വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 53

യഹോവ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലുള്ള വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുക

യഹോവ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലുള്ള വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുക

യഹോവ ‘സന്തോ​ഷ​മുള്ള ദൈവ​മാണ്‌.’ (1 തിമൊ​ഥെ​യൊസ്‌ 1:11) നമ്മൾ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും ജീവിതം ആസ്വദി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. ജോലി​ത്തി​ര​ക്കു​ക​ളു​ണ്ടെ​ങ്കി​ലും നമ്മൾ വിശ്ര​മി​ക്കു​ന്ന​തി​നു സമയം മാറ്റി​വെ​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. നമുക്കു സന്തോ​ഷ​വും സംതൃ​പ്‌തി​യും കിട്ടുന്ന വിധത്തി​ലും അതോ​ടൊ​പ്പം യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തരത്തി​ലും വിശ്ര​മ​വേ​ളകൾ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ ഈ പാഠത്തിൽ പഠിക്കും.

1. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ എന്തു ശ്രദ്ധി​ക്കണം?

ഒഴിവു​സ​മ​യത്ത്‌ എന്തു ചെയ്യാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? ചിലർ വെറുതെ വീട്ടി​ലി​രി​ക്കാൻ ആഗ്രഹി​ക്കും. എന്നിട്ട്‌ ആ സമയം, പുസ്‌തകം വായി​ക്കാ​നോ പാട്ടു കേൾക്കാ​നോ സിനിമ കാണാ​നോ ഇന്റർനെ​റ്റിൽ പരതാ​നോ ഉപയോ​ഗി​ക്കും. ഇനി, മറ്റു ചിലർക്കു കൂട്ടു​കാ​രോ​ടൊ​പ്പം നടക്കാൻ പോകാ​നോ നീന്താ​നോ എന്തെങ്കി​ലും കളിക്കാ​നോ ഒക്കെയാ​യി​രി​ക്കും ഇഷ്ടം. നമ്മുടെ താത്‌പ​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ ഒരു കാര്യം ശ്രദ്ധി​ക്കണം, ഇതു ‘കർത്താ​വിന്‌ സ്വീകാ​ര്യ​മാ​ണോ’ എന്ന്‌. (എഫെസ്യർ 5:10) ഇതു പ്രധാ​ന​മാണ്‌. കാരണം ഇന്നുള്ള പല വിനോ​ദ​പ​രി​പാ​ടി​ക​ളി​ലും അക്രമ​വും ലൈം​ഗിക അധാർമി​ക​ത​യും ഭൂത​പ്രേ​ത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള കാര്യ​ങ്ങ​ളു​മാ​ണു നിറഞ്ഞി​രി​ക്കു​ന്നത്‌. ഇതൊക്കെ യഹോവ വെറു​ക്കു​ന്നു. (സങ്കീർത്തനം 11:5 വായി​ക്കുക.) വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ നല്ല തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ നമ്മളെ എന്തു സഹായി​ക്കും?

യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​വരെ നമ്മുടെ കൂട്ടു​കാ​രാ​ക്കി​യാൽ അവർക്കു നമ്മളെ നല്ല വിധത്തിൽ സ്വാധീ​നി​ക്കാൻ കഴിയും. നല്ല വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കാ​നും അവർ നമ്മളെ സഹായി​ക്കും. നമ്മൾ മുമ്പ്‌ ഒരു പാഠത്തിൽ പഠിച്ച​തു​പോ​ലെ ‘ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടന്നാൽ നമ്മളും ജ്ഞാനി​യാ​കും.’ എന്നാൽ യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ ഒട്ടും പ്രിയ​പ്പെ​ടാ​ത്ത​വ​രോ​ടൊ​പ്പ​മാ​ണു നമ്മൾ കൂട്ടു​കൂ​ടു​ന്ന​തെ​ങ്കിൽ നമുക്കു “ദുഃഖി​ക്കേ​ണ്ടി​വ​രും.”—സുഭാ​ഷി​തങ്ങൾ 13:20.

