വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?

 ലോക​വ്യാ​പ​ക​മാ​യുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്കു​വേണ്ട പണം പ്രധാ​ന​മാ​യും ലഭിക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷികൾ സ്വമേ​ധ​യാ നൽകുന്ന സംഭാ​വ​ന​ക​ളിൽനി​ന്നാണ്‌. a ഞങ്ങളുടെ യോഗ​സ്ഥ​ല​ങ്ങ​ളിൽ സംഭാ​വ​ന​പ്പെ​ട്ടി​കൾ വെച്ചി​ട്ടുണ്ട്‌. ഞങ്ങളുടെ വെബ്‌​സൈ​റ്റി​ലുള്ള സംഭാ​വ​നകൾ എന്ന പേജിൽ സംഭാവന ചെയ്യാ​നുള്ള മറ്റു വഴിക​ളെ​ക്കു​റി​ച്ചും പറഞ്ഞി​ട്ടുണ്ട്‌. ആ പേജിൽ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കോ സഭയിലെ ചെലവു​കൾക്കോ അല്ലെങ്കിൽ രണ്ടിനു​മാ​യി സംഭാ​വ​നകൾ കൊടു​ക്കാ​നുള്ള വിധങ്ങൾ കാണാം.

 യഹോ​വ​യു​ടെ സാക്ഷികൾ ദശാം​ശ​മോ അല്ലെങ്കിൽ ഒരു നിശ്ചിത തുകയോ ശമ്പളത്തി​ന്റെ ഒരു പ്രത്യേക ശതമാ​ന​മോ സംഭാ​വ​ന​യാ​യി കൊടു​ക്ക​ണ​മെന്ന്‌ ഒരു നിർബ​ന്ധ​വു​മില്ല. (2 കൊരി​ന്ത്യർ 9:7) യോഗ​ങ്ങൾക്കു വരു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ പണപ്പി​രിവ്‌ നടത്താ​റില്ല, യോഗ​ങ്ങൾക്കു​വേണ്ടി പ്രത്യേക ചാർജ്‌ ഈടാ​ക്കാ​റു​മില്ല. സ്‌നാനം, സംസ്‌കാ​ര​ശു​ശ്രൂഷ, വിവാഹം, മറ്റു മതപര​മായ സേവനങ്ങൾ എന്നിവ ഞങ്ങളുടെ ശുശ്രൂ​ഷകർ ഫീസ്‌ വാങ്ങിയല്ല ചെയ്യു​ന്നത്‌. ഭക്ഷണമോ മറ്റെ​ന്തെ​ങ്കി​ലും സാധന​ങ്ങ​ളോ വിറ്റോ അല്ലെങ്കിൽ ഏതെങ്കി​ലും പരിപാ​ടി​കൾ നടത്തി​യോ ഞങ്ങൾ പണമു​ണ്ടാ​ക്കാ​റില്ല. സംഭാവന ഇടാൻ മറ്റുള്ള​വ​രോ​ടു പറയാ​റു​മില്ല. സംഭാവന നൽകു​ന്ന​വ​രു​ടെ പേരുകൾ ഞങ്ങൾ വെളി​പ്പെ​ടു​ത്താ​റില്ല. (മത്തായി 6:2-4) വരുമാ​നം ഉണ്ടാക്കാൻവേണ്ടി തങ്ങളുടെ വെബ്‌​സൈ​റ്റി​ലോ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലോ പരസ്യങ്ങൾ കൊടു​ക്കുന്ന രീതി യഹോ​വ​യു​ടെ സാക്ഷി​കൾക്കില്ല.

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഓരോ സഭയും മാസം​തോ​റും കണക്കു​റി​പ്പോർട്ടു​കൾ സഭാം​ഗ​ങ്ങ​ളു​ടെ മുമ്പാകെ അവതരി​പ്പി​ക്കാ​റുണ്ട്‌. അതു​പോ​ലെ, സംഭാ​വ​ന​യാ​യി കിട്ടിയ പണം ശരിയായ രീതി​യിൽ കൈകാ​ര്യം ചെയ്‌തെന്ന്‌ ഉറപ്പാ​ക്കാൻ സഭകൾ കണക്ക്‌ പതിവാ​യി ഓഡിറ്റ്‌ ചെയ്യുന്നു.—2 കൊരി​ന്ത്യർ 8:20, 21.

സംഭാവന ചെയ്യാ​നുള്ള വഴികൾ

  •   സംഭാവനപ്പെട്ടികൾ: മീറ്റി​ങ്ങു​കൾ നടത്തുന്ന രാജ്യ​ഹാ​ളു​ക​ളി​ലോ സമ്മേള​ന​ഹാ​ളു​ക​ളി​ലോ മറ്റു സ്ഥലങ്ങളി​ലോ വെച്ചി​രി​ക്കുന്ന സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ നിങ്ങൾക്കു സംഭാവന പണമാ​യോ ചെക്കാ​യോ ഇടാവു​ന്ന​താണ്‌.

  •   ഓൺലൈനായി നൽകുന്ന സംഭാ​വ​നകൾ: പല രാജ്യ​ങ്ങ​ളി​ലും പണം ക്രെഡിറ്റ്‌ കാർഡോ ഡെബിറ്റ്‌ കാർഡോ ഉപയോ​ഗി​ച്ചോ ബാങ്ക്‌ വഴി ട്രാൻസ്‌ഫർ ചെയ്‌തോ മറ്റ്‌ ഇല​ക്ട്രോ​ണിക്‌ രൂപത്തി​ലോ സംഭാ​വ​ന​യാ​യി നൽകുന്നു. അങ്ങനെ ചെയ്യു​ന്ന​തിന്‌ ഞങ്ങളുടെ വെബ്‌​സൈ​റ്റി​ലെ “യഹോ​വ​യു​ടെ സാക്ഷി​കൾക്കു സംഭാവന നൽകുക” എന്ന ഭാഗം നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാം. b ഈ രീതി​ക​ളിൽ ഏതെങ്കി​ലും ഉപയോ​ഗിച്ച്‌ എല്ലാ മാസവും കൃത്യ​മാ​യി ഒരു നിശ്ചിത തുക സംഭാവന ചെയ്യാ​നുള്ള ഒരു മാർഗം ചില യഹോ​വ​യു​ടെ സാക്ഷികൾ ക്രമീ​ക​രി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു. അങ്ങനെ അവർ സംഭാ​വ​ന​യ്‌ക്കാ​യി ‘ഒരു തുക നീക്കി​വെ​ക്കു​ന്നു.’—1 കൊരി​ന്ത്യർ 16:2.

  •   ആസൂത്രിതകൊടുക്കൽ: ഇത്തരത്തിൽ സംഭാവന നൽകു​ന്ന​തിന്‌ മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്യണം. ചില​പ്പോൾ അതിന്‌ നിയ​മോ​പ​ദേ​ശ​വും ആവശ്യ​മാ​യി വന്നേക്കാം. നിങ്ങളു​ടെ രാജ്യത്ത്‌ ഇത്തരത്തിൽ സംഭാ​വ​നകൾ നൽകു​മ്പോൾ നിങ്ങൾക്കു ചില​പ്പോൾ നികു​തി​യി​ള​വു​കൾ കാണും. ജീവി​ത​കാ​ല​ത്തോ മരണ​ശേ​ഷ​മോ തങ്ങളുടെ പണമോ വസ്‌തു​വ​ക​ക​ളോ ദാനമാ​യി കൊടു​ക്കാൻ കഴിയും എന്നറി​ഞ്ഞത്‌ ആ മാർഗങ്ങൾ ഉപയോ​ഗി​ക്കാൻ പലരെ​യും സഹായി​ച്ചു. താഴെ കൊടു​ത്തി​രി​ക്കുന്ന ഏതെങ്കി​ലും ഒരു രീതി​യിൽ സംഭാ​വ​നകൾ നൽകാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ പ്രദേ​ശത്തെ ബ്രാ​ഞ്ചോ​ഫീ​സു​മാ​യി ബന്ധപ്പെ​ടുക:

    •   ബാങ്ക്‌ അക്കൗണ്ടു​കൾ

    •   ഇൻഷ്വറൻസും റിട്ടയർമെന്റ്‌ പദ്ധതി​ക​ളും

    •   സ്ഥാവരവസ്‌തുക്കൾ

    •   സ്റ്റോക്കുകളും ബോണ്ടു​ക​ളും

    •   വിൽപ്പത്രങ്ങളും ട്രസ്റ്റു​ക​ളും

 നിങ്ങളു​ടെ പ്രദേ​ശത്ത്‌ സംഭാ​വ​നകൾ നൽകുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, “യഹോ​വ​യു​ടെ സാക്ഷി​കൾക്കു സംഭാവന നൽകുക” എന്ന പേജ്‌ കാണുക.

a യഹോവയുടെ സാക്ഷി​ക​ള​ല്ലാത്ത ചിലരും ഈ വേലയ്‌ക്കു​വേണ്ടി സംഭാ​വ​നകൾ ചെയ്യാൻ ആഗ്രഹി​ക്കാ​റുണ്ട്‌.

b കൂടുതൽ വിവര​ങ്ങൾക്കാ​യി സംഭാ​വ​നകൾ ഇല​ക്ട്രോ​ണിക്‌ രൂപത്തിൽ എങ്ങനെ കൊടു​ക്കാം? എന്ന വീഡി​യോ കാണുക.