വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 55

നിങ്ങളു​ടെ സഭയെ പിന്തു​ണ​യ്‌ക്കുക.

നിങ്ങളു​ടെ സഭയെ പിന്തു​ണ​യ്‌ക്കുക.

ലോക​മെ​ങ്ങു​മുള്ള ആയിര​ക്ക​ണ​ക്കി​നു സഭകളിൽ ലക്ഷക്കണ​ക്കിന്‌ ആളുകൾ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കു​ന്നു. സഭകളിൽനിന്ന്‌ ലഭിക്കുന്ന ബുദ്ധി​യു​പ​ദേ​ശ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും അവർ വളരെ നന്ദിയു​ള്ള​വ​രാണ്‌. സഭയെ പല വിധങ്ങ​ളിൽ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു സഭാം​ഗ​ങ്ങൾക്കു സന്തോ​ഷമേ ഉള്ളൂ. നിങ്ങളു​ടെ സഭയെ പിന്തു​ണ​യ്‌ക്കാൻ നിങ്ങൾക്കും സന്തോ​ഷ​മല്ലേ?

1. സഭയ്‌ക്കു​വേണ്ടി നിങ്ങളു​ടെ സമയവും ഊർജ​വും കൊടു​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌?

സഭയെ സഹായി​ക്കാൻ നമുക്ക്‌ ഓരോ​രു​ത്തർക്കും പലതും ചെയ്യാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, രോഗി​ക​ളാ​യ​വ​രെ​യോ പ്രായ​മാ​യ​വ​രെ​യോ നമുക്കു സഹായി​ക്കാ​നാ​കു​മോ? മീറ്റി​ങ്ങി​നു വരുന്ന​തിന്‌ അവർക്ക്‌ യാത്രാ​സൗ​ക​ര്യം കൊടു​ക്കാൻ നമുക്കു സാധി​ക്കു​മോ? അല്ലെങ്കിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങു​ന്ന​തി​നോ വീട്ടിലെ ചില ജോലി​കൾ ചെയ്‌തു​കൊ​ടു​ക്കു​ന്ന​തി​നോ നിങ്ങൾക്ക്‌ അവരെ സഹായി​ക്കാൻ കഴിയു​മോ? (യാക്കോബ്‌ 1:27 വായി​ക്കുക.) രാജ്യ​ഹാൾ പരിപാ​ലി​ക്കു​ന്ന​തി​നും ശുചി​യാ​ക്കു​ന്ന​തി​നും വേണ്ടി നമുക്കു മനസ്സോ​ടെ മുന്നോ​ട്ടു വരാം. ഈ കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യാൻ നമ്മളെ ആരും നിർബ​ന്ധി​ക്കില്ല. ദൈവ​ത്തോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും ഉള്ള സ്‌നേ​ഹ​മാണ്‌ ‘സ്വമന​സ്സാ​ലെ മുന്നോ​ട്ടു​വ​രാൻ’ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌.—സങ്കീർത്തനം 110:3.

സ്‌നാ​ന​മേറ്റ സഹോ​ദ​ര​ങ്ങൾക്കു സഭയെ മറ്റു വിധങ്ങ​ളി​ലും സഹായി​ക്കാൻ കഴിയും. ആത്മീയ​യോ​ഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രുന്ന സഹോ​ദ​ര​ന്മാർക്കു ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യും മൂപ്പന്മാ​രാ​യും സേവി​ക്കാ​നുള്ള അവസര​മുണ്ട്‌. ഇനി, സഹോ​ദ​ര​ന്മാർക്കും സഹോ​ദ​രി​മാർക്കും മുൻനി​ര​സേ​വനം ചെയ്‌തു​കൊണ്ട്‌ തീക്ഷ്‌ണ​ത​യോ​ടെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവസര​മുണ്ട്‌. ഇനി, ചിലർക്ക്‌ ആരാധ​നാ​ല​യ​ങ്ങ​ളു​ടെ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ക്കാ​നും സഹായം ആവശ്യ​മുള്ള സഭകളു​ടെ പ്രദേ​ശ​ത്തേക്ക്‌ മാറി​ത്താ​മ​സി​ക്കാ​നും കഴി​ഞ്ഞേ​ക്കും.

2. നമ്മുടെ പണവും വസ്‌തു​വ​ക​ക​ളും ഉപയോ​ഗിച്ച്‌ നമുക്ക്‌ എങ്ങനെ സഭയെ പിന്തു​ണ​യ്‌ക്കാം?

