വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 30

മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരും!

മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരും!

പറഞ്ഞറി​യി​ക്കാൻ പറ്റാത്ത വിഷമ​വും പ്രയാ​സ​വും ആണ്‌ മരണം​കൊണ്ട്‌ ഉണ്ടാകു​ന്നത്‌. ബൈബിൾ മരണത്തെ ശത്രു എന്നു വിളി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:26) ഈ ശത്രു​വി​നെ യഹോവ ഇല്ലാതാ​ക്കു​മെന്ന്‌ 27-ാം പാഠത്തിൽ നമ്മൾ മനസ്സി​ലാ​ക്കി. എന്നാൽ ഇതുവരെ മരിച്ചു​പോയ ആളുക​ളു​ടെ കാര്യ​മോ? യഹോ​വ​യു​ടെ അത്ഭുത​പ്പെ​ടു​ത്തുന്ന മറ്റൊരു വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചാണ്‌ ഈ പാഠത്തിൽ നമ്മൾ മനസ്സി​ലാ​ക്കാൻ പോകു​ന്നത്‌—പുനരു​ത്ഥാ​നം! അതായത്‌ മരിച്ചു​പോയ കോടി​ക്ക​ണ​ക്കിന്‌ ആളുകളെ യഹോവ തിരികെ ജീവനി​ലേക്ക്‌ കൊണ്ടു​വ​രും! അവർ എന്നേക്കും ജീവിതം ആസ്വദി​ക്കും! ഇതു ശരിക്കും നടക്കുന്ന കാര്യ​മാ​ണോ? അവർ ജീവനി​ലേക്കു വരുന്നത്‌ എങ്ങോ​ട്ടാ​യി​രി​ക്കും? സ്വർഗ​ത്തി​ലേ​ക്കോ അതോ ഭൂമി​യി​ലേ​ക്കോ?

1. മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്കു​വേണ്ടി എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോവ വളരെ​യ​ധി​കം ആഗ്രഹി​ക്കു​ന്നു. ദൈവ​ദാ​സ​നായ ഇയ്യോബ്‌ ഒരിക്കൽ ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ വിളി​ക്കും, (ശവക്കു​ഴി​യിൽനിന്ന്‌) ഞാൻ വിളി കേൾക്കും.” (ഇയ്യോബ്‌ 14:13-15 വായി​ക്കുക.) താൻ മരിച്ചു​പോ​യാ​ലും ദൈവം തന്നെ മറക്കില്ല എന്ന ഉറപ്പ്‌ ഇയ്യോ​ബി​നു​ണ്ടാ​യി​രു​ന്നു.

2. മരിച്ചവർ വീണ്ടും ജീവനി​ലേക്കു വരു​മെന്ന്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള ശക്തി ദൈവം യേശു​വി​നു കൊടു​ത്തു. അതിന്‌ ഉദാഹ​ര​ണ​മാണ്‌ 12 വയസ്സുള്ള ഒരു പെൺകു​ട്ടി​യെ​യും ഒരു വിധവ​യു​ടെ മകനെ​യും യേശു ഉയിർപ്പി​ച്ചത്‌. (മർക്കോസ്‌ 5:41, 42; ലൂക്കോസ്‌ 7:12-15) മറ്റൊ​രി​ക്കൽ, യേശു​വി​ന്റെ സുഹൃ​ത്തായ ലാസറി​നെ​യും യേശു ഉയിർപ്പി​ച്ചു. ലാസർ മരിച്ചിട്ട്‌ നാലു ദിവസം കഴിഞ്ഞി​രു​ന്നു! ദൈവ​ത്തോ​ടു പ്രാർഥി​ച്ച​തി​നു ശേഷം യേശു കല്ലറയു​ടെ അടുത്തു​നിന്ന്‌ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ലാസറേ, പുറത്ത്‌ വരൂ.” അപ്പോൾ “മരിച്ച​യാൾ പുറത്ത്‌ വന്നു.” (യോഹ​ന്നാൻ 11:43, 44) ലാസർ ജീവ​നോ​ടെ തിരികെ വന്നപ്പോൾ കുടും​ബാം​ഗ​ങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കും എത്ര സന്തോഷം തോന്നി​ക്കാ​ണും!

3. മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാ​ശ​യാണ്‌ ഉള്ളത്‌?

“പുനരു​ത്ഥാ​നം ഉണ്ടാകും” എന്ന്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു. (പ്രവൃ​ത്തി​കൾ 24:15) മരിച്ചു​പോയ ആളുകളെ യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യത്‌ അഥവാ ഉയിർപ്പി​ച്ചത്‌ ഭൂമി​യി​ലേ​ക്കാണ്‌, അല്ലാതെ സ്വർഗ​ത്തി​ലേക്കല്ല. (യോഹ​ന്നാൻ 3:13) വീണ്ടും ഈ ഭൂമി​യിൽ ജീവി​ക്കാൻ കഴിഞ്ഞ​തിൽ അവർക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! മരിച്ചു​പോയ കോടി​ക്ക​ണ​ക്കിന്‌ ആളുകളെ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നാ​യി യേശു ഉയിർപ്പി​ക്കും. “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും” ഉയിർത്തെ​ഴു​ന്നേൽക്കും എന്നാണ്‌ യേശു പറഞ്ഞത്‌. അതായത്‌, ദൈവ​ത്തി​ന്റെ ഓർമ​യി​ലുള്ള എല്ലാവ​രും ഉയിർത്തെ​ഴു​ന്നേൽക്കും. അതിൽ മനുഷ്യ​രു​ടെ ഓർമ​യിൽ ഇല്ലാത്ത അനേകർ ഉണ്ടാകും.—യോഹ​ന്നാൻ 5:28, 29.

ആഴത്തിൽ പഠിക്കാൻ

മരിച്ചുപോയവരെ ദൈവം വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രും എന്നതിനു ബൈബി​ളിൽ എന്തൊക്കെ തെളി​വു​ക​ളുണ്ട്‌? പുനരു​ത്ഥാ​നം എങ്ങനെ​യാണ്‌ നമുക്ക്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്നത്‌? നമുക്കു നോക്കാം.

4. മരിച്ച​വരെ ഉയിർപ്പി​ക്കാൻ കഴിയു​മെന്ന്‌ യേശു തെളി​യി​ച്ചു

തന്റെ സുഹൃ​ത്തായ ലാസർ മരിച്ച​പ്പോൾ യേശു ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിശദ​മാ​യി മനസ്സി​ലാ​ക്കാൻ യോഹ​ന്നാൻ 11:14, 38-44 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

 • ലാസർ ശരിക്കും മരി​ച്ചെന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം?—39-ാം വാക്യം കാണുക.

 • ലാസർ സ്വർഗ​ത്തിൽ പോയി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവിടത്തെ നല്ല അവസ്ഥയിൽനിന്ന്‌ ലാസറി​നെ യേശു തിരികെ ഭൂമി​യി​ലേക്ക്‌ കൊണ്ടു​വ​രു​മാ​യി​രു​ന്നു എന്നു തോന്നു​ന്നു​ണ്ടോ?

വീഡി​യോ കാണുക.

5. അനേകർ ഉയിർപ്പി​ക്ക​പ്പെ​ടും!

സങ്കീർത്തനം 37:29 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

 • കോടി​ക്ക​ണ​ക്കിന്‌ ആളുകൾ എവി​ടേ​ക്കാ​യി​രി​ക്കും പുനരു​ത്ഥാ​ന​പ്പെട്ടു വരുന്നത്‌?

യഹോ​വയെ ആരാധി​ക്കു​ന്ന​വരെ കൂടാതെ മറ്റ്‌ അനേക​രെ​യും യേശു തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രും. പ്രവൃ​ത്തി​കൾ 24:15 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

 • ആരൊക്കെ തിരികെ ജീവനി​ലേക്കു വന്നുകാ​ണാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

ചിന്തിച്ചുനോക്കൂ: ഉറങ്ങി​ക്കി​ട​ക്കുന്ന ഒരു കുട്ടിയെ പിതാവ്‌ വിളിച്ച്‌ എഴു​ന്നേൽപ്പി​ക്കു​ന്ന​തു​പോ​ലെ മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാൻ യേശു​വി​നു കഴിയും

6. പുനരു​ത്ഥാ​നം നമുക്ക്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്നു

പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തിൽ വിഷമി​ച്ചി​രി​ക്കുന്ന ധാരാളം പേർക്ക്‌ യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പിച്ച ബൈബിൾ ഭാഗം ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും കൊടു​ത്തി​ട്ടുണ്ട്‌. ആ ബൈബിൾ വിവര​ണ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ലൂക്കോസ്‌ 8:40-42, 49-56 വായി​ക്കുക.

യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ക്കു​ന്ന​തി​നു​മുമ്പ്‌ യേശു അദ്ദേഹ​ത്തോട്‌ ഇങ്ങനെ പറഞ്ഞു. “പേടി​ക്കേണ്ടാ, വിശ്വ​സി​ച്ചാൽ മാത്രം മതി.” (50-ാം വാക്യം കാണുക.) താഴെ​പ്പ​റ​യുന്ന സാഹച​ര്യ​ങ്ങ​ളിൽ പുനരു​ത്ഥാന പ്രത്യാശ നിങ്ങളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌ . . .

 • പ്രിയ​പ്പെട്ട ആരെങ്കി​ലും മരിക്കു​മ്പോൾ

 • ജീവൻ അപകട​ത്തി​ലാ​കു​മ്പോൾ

വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

 • പുനരു​ത്ഥാന പ്രത്യാശ ഫെലി​സി​റ്റി​യു​ടെ മാതാ​പി​താ​ക്കളെ എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ച്ചത്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “മരിച്ചു​പോ​യവർ വീണ്ടും ഭൂമി​യിൽ ജീവി​ക്കു​മെന്നു പറഞ്ഞാൽ എങ്ങനെ വിശ്വ​സി​ക്കാ​നാ?”

 • നിങ്ങൾ എന്തു മറുപടി പറയും?

 • നിങ്ങൾ ഏതു ബൈബിൾവാ​ക്യം ഉപയോ​ഗി​ക്കും?

ചുരു​ക്ക​ത്തിൽ

മരിച്ചു​പോയ കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്ന്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു. അവരെ​ല്ലാ​വ​രും വീണ്ടും ജീവി​ച്ചു​കാ​ണാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അവരെ ഉയിർപ്പി​ക്കാ​നുള്ള അധികാ​രം യേശു​വി​നു കൊടു​ത്തി​രി​ക്കു​ന്നു.

ഓർക്കുന്നുണ്ടോ?

 • മരിച്ച​വരെ ഉയിർപ്പി​ക്കാൻ യഹോ​വ​യും യേശു​വും ആഗ്രഹി​ക്കു​ന്നെന്ന്‌ എങ്ങനെ അറിയാം?

 • കോടി​ക്ക​ണ​ക്കിന്‌ ആളുകൾ പുനരു​ത്ഥാ​ന​പ്പെട്ട്‌ വരുന്നത്‌ സ്വർഗ​ത്തി​ലേ​ക്കാ​ണോ ഭൂമി​യി​ലേ​ക്കാ​ണോ? എന്തു​കൊണ്ട്‌?

 • മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരു​മെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ദുഃഖഭാരം കുറയ്‌ക്കാൻ നിങ്ങൾക്കു ചെയ്യാ​വുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കുക.

“ദുഃഖിതർക്ക്‌ ആശ്വാസവും സഹായവും” (ഉണരുക! 2018 നമ്പർ 3)

പ്രിയപ്പെട്ടവരുടെ വേർപാ​ടിൽ ദുഃഖി​ക്കുന്ന ഒരാളെ ബൈബിൾ വാക്യങ്ങൾ എങ്ങനെ സഹായി​ക്കും?

നമ്മുടെ പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ (5:06)

പ്രിയപ്പെട്ടവരുടെ മരണത്തിൽ വിഷമി​ച്ചി​രി​ക്കുന്ന കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?

മോചനവില (2:07)

സ്വർഗത്തിലേക്ക്‌ ആരെങ്കി​ലും ഉയിർപ്പി​ക്ക​പ്പെ​ടു​മോ? പുനരു​ത്ഥാ​ന​ത്തിൽ വരാത്തത്‌ ആരാണ്‌?

“എന്താണ്‌ പുനരു​ത്ഥാ​നം?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)