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ പഴയ ഒരു രാജ്യ​ഹാ​ളി​ന്റെ താഴത്തെ നിലയി​ലുള്ള മുറി​യി​ലാ​ണു ഞങ്ങൾക്കു താമസ​സൗ​ക​ര്യം കിട്ടി​യത്‌. നല്ല ഉഷ്‌ണം ഉണ്ടായി​രു​ന്ന​തി​നാൽ രാത്രി​യിൽ ഞങ്ങൾ ജനൽ അൽപ്പം തുറന്നി​ട്ടു. വെളു​പ്പി​നു രണ്ടു മണിയാ​യ​പ്പോൾ ജനാല​യ്‌ക്കൽ രണ്ടു പുരു​ഷ​ന്മാ​രെ​ക്കണ്ട്‌ ഭാര്യ എന്നെ വിളി​ച്ചു​ണർത്തി. അവർ പറയു​ന്നത്‌ എന്താ​ണെന്നു ഞാൻ ശ്രദ്ധിച്ചു. ഈ ജനൽ സാധാരണ അടഞ്ഞാണു കിടക്കാ​റു​ള്ളത്‌ എന്ന്‌ ഒരാൾ പറഞ്ഞു. ഒരു കാർ അവിടെ പാർക്കു ചെയ്‌തി​രി​ക്കു​ന്ന​തു​കൊണ്ട്‌ ആരെങ്കി​ലും അകത്തു കാണും എന്നു മറ്റെയാൾ പറഞ്ഞു. അവർ ആരായി​രു​ന്നെ​ന്നോ? രണ്ടു പോലീ​സു​കാർ. രാജ്യ​ഹാ​ളി​ന്റെ സുരക്ഷ ഉറപ്പാ​ക്കാ​നാ​യി അവർ ക്രമമാ​യി അവിടെ വരാറു​ണ്ടാ​യി​രു​ന്നു എന്നു തോന്നു​ന്നു. ഏതായാ​ലും അതിനു​ശേഷം ഞങ്ങൾ കൂടുതൽ സുഖമാ​യി ഉറങ്ങി!

പി. എസ്‌., ഐക്യ​നാ​ടു​കൾ (g03 2/22)

പോലീ​സി​നെ കുറി​ച്ചുള്ള ലേഖനങ്ങൾ സമയോ​ചി​ത​മാണ്‌. പ്രത്യേ​കി​ച്ചും ഐക്യ​നാ​ടു​ക​ളി​ലെ വേൾഡ്‌ ട്രേഡ്‌ സെന്റർ, പെന്റഗൺ എന്നിവ​യു​ടെ മേൽ ഉണ്ടായ ഭീകരാ​ക്ര​മ​ണ​ത്തി​നു ശേഷം. എന്തായാ​ലും, പൗരന്മാ​രെ​യും വസ്‌തു​വ​ക​ക​ളെ​യും ഭീകരാ​ക്ര​മ​ണ​ത്തിൽനി​ന്നു മാത്രമല്ല സാധാരണ അക്രമ പ്രവർത്ത​ന​ങ്ങ​ളിൽ നിന്നു​പോ​ലും സംരക്ഷി​ക്കേണ്ട ഉത്തരവാ​ദി​ത്വ​മുള്ള പോലീ​സു​കാർ, അഗ്നിശമന പ്രവർത്തകർ, മറ്റു പൊതു​ജന സേവകർ എന്നിവ​രോ​ടു ഞങ്ങൾക്കി​പ്പോൾ കൂടുതൽ വിലമ​തി​പ്പു തോന്നു​ന്നു.

എച്ച്‌. ബി., ഐക്യ​നാ​ടു​കൾ (g03 2/22)

കൂടെ താമസി​ക്കു​ന്നവർ ഈ വിഷയത്തെ കുറിച്ചു പ്രതി​പാ​ദി​ക്കുന്ന ഒരു ലേഖന​ത്തി​നാ​യി ഞാൻ ഏറെ നാളായി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . കൂടെ താമസി​ക്കാൻ പറ്റിയ ഒരു വ്യക്തിയെ എങ്ങനെ കണ്ടെത്താം?” (ജൂൺ 8, 2002) എന്ന ലേഖനം വായി​ച്ച​പ്പോൾ, ഞാൻ അതിശ​യി​ച്ചു​പോ​യി. കാരണം, കൂടെ താമസി​ക്കുന്ന വ്യക്തി​യു​ടെ ഉറ്റ സുഹൃ​ത്താ​കാ​നോ, ആ വ്യക്തി​യു​ടെ കൂടെ എല്ലായി​ട​ത്തും പോകാ​നോ താത്‌പ​ര്യ​മി​ല്ലാത്ത ആളുക​ളുണ്ട്‌, അത്‌ സ്വാഭാ​വി​ക​വു​മാണ്‌ എന്നത്‌ ഒരു പുതിയ അറിവാ​യി​രു​ന്നു. അതേസ​മയം, ചെലവു​കൾ വഹിക്കു​ന്ന​തി​ലും വീട്ടു​ജോ​ലി​യോ​ടുള്ള ബന്ധത്തി​ലും കൂടെ താമസി​ക്കുന്ന വ്യക്തി ഒരു വലിയ സഹായം​ത​ന്നെ​യാണ്‌. സമനി​ല​യുള്ള ഒരു വീക്ഷണം വെച്ചു​പു​ലർത്താൻ എന്നെ പഠിപ്പി​ച്ച​തി​നു നന്ദി.

എസ്‌. എം., ജപ്പാൻ (g03 2/22)

രണ്ട്‌ ആഴ്‌ച​യ്‌ക്കു​ള്ളിൽ ഡ്രെസ്‌ഡൻ നഗരത്തി​ലെ ഒരു അപ്പാർട്ട്‌മെ​ന്റിൽ ഞാൻ ഒരു സഹസാ​ക്ഷി​യോ​ടൊ​പ്പം താമസം തുടങ്ങും. 2002 മേയ്‌ 8, ജൂൺ 8, ജൂലൈ 8, എന്നീ ലക്കങ്ങളിൽ, കൂടെ താമസി​ക്കു​ന്നവർ എന്ന വിഷയത്തെ കുറിച്ചു വന്ന ലേഖന​ങ്ങ​ളി​ലെ ബുദ്ധി​യു​പ​ദേശം വളരെ നന്നായി​രു​ന്നു. ആവശ്യ​മായ എല്ലാ വിശദാം​ശ​ങ്ങ​ളും അതിൽ ഉൾക്കൊ​ണ്ടി​രു​ന്നു. മാത്രമല്ല അതു തക്ക സമയത്താ​ണു വന്നത്‌. ഇത്തരം നല്ല ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിൽ തുടരുക!

ആർ. പി., ജർമനി (g03 2/22)