വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കിരാതമായ ഒരു കുറ്റകൃത്യം’

‘കിരാതമായ ഒരു കുറ്റകൃത്യം’

‘കിരാ​ത​മായ ഒരു കുറ്റകൃ​ത്യം’

മാരീയ a ബാല​വേ​ശ്യാ​വൃ​ത്തി ആരംഭി​ച്ച​പ്പോൾ അവൾക്കു 14 വയസ്സാ​യി​രു​ന്നു. b സ്വന്തം അമ്മയുടെ നിർബ​ന്ധ​ത്തി​നു വഴങ്ങി​യാണ്‌ അവൾ ഈ ഹീനമായ ജീവി​ത​ശൈലി തിര​ഞ്ഞെ​ടു​ത്തത്‌. സുന്ദരി​യാ​യ​തി​നാൽ പുരു​ഷ​ന്മാർക്ക്‌ അവളെ വളരെ ഇഷ്ടമാ​കു​മെ​ന്നും അവൾക്കു ധാരാളം പണം സമ്പാദി​ക്കാ​മെ​ന്നും അമ്മ അവളോ​ടു പറഞ്ഞു. വൈകു​ന്നേ​ര​ങ്ങ​ളിൽ അമ്മ അവളെ​യും കൂട്ടി പുരു​ഷ​ന്മാ​രെ കണ്ടുമു​ട്ടാ​നി​ട​യുള്ള, പാർപ്പിട സൗകര്യ​വും പാർക്കിങ്‌ സൗകര്യ​വും എല്ലാമുള്ള ഒരു ഹോട്ട​ലിൽ എത്തുമാ​യി​രു​ന്നു. അവിടെ ഓരോ രാത്രി​യി​ലും മാരീ​യ​യ്‌ക്ക്‌ മൂന്നും നാലും പുരു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടേ​ണ്ടി​വന്നു. അതിനുള്ള കൂലി കൈപ്പ​റ്റാ​നാ​യി അവളുടെ അമ്മ ആ പരിസ​ര​ത്തു​തന്നെ കാണു​മാ​യി​രു​ന്നു.

മാരീ​യ​യു​ടെ വീടിന്റെ അടുത്തു​ത​ന്നെ​യുള്ള കാരീന എന്ന 13 വയസ്സു​കാ​രി​യും വേശ്യാ​വൃ​ത്തി​യി​ലേക്കു വലിച്ചി​ഴ​യ്‌ക്ക​പ്പെ​ട്ട​താണ്‌. കരിമ്പു കൃഷി​യു​മാ​യി ബന്ധപ്പെട്ട തൊഴി​ലിൽ ഏർപ്പെ​ട്ടി​രുന്ന അവളുടെ സമുദാ​യ​ത്തി​ലെ മറ്റു പല കുടും​ബ​ങ്ങ​ളെ​യും പോലെ കാരീ​ന​യു​ടെ കുടും​ബ​വും തങ്ങളുടെ പരിമി​ത​മായ വരുമാ​നം വർധി​പ്പി​ക്കാ​നാ​യി അവളുടെ ശരീരം വിൽക്കു​ക​യാ​യി​രു​ന്നു. മറ്റൊ​രാൾ എസ്റ്റെല എന്ന പെൺകു​ട്ടി​യാണ്‌. ചെറു​പ്പ​ത്തി​ലേ​തന്നെ അവൾ സ്‌കൂ​ളിൽ പോകു​ന്നതു നിറുത്തി. അവൾക്ക്‌ എഴുതാ​നും വായി​ക്കാ​നും പോലും അറിയി​ല്ലാ​യി​രു​ന്നു. താമസി​യാ​തെ അവൾ ഒരു തെരു​വു​വേ​ശ്യ​യാ​യി. ഡെയ്‌സി​യാണ്‌ മറ്റൊരു ഇര. ഏതാണ്ട്‌ ആറു വയസ്സു​ള്ള​പ്പോൾ അവളുടെ ജ്യേഷ്‌ഠ​ന്മാ​രിൽ ഒരാൾ അവളെ ലൈം​ഗി​ക​മാ​യി പീഡി​പ്പി​ച്ചു. അതേത്തു​ടർന്നു പിന്നെ​യും പലതവണ അവൾക്കു നിഷിദ്ധ ബന്ധു​വേ​ഴ്‌ച​യ്‌ക്ക്‌ ഇരയാ​കേ​ണ്ടി​വന്നു. അവളും 14-ാം വയസ്സിൽ ഒരു വേശ്യ​യാ​യി.

ലോക​ത്തി​ന്റെ നിരവധി ഭാഗങ്ങ​ളിൽ ബാല​വേ​ശ്യാ​വൃ​ത്തി ഞെട്ടി​ക്കുന്ന ഒരു യാഥാർഥ്യ​മാണ്‌. അതിന്റെ ഫലങ്ങളാ​കട്ടെ, അതിദാ​രു​ണ​വും. വേശ്യാ​വൃ​ത്തി​യിൽ ഇടയ്‌ക്കു മാത്രം ഏർപ്പെ​ടു​ന്ന​വ​രോ മുഴു​സ​മയം ഏർപ്പെ​ടു​ന്ന​വ​രോ ആയിരു​ന്നാ​ലും ബാല​വേ​ശ്യ​കൾ മിക്ക​പ്പോ​ഴും കുറ്റകൃ​ത്യ​ങ്ങ​ളി​ലും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ങ്ങ​ളി​ലും ഉൾപ്പെ​ടു​ന്നു. തങ്ങളുടെ നികൃ​ഷ്ട​മായ ഈ ജീവി​ത​ത്തിൽനി​ന്നു പുറത്തു​ക​ട​ക്കാ​നുള്ള പഴുതു​കൾ കാണാതെ വരു​മ്പോൾ പലർക്കും കടുത്ത നിരാ​ശ​യും വില​കെ​ട്ട​വ​രാ​ണെ​ന്നുള്ള തോന്ന​ലും ഉണ്ടാകു​ന്നു.

