സങ്കീർത്തനം 11:1-7

സംഗീതസംഘനായകന്‌; ദാവീ​ദി​ന്റേത്‌. 11  യഹോ​വയെ ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നു.+ അപ്പോൾപ്പി​ന്നെ നിങ്ങൾക്ക്‌ എങ്ങനെ എന്നോട്‌ ഇങ്ങനെ പറയാ​നാ​കും: “പക്ഷി​യെ​പ്പോ​ലെ പർവത​ത്തി​ലേക്കു പറന്നു​പോ​കൂ!   ദുഷ്ടർ വില്ലു കുലയ്‌ക്കു​ന്നതു കണ്ടോ?ഇരുട്ടത്ത്‌ ഇരുന്ന്‌ ഹൃദയ​ശു​ദ്ധി​യു​ള്ള​വരെ എയ്‌തു​വീ​ഴ്‌ത്താൻഅവർ അമ്പു ഞാണി​ന്മേൽ വെക്കുന്നു.   അടിത്തറതന്നെ* തകർന്നു​പോ​യാൽനീതി​മാൻ എന്തു ചെയ്യും?”   യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌.+ സ്വർഗ​ത്തി​ലാണ്‌ യഹോ​വ​യു​ടെ സിംഹാ​സനം.+ തൃക്കണ്ണു​കൾ മനുഷ്യ​മ​ക്കളെ കാണുന്നു. സൂക്ഷ്‌മ​മാ​യി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരി​ശോ​ധി​ക്കു​ന്നു.+   യഹോവ നീതി​മാ​നെ​യും ദുഷ്ട​നെ​യും പരി​ശോ​ധി​ക്കു​ന്നു.+അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു.+   ദുഷ്ടന്മാരുടെ മേൽ ദൈവം കുടുക്കുകൾ* വർഷി​ക്കും.തീയും ഗന്ധകവും*+ ഉഷ്‌ണ​ക്കാ​റ്റും ആയിരി​ക്കും അവരുടെ പാനപാ​ത്ര​ത്തിൽ പകരുന്ന ഓഹരി.   കാരണം, യഹോവ നീതി​മാ​നാണ്‌,+ നീതി​പ്ര​വൃ​ത്തി​കൾ പ്രിയ​പ്പെ​ടു​ന്നു.+ നേരു​ള്ള​വർ തിരു​മു​ഖം കാണും.*+

അടിക്കുറിപ്പുകള്‍

അഥവാ “നീതി​യു​ടെ അടിത്ത​റ​തന്നെ.”
അഥവാ “ജ്വലി​ക്കുന്ന.”
മറ്റൊരു സാധ്യത “തീക്കനൽ.”
അതായത്‌, സൾഫർ.
അഥവാ “അവിടു​ത്തെ പ്രീതി അനുഭ​വി​ച്ച​റി​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം