വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 59

എതിർപ്പും ഉപദ്ര​വ​വും നേരി​ട്ടാ​ലും നിങ്ങൾക്ക്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നാ​കും

എതിർപ്പും ഉപദ്ര​വ​വും നേരി​ട്ടാ​ലും നിങ്ങൾക്ക്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നാ​കും

ക്രിസ്‌ത്യാ​നി​ക​ളായ നമുക്ക്‌ ഇന്ന്‌ അല്ലെങ്കിൽ നാളെ എതിർപ്പു​ക​ളു​ണ്ടാ​യേ​ക്കാം. നമ്മളെ പലരും ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അതെക്കു​റി​ച്ചോർത്ത്‌ പേടി​ക്ക​ണോ?

1. എതിർപ്പും ഉപദ്ര​വ​വും നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.” (2 തിമൊ​ഥെ​യൊസ്‌ 3:12) സാത്താന്റെ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​കൊണ്ട്‌ യേശു​വിന്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വന്നു. നമ്മളും ഈ ലോക​ത്തി​ന്റെ ഭാഗമല്ല. അതു​കൊ​ണ്ടു​തന്നെ മതസം​ഘ​ട​ന​ക​ളോ ഗവൺമെ​ന്റു​ക​ളോ നമ്മളെ ഉപദ്ര​വി​ച്ചാൽ അതിൽ നമ്മൾ ഒട്ടും അതിശ​യി​ക്കേ​ണ്ട​തില്ല.—യോഹ​ന്നാൻ 15:18, 19.

2. എതിർപ്പും ഉപദ്ര​വ​വും നേരി​ടാൻ നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം നമ്മൾ ഇപ്പോഴേ ശക്തമാ​ക്കണം. ദിവസ​വും ദൈവ​ത്തോ​ടു പ്രാർഥി​ക്കാ​നും ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ക്കാ​നും ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു കൂടി​വ​രാ​നും നമ്മൾ സമയം കണ്ടെത്തണം. ഇതൊക്കെ ചെയ്‌താൽ ഏതൊരു എതിർപ്പി​നെ​യും ഉപദ്ര​വ​ത്തെ​യും ധൈര്യ​ത്തോ​ടെ നേരി​ടാൻ നമുക്കു കഴിയും, അതു കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ ആണെങ്കിൽപ്പോ​ലും. പല പ്രാവ​ശ്യം ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വന്ന അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല.”എബ്രായർ 13:6.

പതിവാ​യി സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടും നമുക്കു ധൈര്യം വളർത്താൻ കഴിയും. അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കാ​നും മനുഷ്യ​രെ പേടി​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നും നമ്മൾ പഠിക്കും. (സുഭാ​ഷി​തങ്ങൾ 29:25) സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ നമ്മൾ ഇപ്പോൾ ധൈര്യം കാണി​ച്ചാൽ ഭാവി​യിൽ നമ്മുടെ പ്രവർത്ത​ന​ങ്ങളെ ഗവൺമെ​ന്റു​കൾ നിരോ​ധി​ച്ചാൽപ്പോ​ലും പ്രസം​ഗി​ക്കു​ന്നതു തുടരാൻ നമുക്കു കഴിയും.—1 തെസ്സ​ലോ​നി​ക്യർ 2:2.

3. എതിർപ്പും ഉപദ്ര​വ​വും സഹിക്കു​ന്നത്‌ നമുക്ക്‌ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്യു​ന്നത്‌?

എതിർപ്പും ഉപദ്ര​വ​വും ഒന്നും നമുക്കു സന്തോഷം തരുന്ന കാര്യമല്ല. എങ്കിലും ആ പ്രശ്‌ന​ങ്ങ​ളെ​ല്ലാം സഹിച്ചു​നിൽക്കു​ന്ന​തിൽ വിജയി​ച്ചാൽ നമ്മുടെ വിശ്വാ​സം ശക്തമാ​കും. ഒട്ടും മുന്നോ​ട്ടു​പോ​കാൻ കഴിയി​ല്ലെന്നു തോന്നുന്ന സന്ദർഭ​ങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യോ​ടു നമ്മൾ കൂടുതൽ അടുക്കും. (യാക്കോബ്‌ 1:2-4 വായി​ക്കുക.) നമ്മൾ ദുരിതം അനുഭ​വി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു വിഷമം തോന്നും. എന്നാൽ നമ്മൾ സഹിച്ചു​നിൽക്കു​മ്പോൾ യഹോ​വ​യ്‌ക്കു വളരെ സന്തോ​ഷ​വും തോന്നും. ബൈബിൾ പറയു​ന്നത്‌, “നല്ല കാര്യങ്ങൾ ചെയ്‌തിട്ട്‌ കഷ്ടത സഹിച്ചാൽ അതിൽ ദൈവം പ്രസാ​ദി​ക്കു​ന്നു” എന്നാണ്‌. (1 പത്രോസ്‌ 2:20) വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കു​ന്ന​വർക്ക്‌ യഹോവ എന്തു പ്രതി​ഫലം കൊടു​ക്കും? ആരും സത്യാ​രാ​ധ​നയെ എതിർക്കാത്ത ഒരു ലോക​ത്തിൽ എന്നേക്കു​മുള്ള ജീവിതം!—മത്തായി 24:13.