ബാല​വേ​ശ്യാ​വൃ​ത്തി​യു​ടെ വിനാ​ശ​ക​ഫ​ല​ങ്ങളെ കുറിച്ച്‌ പ്രമുഖ വ്യക്തികൾ തിരി​ച്ച​റി​യു​ന്നുണ്ട്‌. ബ്രസീ​ലി​ന്റെ മുൻ പ്രസി​ഡ​ന്റാ​യി​രുന്ന ഫെർനാൻഡൂ എയ്‌ൻറിക്‌ കാർഡോ​സൂ സമുചി​ത​മാ​യി ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “ബാല​വേ​ശ്യാ​വൃ​ത്തി കിരാ​ത​മായ ഒരു കുറ്റകൃ​ത്യ​മാണ്‌.” ഒരു ബ്രസീ​ലി​യൻ വർത്തമാ​ന​പ​ത്ര​ത്തിൽ ബാല​വേ​ശ്യാ​വൃ​ത്തി​യെ കുറിച്ച്‌ ചിന്തോ​ദ്ദീ​പ​ക​മായ ഒരു അഭി​പ്രാ​യം വരുക​യു​ണ്ടാ​യി. അത്‌ ഇപ്രകാ​ര​മാ​യി​രു​ന്നു: “ഈ നടപടി സാധാ​ര​ണ​മാ​യി​രി​ക്കുന്ന, അനുവ​ദ​നീ​യ​വും സ്വീകാ​ര്യ​വു​മാ​യി വീക്ഷി​ക്കുന്ന, എന്തിന്‌, [പണം] ലഭിക്കു​ന്നു എന്ന കാരണ​ത്താൽ ഇതിനെ ഉന്നമി​പ്പി​ക്കു​ക​പോ​ലും ചെയ്യുന്ന രാജ്യങ്ങൾ ഇതിന്റെ വിനാ​ശ​ക​ഫ​ലങ്ങൾ ദൈനം​ദി​നം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. വ്യക്തി​ക​ളി​ലും കുടും​ബ​ങ്ങ​ളി​ലും സമൂഹ​ത്തി​ലും ഇത്‌ ഉണ്ടാക്കുന്ന വിപത്തു​കൾ, ഇതുമൂ​ലം ഉണ്ടാ​യേ​ക്കാ​വുന്ന ഏതൊരു സാമ്പത്തിക ലാഭ​ത്തെ​യും തീർച്ച​യാ​യും നിർവീ​ര്യ​മാ​ക്കി​ക്ക​ള​യു​ന്നു.”

എന്നാൽ, ബാല​വേ​ശ്യാ​വൃ​ത്തി അവസാ​നി​പ്പി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വ​രു​ടെ സദു​ദ്ദേ​ശ്യ​പ​ര​മായ ശ്രമങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും ഈ പ്രശ്‌നം വർധി​ച്ചു​വ​രു​ക​യാണ്‌. ഈ ഞെട്ടി​ക്കുന്ന അവസ്ഥയ്‌ക്ക്‌ ഇടയാ​ക്കു​ന്ന​തെ​ന്താണ്‌? വളരെ​യ​ധി​കം പേർ ഇത്തരം കുറ്റകൃ​ത്യം വെച്ചു​പൊ​റു​പ്പി​ക്കു​ക​യോ അവയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​പോ​ലു​മോ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (g03 2/08)

[അടിക്കു​റി​പ്പു​കൾ]

a ഈ ലേഖന പരമ്പര​യി​ലെ പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b വേശ്യ എന്ന പദം ഈ ലേഖന പരമ്പര​യിൽ സ്‌ത്രീ​ലിം​ഗ​ത്തി​ലും പുല്ലിം​ഗ​ത്തി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

[3-ാം പേജിലെ ആകർഷക വാക്യം]

“ബാല​വേ​ശ്യാ​വൃ​ത്തി കിരാ​ത​മായ ഒരു കുറ്റകൃ​ത്യ​മാണ്‌.”—ബ്രസീ​ലി​ന്റെ മുൻ പ്രസി​ഡന്റ്‌ ഫെർനാൻഡൂ എയ്‌ൻറിക്‌ കാർഡോ​സൂ

[4-ാം പേജിലെ ആകർഷക വാക്യം]

“എല്ലാ തരത്തി​ലുള്ള ലൈം​ഗിക ചൂഷണ​വും മനുഷ്യ​ന്റെ മാന്യ​ത​യ്‌ക്കു നിരക്കാ​ത്ത​താണ്‌. അതു​കൊണ്ട്‌ അതു ചെയ്യു​ന്നവർ, ഏതു പ്രായ​ത്തി​ലും ലിംഗ​ത്തി​ലും വർഗത്തി​ലും വശത്തി​ലും സാമൂ​ഹി​ക​നി​ല​യി​ലും പെട്ടവരെ ഇരകളാ​ക്കി​യാ​ലും മൗലിക മനുഷ്യാ​വ​കാശ ധ്വംസ​ന​മാ​ണു നടത്തു​ന്നത്‌.”യുനെ​സ്‌കോ സോഴ്‌സസ്‌.