നമുക്ക്‌ ‘വില​യേ​റിയ വസ്‌തു​ക്കൾകൊണ്ട്‌ യഹോ​വയെ ബഹുമാ​നി​ക്കാം.’ (സുഭാ​ഷി​തങ്ങൾ 3:9) നമ്മുടെ പണവും വസ്‌തു​വ​ക​ക​ളും ഉപയോ​ഗിച്ച്‌ സഭയെ​യും ലോക​മെ​ങ്ങു​മാ​യി നടക്കുന്ന പ്രസം​ഗ​വേ​ല​യെ​യും പിന്തു​ണ​യ്‌ക്കാൻ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. (2 കൊരി​ന്ത്യർ 9:7 വായി​ക്കുക.) നമ്മുടെ സംഭാ​വ​നകൾ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കു​വേ​ണ്ടി​യും ഉപയോ​ഗി​ക്കു​ന്നു. പലരും സംഭാവന കൊടു​ക്കാ​നാ​യി ഒരു തുക പതിവാ​യി ‘നീക്കി​വെ​ക്കാ​റുണ്ട്‌.’ (1 കൊരി​ന്ത്യർ 16:2 വായി​ക്കുക.) ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രുന്ന സ്ഥലത്തെ സംഭാ​വ​ന​പ്പെ​ട്ടി​ക​ളി​ലൂ​ടെ​യോ donate.jw.org വഴി ഓൺ​ലൈ​നാ​യോ നമുക്കു സംഭാവന കൊടു​ക്കാം. നമ്മുടെ വസ്‌തു​വ​കകൾ യഹോ​വ​യ്‌ക്കു​വേണ്ടി ഉപയോ​ഗി​ക്കു​മ്പോൾ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാണ്‌ നമ്മൾ തെളി​യി​ക്കു​ന്നത്‌. അതിനുള്ള വലി​യൊ​രു അവസരം യഹോവ നമുക്കു നൽകി​യി​രി​ക്കു​ന്നു.

ആഴത്തിൽ പഠിക്കാൻ

നിങ്ങൾക്ക്‌ സഭയെ പിന്തു​ണ​യ്‌ക്കാൻ കഴിയുന്ന ചില വിധങ്ങൾ നോക്കാം.

3. നമ്മുടെ വസ്‌തു​വ​കകൾ കൊടു​ക്കാം

സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വരെ യഹോ​വ​യും യേശു​വും സ്‌നേ​ഹി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ കൈയി​ലുള്ള ചെറിയ തുക യഹോ​വ​യ്‌ക്കു​വേണ്ടി സംഭാവന കൊടുത്ത ദരി​ദ്ര​യായ ഒരു വിധവയെ യേശു അഭിന​ന്ദിച്ച്‌ സംസാ​രി​ച്ചു. ലൂക്കോസ്‌ 21:1-4 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ വലി​യൊ​രു തുക സംഭാവന ചെയ്യണ​മെ​ന്നു​ണ്ടോ?

  • നമ്മൾ മനസ്സോ​ടെ സംഭാവന നൽകു​മ്പോൾ യഹോ​വ​യ്‌ക്കും യേശു​വി​നും എന്താണു തോന്നു​ന്നത്‌?

നമ്മുടെ സംഭാ​വ​നകൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ അറിയാൻ, വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • സംഭാ​വ​നകൾ എങ്ങനെ​യാണ്‌ ലോക​മെ​ങ്ങു​മുള്ള സഭകൾക്ക്‌ പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ ഉപയോ​ഗി​ക്കു​ന്നത്‌?

4. സഹായി​ക്കാൻ മനസ്സോ​ടെ മുന്നോ​ട്ടു​വ​രു​ക

ബൈബിൾക്കാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ ആരാധകർ അവരുടെ ആരാധ​നാ​സ്ഥ​ലങ്ങൾ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചി​ട്ടുണ്ട്‌. ഇതിൽ സംഭാ​വ​നകൾ കൊടു​ക്കു​ന്നത്‌ മാത്രമല്ല ഉൾപ്പെ​ട്ടി​രു​ന്നത്‌. 2 ദിനവൃ​ത്താ​ന്തം 34:9-11 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വ​യു​ടെ ഭവനം അഥവാ ആരാധ​നാ​ലയം പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ഓരോ ഇസ്രാ​യേ​ല്യ​നും എന്താണു ചെയ്‌തത്‌?

യഹോ​വ​യു​ടെ സാക്ഷികൾ ആ മാതൃക അനുക​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അറിയാൻ, വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • നമ്മുടെ രാജ്യ​ഹാൾ വൃത്തി​യാ​യി, നല്ല നിലയിൽ സൂക്ഷി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • നിങ്ങൾക്ക്‌ എങ്ങനെ​യൊ​ക്കെ സഹായി​ക്കാൻ കഴിയും?

5. ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ സഹോ​ദ​ര​ന്മാർക്ക്‌ പരി​ശ്ര​മി​ക്കാം

ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നുള്ള യോഗ്യത നേടു​ന്ന​വർക്കു സഭയെ കൂടു​ത​ലാ​യി സഹായി​ക്കാ​നാ​കും. അതിനു​വേണ്ടി പരി​ശ്ര​മി​ക്കാ​നാ​ണു തിരു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌. ഇതു മനസ്സി​ലാ​ക്കാൻ വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട റയാൻ എന്ന ചെറു​പ്പ​ക്കാ​രൻ സഭയെ നന്നായി പിന്തു​ണ​യ്‌ക്കാൻ പരി​ശ്ര​മി​ച്ചത്‌ എങ്ങനെ​യാണ്‌?

ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും മൂപ്പന്മാ​രും ആയി സേവനം ചെയ്യാൻ വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. 1 തിമൊ​ഥെ​യൊസ്‌ 3:1-13 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും മൂപ്പന്മാ​രും ആയി സേവനം ചെയ്യാൻ ആഗ്രഹി​ക്കുന്ന സഹോ​ദ​ര​ന്മാർ നേടി​യെ​ടു​ക്കേണ്ട യോഗ്യ​തകൾ എന്തൊ​ക്കെ​യാണ്‌?

  • അവരുടെ കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താണ്‌?—4, 11 വാക്യങ്ങൾ കാണുക.

  • സഹോ​ദ​ര​ന്മാർ ഈ യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രാൻ പരി​ശ്ര​മി​ക്കു​മ്പോൾ അതു സഭയി​ലുള്ള എല്ലാവർക്കും പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “യഹോ​വ​യു​ടെ സാക്ഷി​കൾക്കു പണം എവി​ടെ​നി​ന്നാണ്‌ കിട്ടു​ന്നത്‌?”

  • നിങ്ങൾ എന്തു മറുപടി പറയും?

ചുരു​ക്ക​ത്തിൽ

നമ്മൾ സഭയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും ഉപയോ​ഗി​ക്കു​മ്പോൾ യഹോവ അതിനെ വളരെ വില​യേ​റി​യ​താ​യി കാണുന്നു.

ഓർക്കുന്നുണ്ടോ?

  • സഭയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി നമ്മുടെ സമയവും ഊർജ​വും നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാം?

  • സഭയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി നമുക്ക്‌ എങ്ങനെ നമ്മുടെ വസ്‌തു​വ​കകൾ ഉപയോ​ഗി​ക്കാം?

  • സഭയെ ഏതൊക്കെ വിധങ്ങ​ളിൽ സഹായി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ദൈവം തന്റെ ആരാധ​ക​രിൽനിന്ന്‌ ഇപ്പോൾ ദശാംശം ആവശ്യ​പ്പെ​ടാ​ത്ത​തി​ന്റെ കാരണം എന്താ​ണെന്നു മനസ്സി​ലാ​ക്കുക.

“ദശാം​ശ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

സ്‌നാ​നമേറ്റ പുരു​ഷ​ന്മാർക്കു ബൈ​ബിൾ ചില പ്രത്യേക ഉത്തര​വാദി​ത്വങ്ങൾ നൽ​കുന്നുണ്ട്‌. എന്നാൽ സ്‌നാനമേറ്റ ഒരു സഹോ​ദരി അവയിൽ ഏതെങ്കിലും ചെയ്യേ​ണ്ടി​വരു​മ്പോൾ എന്ത്‌ ഓർക്കണം?

“ശിരഃസ്ഥാന​ക്രമീ​കരണം—സഭയിൽ” (വീക്ഷാ​ഗോ​പു​രം, 2021 ഫെബ്രുവരി)

സഹാരാധകർക്കുവേണ്ടി ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ എത്തിച്ചു​കൊ​ടു​ക്കാൻ ത്യാഗങ്ങൾ ചെയ്‌ത ചില സഹോ​ദ​ര​ന്മാ​രെ പരിച​യ​പ്പെ​ടുക.

ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിതരണം—കോം​ഗോ​യിൽ (4:25)

മറ്റു മതസം​ഘ​ട​ന​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി എങ്ങനെ​യാ​ണു നമ്മുടെ സഭയുടെ സാമ്പത്തി​ക​കാ​ര്യ​ങ്ങൾ നടക്കു​ന്നത്‌?

“യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു​വേണ്ട പണം എവി​ടെ​നി​ന്നാണ്‌ ലഭിക്കു​ന്നത്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)