ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 1:1-30

1  ഫിലിപ്പിയിലുള്ള+ മേൽവി​ചാ​ര​ക​ന്മാ​രും ശുശ്രൂഷാദാസന്മാരും+ ഉൾപ്പെടെ ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പി​ലായ എല്ലാ വിശു​ദ്ധർക്കും, ക്രിസ്‌തുയേ​ശു​വി​ന്റെ അടിമ​ക​ളായ പൗലോ​സും തിമൊഥെയൊ​സും എഴുതു​ന്നത്‌:  നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!  നിങ്ങൾക്കെല്ലാംവേണ്ടി ഓരോ തവണ ഉള്ളുരു​കി പ്രാർഥി​ക്കുമ്പോ​ഴും നിങ്ങളെ ഓർത്ത്‌ ഞാൻ എന്റെ ദൈവ​ത്തി​നു നന്ദി പറയാ​റുണ്ട്‌.  വളരെ സന്തോ​ഷത്തോടെ​യാ​ണു ഞാൻ ഓരോ തവണയും പ്രാർഥി​ക്കാ​റു​ള്ളത്‌.+  കാരണം ആദ്യത്തെ ദിവസം​മു​തൽ ഈ നിമി​ഷം​വരെ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി നിങ്ങൾ എന്തെല്ലാ​മാ​ണു സംഭാവന ചെയ്‌തത്‌!*  ഒരു കാര്യം എനിക്ക്‌ ഉറപ്പാണ്‌: നിങ്ങളിൽ ഒരു നല്ല പ്രവൃത്തി തുടങ്ങി​വെച്ച ദൈവം ക്രിസ്‌തുയേ​ശു​വി​ന്റെ ദിവസമാകുമ്പോഴേക്കും+ അതു തീർത്തി​രി​ക്കും.+  നിങ്ങളെപ്പറ്റി ഇങ്ങനെ ചിന്തി​ക്കു​ന്നതു ന്യായ​മാണ്‌. കാരണം നിങ്ങളെ എല്ലാവരെ​യും ഞാൻ എന്റെ ഹൃദയത്തോ​ടു ചേർത്തുവെ​ച്ചി​രി​ക്കു​ന്നു. ഞാൻ തടവിലായിരുന്നപ്പോഴും+ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി വാദിച്ച്‌ അതു നിയമ​പ​ര​മാ​യി സ്ഥാപിച്ചെടുക്കാൻ+ ശ്രമി​ച്ചപ്പോ​ഴും നിങ്ങൾ എന്റെകൂ​ടെ നിൽക്കു​ക​യും അങ്ങനെ എന്നോടൊ​പ്പം ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽനിന്ന്‌ പ്രയോ​ജനം നേടു​ക​യും ചെയ്‌ത​ല്ലോ.  ക്രിസ്‌തുയേശുവിന്റെ അതേ ആർദ്രപ്രി​യത്തോ​ടെ നിങ്ങളെ എല്ലാവരെ​യും കാണാൻ ഞാൻ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു എന്നതിനു ദൈവം സാക്ഷി.  ശരിയായ* അറിവിലും+ തികഞ്ഞ വകതിരിവിലും+ നിങ്ങളു​ടെ സ്‌നേഹം ഇനിയു​മി​നി​യും വർധിക്കട്ടെ+ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു. 10  അങ്ങനെ നിങ്ങൾ കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്താൻ കഴിവുള്ളവരാകണമെന്നും+ അതുവഴി ക്രിസ്‌തു​വി​ന്റെ ദിവസം​വരെ കുറ്റമ​റ്റ​വ​രും മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തിന്‌ ഒരു തടസ്സമാകാത്തവരും*+ 11  ദൈവത്തിന്റെ മഹത്ത്വ​ത്തി​നും സ്‌തു​തി​ക്കും വേണ്ടി യേശുക്രി​സ്‌തു​വി​ന്റെ സഹായ​ത്താൽ നീതി​യു​ടെ ഫലം നിറഞ്ഞവരും+ ആയിരി​ക്കട്ടെയെ​ന്നും ആണ്‌ എന്റെ പ്രാർഥന. 12  സഹോദരങ്ങളേ, എന്റെ ഇപ്പോ​ഴത്തെ സാഹച​ര്യം വാസ്‌ത​വ​ത്തിൽ സന്തോ​ഷ​വാർത്ത​യു​ടെ വളർച്ച​യ്‌ക്കു കാരണ​മാ​യി എന്നു നിങ്ങൾ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. 