ആഴത്തിൽ പഠിക്കാൻ

എതിർപ്പുകൾ ഉള്ളപ്പോ​ഴും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെ​ന്നും അതിലൂ​ടെ നമുക്കു ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ എന്താ​ണെ​ന്നും നോക്കാം.

4. കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പു​കൾ നമുക്കു മറിക​ട​ക്കാൻ കഴിയും

നമ്മൾ യഹോ​വയെ ആരാധി​ക്കു​ന്നതു നമ്മുടെ കുടും​ബാം​ഗ​ങ്ങൾക്കു ചില​പ്പോൾ ഇഷ്ടമാ​കി​ല്ലെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. മത്തായി 10:34-36 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വയെ ആരാധി​ക്കാൻ ഒരു വ്യക്തി തീരു​മാ​നി​ക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗങ്ങൾ എന്തു ചെയ്‌തേ​ക്കാം?

ഇതി​നൊ​രു ഉദാഹ​രണം നോക്കാം. വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • നിങ്ങൾ യഹോ​വയെ ആരാധി​ക്കു​ന്നത്‌ തടയാൻ ഒരു സുഹൃ​ത്തോ ബന്ധുവോ ശ്രമി​ച്ചാൽ എന്തു ചെയ്യും?

സങ്കീർത്തനം 27:10; മർക്കോസ്‌ 10:29, 30 എന്നീ വാക്യങ്ങൾ വായി​ക്കുക. ഓരോ തിരു​വെ​ഴു​ത്തും വായി​ച്ച​തി​നു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നോ സുഹൃ​ത്തു​ക്ക​ളിൽനി​ന്നോ എതിർപ്പോ ഉപദ്ര​വ​മോ നേരി​ടു​മ്പോൾ ഈ വാഗ്‌ദാ​നം ആശ്വാസം തരുന്നത്‌ എങ്ങനെ​യാണ്‌?

5. എതിർപ്പും ഉപദ്ര​വ​വും ഉണ്ടെങ്കി​ലും യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ തുടരുക

യഹോ​വയെ ആരാധി​ക്കു​ന്നതു തടയാൻ മറ്റുള്ളവർ ശ്രമി​ക്കു​മ്പോൾ അതു നേരി​ടാൻ ശരിക്കും നമുക്കു ധൈര്യം വേണം. വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട മാതൃ​കകൾ നിങ്ങൾക്കു ധൈര്യം തന്നത്‌ എങ്ങനെ?

പ്രവൃ​ത്തി​കൾ 5:27-29; എബ്രായർ 10:24, 25 എന്നീ വാക്യങ്ങൾ വായി​ക്കുക. ഓരോ തിരു​വെ​ഴു​ത്തും വായി​ച്ച​തി​നു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മൾ മീറ്റി​ങ്ങു​കൾക്കു കൂടി​വ​രാ​നോ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നോ പാടി​ല്ലെന്ന്‌ ഗവൺമെ​ന്റു​കൾ പറഞ്ഞാൽപ്പോ​ലും നമ്മൾ അതെല്ലാം തുട​രേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6. സഹിച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കും

എതിർപ്പു​ക​ളും ഉപദ്ര​വ​ങ്ങ​ളും നേരി​ടേ​ണ്ടി​വ​ന്നി​ട്ടു​പോ​ലും പ്രായ​ഭേ​ദ​മെ​ന്യേ യഹോ​വ​യു​ടെ സാക്ഷികൾ യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ച്ചി​രി​ക്കു​ന്നു. അവർക്ക്‌ അതിനു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌? വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ സഹിച്ചു​നിൽക്കാൻ കഴിഞ്ഞത്‌ എങ്ങനെ​യാണ്‌?