2. വിനോ​ദ​പ​രി​പാ​ടി​കൾക്ക്‌ എത്രമാ​ത്രം സമയം ചെലവ​ഴി​ക്കു​ന്നു എന്ന കാര്യം ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദ​പ​രി​പാ​ടി​കൾ വളരെ നല്ലതാ​ണെ​ങ്കി​ലും അവയ്‌ക്കു​വേണ്ടി നമ്മൾ ഒരുപാ​ടു സമയം ചെലവ​ഴി​ക്ക​രുത്‌. കാരണം അങ്ങനെ​യാ​യാൽ കൂടുതൽ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങൾക്കും നമുക്കു സമയം കിട്ടാ​തെ​വ​രും. ‘സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കാ​നാണ്‌’ ബൈബിൾ നമ്മളോ​ടു പറയു​ന്നത്‌.—എഫെസ്യർ 5:15, 16 വായി​ക്കുക.

ആഴത്തിൽ പഠിക്കാൻ

വിനോദത്തിന്റെ കാര്യ​ത്തിൽ നല്ല തീരു​മാ​നങ്ങൾ എങ്ങനെ എടുക്കാ​മെന്നു നോക്കാം.

3. മോശ​മായ വിനോ​ദങ്ങൾ ഒഴിവാ​ക്കു​ക

നമ്മൾ വിനോ​ദം ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • പുരാതന റോമി​ലെ പോരാ​ട്ട​ക്ക​ളി​കൾക്ക്‌ ഇക്കാലത്തെ ചില വിനോ​ദ​ങ്ങ​ളു​മാ​യി എന്തു സമാന​ത​യുണ്ട്‌?

  • വിനോ​ദ​ത്തെ​ക്കു​റിച്ച്‌ ഡാനി എന്താണ്‌ പഠിച്ചത്‌?

റോമർ 12:9 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഒരു വിനോ​ദം വേണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ ഈ വാക്യം നിങ്ങളെ എങ്ങനെ സഹായി​ക്കും?

യഹോവ വെറു​ക്കുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? സുഭാ​ഷി​തങ്ങൾ 6:16, 17; ഗലാത്യർ 5:19-21 എന്നീ വാക്യങ്ങൾ വായി​ക്കുക. ഓരോ തിരു​വെ​ഴു​ത്തും വായി​ച്ച​തി​നു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഈ വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ ഇന്നത്തെ വിനോ​ദ​പ​രി​പാ​ടി​ക​ളിൽ സർവസാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നത്‌?

 വിനോദം തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കേ​ണ്ടത്‌

സ്വയം ചോദി​ക്കുക:

  • എങ്ങനെ​യു​ള്ളത്‌? യഹോവ വെറു​ക്കുന്ന എന്തെങ്കി​ലും ഈ വിനോ​ദ​ത്തി​ലു​ണ്ടോ?

  • എപ്പോൾ? എപ്പോ​ഴെ​ങ്കി​ലും ഈ വിനോ​ദം, കൂടുതൽ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങളെ തടസ്സ​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

  • ആരു​ടെ​കൂ​ടെ? യഹോ​വയെ സ്‌നേ​ഹി​ക്കാത്ത വ്യക്തി​ക​ളു​മാ​യി കൂടുതൽ അടുക്കാൻ ഈ വിനോ​ദം ഇടയാ​ക്കു​മോ?

അപകടമേഖലയിൽനിന്ന്‌ കഴിയു​ന്നി​ട​ത്തോ​ളം അകലം പാലി​ക്കു​ന്ന​താ​ണു നല്ലത്‌. അതു​പോ​ലെ നല്ലതാ​ണോ എന്നു സംശയ​മുള്ള വിനോ​ദ​ങ്ങ​ളിൽനി​ന്നും നമ്മൾ അകലം പാലി​ക്ക​ണം

4. സമയം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കു​ക

വീഡി​യോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട സഹോ​ദരൻ മോശ​മായ കാര്യ​ങ്ങ​ളൊ​ന്നു​മല്ല കാണു​ന്ന​തെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ പ്രശ്‌നം എന്തായി​രു​ന്നു?