13  കാരണം എന്റെ ചങ്ങലകൾ+ ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ പേരി​ലാ​ണെന്ന കാര്യം ചക്രവർത്തി​യു​ടെ അംഗരക്ഷകരും* മറ്റെല്ലാ​വ​രും അറിഞ്ഞു.+ 14  കർത്താവിലുള്ള സഹോ​ദ​ര​ന്മാർ മിക്കവ​രും എന്റെ ചങ്ങലകൾ കാരണം മനോ​ബ​ല​മു​ള്ള​വ​രാ​യി, പേടി​യി​ല്ലാ​തെ ദൈവ​വ​ചനം സംസാ​രി​ക്കാൻ മുമ്പ​ത്തേ​തി​ലും ധൈര്യം കാണി​ക്കു​ന്നു. 15  ശരിയാണ്‌, ചിലർ അസൂയ​യും മത്സരബു​ദ്ധി​യും കാരണ​മാ​ണു ക്രിസ്‌തു​വിനെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നത്‌. എന്നാൽ മറ്റു ചിലർ നല്ല മനസ്സോ​ടെ അതു ചെയ്യുന്നു. 16  ഈ രണ്ടാമത്തെ കൂട്ടർ സ്‌നേഹം നിമി​ത്ത​മാ​ണു ക്രിസ്‌തു​വിനെ​ക്കു​റിച്ച്‌ ഘോഷി​ക്കു​ന്നത്‌. കാരണം സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി വാദിക്കാൻ+ എന്നെ നിയമി​ച്ചി​രി​ക്കു​ക​യാണെന്ന്‌ അവർക്ക്‌ അറിയാം. 17  ആദ്യത്തവരോ നല്ല ഉദ്ദേശ്യ​ത്തോ​ടെയല്ല, വഴക്കു​ണ്ടാ​ക്കാൻവേ​ണ്ടി​യാണ്‌ അതു ചെയ്യു​ന്നത്‌. തടവിൽ കഴിയുന്ന എന്നെ കൂടുതൽ ബുദ്ധി​മു​ട്ടി​ക്കു​ക​യാണ്‌ അവരുടെ ലക്ഷ്യം. 18  അതുകൊണ്ട്‌ എന്തു സംഭവി​ച്ചു? കാപട്യത്തോടെ​യോ ആത്മാർഥ​തയോടെ​യോ എങ്ങനെ​യു​മാ​കട്ടെ, ക്രിസ്‌തു​വിനെ​ക്കു​റിച്ച്‌ ഘോഷി​ക്കു​ന്നു​ണ്ട​ല്ലോ. അതു മതി. അതിൽ എനിക്കു സന്തോ​ഷ​മുണ്ട്‌, ഞാൻ ഇനിയും സന്തോ​ഷി​ക്കും. 19  കാരണം നിങ്ങളു​ടെ ഉള്ളുരു​കി​യുള്ള പ്രാർഥനയാലും+ യേശുക്രി​സ്‌തു​വി​ലുള്ള ദൈവാ​ത്മാ​വി​ന്റെ പിന്തുണയാലും+ അത്‌ എന്റെ രക്ഷയി​ലേക്കു നയിക്കു​മെന്ന്‌ എനിക്ക്‌ അറിയാം. 20  അതുകൊണ്ടുതന്നെ ഒരു കാരണ​വ​ശാ​ലും എനിക്കു ലജ്ജി​ക്കേ​ണ്ടി​വ​രില്ലെ​ന്നാ​ണു ഞാൻ ഇപ്പോ​ഴും പ്രതീ​ക്ഷി​ക്കു​ക​യും പ്രത്യാ​ശി​ക്കു​ക​യും ചെയ്യു​ന്നത്‌. ഞാൻ ജീവി​ച്ചാ​ലും മരിച്ചാ​ലും ശരി,+ പൂർണ​ധൈ​ര്യത്തോടെ​യുള്ള എന്റെ പ്രസം​ഗ​ത്തി​ലൂ​ടെ മുമ്പെ​ന്നത്തെ​യുംപോ​ലെ ഇപ്പോ​ഴും ക്രിസ്‌തു എന്റെ ശരീര​ത്താൽ മഹിമപ്പെ​ടും. 21  എന്നെ സംബന്ധി​ച്ചി​ടത്തോ​ളം ജീവി​ക്കു​കയെ​ന്നാൽ ക്രിസ്‌തുവും+ മരിക്കു​കയെ​ന്നാൽ നേട്ടവും ആണ്‌.