റോമർ 8:35, 37-39; ഫിലി​പ്പി​യർ 4:13 എന്നീ വാക്യങ്ങൾ വായി​ക്കുക. ഓരോ തിരു​വെ​ഴു​ത്തും വായി​ച്ച​തി​നു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഏതൊരു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാൻ കഴിയു​മെന്ന്‌ ഈ വാക്യം നമുക്ക്‌ ഉറപ്പു​ത​രു​ന്നത്‌ എങ്ങനെ​യാണ്‌?

മത്തായി 5:10-12 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • എതിർപ്പും ഉപദ്ര​വ​വും ഒക്കെ നേരി​ടേ​ണ്ടി​വ​ന്നാ​ലും നിങ്ങൾക്ക്‌ സന്തോ​ഷി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

ലക്ഷക്കണക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഉപദ്ര​വങ്ങൾ സഹിച്ചു​നി​ന്നി​രി​ക്കു​ന്നു. നിങ്ങൾക്കും അതിനു കഴിയും!

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഉപദ്ര​വ​മൊ​ക്കെ സഹിക്കാൻ എന്നെ​ക്കൊ​ണ്ടു പറ്റു​മെന്നു തോന്നു​ന്നില്ല.”

  • ഇങ്ങനെ പറയു​ന്ന​വർക്കു ധൈര്യം കൊടു​ക്കാൻ നിങ്ങൾ ഏതു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കും?

ചുരു​ക്ക​ത്തിൽ

എതിർപ്പും ഉപദ്ര​വ​വും ഉള്ളപ്പോൾപ്പോ​ലും യഹോ​വയെ ആരാധി​ക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വളരെ വിലമ​തി​ക്കു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ ഏതു പരി​ശോ​ധ​ന​യെ​യും നമുക്കു വിജയ​ക​ര​മാ​യി മറിക​ട​ക്കാൻ കഴിയും!

ഓർക്കുന്നുണ്ടോ?

  • ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളായ നമ്മൾ എതിർപ്പും ഉപദ്ര​വ​വും പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • ഉപദ്ര​വങ്ങൾ വരുന്ന​തി​നു മുമ്പേ തയ്യാറാ​യി​രി​ക്കാൻ ഇപ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • എന്തൊക്കെ പരി​ശോ​ധ​നകൾ വന്നാലും അതെല്ലാം മറിക​ടന്ന്‌ യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കാൻ കഴിയു​മെന്നു നിങ്ങൾക്ക്‌ ഉറപ്പി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

നിഷ്‌പക്ഷതയുടെ പേരിൽ ജയിലിൽ കഴി​യേ​ണ്ടി​വന്ന യുവ​പ്രാ​യ​ത്തി​ലുള്ള ഒരു സഹോ​ദ​രനെ യഹോവ സഹായി​ച്ചത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കുക.

ജയിലിലായിട്ടും സഹിച്ചു​നി​ന്നു (2:34)

എതിർപ്പുകളും ഉപദ്ര​വ​ങ്ങ​ളും ഉണ്ടായി​ട്ടും വർഷങ്ങ​ളോ​ളം യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ ആരാധി​ക്കാൻ ഒരു ദമ്പതി​കളെ സഹായി​ച്ചത്‌ എന്താ​ണെന്നു കാണുക.

മാറ്റങ്ങളുടെ സമയങ്ങ​ളിൽ യഹോ​വയെ സേവി​ക്കു​ന്നു (7:11)

ഉപദ്രവങ്ങളെ ധൈര്യ​ത്തോ​ടെ എങ്ങനെ നേരി​ടാ​മെന്നു പഠിക്കാം.

“ഉപദ്ര​വങ്ങൾ നേരി​ടാൻ ഇപ്പോൾത്തന്നെ തയ്യാ​റെ​ടു​ക്കുക” (വീക്ഷാ​ഗോ​പു​രം 2019 ജൂലൈ)

കുടുംബത്തിൽനിന്ന്‌ എതിർപ്പു​ണ്ടാ​യാൽ അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യണം? അപ്പോൾപ്പോ​ലും സമാധാ​ന​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും യഹോ​വയെ എങ്ങനെ സേവി​ക്കാം?

“സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌” (വീക്ഷാ​ഗോ​പു​രം 2017 ഒക്ടോബർ)