ഫിലി​പ്പി​യർ 1:10 വായി​ക്കുക. എന്നിട്ട്‌ ചോദ്യം ചർച്ച ചെയ്യുക.

  • വിനോ​ദ​ത്തി​നു​വേണ്ടി എത്രമാ​ത്രം സമയം ചെലവ​ഴി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ ഈ വാക്യം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

5. നല്ല വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ക

യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടാത്ത ചില വിനോ​ദങ്ങൾ ഉണ്ടെങ്കി​ലും യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിനോ​ദ​ങ്ങ​ളും ധാരാളം ഉണ്ട്‌. സഭാ​പ്ര​സം​ഗകൻ 8:15; ഫിലി​പ്പി​യർ 4:8 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട നല്ല വിനോ​ദങ്ങൾ എന്തൊ​ക്കെ​യാണ്‌?

നമുക്കു നല്ല വിനോ​ദങ്ങൾ ആസ്വദി​ക്കാം

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “അക്രമ​വും അധാർമി​ക​ത​യും ഭൂതവി​ദ്യ​യും ഉള്ള വിനോ​ദങ്ങൾ കണ്ടെന്നു​വെച്ച്‌ എന്താ കുഴപ്പം? നമ്മൾ അതൊ​ന്നും ചെയ്യാ​തി​രു​ന്നാൽ പോരേ?”

  • നിങ്ങൾ എന്തു പറയും?

ചുരു​ക്ക​ത്തിൽ

നമ്മൾ നല്ല വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കാ​നും അത്‌ ആസ്വദി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

  • ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കേണ്ട വിനോ​ദങ്ങൾ എന്തൊ​ക്കെ​യാണ്‌?

  • വിനോ​ദ​ങ്ങൾക്കു​വേണ്ടി എത്രമാ​ത്രം സമയം ചെലവ​ഴി​ക്കു​ന്നെന്ന കാര്യം നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നിങ്ങൾ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലുള്ള വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

വിശ്രമവേളകളിൽ ഏതു വിനോ​ദം തിര​ഞ്ഞെ​ടു​ക്ക​ണ​മെന്ന കാര്യ​ത്തിൽ എങ്ങനെ നല്ല തീരു​മാ​ന​മെ​ടു​ക്കാം?

“നിങ്ങളു​ടെ വിനോ​ദം പ്രയോ​ജ​ന​പ്ര​ദ​മാ​ണോ?” (വീക്ഷാ​ഗോ​പു​രം 2011 ഒക്ടോബർ 15)

വിനോദങ്ങളുടെ കാര്യ​ത്തിൽ ഒരാളു​ടെ ഇഷ്ടങ്ങൾക്കു മാറ്റം വന്നത്‌ എങ്ങനെ? അത്‌ അറിയാൻ “ഞാൻ എന്റെ മുൻവി​ധി​യെ​പ്പോ​ലും കീഴ്‌പെ​ടു​ത്തി” എന്ന ലേഖനം വായി​ക്കുക.

“ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വ​രു​ത്തു​ന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

വിനോദം ആസ്വദി​ക്കു​ന്ന​തി​നി​ട​യ്‌ക്ക്‌ ഭൂതവി​ദ്യ​യോ​ടു ബന്ധപ്പെട്ട ഭാഗം വന്നപ്പോൾ ഒരു വീട്ടമ്മ നല്ല തീരു​മാ​ന​മെ​ടു​ത്തത്‌ എങ്ങനെ​യാണ്‌?

ഭൂതവിദ്യ അടങ്ങിയ വിനോ​ദങ്ങൾ ഒഴിവാ​ക്കുക (2:02)