+ 22  ഞാൻ ഇനിയും ഈ ശരീര​ത്തിൽത്തന്നെ ജീവി​ച്ചി​രു​ന്നാൽ എന്റെ പ്രവർത്ത​ന​ത്തി​നു കൂടുതൽ ഫലമു​ണ്ടാ​കും. പക്ഷേ ഏതു തിര​ഞ്ഞെ​ടു​ക്കുമെന്നു ഞാൻ പറയു​ന്നില്ല. 23  ഇവ രണ്ടിൽ ഏതു വേണമെന്ന കാര്യ​ത്തിൽ ഞാൻ ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌. കാരണം മോചനം നേടി ക്രിസ്‌തുവിന്റെകൂടെയായിരിക്കാൻ+ എനിക്ക്‌ ആഗ്രഹ​മുണ്ട്‌. എന്തു​കൊ​ണ്ടും അതാണ​ല്ലോ കൂടുതൽ നല്ലത്‌.+ 24  എങ്കിലും നിങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഞാൻ ഈ ശരീര​ത്തി​ലാ​യി​രി​ക്കു​ന്ന​താ​ണു കൂടുതൽ പ്രധാ​നമെന്ന്‌ എനിക്കു തോന്നു​ന്നു. 25  ഈ ബോധ്യ​മു​ള്ള​തുകൊണ്ട്‌, ഞാൻ ഈ ശരീര​ത്തിൽ തുടരുമെ​ന്നും നിങ്ങളു​ടെ പുരോ​ഗ​തി​ക്കും വിശ്വാ​സ​ത്താ​ലുള്ള സന്തോ​ഷ​ത്തി​നും വേണ്ടി നിങ്ങളുടെ​കൂടെ​യു​ണ്ടാ​കുമെ​ന്നും എനിക്ക്‌ അറിയാം. 26  അങ്ങനെ, ഞാൻ വീണ്ടും നിങ്ങളുടെ​കൂടെ​യാ​യി​രി​ക്കുമ്പോൾ ക്രിസ്‌തുയേ​ശു​വി​ലുള്ള നിങ്ങളു​ടെ സന്തോഷം ഞാൻ കാരണം കവി​ഞ്ഞൊ​ഴു​കാൻ ഇടവരട്ടെ. 27  ക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർന്ന രീതി​യി​ലാ​യി​രി​ക്കണം നിങ്ങളു​ടെ പെരു​മാ​റ്റം.*+ അങ്ങനെ​യാ​കുമ്പോൾ ഞാൻ നിങ്ങളെ അവിടെ വന്ന്‌ കണ്ടാലും ശരി, നിങ്ങളിൽനി​ന്ന്‌ ദൂരെ​യാ​യി​രു​ന്നാ​ലും ശരി, നിങ്ങൾ ഒരേ ആത്മാവിൽ ഒരേ മനസ്സോടെ+ ഉറച്ചു​നിന്ന്‌ സന്തോ​ഷ​വാർത്ത​യി​ലുള്ള വിശ്വാ​സ​ത്തി​നുവേണ്ടി തോ​ളോ​ടുതോൾ ചേർന്ന്‌ പോരാ​ടുന്നെ​ന്നും 28  ഒരു കാര്യ​ത്തി​ലും എതിരാ​ളി​കളെ ഭയപ്പെ​ടാ​തെ നിൽക്കുന്നെ​ന്നും എനിക്കു കേൾക്കാ​നാ​കു​മ​ല്ലോ. അവർ നശിച്ചുപോകുമെന്നും+ നിങ്ങൾ രക്ഷ നേടുമെന്നും+ സൂചി​പ്പി​ക്കുന്ന, ദൈവ​ത്തിൽനി​ന്നുള്ള ഒരു അടയാ​ള​മാ​യി​രി​ക്കും ഇതെല്ലാം. 29  ക്രിസ്‌തുവിൽ വിശ്വ​സി​ക്കാൻ മാത്രമല്ല ക്രിസ്‌തു​വി​നുവേണ്ടി കഷ്ടം സഹിക്കാ​നും​കൂടെ​യുള്ള പദവി​യാ​ണ​ല്ലോ നിങ്ങൾക്കു കിട്ടി​യി​രി​ക്കു​ന്നത്‌.+ 30  നിങ്ങൾ കാൺകെ ഞാൻ നേരിട്ട അതേ പോരാ​ട്ട​മാണ്‌ ഇപ്പോൾ നിങ്ങൾക്കു​ള്ളത്‌.+ ഞാൻ ഇപ്പോ​ഴും അതേ പോരാ​ട്ട​ത്തി​ലാണെന്നു നിങ്ങൾ കേൾക്കു​ന്നു​ണ്ട​ല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “സന്തോ​ഷ​വാർത്ത പ്രചരി​പ്പി​ക്കു​ന്ന​തി​ലെ നിങ്ങളു​ടെ പങ്ക്‌ എത്ര വലുതാ​യി​രു​ന്നു!”
അഥവാ “സൂക്ഷ്‌മ​മായ.”
അക്ഷ. “മറ്റുള്ളവർ ഇടറി​വീ​ഴാൻ ഇടയാ​ക്കാ​ത്ത​വ​രും.”
അഥവാ “പ്രത്തോ​റി​യൻ സേനയും.” പദാവലി കാണുക.
അഥവാ “രീതി​യിൽ ജീവി​ക്കുന്ന പൗരന്മാ​രാ​യി​രി​ക്കുക.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം