സങ്കീർത്തനം 27:1-14
ദാവീദിന്റേത്.
27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും.
ഞാൻ ആരെ പേടിക്കണം!+
യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+
ഞാൻ ആരെ ഭയക്കണം!
2 എന്റെ മാംസം തിന്നാൻ ദുഷ്പ്രവൃത്തിക്കാർ എന്റെ മേൽ ചാടിവീണു;+എന്നാൽ, ഇടറിവീണത് എന്റെ എതിരാളികളും ശത്രുക്കളും ആയിരുന്നു.
3 ഒരു സൈന്യം മുഴുവൻ എനിക്ക് എതിരെ പാളയമടിച്ചാലുംഎന്റെ ഹൃദയം പേടിക്കില്ല.+
എനിക്ക് എതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലുംഞാൻ മനോധൈര്യം കൈവിടില്ല.
4 ഒരു കാര്യം ഞാൻ യഹോവയോടു ചോദിച്ചു:—അതിനായിട്ടാണു ഞാൻ കാത്തിരിക്കുന്നത്—എപ്പോഴും യഹോവയുടെ പ്രസന്നത കാണാനുംഎന്റെ ദൈവത്തിന്റെ ആലയത്തെ* വിലമതിപ്പോടെ* നോക്കിനിൽക്കാനും ആയി+ജീവിതകാലം മുഴുവൻ യഹോവയുടെ ഭവനത്തിൽ കഴിയാൻ എന്നെ അനുവദിക്കേണമേ.+
5 ദുരന്തദിവസത്തിൽ ദൈവം തന്റെ അഭയകേന്ദ്രത്തിൽ എന്നെ ഒളിപ്പിക്കുമല്ലോ.+ദൈവം തന്റെ കൂടാരത്തിലെ രഹസ്യസ്ഥലത്ത് എന്നെ ഒളിപ്പിക്കും;+ഉയരത്തിൽ, ഒരു പാറയുടെ മുകളിൽ എന്നെ നിറുത്തും.+
6 ഇപ്പോൾ എന്റെ തല എന്നെ വളഞ്ഞിരിക്കുന്ന ശത്രുക്കളെക്കാൾ ഏറെ ഉയരത്തിലാണ്;ദൈവത്തിന്റെ കൂടാരത്തിൽ ഞാൻ ആഹ്ലാദഘോഷത്തോടെ ബലികൾ അർപ്പിക്കും;ഞാൻ യഹോവയെ പാടി സ്തുതിക്കും.*
7 യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ കേൾക്കേണമേ;+എന്നോടു കനിവ് തോന്നി എനിക്ക് ഉത്തരമേകേണമേ.+
8 “എന്റെ മുഖം തേടിവരൂ” എന്ന് അങ്ങ് കല്പിക്കുന്നതായി
എന്റെ ഹൃദയം മന്ത്രിച്ചു.
യഹോവേ, ഞാൻ അങ്ങയുടെ മുഖം തേടിവരും.+
9 എന്നിൽനിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ.+
കോപിച്ച് അങ്ങയുടെ ഈ ദാസനെ ഓടിച്ചുവിടരുതേ.
എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ;+എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവിടരുതേ, ഉപേക്ഷിക്കയുമരുതേ.
10 സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും+യഹോവ എന്നെ സ്വീകരിക്കും.+
11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ;+നേർവഴിയിൽ* എന്നെ നടത്തേണമേ; എനിക്ക് അനേകം ശത്രുക്കളുണ്ടല്ലോ.
12 എന്റെ എതിരാളികളുടെ കൈയിൽ എന്നെ ഏൽപ്പിക്കരുതേ;+എനിക്ക് എതിരെ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നല്ലോ;+അവർ അക്രമം ആയുധമാക്കി എന്നെ ഭീഷണിപ്പെടുത്തുന്നു.
13 ജീവനുള്ളവരുടെ ദേശത്തുവെച്ച് യഹോവയുടെ നന്മ കാണാനാകുമെന്ന വിശ്വാസമില്ലായിരുന്നെങ്കിൽഞാൻ ഇപ്പോൾ എവിടെയായിരുന്നേനേ?*+
14 യഹോവയിൽ പ്രത്യാശ വെക്കൂ!+ധീരരായിരിക്കൂ! മനക്കരുത്തുള്ളവരായിരിക്കൂ!+
അതെ, യഹോവയിൽ പ്രത്യാശ വെക്കൂ!
അടിക്കുറിപ്പുകള്
^ അഥവാ “വിശുദ്ധമന്ദിരത്തെ.”
^ അഥവാ “ധ്യാനനിരതമായ മനസ്സോടെ.”
^ അഥവാ “യഹോവയ്ക്കു സംഗീതം ഉതിർക്കും.”
^ അഥവാ “നേരിന്റെ വഴിയിൽ.”
^ മറ്റൊരു സാധ്യത “നന്മ കാണാനാകുമെന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.”

